പാക്കടപ്പുറായ സ്വദേശി നൗഫൽ ഹുദവി വി.ടി.ഖത്തറിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.

വേങ്ങര: പാക്കടപ്പുറായ സ്വദേശി നൗഫൽ ഹുദവി വി.ടി.ഖത്തറിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.ദാറുൽ ഹുദായിലും, സബീലുൽ ഹിദായയിലും, ചാമക്കാല നഹ്ജുർ റശാദിലും മരവട്ടം ഗ്രേയ്സ് വാലിയിലും അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്.
കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ജോലി ആവശ്യാർത്ഥം ഇദ്ദേഹം ഖത്തറിലേക്ക് പോയത്.
മൂന്ന് മക്കൾ ഉണ്ട്. നൗഫലിന്റെ ഭാര്യ ഇന്നലെയാണ് മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ചത്.