അമേരിക്കയിൽ പുള്ളികളില്ലാത്ത ജിറാഫ് പിറന്നു

യു.എസിലെ ടെന്നസിയിലെ മൃഗശാലയിൽ പുള്ളികൾ ഇല്ലാത്ത ജിറാഫ് ജനിച്ചു. ലൈം റ്റ്സ് മൃഗശാലയിലാണ് സംഭവം. ജൂലായ് 31-നായിരുന്നു തവിട്ടുനിറത്തിലുള്ള ജിറാഫിന്റെ ജനനമെന്ന് മൃഗശാലാ അധികൃതർ അറിയിച്ചു.

1972- ലാണ് അവസാനമായി പുള്ളികളില്ലാത്ത ജിറാഫ് ജനിച്ചത്. അത് ടോക്യോയിലായിരുന്നു. ഇതിനുമുമ്പ് ചരിത്രത്തിൽ രണ്ടുതവണയാണ് ഇത്തരത്തിലുള്ള ജിറാഫുകൾ പിറന്നിട്ടുള്ളത്