ജലാശയ അപകടങ്ങളിൽ രക്ഷകരാവാൻ ട്രോമാകെയറിൻ്റെ സ്കൂബ ടീം ഒന്നാംഘട്ട പരിശീലനം പൂർത്തിയാക്കി

ജലാശയ അപകടങ്ങളിൽ രക്ഷകരാവാനായി മലപ്പുറം ജില്ലാ ട്രോമാകെയർ മുങ്ങൽ ടീമിൻ്റെ ആദ്യ ബാച്ച് സ്കൂബ പരിശീലനത്തിൻ്റെ ആദ്യഘട്ടം പൂർത്തിയാക്കി. ആഴമേറിയ ജലാശയങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കുക, പരിശീലനത്തിൻ്റെ രണ്ടാം ഘട്ടം പൂർത്തീകരിക്കുന്നതോടെ 18 അടി താഴ്ചയിലെ രക്ഷാപ്രവർത്തനത്തിന് പ്രാപ്തരാക്കുക, ഏതൊരു പ്രതികൂല സാഹചര്യങ്ങളിലും രക്ഷാപ്രവർത്തനം നടത്താനുള്ള പരിശീലനം എന്നിവയാണ് ലഭിച്ചത്.
ഏറണാകുളം  ചെല്ലാനത്തെ നീൽ സ്കൂബ ഡൈവിംങ് അക്കാഡമിയിൽ ഇൻസ്‌ട്രക്ടർ മാരായ ഗിൽബർട്ട് V ആൻ്റ്ണി (മുഖ്യ പരിശീലകൻ), ആൽഡ്രിൻ ജോർജ്, അൻവർ സാദത്ത്, മെൽവിൻ ഒസ്വാലി  എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം . മലപ്പുറം ജില്ലാ ട്രോമാകെയർ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ 29 പേരാണ്  ആദ്യഘട്ട പരിശീലനം പൂർത്തിയാക്കിയത്. പരിശീലനത്തിൻ്റെ രണ്ടാം ഘട്ടം ഉടൻ പൂർത്തീകരിക്കും.