ഷാജൻ സ്കറിയ നിലമ്പൂരിൽ അസ്റ്റിൽ
മലപ്പുറം: മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമയും പബ്ലിഷറുമായ ഷാജൻ സ്കറിയ നിലമ്പൂരിൽ അസ്റ്റിൽ. തൃക്കാക്കര പൊലീസ് നിലമ്പൂരിലെത്തിയാണ് ഷാജനെ അറസ്റ്റ് ചെയ്തത്. നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹാജരാകാൻ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
നേരത്തേ നിലമ്പൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ സ്കറിയയുടെ പരാതിയിൽ ആയിരുന്നു ഷാജനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി നിലമ്പൂർ പൊലീസ് കേസെടുത്തിരുന്നത്.
മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് ഇയാൾക്കെതിരെ തൃക്കാക്കര രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലുള്ള അറസ്റ്റ് നടന്നത്. എന്നാൽ അറസ്റ്റ് അന്യായമാണെന്നും
പിണറായിസത്തിനെതിരായ പോരാട്ടം തുടരുമെന്നുമാണ് ഷാജൻ സ്കറിയയുടെ പ്രതികരണം.ഷാജനെ തൃക്കാക്കര സ്റ്റേഷനിലേക്ക് കൊണ്ടുപോയി.