പോസ്റ്റുകള്‍

പാക്കടപ്പുറായ സ്വദേശി നൗഫൽ ഹുദവി വി.ടി.ഖത്തറിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.

ഇമേജ്
വേങ്ങര: പാക്കടപ്പുറായ സ്വദേശി നൗഫൽ ഹുദവി വി.ടി.ഖത്തറിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ദാറുൽ ഹുദായിലും, സബീലുൽ ഹിദായയിലും, ചാമക്കാല നഹ്ജുർ റശാദിലും മരവട്ടം ഗ്രേയ്സ് വാലിയിലും അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ജോലി ആവശ്യാർത്ഥം ഇദ്ദേഹം ഖത്തറിലേക്ക് പോയത്. മൂന്ന് മക്കൾ ഉണ്ട്. നൗഫലിന്റെ ഭാര്യ ഇന്നലെയാണ് മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. വേങ്ങരയിലെ വാർത്തകൾ നേരെത്തെ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ഇവിടെ അമർത്തുക

മലപ്പുറം റവന്യു ജില്ല ജൂനിയർ ഹോക്കി ഗേൾസ് ടൂർണ്ണമെൻ്റിൽ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ്.ചേറൂർ റണ്ണേഴ്സായി

ഇമേജ്
മലപ്പുറം - പൂക്കോട്ടൂർ GHSS ൽ നടന്ന മലപ്പുറം  റവന്യു ജില്ല ജൂനിയർ  ഹോക്കി ഗേൾസ്  ടൂർണ്ണമെൻ്റിൽ  റണ്ണേഴ്സായി പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ടീം.മലപ്പുറം ജില്ലയിലെ 17 സബ് ജില്ലകൾ മാറ്റുരച്ച മത്സരത്തിൽ  ഫൈനലിൽ ഏറ്റുമുട്ടിയത് മങ്കട സബ് ജില്ലയും വേങ്ങര സബ് ജില്ലയും തമ്മിലായിരുന്നു. വേങ്ങര സബ് ജില്ലയെ പ്രതിനിധീകരിച്ചത് പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂരായിരുന്നു. ഫൈനൽ മത്സരത്തിൽ റണ്ണേഴ്സായ (ഗേൾസ് വിഭാഗം) ടീമിനെ പ്രഥമാധ്യാപകൻ ശ്രീ.അബ്ദുൽ മജീദ് പറങ്ങോടത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. ജൂനിയർ വിഭാഗം ആൺകുട്ടികളുടെ മത്സരത്തിലും വേങ്ങര സബ് ജില്ലയെ പ്രതിനിധീകരിച്ചത് പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ ആയിരുന്നു. കായിക അധ്യാപകൻ ശ്രീ. ജൈസൽ മാഷ്, കോച്ചുമാരായ അശ്വിൻ .പി, ജിഷ്ണു.കെ.ടി എന്നിവരുടെ മേൽനോട്ടത്തിലാണ് ടീം പങ്കെടുത്തത്.അനുമോദന ചടങ്ങിൽ ശ്രീ.സലീം പുള്ളാട്ട്, ശ്രീ.സന്തോഷ് അഞ്ചൽ, ശ്രീ.സുഹൈർ  എന്നിവർ പങ്കെടുത്തു വേങ്ങരയിലെ വാർത്തകൾ നേരെത്തെ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

പ്രത്യേക സംരക്ഷണമുള്ള കടന്ന (റെഡ്ഫിൻ) മത്സ്യങ്ങളെ പിടികൂടിയ ആറ് പേർ പിടിയിൽ redfin fish

ഇമേജ്
  മലപ്പുറം: നിലമ്പൂരിനടുത്ത്  ന്യൂ അമരമ്പലം റിസർവ് വനത്തിൽ  നിന്ന് പ്രത്യേക സംരക്ഷണമുള്ള കടന്ന (റെഡ്ഫിൻ) ഇനം മത്സ്യങ്ങളെ പിടികൂടി കടത്താൻ ശ്രമിച്ച ആറ് പേർ വനപാലകരുടെ പിടിയിലായി.  ഇൻവർട്ടർ, ബാറ്ററി, അനുബന്ധ ഉപകരണങ്ങൾ, എന്നിവയും പിടിച്ചെടുത്തു.   അബു, വാഹിദ്, മുഹ്സിൻ,സലീം, ഹംസ,റോഷൻ എന്നിവരെയാണ് നെടുങ്കയം ഡെപ്യൂട്ടി റേഞ്ച്  ഓഫിസർ പി.എൻ. രാഗേഷ് അറസ്റ്റ് ചെയ്തത്.   ഡെപ്യൂട്ടി റേഞ്ച് ഓഫിസർക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പരിശോധന നടത്തുകയായിരുന്നു. പുഴയിൽ നിന്ന് പിടിച്ച  8 കിലോഗ്രാം മത്സ്യവുമായി പ്രതികൾ കടന്നു കളയവെ വനപാലകർ പിടികൂടികയായിരുന്നു, ഇവരെ റിമാന്റ് ചെയ്തു 

ജലാശയ അപകടങ്ങളിൽ രക്ഷകരാവാൻ ട്രോമാകെയറിൻ്റെ സ്കൂബ ടീം ഒന്നാംഘട്ട പരിശീലനം പൂർത്തിയാക്കി

ഇമേജ്
ജലാശയ അപകടങ്ങളിൽ രക്ഷകരാവാനായി മലപ്പുറം ജില്ലാ ട്രോമാകെയർ മുങ്ങൽ ടീമിൻ്റെ ആദ്യ ബാച്ച് സ്കൂബ പരിശീലനത്തിൻ്റെ ആദ്യഘട്ടം പൂർത്തിയാക്കി. ആഴമേറിയ ജലാശയങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കുക, പരിശീലനത്തിൻ്റെ രണ്ടാം ഘട്ടം പൂർത്തീകരിക്കുന്നതോടെ 18 അടി താഴ്ചയിലെ രക്ഷാപ്രവർത്തനത്തിന് പ്രാപ്തരാക്കുക, ഏതൊരു പ്രതികൂല സാഹചര്യങ്ങളിലും രക്ഷാപ്രവർത്തനം നടത്താനുള്ള പരിശീലനം എന്നിവയാണ് ലഭിച്ചത്. ഏറണാകുളം  ചെല്ലാനത്തെ നീൽ സ്കൂബ ഡൈവിംങ് അക്കാഡമിയിൽ ഇൻസ്‌ട്രക്ടർ മാരായ ഗിൽബർട്ട് V ആൻ്റ്ണി (മുഖ്യ പരിശീലകൻ), ആൽഡ്രിൻ ജോർജ്, അൻവർ സാദത്ത്, മെൽവിൻ ഒസ്വാലി  എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം . മലപ്പുറം ജില്ലാ ട്രോമാകെയർ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ 29 പേരാണ്  ആദ്യഘട്ട പരിശീലനം പൂർത്തിയാക്കിയത്. പരിശീലനത്തിൻ്റെ രണ്ടാം ഘട്ടം ഉടൻ പൂർത്തീകരിക്കും.

പറപ്പൂരിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തി video കാണാം

ഇമേജ്
പറപ്പൂർ നായർപടി അമല പാടത്തെ അഞ്ചുകണ്ടൻ അസീസ് എന്നവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ  കിണറ്റിലാണ് പന്നി അകപ്പെട്ടത് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അനിമൽ റെസ്‌ക്വർ മുസ്തഫ ചേരൂർ പന്നിയെ  കരക്കെത്തിച്ചു video

മണ്ണാർക്കാട് മൂന്ന് സഹോദരിമാർ മുങ്ങി മരിച്ചു

ഇമേജ്
മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടത്ത് മൂന്ന് സഹോദരിമാർ മുങ്ങി മരിച്ചു. കോട്ടോപ്പാടം പെരുങ്കുളത്തിൽ കുളിക്കാൻ ഇറങ്ങിയവരാണ് മരിച്ചത്. ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം നടന്നത്. റിൻഷി (18), നിഷിത (26), റമീഷ ( 23 ) എന്നിവരാണ് മരിച്ചത്. കുളത്തില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. വിവാഹിതരായ റമീഷയും നിഷിതയും ഓണാവധിക്ക് വിരുന്ന് വന്നതാണ്. അപകടത്തില്‍ പെട്ട യുവതികളുടെ നിലവിളികേട്ട് എത്തിയ അതിഥി തൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങൾ, മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടം നടപടികൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടു നൽകും. ഓണക്കാലത്തെ തീരാനോവ്; അച്ഛന്റെ കൺമുന്നിൽ മൂന്ന് പെൺമക്കൾ മുങ്ങിമരിച്ചു, അപകടം മണ്ണാർക്കാട് പാലക്കാട്: ഓണം അവധിക്ക് സ്വന്തം വീട്ടിൽ ഒത്തുകൂടിയ മൂന്ന് സഹോദരങ്ങൾ അച്ഛന്റെ കൺമുന്നിൽ മുങ്ങിമരിച്ചു. മണ്ണാർക്കാട് ഭീമനാട് പെരുങ്കുളത്തിലാണ് ഇന്ന് ഉച്ചയോടെ അപകടം നടന്നത്. റംഷീന (23

പ്രായാധിക്യത്തെ തുടർന്ന് വിശ്രമത്തിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പുതിയ ചിത്രം പങ്കുവെച്ച് മകൻ വി.എ.അരുൺ കുമാർ.

ഇമേജ്
  തിരുവനന്തപുരം: പ്രായാധിക്യത്തെ തുടർന്ന് വിശ്രമത്തിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പുതിയ ചിത്രം പങ്കുവെച്ച് മകൻ വി.എ.അരുൺ കുമാർ. അച്ഛനോടൊത്തുള്ള ഓരോ ഓണവും ആഹ്ലാദകരം തന്നെ. ഇന്നൊരൽപ്പം ക്ഷീണിതനെങ്കിലും ഞങ്ങൾക്ക് ഈ സാന്നിദ്ധ്യം ഊർജദായകം' അരുൺകുമാർ ഫോട്ടോയ്ക്കൊപ്പം ഫെയ്സ്ബുക്കിൽ കുറിച്ചു. ദീർഘനാളായി അരുൺ കുമാറിന്റെ വീട്ടിൽ വിശ്രമത്തിലാണ് വി.എസ്.

ഇന്ന് ആകാശത്ത് ബ്ലൂ മൂൺ; അപൂർവ പ്രതിഭാസം ഇനി 14 വർഷങ്ങൾക്ക് ശേഷം മാത്രം

ഇമേജ്
വാന നിരീക്ഷകരെ ത്രസിപ്പിക്കാൻ വീണ്ടുമെത്തുന്നു സൂപ്പർ ബ്ലൂ മൂൺ. ചന്ദ്രൻ അതിന്റെ ഭ്രമണ പഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്ത നിൽക്കുന്ന ഘട്ടത്തിലാണ് സൂപ്പർ മൂൺ സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രൻ സാധാരണയെക്കാൾ ഏറെ വലുപ്പത്തിലും വെളിച്ചത്തിലും കാണാനാകും. നാല് പൂർണ ചന്ദ്രന് ശേഷം വരുന്ന പൂർണ ചന്ദ്രനെയാണ് ബ്ലൂ മൂൺ എന്ന് പറയുന്നത്.  എത്ര മണിക്ക് സംഭവിക്കും ? ഈസ്റ്റേൺ ഡേലൈറ്റ് ടൈം പ്രകാരം ഈ മാസത്തെ രണ്ടാം സൂപ്പർ മൂൺ ഇന്ന് രാത്രി 7.10ന് കാണാം. ഇന്ത്യയിൽ നാളെ പുലർച്ചെ 4.30നാകും ഈ പ്രതിഭാസം ദൃശ്യമാവുക. ബ്ലൂ മൂൺ ദൃശ്യമാവുക നാളെ പുലർച്ചെ (EDT) 6.46 നാണ്. ഇന്ത്യൻ സമയം വൈകീട്ട് 4.16നാണ് ഇത്. സൂപ്പർ മൂൺ ഇന്ത്യയിലുള്ളവർക്ക് കാണാൻ സാധിക്കുമെങ്കിലും ബ്ലൂ മൂൺ കാണാൻ സാധിക്കുമോ എന്ന് സംശയമുണ്ട്. അടുത്ത സൂപ്പർ ബ്ലൂ മൂൺ എപ്പോൾ നാസ നൽകുന്ന വിവരം പ്രകാരം അടുത്ത സൂപ്പർ ബ്ലൂ മൂൺ സംഭവിക്കുക 14 വർഷങ്ങൾക്ക് ശേഷമാകും. 2037 ജനുവരിയിലും പിന്നാലെ മാരിച്ചിലുമാണ് ഇനി അടുത്ത സൂപ്പർ ബ്ലൂ മൂൺ. ശനിയേയും കാണാം ബ്ലൂ മൂണിനൊപ്പം ശനിഗ്രഹത്തേയും നാളെ ആകാശത്ത് കാണാം. നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ ശനിയെ കാണാൻ സാധിക്ക

പത്ത് മിനിറ്റ് കാമുകിയെ ചുംബിച്ചു; യുവാവിന്റെ കേൾവിശക്തി പോയതായി റിപ്പോർട്ട്

ഇമേജ്
തുടർച്ചയായി പത്ത് മിനിറ്റ് കാമുകിയെ ചുംബിച്ച യുവാവിന്റെ കേൾവിശക്തി നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ചൈനയിലാണ് സംഭവം.   ഓഗസ്റ്ര് 22ന് ഷെജിയാംഗ് ജില്ലയിലെ വെസ്റ്റ് ലേക്കിൽ ഡേറ്റിന് പോയതായിരുന്നു കമിതാക്കൾ. ഇവിടെ വച്ച് കാമുകിയെ ചുംബിക്കവെ യുവാവ് ചെവിയിൽ നിന്ന് കുമിളകളുടെ ശബ്ദം കേൾക്കുകയും പിന്നാലെ കടുത്ത ചെവി വേദന അനുഭവപ്പെടുകയും ചെയ്യുകയായിരുന്നു. തൊട്ടുപിന്നാലെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. യുവാവിന്റെ കർണപുടം തകർന്നിതായി ഡോക്ടേഴ്‌സ് കണ്ടെത്തി. കേൾവിശക്തി തിരികെ ലഭിക്കാൻ രണ്ട് മാസം സമയമെടുക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ചുംബിക്കുന്നത് ചെവിയിലെ വായു സമ്മർദത്തിൽ മാറ്റം വരുത്തുമെന്നും ഒപ്പം പങ്കാളിയുടെ വലിയ നിശ്വാസങ്ങൾ കൂടിയാകുമ്പോൾ കർണപുടത്തെ ബാധിക്കുമെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

മുസ്ലിംലീഗ് നേതാവ് സി.എച്ച് അബു യൂസഫ് ഗുരുക്കൾ അന്തരിച്ചു

ഇമേജ്
മുതിർന്ന മുസ്ലിംലീഗ് നേതാവ് സി എച്ച് അബു യൂസഫ് ഗുരുക്കൾ (65) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സ ഹോസ്പിറ്റലിൽ കഴിയുന്നതിനിടെയാണ് മരണം. എം.എസ് എഫിലൂടെ പൊതുപ്രവർത്തനം രംഗത്ത് സജീവമായ അബൂ യുസഫ് ഗുരുക്കൾ യൂത്ത് ലീഗിന്റെയും മുസ്ലിംലീഗിന്റെയും  സമുന്നതനായ നേതാവായിരുന്നു. ദീർഘകാലം വളാഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പദവികൾ അലങ്കരിച്ചു, കോട്ടക്കൽ നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ,സംസ്ഥാന കൗൺസിലർ എന്നീ  പദവികളും അദ്ദേഹത്തെ തേടിയെത്തി. ഭാര്യ: സുബൈദ. മക്കൾ:  മുസ്താഖ്, ഡോ: മൊയ്തീൻ കുട്ടി, സൈറ, ഫിദ, മരുമക്കൾ : ഡോ: ജമാൽ, നുഫീൽ, സബിദ, സഫ്ന.

വേങ്ങര വലിയോറ സ്വദേശി അദ്ധ്യാപകന്റെത് അടക്കം 2 ബൈക്കുകൾ കത്തിനശിച്ച സംഭവം;മലപ്പുറം സ്വദേശി കസ്റ്റഡിയിൽ

ഇമേജ്
  കാസർകോട്: മസ്ജിദ് വളപ്പിൽ നിർത്തിയിട്ടിരുന്ന, സ്‌കൂൾ അദ്ധ്യാപകരുടെ രണ്ട് ബൈക്കുകൾ കത്തിനശിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മലപ്പുറം സ്വദേശിയെ കാസർകോട് ടൗൺ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.  മലപ്പുറം പുളിക്കൽ കൊടികുത്തിപ്പറമ്പ് സ്വദേശിയും ചെമ്മനാട് ജമാഅത് ഹയർ സെകന്ററി സ്‌കൂളിലെ അധ്യാപകനുമായ യു. നജ്മുദ്ദീന്റെ കെ എൽ 60 എഫ് 1887 നമ്പർ പൾസർ ബൈക്കും മേൽപറമ്പ് ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ അധ്യാപകനുമായ മലപ്പുറം വേങ്ങര വലിയോറ ആശാരിപ്പടിയിലെ മുഹമ്മദ് സാജിദ് കല്ലന്റെ കെ.എൽ 10 ഡബ്‌ള്യു 6612 ഹീറോ ഹോണ്ട ബൈക്കുമാണ് കത്തിനശിച്ചത്. തളങ്കര പള്ളിക്കാലിലെ അമലു സ്വാലിഹിയ്യ മസ്ജിദ് പരിസരത്താണ് രണ്ട് ബൈക്കുകളും അടുത്തടുത്തായി നിർത്തിയിട്ടിരുന്നത്.

കാരാത്തോട് കടലുണ്ടി പുഴയിൽ രണ്ട് കുട്ടികൾ ഒഴുക്കിൽ പെട്ടു:ഒരാൾ മരിച്ചു

ഇമേജ്
മലപ്പുറം കാരാത്തോട് പുഴക്കടവിലാണ് സംഭവം മലപ്പുറം: മലപ്പുറം കാരാത്തോട് പുഴക്കടവില്‍ ഒഴുക്കില്‍പെട്ട് വിദ്യാര്‍ഥി മരിച്ചു. വേങ്ങര മുതലമാട് കരിമ്പില്‍ റിയാസിന്റെ മകന്‍ നാസിം (15) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം. മാതാവിന്റെ വീട്ടിലേക്ക് വിരുന്നിനുവന്ന വിദ്യാര്‍ഥി കുടുംബത്തോടൊപ്പം കുളിക്കാന്‍ കടലുണ്ടി പുഴയിലിറങ്ങിയതായിരുന്നു. നാസിമിന്റെ മാതൃസഹോദരിയുടെ മകന്‍ മൂഹമ്മദ് ജാസിമും (17) ഒഴുക്കില്‍പെട്ടിരുന്നുവെങ്കിലും നീന്തി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് 6.30 ഓടെയാണ് ഒഴുക്കില്‍പെട്ട വിവരം നാട്ടുകാര്‍ക്ക് ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഏഴര മണിയോടെ നാസിമിന്റെ മൃതദേഹം കണ്ടെടുത്തു. പുഴയില്‍ വലിയ അടിയൊഴുക്കുണ്ടായിരുന്നെന്നും ഇതാകാം അപകടത്തിന് കാരണമെന്നുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നാട്ടുകാര്‍ പറയുന്നത്. ചേറൂര്‍ പി.പി.ടി.എം.വൈ.എച്ച്.എസ്.എസില്‍ ഒൻപതാം ക്ലാസ്വിദ്യാര്‍ഥിയാണ് നാസിം. മാതാവ്: സുനീറ. സഹോദരി: റിയ ഫാത്തിമ.

കാരാത്തോട് കടലുണ്ടി പുഴയിൽ ഒഴുക്കിൽ പ്പെട്ട് വലിയോറ മുതലമാട് സ്വദേശി മരണപെട്ടു

ഇമേജ്
കാരാത്തോട്  കടലുണ്ടി പുഴയിൽ രണ്ട് കുട്ടികൾ ഒഴുക്കിൽ പ്പെട്ടു... ഒരു കൂട്ടി മരണപ്പെട്ടു. പാണക്കാട് വില്ലേജിൽ PK കുഞ്ഞാലിക്കുട്ടി MLA യുടെ വീടിന് മുമ്പിലുള്ള പാലത്തിന് താഴെ നിന്ന് ഇന്ന് 2കുട്ടികൾ ഒഴുക്കിൽപ്പെടുകയും ഇതിൽ ഒരു കൂട്ടി മരണപ്പെട്ടുകയും മറ്റെയാളെ രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട് മരിച്ച കുട്ടിയുടെ ബോഡി കിട്ടിയിട്ടുണ്ട് ഇപ്പോൾ മലപ്പുറം ഓർക്കിഡ് ഹോസ്പിറ്റലിലാണുള്ളത്. മരണപ്പെട്ടത് നാസിം (15) s/o റിയാസ് കരുമ്പിൽ, വേങ്ങര മുതലമാട് വേങ്ങര എന്ന കുട്ടിയാണ്. രക്ഷപ്പെട്ട കുട്ടിയുടെ പേര് ജാസിം (17) s/o ഹംസ, അരിമ്പ്ര മണ്ണിൽ എന്ന കുട്ടിയാണ് ഈ കുട്ടിയും ഹോസ്പിറ്റലിലുണ്ട്. വെങ്കുളത്തെ ഉമ്മയുടെ വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു നാസിം.

അമേരിക്കയിൽ പുള്ളികളില്ലാത്ത ജിറാഫ് പിറന്നു

ഇമേജ്
യു.എസിലെ ടെന്നസിയിലെ മൃഗശാലയിൽ പുള്ളികൾ ഇല്ലാത്ത ജിറാഫ് ജനിച്ചു. ലൈം റ്റ്സ് മൃഗശാലയിലാണ് സംഭവം. ജൂലായ് 31-നായിരുന്നു തവിട്ടുനിറത്തിലുള്ള ജിറാഫിന്റെ ജനനമെന്ന് മൃഗശാലാ അധികൃതർ അറിയിച്ചു. 1972- ലാണ് അവസാനമായി പുള്ളികളില്ലാത്ത ജിറാഫ് ജനിച്ചത്. അത് ടോക്യോയിലായിരുന്നു. ഇതിനുമുമ്പ് ചരിത്രത്തിൽ രണ്ടുതവണയാണ് ഇത്തരത്തിലുള്ള ജിറാഫുകൾ പിറന്നിട്ടുള്ളത്

ചന്ദ്രയാന്‍ 3 എത്തിയ സ്ഥാനം ‘ശിവശക്തി’ എന്നറിയപ്പെടും: നരേന്ദ്രമോദി

ഇമേജ്
ചന്ദ്രയാന്‍ 3 ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിലെ സ്ഥാനത്തെ ഇനിമുതല്‍ ശിവശക്തി എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഓഗസ്റ്റ് 23 ഇനി ദേശീയ ബഹിരാകാശ ദിനമായി അറിയപ്പെടും. മറ്റാരും എത്താത്ത ഇടത്താണ് നമ്മൾ. ശാസ്ത്രജ്ഞരുടെ അറിവിനെയും സമര്‍പ്പണത്തെയും സ്മരിക്കുന്നുവെന്നും രാജ്യത്തിന്‍റെ നേട്ടം മറ്റുള്ളവര്‍ അംഗീകരിച്ചിവെന്നും പ്രധാനമന്ത്രി പറഞ്ഞു. ചന്ദ്രയാന്‍ മൂന്നിന്‍റെ വിജയ ശില്‍പികളായ ശാസ്ത്രജ്ഞരെ ബെംഗളൂരുവിലെത്തി അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാൻ ഗ്രീസിലും ദക്ഷിണാഫ്രിക്കയിലുമായിരുന്നു. എന്നാൽ എന്റെ മനസ്സ് നിങ്ങൾക്കൊപ്പമായിരുന്നു. ഇന്ത്യ ചന്ദ്രനോളമെത്തി, നമ്മുടെ ദേശീയ പ്രൗഢി ചന്ദ്രനോളം ഉയർന്നു. ലോകത്ത് ശാസ്ത്രത്തിലും ഭാവിയിലും ഭാവിയിലും വിശ്വസിക്കുന്ന എല്ലാ മനുഷ്യരും ഇന്ത്യയുടെ നേട്ടത്തിൽ സന്തോഷിക്കും. ഇത് വെറും നേട്ടമല്ല, ബഹിരാകാശത്ത് ഇന്ത്യയുടെ ശംഖനാദമാണ്. രാജ്യം ആഘോഷാരവം മുഴക്കിയ നിമിഷം എങ്ങനെ മറക്കും. ഒരോ ഇന്ത്യക്കാരനും സ്വന്തം നേട്ടം പോലെ ഇത് ആഘോഷിച്ചു. ദക്ഷിണ ദ്രുവത്തിന്‍റെ ചിത്രം ലോകത്തില്‍ ആദ്യം എത്തിച്ചത് ഇന്ത്യ. ഇന്ത്യന്‍ വനിതാ ശാസ്ത്രജ്ഞരെയു

ഷാജൻ സ്കറിയ നിലമ്പൂരിൽ അസ്റ്റിൽ

ഇമേജ്
മലപ്പുറം: മറുനാടൻ മലയാളി യൂട്യൂബ് ചാനൽ  ഉടമയും പബ്ലിഷറുമായ ഷാജൻ സ്കറിയ  നിലമ്പൂരിൽ അസ്റ്റിൽ. തൃക്കാക്കര പൊലീസ് നിലമ്പൂരിലെത്തിയാണ് ഷാജനെ അറസ്റ്റ് ചെയ്തത്. നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹാജരാകാൻ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. നേരത്തേ നിലമ്പൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ  സ്കറിയയുടെ പരാതിയിൽ ആയിരുന്നു ഷാജനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി നിലമ്പൂർ പൊലീസ് കേസെടുത്തിരുന്നത്. മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ്  ഇയാൾക്കെതിരെ തൃക്കാക്കര രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലുള്ള  അറസ്റ്റ് നടന്നത്. എന്നാൽ അറസ്റ്റ് അന്യായമാണെന്നും പിണറായിസത്തിനെതിരായ പോരാട്ടം തുടരുമെന്നുമാണ്  ഷാജൻ സ്കറിയയുടെ  പ്രതികരണം.ഷാജനെ  തൃക്കാക്കര  സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

വേങ്ങര ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ cds ലെ ബാലിക്കാട് ads നു കീഴിൽ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി.

ഇമേജ്
വേങ്ങര ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ cds ലെ ബാലിക്കാട് ads നു കീഴിൽ ജൈവ jlg യിൽ ok ബിന്ദു വിന്റെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസീന ഫസൽ ഉദ്‌ഘാടനം നിർവഹിച്ചു. സിഡിഎസ്  ചെയർപേഴ്സൺ ശ്രീ മതി പ്രസന്ന, cds അംഗങ്ങളായ  നിജിഷ, ഷീല ദാസ്, ജീവ  അംബിക, മാസ്റ്റർ ഫാർമർ സുബൈദ, JLG അംഗങ്ങൾ ബിന്ദു, മാധവി തുടങ്ങിയവരും, cds അക്കൗണ്ടന്റ് സാജിത, ബ്ലോക്ക്‌ കോ-ഓർഡിനേറ്റർ അബ്ദുൽ ഖയ്യൂ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പുതുപ്പള്ളിയിൽ യുഡിഫ് ന്റെ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് പ്രചരണംപൂർത്തിയായി

ഇമേജ്
പാമ്പാടി, മണർകാട് മണ്ഡലം കൺവെൻഷനുകൾ പൂർത്തിയായതോടെ UDF ന്റെ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് പ്രചരണത്തിന് പരിസമാപ്ത്തിയായിരിയ്ക്കുകയാണ്.. തികഞ്ഞ ആത്മവിശ്വാസത്തോടെയും, വർദ്ധിത വീര്യത്തോടും കൂടെ രണ്ടാം ഘട്ടത്തിലേയ്ക്ക് ഐക്യത്തോടെ, ഐക്യമുന്നണി പ്രവർത്തകരും നേതാക്കന്മാരും മുന്നോട്ട് പോകുകയാണ് 

സംവിധായകൻ സിദ്ദിഖ് അന്തരിച്ചു

ഇമേജ്
കൊച്ചി: പ്രശസ്ത സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സിദ്ദിഖിന് ഹൃദയാഘാതം ഉണ്ടായത്.   ഹൃദയാഘാതത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ ക​ഴിയവെ ചൊവ്വാഴ്ച രാത്രിയോടെയാണ് മരണം. ഖബറടക്കം ബുധനാഴ്ച വൈകീട്ട് ആറിന് എറണാകുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പത് മുതൽ 12 വരെ പൊതുദർശനമുണ്ടാകും. ന്യുമോണിയയും കരള്‍ രോഗവും മൂലം ചികിത്സയില്‍ കഴിയുകയായിരുന്ന സിദ്ദിഖിന് അസുഖം കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച ഹൃദയാഘാതം ഉണ്ടായത്. 1954 ഓഗസ്റ്റ് ഒന്നിന് കൊച്ചിയിൽ ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും മകനായാണ് സിദ്ദിഖ് ജനിച്ചത്. യഥാർത്ഥ പേര് സിദ്ദിഖ് ഇസ്മായിൽ എന്നാണ്. കളമശ്ശേരി സെന്റ് പോൾസ് കോളേജിലായിരുന്നു വിദ്യാഭ്യാസം. കൊച്ചിൻ കലാഭവനിലൂടെയാണ് സിദ്ദിഖിന്റെ കലാജീവിതം ആരംഭിക്കുന്നത്. കലാഭവനിൽ വെച്ചാണ് അദ്ദേഹം പില്‍ക്കാലത്ത് തന്റെ സംവിധാന പങ്കാളിയായ ലാലുമ

ഹൈടെക്കായി മത്സ്യബന്ധനം: സർക്കാർ നൽകിയ ആധുനിക സൗകര്യങ്ങളോടു കൂടിയ ബോട്ടുകൾ നീറ്റിലിറക്കി

ഇമേജ്
മത്സ്യത്തൊഴിലാളികൾക്ക് സർക്കാരിന്റെ കരുതൽ ഹസ്തം. സംസ്ഥാനത്തെ സഹകരണ സംഘങ്ങൾക്ക് നൽകിയ ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്ന് മത്സ്യബന്ധന വള്ളങ്ങൾ നീറ്റിലിറക്കി. താനൂർ ഹാർബറിൽ നടന്ന ചടങ്ങിൽ കായിക മന്ത്രി വി അബ്ദുറഹിമാൻ ഫ്ലാഗ് ഓഫ് ചെയ്തു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ലാഭകരമായ മത്സ്യബന്ധനം നടത്തുന്നതിനാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ബോട്ടുകൾ നൽകിയത്. സംസ്ഥാനത്ത് അനുവദിച്ച് 10 മത്സ്യബന്ധന ബോട്ടുകളില്‍ മൂന്നെണ്ണം മലപ്പുറം ജില്ലയിലാണെന്നും അതിൽ രണ്ടെണ്ണം താനൂരിലാണ് അനുവദിച്ചതെന്നും മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. തുടർന്നും കൂടുതൽ സംഘങ്ങൾക്ക് ബോട്ടുകൾ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മത്സ്യഫെഡ് ഡയറക്ടർ പി.പി സൈതലവി അധ്യക്ഷത വഹിച്ചു. പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.കെ രഞ്ജിനി സ്വാഗതം പറഞ്ഞു. മത്സ്യഫെഡ് ജില്ലാ മാനേജർ മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം നാസർ പോളാട്ട്, നഗരസഭാ കൗൺസിലർ പി.ടി അക്ബർ, സമദ് താനാളൂർ, കെ.ടി ശശി, കെ.പി സൈനുദ്ദീൻ, സഹകരണ സംഘം പ്രസിഡന്റുമാരായ എം.പി മുഹമ്മദ് സറാർ, സെയ്തുമോൻ എന്നിവർ പങ്കെടുത്തു. പരമ്പരാഗത മത്സ്യത്ത

വേങ്ങരയിൽ സൽക്കാരത്തിന് പോകുന്ന വണ്ടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.

ഇമേജ്
വേങ്ങര: സൽക്കാരത്തിന് പോകുന്ന വണ്ടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട ക്രൂയിസർ വേങ്ങര ചെളി ഇടവഴി ഹംസക്കുട്ടി റോഡിൽ ഇറക്കത്തിൽ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇവിടെ നിർത്തിയിട്ടിരുന്ന ഒരു സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയും ഇവിടെ നിന്നിരുന്ന ഒരാളുടെ കാലിൽ ഇടിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് മറിഞ്ഞത് ഇവരുടെ കൂടെ മറ്റൊരു വാഹനത്തിൽ ഉണ്ടായിരുന്ന ആൾ വണ്ടിയിൽ നിന്നിറങ്ങി നിൽക്കുമ്പോഴാണ് അപകടം. വണ്ടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. യാത്രക്കാർക്കാർക്കും കാര്യമായി പരിക്കില്ല. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് അപകടം നടന്നത്. ചെമ്മാട് കരിപറമ്പിൽ നിന്നു വേങ്ങര ചെളി ഇടവഴി ഹംസക്കുട്ടി റോഡിൽ സൽക്കാരത്തിന് വേണ്ടി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്ക് പറ്റിയ ആൾക്ക് മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ പ്രഥമ സുശ്രുഷ നൽകി അടുത്തുള്ള ഹോസ്പിറ്റലിലേക്ക് പറഞ്ഞയച്ചു 

കാലങ്ങളായി അപകട ഭീഷണി മുഴക്കി നിന്നിരുന്ന ചീനി മരത്തിന്റെ ശിഖിരങ്ങൾ ട്രോമാകെയർ പ്രവർത്തകർ മുറിച്ചു മാറ്റി

ഇമേജ്
പെരിന്തൽമണ്ണ: കാലങ്ങളായി പെരിന്തൽമണ്ണ-പട്ടാമ്പി റോഡ് സംസ്ഥാന പാതയിൽ വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും വീടിനുമൊക്കെ ഭീഷണിയായി നിന്നിരുന്ന ചീനിമരത്തിന്റെ ശിഖിരങ്ങൾ മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിലെ പ്രവർത്തകർ  മുറിച്ചുനീക്കി  വലിയ തോതിൽ ഈ മരത്തിന്റെ ഭീഷണിയെ കുറിച്ച് പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ നഗരസഭ ഇടപെടുകയായിരുന്നു. സ്ഥലം വാർഡ് കൗൺസിലറും നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീമതി അഡ്വ.ഷാൻസി യുടെ നിർദേശ പ്രകാരം മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ ഈ ദൗത്യം  ഏറ്റെടുക്കുകയായിരുന്നു. നിരവധി കേബിളുകളും 11കെ.വി ലൈനും ഇതിന്റെ ചുവട്ടിലൂടെ പോകുന്നതിനാൽ ശിഖിരങ്ങൾ മുറിച്ചു മാറ്റുന്നത്തിന് തടസ്സം നേരിട്ടെങ്കിലും ഭീഷണി ഉയർത്തി നിന്നിരുന്ന ഭീമൻ ശിഖിരങ്ങൾ മുറിച്ചു മാറ്റാനായെന്ന് ട്രോമാകെയർ പ്രവർത്തകർ അറിയിച്ചു. യൂണിറ്റ് ലീഡർ ഫവാസ് മങ്കട, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി എന്നിവരുടെ നേതൃത്വത്തിൽ താലൂക് സെക്രട്ടറി റഹീസ് കുറ്റീരി, യൂണിറ്റ് പ്രസിഡന്റ്‌ ഷഫീദ് പാതായിക്കര, സെക്രട്ടറി ഷു

ആലുവയിലെ കണ്ണീർ മായും മുൻപ് വീണ്ടും; നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി, സംഭവം ചേളാരിയിൽ

ഇമേജ്
_ആലുവയിലെ അഞ്ചു വയസുകാരി നൊമ്പരമായി സമൂഹ മനസാക്ഷിക്ക് മുൻപിൽ നിൽക്കെയാണ് വീണ്ടും സമാനമായ ക്രൂരകൃത്യം അരങ്ങേറിയത്_ തിരൂരങ്ങാടി  അതിഥി തൊഴിലാളിയുടെ 4 വയസ്സായ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പീഡിപ്പിച്ചത്. ആലുവയിലെ അഞ്ചു വയസുകാരി നൊമ്പരമായി സമൂഹ മനസാക്ഷിക്ക് മുൻപിൽ നിൽക്കെയാണ് വീണ്ടും സമാനമായ ക്രൂരകൃത്യം ഉണ്ടാകുന്നത്. ചേളാരിയിൽ താമസിക്കുന്ന മാർബിൾ തൊഴിലാളിയായ മധ്യപ്രദേശ് ടേട്ര സ്വദേശി രാം മഹേഷ് കുശ്‌വ (ബണ്ടി-30) യെ തിരൂരങ്ങാടി പോലീസാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഉച്ച ഭക്ഷണത്തിനു ശേഷം ഇവരുടെ ക്വാർട്ടേഴ്സിലെത്തിയ പ്രതി കുഞ്ഞിനെ കളിപ്പിക്കാൻ കൊണ്ടു പോകുന്നു എന്നു പറഞ്ഞു വിളിച്ചു കൊണ്ടു പോയതാണ്. പിന്നീട് കുട്ടി കരഞ്ഞു വരുന്നത് കണ്ട് മാതാവ് ചോദിച്ചപ്പോഴാണ് പീഡന വിവരം പറഞ്ഞത്. ഉടനെ നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതേത്തുടർന്ന് യുവതി തന്നെ ഇക്കാര്യം പൊലീസിൽ അറിയിക്കുകയായിരുന്നു. തേഞ്ഞിപ