05/08/2017

17 ാം വാർഡ് ഗ്രാമസഭാ യോഗം ചേർന്നു ,

Add caption
    വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് ഗ്രാമസഭാ യോഗം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ വി.ഉമ്മു ഐമൻ യൂസു ഫലി അധ്യക്ഷത വഹിച്ചു. ഗ്രാമസഭയിൽ പങ്കെടുത്ത മുഴുവൻ പേർക്കും ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ വിത്ത് വിതരണം ചെയ്തു..ഗ്രാമസഭയിൽ പങ്കെടുത്ത വരിൽ നിന്ന് തെരഞ്ഞെടുത്ത 10 പേർക്ക് പ്രത്യേക സമ്മാനവും നൽകി ,കെ ബിജു, വാർഷിക പദ്ധതി വിശദീകരിച്ചു. യൂസുഫലി വലിയോറ, യു.കെ.സൈതലവി ഹാജി, കെ.കുമാരൻ, കെ.മുസ്ഥഫ എന്നിവർ സംസാരിച്ചു.

01/08/2017

12 വാർഡിൽ ഉൽഘാടനമേള
42 ലക്ഷം രൂപ ചിലവഴിച്ച് മുണ്ടക്കപ്പറമ്പ് യുവതാനഗറിൽ നിർമ്മിച്ച സൈഡ് ഭിത്തി സംരക്ഷണവും, കോൺക്രീറ്റ് റോഡും,12 ലക്ഷം രൂപ ചിലവഴിച്ച കുറുക പാടം റോഡ് നിർമ്മാണത്തിന്റെ ഒന്നാം ഘട്ടവും, 4.99 ലക്ഷം ചിലവഴിച്ച യുവതാനഗർ മുണ്ടക്കപ്പറമ്പ് റോഡിന്റെ രണ്ടാം ഘട്ടവും, 4.99 ലക്ഷം ചിലവഴിച്ച ചിനക്കൽ മനാട്ടിപ്പറമ്പ് റോഡിന്റെ ഒന്നാം ഘട്ടവും, 4 ലക്ഷം ചിലവഴിച്ച ചുള്ളിപ്പറമ്പ് പുത്തൻപള്ളി റോഡിന്റെ ഒന്നാം ഘട്ടവും,4.ലക്ഷം ചിലവഴിച്ച് നിർമ്മിച്ച പാക്കടപ്പാറ മനാട്ടിപ്പറമ്പ് റോഡിന്റെയും, 624000 രൂപ ചിലവഴിച്ച അത്താണി ത്തൊടു റോഡ് കോൺക്രീറ്റും, പുലരി കുറുകപ്പാടം റോഡിന്റെ താഴെ ഭാഗത്ത് 3 ലക്ഷം രൂപ ചിലവഴിച്ച് റോഡിന്റേയും ... ഉൽഘാടനം (മൊത്തം 8122000 രൂപയുടെ വികസന പ്രവർത്തനങ്ങൾ ) 2/8/2017 ബുധൻ രാവിലെ 11 മണിക്ക് മുണ്ടക്കപ്പറമ്പിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് pk അസ്ലു നിർവ്വഹിക്കുന്നു.. പഞ്ചായത്ത് പ്രസിഡൻറ് VK കുഞ്ഞാലൻകുട്ടി,
ജില്ലാ പഞ്ചായത്തംഗം ജമീല അബൂബക്കർ,ബ്ലോക്ക് പഞ്ചായത്തംഗംAK മുഹമ്മദലി ,വാർഡ് മെമ്പർ കാങ്കടക്കടവൻ മൻസൂർ എന്നിവർ സംബണ്ഡിക്കുന്ന ഉൽഘാടന വേളയിലേക്ക് സന്തോഷപൂർവ്വം ഏവരേയും ക്ഷണിക്കുന്നു..
പന്ത്രണ്ടാം വാർഡ് പൗരസമിതി...

30/07/2017

AMUP സ്ക്കു ൾ SSLC +2,പരീക്ഷകളിൽ ഉയർന്നമാർക്ക് നേടിയ വിദ്യർത്ഥികൾക്ക് രാജ്യ പുരസ്ക്കാർ അവാർഡ് ദാനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.അസ് ലു നിർവ്വഹിച്ചു

വലിയോറ :വലിയോറ ഈസ്റ്റ് AMUP സ്ക്കു ൾ SSLC +2,പരീക്ഷകളിൽ ഉയർന്നമാർക്ക് നേടിയ വിദ്യർത്ഥികൾക്ക് രാജ്യ പുരസ്ക്കാർ അവാർഡ് ദാനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.അസ് ലു നിർവ്വഹിച്ചു,ചടങ്ങിൽ വേങ്ങര പഞ്ചായത് പ്രസിഡണ്ട് ,ഹെഡ്മാസ്റ്റർ,പി ടി എ a പ്രസിഡണ്ട്‌ ,യൂസുഫലിവലിയോറ,സ്കൂൾ ആദ്യപകർ ,പി ടി എ ബാരവഹികൾ,വിദ്യർത്ഥികൾ പങ്കടുത്തു