മുസ്ലിംലീഗ് നേതാവ് സി.എച്ച് അബു യൂസഫ് ഗുരുക്കൾ അന്തരിച്ചു


മുതിർന്ന മുസ്ലിംലീഗ് നേതാവ് സി എച്ച് അബു യൂസഫ് ഗുരുക്കൾ (65) അന്തരിച്ചു.

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സ ഹോസ്പിറ്റലിൽ കഴിയുന്നതിനിടെയാണ് മരണം. എം.എസ് എഫിലൂടെ പൊതുപ്രവർത്തനം രംഗത്ത് സജീവമായ അബൂ യുസഫ് ഗുരുക്കൾ യൂത്ത് ലീഗിന്റെയും മുസ്ലിംലീഗിന്റെയും  സമുന്നതനായ നേതാവായിരുന്നു. ദീർഘകാലം വളാഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പദവികൾ അലങ്കരിച്ചു, കോട്ടക്കൽ നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ,സംസ്ഥാന കൗൺസിലർ എന്നീ  പദവികളും അദ്ദേഹത്തെ തേടിയെത്തി. ഭാര്യ: സുബൈദ. മക്കൾ:  മുസ്താഖ്, ഡോ: മൊയ്തീൻ കുട്ടി, സൈറ, ഫിദ, മരുമക്കൾ : ഡോ: ജമാൽ, നുഫീൽ, സബിദ, സഫ്ന.