തിരൂരങ്ങാടി താലൂക്ക് ഏകദിന വ്യവസായ നിക്ഷേപക സംഘമം സംഘടിപ്പിച്ചു
വേങ്ങര വ്യാപാരഭവൻ ഹാളിൽ വച്ചുനടന്ന പരിപാടി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.ബ്ലോക്ക് വൈസ് പ്രസിഡന്റ പുളിക്കൽ അബൂബക്കർമാസ്റ്റർ പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻന്റ് ജില്ലാ വ്യവസായ ഓഫീസർ ഷഹീദ് വടക്കേതിൽ പരിപാടിക്ക് സ്വാഗതം പറഞ്ഞു.ജില്ലാ വ്യവസായകേന്ദ്രം മനേജർ KN വെങ്കിടേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീനാ ഫസൽ പരിപാടിക്ക് ആശംസ അറിയിച്ചു സംസാരിച്ചു. ബ്ലോക്ക് വ്യവസായ ഓഫീസർ PP സിതാര പരിപാടിക്ക് നന്ദിപറഞ്ഞു. തുടർന്ന് നടന്ന പരിപാടിയിൽ വ്യവസായവകുപ്പ് പദ്ധതികളും സേവനങ്ങളും എന്ന വിഷയത്തിൽ കുമാരി നിമിഷയും, മലിനീകരണ നിയന്ത്രണനിയമങ്ങളും രജി ട്രേഷൻ നടപടി ക്രമങ്ങളും ശ്രീമതി ബസ് ലിബഷീറും,ഫുഡ് സേഫ്റ്റി നിയമങ്ങളും രജി ട്ട്രേഷൻ നടപടിക്രമങ്ങളും ശ്രീമതി ജിജി മേരി ജോൺ സനും,GST നിയമങ്ങളും രജിട്രേഷൻ നടപടിക്രമങ്ങളും ശ്രീ KP പ്രസീദും ക്ലാസ്സെടുത്തു. വിജയം കൈവരിച്ച സംരംഭകർ M ജാഫറുമായി മുഖാമുഖം നടത്തി ബ്ലോക്ക് വെവസായ ഓഫീസർ PP സീതാര മോഡറേറ്ററായി.