വേങ്ങര വലിയോറ സ്വദേശി അദ്ധ്യാപകന്റെത് അടക്കം 2 ബൈക്കുകൾ കത്തിനശിച്ച സംഭവം;മലപ്പുറം സ്വദേശി കസ്റ്റഡിയിൽ
കാസർകോട്: മസ്ജിദ് വളപ്പിൽ നിർത്തിയിട്ടിരുന്ന, സ്‌കൂൾ അദ്ധ്യാപകരുടെ രണ്ട് ബൈക്കുകൾ കത്തിനശിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മലപ്പുറം സ്വദേശിയെ കാസർകോട് ടൗൺ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
മലപ്പുറം പുളിക്കൽ കൊടികുത്തിപ്പറമ്പ് സ്വദേശിയും ചെമ്മനാട് ജമാഅത് ഹയർ സെകന്ററി സ്‌കൂളിലെ അധ്യാപകനുമായ യു. നജ്മുദ്ദീന്റെ കെ എൽ 60 എഫ് 1887 നമ്പർ പൾസർ ബൈക്കും മേൽപറമ്പ് ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ അധ്യാപകനുമായ മലപ്പുറം വേങ്ങര വലിയോറ ആശാരിപ്പടിയിലെ മുഹമ്മദ് സാജിദ് കല്ലന്റെ കെ.എൽ 10 ഡബ്‌ള്യു 6612 ഹീറോ ഹോണ്ട ബൈക്കുമാണ് കത്തിനശിച്ചത്.
തളങ്കര പള്ളിക്കാലിലെ അമലു സ്വാലിഹിയ്യ മസ്ജിദ് പരിസരത്താണ് രണ്ട് ബൈക്കുകളും അടുത്തടുത്തായി നിർത്തിയിട്ടിരുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ