മലപ്പുറം റവന്യു ജില്ല ജൂനിയർ ഹോക്കി ഗേൾസ് ടൂർണ്ണമെൻ്റിൽ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ്.ചേറൂർ റണ്ണേഴ്സായി

മലപ്പുറം - പൂക്കോട്ടൂർ GHSS ൽ നടന്ന മലപ്പുറം  റവന്യു ജില്ല ജൂനിയർ  ഹോക്കി ഗേൾസ്  ടൂർണ്ണമെൻ്റിൽ  റണ്ണേഴ്സായി പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ടീം.മലപ്പുറം ജില്ലയിലെ 17 സബ് ജില്ലകൾ മാറ്റുരച്ച മത്സരത്തിൽ  ഫൈനലിൽ ഏറ്റുമുട്ടിയത് മങ്കട സബ് ജില്ലയും വേങ്ങര സബ് ജില്ലയും തമ്മിലായിരുന്നു. വേങ്ങര സബ് ജില്ലയെ പ്രതിനിധീകരിച്ചത് പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂരായിരുന്നു. ഫൈനൽ മത്സരത്തിൽ റണ്ണേഴ്സായ (ഗേൾസ് വിഭാഗം) ടീമിനെ പ്രഥമാധ്യാപകൻ ശ്രീ.അബ്ദുൽ മജീദ് പറങ്ങോടത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. ജൂനിയർ വിഭാഗം ആൺകുട്ടികളുടെ മത്സരത്തിലും വേങ്ങര സബ് ജില്ലയെ പ്രതിനിധീകരിച്ചത് പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ ആയിരുന്നു. കായിക അധ്യാപകൻ ശ്രീ. ജൈസൽ മാഷ്, കോച്ചുമാരായ അശ്വിൻ .പി, ജിഷ്ണു.കെ.ടി എന്നിവരുടെ മേൽനോട്ടത്തിലാണ് ടീം പങ്കെടുത്തത്.അനുമോദന ചടങ്ങിൽ ശ്രീ.സലീം പുള്ളാട്ട്, ശ്രീ.സന്തോഷ് അഞ്ചൽ, ശ്രീ.സുഹൈർ  എന്നിവർ പങ്കെടുത്തു