കാലങ്ങളായി അപകട ഭീഷണി മുഴക്കി നിന്നിരുന്ന ചീനി മരത്തിന്റെ ശിഖിരങ്ങൾ ട്രോമാകെയർ പ്രവർത്തകർ മുറിച്ചു മാറ്റി


പെരിന്തൽമണ്ണ: കാലങ്ങളായി പെരിന്തൽമണ്ണ-പട്ടാമ്പി റോഡ് സംസ്ഥാന പാതയിൽ വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും വീടിനുമൊക്കെ ഭീഷണിയായി നിന്നിരുന്ന ചീനിമരത്തിന്റെ ശിഖിരങ്ങൾ മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിലെ പ്രവർത്തകർ മുറിച്ചുനീക്കി 
വലിയ തോതിൽ ഈ മരത്തിന്റെ ഭീഷണിയെ കുറിച്ച് പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ നഗരസഭ ഇടപെടുകയായിരുന്നു. സ്ഥലം വാർഡ് കൗൺസിലറും നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീമതി അഡ്വ.ഷാൻസി യുടെ നിർദേശ പ്രകാരം മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ ഈ ദൗത്യം  ഏറ്റെടുക്കുകയായിരുന്നു.
നിരവധി കേബിളുകളും 11കെ.വി ലൈനും ഇതിന്റെ ചുവട്ടിലൂടെ പോകുന്നതിനാൽ ശിഖിരങ്ങൾ മുറിച്ചു മാറ്റുന്നത്തിന് തടസ്സം നേരിട്ടെങ്കിലും ഭീഷണി ഉയർത്തി നിന്നിരുന്ന ഭീമൻ ശിഖിരങ്ങൾ മുറിച്ചു മാറ്റാനായെന്ന് ട്രോമാകെയർ പ്രവർത്തകർ അറിയിച്ചു.
യൂണിറ്റ് ലീഡർ ഫവാസ് മങ്കട, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി എന്നിവരുടെ നേതൃത്വത്തിൽ താലൂക് സെക്രട്ടറി റഹീസ് കുറ്റീരി, യൂണിറ്റ് പ്രസിഡന്റ്‌ ഷഫീദ് പാതായിക്കര, സെക്രട്ടറി ഷുഹൈബ് മാട്ടായ, ട്രഷറർ സുധീഷ് ഒലിങ്കര, സുമേഷ് വലമ്പൂർ, ഷക്കീർ കുന്നപ്പള്ളി, ഫൈസൽ ചെറുകര, ഫാറൂക്ക് പൂപ്പലം, ജിൻഷാദ് പൂപ്പലം, അബ്ദുൽ ഖാദർ അങ്ങാടിപ്പുറം, വാഹിദ അബു, ആശ ജൂബിലി, മുഹ്സിന ഷെറിൻ, അമ്പിളി ജൂബിലി, ഹുസ്സൻ കക്കൂത്ത്, ജുനൈഷ്, ഷിബു പുലാമന്തോൾ, മേലാറ്റൂർ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരായ യൂസുഫ്, ഫൈസൽ എന്നിവർ പങ്കാളികളായി.