ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

.



*പ്രഭാത വാർത്തകൾ* 2025 | ജനുവരി 11 | ശനി 1200 | ധനു 27 | രോഹിണി l 1446 l റജബ് 11 ➖➖➖➖➖➖➖➖ ◾ മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ ശക്തിപ്പെടുത്താനും ബൂത്തുതലത്തില്‍ കോണ്‍ഗ്രസിന്റെ സംഘടനാ അടിത്തറ വിപുലീകരിക്കാനും ജനപിന്തുണ വര്‍ധിപ്പിക്കുന്നതിനുമായി മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനമായ ജനുവരി 30 മുതല്‍ ഒരുമാസം കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് മഹാത്മാഗാന്ധി കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കും. പ്രസിഡന്റ് കെ.സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന, കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗത്തിലാണ് തീരുമാനം. ◾ അനശ്വര ഗായകന്‍ പി.ജയചന്ദ്രന് സാംസ്‌കാരിക നഗരിയുടെ സ്നേഹ പ്രണാമം. വ്യാഴാഴ്ച അന്തരിച്ച ഗായകനെ അവസാനമായി കാണാന്‍ ഒട്ടേറെപ്പേരാണ് ഇന്നലെ പൂങ്കുന്നത്തെ വസതിയിലും സംഗീത നാടക അക്കാദമിയിലുമെത്തിയത്. ശ്രീകുമാരന്‍ തമ്പിയും ഗോപിയാശാനും മന്ത്രിമാര്‍ക്കൊപ്പം പ്രിയ സുഹൃത്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. രഞ്ജി പണിക്കര്‍ അടക്കം പ്രിയപ്പെട്ടവര്‍ മൃതദേഹത്തെ അനുഗമിച്ചു. മമ്മൂട്ടി അടക്കമുളള താരങ്ങള്‍ പൂങ്കുന്നത്തെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. ഇന്നലെ രാവിലെ ഏട്ടരയോടെ മൃതദേഹം അമല മെഡിക്കല്‍ കോളേജില്‍ നിന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. ഇന്നു രാവിലെ എട്ടിന് അദ്ദേഹം പഠിച്ച ഇരിങ്ങാലക്കുട നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് പറവൂര്‍ ചേന്ദമംഗലം പാലിയത്ത് എത്തിക്കും. നാലുകെട്ടില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം 3.30നു സമീപത്തെ പാലിയം ശ്മശാനത്തില്‍ വെച്ച് സംസ്‌കാരം. ◾ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തൃണമൂല്‍ നേതാവും എംപിയുമായ അഭിഷേക് ബാനര്‍ജിയാണ് അന്‍വറിന് അംഗത്വം നല്‍കി സ്വീകരിച്ചത്. ഡിഎംകെ പ്രവേശനം പാളിയതിന് പിന്നാലെയാണ് പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അന്‍വറിന്റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ◾ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന പി.വി. അന്‍വര്‍ എം.എല്‍.എയെ സംസ്ഥാനത്തിന്റെ ചുമതലയുള്ള കോ-ഓര്‍ഡിനേറ്ററായി നിയമിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ അധ്യക്ഷയുമായ മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് ആറുമാസം മുമ്പ് അന്‍വര്‍, തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്തേക്കുമെന്നും ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ മമതാ ബാനര്‍ജി കേരളത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പി വി അന്‍വര്‍ എംഎല്‍എ ഇന്ന് കൊല്‍ക്കത്തയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി വാര്‍ത്താസമ്മേളനം നടത്തും. ◾ വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് നിയമന വിവാദങ്ങള്‍ക്കിടെയും ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ പേരില്‍ നിയമന ശുപാര്‍ശ കത്ത് പ്രചരിക്കുന്നു. ഇതുസംബന്ധിച്ച് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ പദവി ദുരുപയോഗം ചെയ്തു എന്ന് ആരോപിച്ച് സിപിഎം പരാതി നല്‍കി. ജില്ലാ കമ്മിറ്റിയംഗം സുരേഷ് താളൂര്‍ ആണ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. ◾ വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെ ഒളിവിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ. നിലവില്‍ കര്‍ണാടകയിലാണ് ഉള്ളതെന്നും രണ്ട് ദിവസത്തിനുള്ളില്‍ വയനാട്ടില്‍ വരുമെന്നും ഐ സി ബാലകൃഷ്ണന്‍ പ്രതികരിച്ചു. സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് വേണ്ടിയാണ് കര്‍ണാടകയില്‍ വന്നതെന്നും ഒളിവിലാണ് എന്ന വാര്‍ത്തകള്‍ തെറ്റെന്നും നടക്കുന്നത് സിപിഎം വേട്ടയാണെന്നും ഐ സി ബാലകൃഷ്ണന്‍ പറഞ്ഞു. ◾ വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയില്‍ സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണം നടക്കട്ടെയെന്ന് കോണ്‍ഗ്രസ് നേതൃത്വം. എന്തെങ്കിലും തെളിവുണ്ടെങ്കില്‍ പൊലീസ് അന്വേഷിക്കട്ടെയെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കേസിനെ രാഷ്ട്രീയമായി കാണരുതെന്നുമാണ് പാര്‍ട്ടിക്കുള്ളിലെ അഭിപ്രായം. ◾ ദുരൂഹസാഹചര്യത്തില്‍ കാണാതായ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവര്‍ രജിത്തിനെയും ഭാര്യയേയും കണ്ടെത്തി. എലത്തൂര്‍ സ്വദേശിയായ രജിത്ത് കുമാര്‍, ഭാര്യ തുഷാര എന്നിവരെ ഗുരുവായൂരില്‍ നിന്നാണ് കണ്ടെത്തിയത്. ഇരുവരെയും ഉടന്‍ കോഴിക്കോട് എത്തിച്ച് കോടതിയില്‍ ഹാജരാക്കും. അതേസമയം മാമി തിരോധാനക്കേസ് അന്വേഷണസംഘം വല്ലാതെ ബുദ്ധിമുട്ടിക്കുകയാണെന്നുള്ള രജിത്ത് കുമാറിന്റെ വാട്സാപ്പ് സന്ദേശം പ്രചരിക്കുന്നു. ഗുരുവായൂരില്‍നിന്ന് കണ്ടെത്തും മുമ്പ് മാമിയുടെ ഡ്രൈവര്‍ രജിത്ത് കുമാര്‍ വാട്സാപ്പിലയച്ച ശബ്ദസന്ദേശമാണ് പുറത്തായത്. ◾ ആലപ്പുഴ ജില്ലയിലെ സിപിഎം പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പുമായി പിണറായി വിജയന്‍. ആലപ്പുഴയില്‍ വിഭാഗീയത അവസാനിച്ചിട്ടില്ലെന്നും വോട്ട് ചോര്‍ച്ചയില്‍ സംഘടനാപരമായ പരിശോധന നടന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. വലതുപക്ഷ മാധ്യമങ്ങളെ പ്രതിരോധിക്കാന്‍ ദേശാഭിമാനിയുടെ പ്രചാരണം ഊര്‍ജിതമാക്കണമെന്നും പ്രതിനിധികളോട് പിണറായി ആവശ്യപ്പെട്ടു ◾ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടേയും വിതരണം നിലച്ചു. 90 കോടി രൂപയോളം കുടിശ്ശിക വന്നതോടെയാണ് കമ്പനികള്‍ വിതരണം നിര്‍ത്തിയത്. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് രോഗികള്‍ പ്രതിസന്ധിയിലാകും. ഉടന്‍ തന്നെ വിതരണക്കാര്‍ക്ക് ഫണ്ട് ലഭ്യമാക്കുമെന്ന വിശദീകരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കുന്നത്. ◾ പുതുവത്സരത്തില്‍ സംസ്ഥാനത്തിന് 3,330 കോടി രൂപ അനുവദിച്ച നരേന്ദ്രമോദി സര്‍ക്കാറിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നികുതി ഇനത്തില്‍ 1,73,030 രൂപയാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മൊത്തം അനുവദിച്ചത്. ◾ ആലപ്പുഴയില്‍ മുസ്ലിംലീഗ് സെമിനാറില്‍ പങ്കെടുക്കുന്ന രാഷ്ട്രീയ നേതാക്കളുടെ കൂട്ടത്തില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് ജി സുധാകരനും. മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറിലാണ് ജി സുധാകരന്റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 13നാണ് സെമിനാര്‍ നടക്കുന്നത്. ◾ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ ട്രോമ കെയറിന്റേയും ബേണ്‍സ് ചികിത്സയുടേയും സെന്റര്‍ ഓഫ് എക്‌സലന്‍സായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചു. പരിക്കുകളുടേയും പൊള്ളലിന്റേയും പ്രതിരോധത്തിനും മാനേജ്‌മെന്റിനുമുള്ള ദേശീയ പരിപാടിയുടെ ഭാഗമായാണ് രാജ്യത്തെ 8 പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളെ സെന്റര്‍ ഓഫ് എക്‌സലന്‍സായി തെരഞ്ഞെടുത്തത്. ◾ അല്‍മുക്താദിര്‍ ജ്വല്ലറിയിലെ ആദായ നികുതി റെയ്ഡില്‍ നികുതി വെട്ടിപ്പ് കണ്ടെത്തി. വന്‍ തോതില്‍ കളളപ്പണം വെളിപ്പിച്ചെന്നാണ് ഇന്‍കം ടാക്സ് കണ്ടെത്തല്‍. കേരളത്തില്‍ മാത്രം 380 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. സംസ്ഥാനത്തെ 30 കടകളിലാണ് പരിശോധന പുരോഗമിക്കുന്നത്. ◾ കണ്ണൂരില്‍ തമിഴ്നാട് സ്വദേശിനിയെ കബളിപ്പിച്ച് എടിഎം കാര്‍ഡ് കൈക്കലാക്കി പണം തട്ടിയ മധ്യവയസ്‌കന്‍ പിടിയില്‍. കണ്ണൂര്‍ മയ്യില്‍ സ്വദേശി കൃഷ്ണനെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സേലം സ്വദേശിനിയുടെ 60,000 രൂപയാണ് പ്രതി തട്ടിയെടുത്തത്. ◾ തിരുവനന്തപുരം മടവൂരില്‍ രണ്ടാം ക്ലാസുകാരി സ്‌കൂള്‍ ബസിനടിയില്‍പെട്ട് മരിച്ചു. മടവൂര്‍ ഗവ. എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കൃഷ്ണേന്ദുവാണ് മരിച്ചത്. സ്‌കൂള്‍ ബസില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ കേബിളില്‍ കാല്‍ കുരുങ്ങി അതേ ബസിനടയിലേക്ക് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പ് ജീവന്‍ നഷ്ടപ്പെട്ടു. ◾ വീട് ജപ്തി ചെയ്യാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തിയതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. പട്ടാമ്പി കിഴായൂരിലാണ് സംഭവം. ഗവ. യു.പി. സ്‌കൂളിന് സമീപം താമസിക്കുന്ന കിഴക്കേപുരക്കല്‍ വീട്ടില്‍ ജയയാണ് മണ്ണെണ്ണെ ഒഴിച്ച് തീകൊളുത്തിയത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം. അതേസമയം ഷൊര്‍ണൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. ഇന്നലെ വൈകീട്ട് ബാങ്കിന്റെ പട്ടാമ്പി ശാഖയിലേക്ക് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് മുസ്ലിം യൂത്ത് ലീഗ് ബാങ്കിന് മുന്നിലേക്ക് പ്രതിഷേധം സംഘടിപ്പിക്കും. 2015 ല്‍ രണ്ട് ലക്ഷം രൂപയുടെ വായ്പയെടുക്കുകയും തിരിച്ചടവ് മുടങ്ങുകയുമായിരുന്നു. ◾ തിരുവനന്തപുരം കരകുളം പിഎ അസീസ് എന്‍ജിനീയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിനുള്ളിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നും കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഡിഎന്‍എ പരിശോധന ഫലം പുറത്ത്. മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം കോളേജ് ഉടമയായ ഇഎം താഹയുടേത് തന്നെയാണെന്നാണ് ഡിഎന്‍എ പരിശോധന ഫലം. ◾ പാലക്കാട് തിരുവാഴിയോട്ട് ടൂറിസ്റ്റ് ബസ്സിന് തീ പിടിച്ചു. ആര്‍ക്കും പരിക്കില്ല. ബസ് ഏതാണ്ട് പൂര്‍ണമായി കത്തിനശിച്ചു. കോഴിക്കോട് നിന്ന് ചെന്നൈയില്ക്ക് പോകുകയായിരുന്ന എ വണ്‍ ബസിനാണ് തീ പിടിച്ചത്. കോങ്ങാട് നിന്ന് അഗ്‌നിരക്ഷാ യൂണിറ്റ് എത്തി തീയണച്ചു. അപകട കാരണം ഷോര്‍ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം. ◾ നഴ്സിംഗ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ കേസ്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ അമ്മുവിന് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടത്തിയാണ് പൊലീസ് പുതിയ കേസെടുത്തത്. ◾ 13-ാം വയസ്സുമുതല്‍ ലൈംഗിക പീഡനത്തിനിരയായെന്ന വെളിപ്പെടുത്തലുമായി പതിനെട്ടുകാരി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അറുപത് പേര്‍ ലൈംഗികപീഡനത്തിനിരയാക്കിയെന്ന വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പത്തനംതിട്ട ഇലവുംതിട്ട പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ശിശുക്ഷേമ സമിതിക്കു മുന്‍പാകെ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ 40 പേര്‍ക്കെതിരേയാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ◾ സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ◾ കന്യാകുമാരിയിലെ പനച്ചിമൂടില്‍ തമിഴ്നാട് പൊലീസ് പിടികൂടിയ ലോറികളില്‍ ഉണ്ടായിരുന്നത് തിരുവനന്തപുരത്തെ വന്‍കിട ഹോട്ടലുകളിലെ ഭക്ഷ്യമാലിന്യങ്ങള്‍. ലോറികളില്‍ ഉണ്ടായിരുന്ന മലയാളികളടക്കമുള്ള ഒമ്പത് തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. ഹോട്ടലുകളിലെ മാലിന്യം നീക്കാന്‍ കരാറെടുത്ത തിരുവനന്തപുരത്തെ ഏജന്റിനെ ഉടന്‍ പിടികൂടുമെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചു. ഏജന്റിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ◾ തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ശിക്ഷ കടുപ്പിക്കുന്നു . സോഷ്യല്‍ മീഡിയ വഴിയോ നേരിട്ടോ സ്ത്രീകളെ ശല്യപെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ 5 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയുമാകും ഇനി ശിക്ഷ. നേരത്തെ 3 വര്‍ഷം തടവും 10,000 രൂപ പിഴയുമായിരുന്ന ശിക്ഷ ആണ് വര്‍ധിപ്പിക്കുന്നത്. ◾ രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വെച്ച് കൂട്ടിച്ചേര്‍ക്കുന്ന ഐഎസ്ആര്‍ഒയുടെ സ്പേഡെക്സ് ദൗത്യം വൈകും. ഉപഗ്രഹങ്ങളെ ഇന്നലെ ഉച്ചയോടെ 1.5 കിലോമീറ്റര്‍ പരസ്പര അകലത്തില്‍ എത്തിച്ചു. ഇന്ന് രാവിലെ വരെ ഉപഗ്രഹങ്ങള്‍ ഈ അവസ്ഥയില്‍ തുടരുമെന്നും പിന്നീട് അകലം 500 മീറ്ററിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കും എന്നും ഇസ്രോ അറിയിച്ചു. ◾ വി.ഡി. സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തിലെടുത്ത കേസില്‍ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. പുണെ കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം രാഹുല്‍ 25,000 രൂപ ജാമ്യത്തുക കെട്ടിവെക്കണമെന്നും ഒരു ആള്‍ജാമ്യം ഹാജരാക്കണമെന്നും കോടതി നിഷ്‌കര്‍ഷിച്ചു. ◾ ജമ്മു കാശ്മീരിലെ നിയമസഭാ സാമാജികരുടെ അധ്യാപകനായി എന്‍ കെ പ്രേമചന്ദ്രന്‍ എം പി. ലോക്സഭാ സെക്രട്ടറിയേറ്റില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ലമെന്ററി റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് (പ്രൈഡ്) ആണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ സമാജികര്‍ക്ക് പരിശീലനം നല്‍കുവാന്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി യെ നിയോഗിച്ചത്. ◾ സംഘര്‍ഷമുണ്ടായ ഉത്തര്‍പ്രദേശ് സംഭലില്‍ ഐക്യവും സമാധാനവും നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി. ഇക്കാര്യം സുപ്രീം കോടതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറ?ഞ്ഞു. ഷാഹി ജമാ മസ്ജിദ് പരിസരത്തെ കിണറിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്നും കോടതി നിര്‍ദേശിച്ചു. ◾ വിവാഹേതരബന്ധം മറച്ചുവെക്കാന്‍ പോണ്‍ താരം സ്റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയെന്ന 'ഹഷ് മണി' കേസില്‍ ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന ന്യൂയോര്‍ക്ക് ജ്യൂറിയുടെ വിധി ശരിവെച്ച് ന്യൂയോര്‍ക്ക് കോടതി. അതേ സമയം ട്രംപിനെതിരെയുള്ള ശിക്ഷ വിധിക്കുന്നത് ജഡ്ജി ഒഴിവാക്കി. നിയുക്ത പ്രസിഡന്റായതിനാല്‍ നിയമം അനുവദിക്കുന്ന പ്രത്യേക പരിരക്ഷ ട്രംപിന് ലഭിക്കുമെന്നതാണ് കാരണം. ◾ പ്രതിവര്‍ഷ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. 2024 ജനുവരി മുതല്‍ ഡിസംബര്‍ വരെ 49.17 ലക്ഷം പേരാണ് തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തത്. മുന്‍വര്‍ഷം 41.48 ലക്ഷം ആയിരുന്നു യാത്രക്കാരുടെ എണ്ണം. യാത്രക്കാരുടെ എണ്ണത്തില്‍ 18.52 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2024ലെ ആകെ യാത്രക്കാരില്‍ 26.4 ലക്ഷം പേര്‍ ഇന്ത്യന്‍ നഗരങ്ങളിലേക്കും 22.7 ലക്ഷം പേര്‍ വിദേശനഗരങ്ങളിലേക്കുമാണ് യാത്ര ചെയ്തത്. എയര്‍ ട്രാഫിക് മൂവ്‌മെന്റുകളുടെ എണ്ണം 28306 ല്‍ നിന്ന് 32324 ആയി ഉയര്‍ന്നു. 14.19 ശതമാനമാണ് വര്‍ധന. നിലവില്‍ പ്രതിദിനം ശരാശരി 100 സര്‍വീസുകളിലായി 15000നു മുകളില്‍ യാത്രക്കാരാണ് തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്നത്. 11 ഇന്ത്യന്‍ നഗരങ്ങളിലേക്കും 14 വിദേശനഗരങ്ങളിലേക്കും തിരുവനന്തപുരത്തു നിന്ന് സര്‍വീസുകളുണ്ട്. പ്രതിമാസ യാത്രക്കാരുടെ ശരാശരി 4 ലക്ഷത്തിനു മുകളില്‍ എത്തി. ഡിസംബറില്‍ മാത്രം യാത്ര ചെയ്തത് 4.52 ലക്ഷം പേരാണ്. ഇതും സര്‍വകാല റെക്കോഡ് ആണ്. ◾ ഇടവേളക്ക് ശേഷം അബാം മൂവീസിന്റ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിര്‍മ്മിക്കുന്ന പുതിയ ചിത്രം 'മച്ചാന്റെ മാലാഖ' ഫെബ്രുവരി 27ന് റിലീസിന് എത്തുന്നു. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിന്‍ സാഹിര്‍ ആണ് നായകന്‍. നായിക നമിത പ്രമോദ്. ഒരു ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടൈയ്നറായിരിക്കും ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, മനോജ്, കെ.യു.(തിങ്കളാഴ്ച്ച നിശ്ചയം ഫെയിം), ശാന്തികൃഷ്ണ, വിനീത് തട്ടില്‍, ആര്യ (ബഡായി), ആല്‍ഫി പഞ്ഞിക്കാരന്‍, ശ്രുതി ജയന്‍, രാജേഷ് പറവൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സംവിധായകന്‍ ജക്സന്‍ ആന്റണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ രചിക്കുന്നു. സംഗീതം-ഔസേപ്പച്ചന്‍. ◾ മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും ശ്രദ്ധേയ വിജയമാണ് ഉണ്ണി മുകുന്ദന്‍ നായകനായ 'മാര്‍ക്കോ'. മറുഭാഷാ പ്രേക്ഷകരും തിയറ്ററുകളിലെത്തി കണ്ട അപൂര്‍വ്വം മലയാള ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഇപ്പോള്‍ മാര്‍ക്കോ. മലയാളത്തിന് പുറമെ തെലുങ്ക് പതിപ്പും കളക്ഷന്‍ നേടിയെങ്കിലും ഹിന്ദി പതിപ്പ് നേടിയ കളക്ഷനാണ് മോളിവുഡ് വ്യവസായത്തെത്തന്നെ അമ്പരപ്പിച്ചത്. ഇപ്പോഴിതാ പ്രദര്‍ശനം നാലാം വാരത്തിലേക്ക് കടക്കുമ്പോള്‍ ചിത്രം ഹിന്ദിയില്‍ ഇതുവരെ നേടിയ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്. മലയാളം പതിപ്പിനൊപ്പം ഡിസംബര്‍ 20 നാണ് മാര്‍ക്കോയുടെ ഹിന്ദി പതിപ്പും തിയറ്ററുകളില്‍ എത്തിയത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശിന്റെ കണക്ക് അനുസരിച്ച് ഹിന്ദി പതിപ്പിന്റെ ആദ്യ വാര കളക്ഷന്‍ വെറും 30 ലക്ഷമായിരുന്നു. ആദ്യ വാരം 30 ലക്ഷം നേടിയ ചിത്രം രണ്ടാം വാരത്തില്‍ 4.12 കോടി നേടി. മൂന്നാം വാരത്തില്‍ 5.64 കോടിയും. അതായത് മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് ഇതുവരെ നേടിയിരിക്കുന്നത് 10.06 കോടിയാണ്. ◾ ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ ബജാജ് ഓട്ടോ അതിന്റെ പ്രശസ്തമായ മോഡലായ 'പള്‍സര്‍ ആര്‍എസ് 200' അപ്‌ഡേറ്റ് ചെയ്തു. പൂര്‍ണ്ണമായും പുതിയ രൂപത്തിലാണ് ഈ ബൈക്കിനെ പുറത്തിറക്കിയത്. ആകര്‍ഷകമായ രൂപവും കരുത്തുറ്റ എഞ്ചിനും സജ്ജീകരിച്ചിരിക്കുന്ന ഈ പുതിയ ബജാജ് പള്‍സര്‍ ആര്‍എസ് 200 ന്റെ പ്രാരംഭ എക്സ്-ഷോറൂം വില 1.84 ലക്ഷം രൂപയാണ്. കമ്പനിയുടെ പോര്‍ട്ട്‌ഫോളിയോയിലെ 200 സിസി എഞ്ചിനുമായി വരുന്ന ഒരേയൊരു ഫുള്‍ ഫെയര്‍ഡ് ബൈക്കാണിത്. പുതിയ പള്‍സര്‍ ആര്‍എസ് 200ല്‍ കമ്പനി എല്‍സിഡി പാനല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് അതിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററായി ഉപയോഗിക്കുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഇത് പിന്തുണയ്ക്കുന്നു എന്നതാണ് പ്രത്യേകത. റെയിന്‍, ഓഫ് റോഡ്, റോഡ് എന്നിവ ഉള്‍പ്പെടുന്ന മൂന്ന് റൈഡിംഗ് മോഡുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ബൈക്കിന്റെ എന്‍ജിന്‍ മെക്കാനിസത്തില്‍ ബജാജ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. മുമ്പത്തെപ്പോലെ, 200 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് ഈ ബൈക്ക് വരുന്നത്. ഈ ബൈക്ക് മൊത്തം മൂന്ന് നിറങ്ങളില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. ഇതില്‍ ഗ്ലോസി റേസിംഗ് റെഡ്, പേള്‍ മെറ്റാലിക് വൈറ്റ്, ആക്ടീവ് സാറ്റിന്‍ ബ്ലാക്ക് നിറങ്ങള്‍ ഉള്‍പ്പെടുന്നു. ◾ ദ്രാവിഡമുന്നേറ്റത്തിനു നാന്ദികുറിച്ച, പേരിനൊപ്പം ജാതിവാല്‍ ചേര്‍ക്കുന്നത് അപമാനകരമാണെന്ന ബോദ്ധ്യം സൃഷ്ടിച്ച പെരിയാര്‍; തമിഴ്‌നാടിന്റെ സാമൂഹിക നവോത്ഥാനത്തിനും നവീനമായൊരു തമിഴ് വ്യക്തിത്വത്തിനും അടിത്തറപാകിയ പരിഷ്‌കര്‍ത്താവ്. ദൈവത്തെ ഉന്മൂലനം ചെയ്യണമെന്ന് പെരിയാര്‍ വിശ്വസിച്ചത് എന്തുകൊണ്ട്? പെരിയാര്‍ പിന്തുടര്‍ന്ന ഒരേയൊരു കുറ്റവാളിയായിരുന്നോ ദൈവം? ബ്രാഹ്‌മണഹിന്ദുത്വത്തിന്റെ ആധിപത്യത്തെ വെല്ലുവിളിക്കുകയും തിര്‍ക്കുകയും ചെയ്ത അനേകര്‍ക്കിടയില്‍, പെരിയാറിനെ വ്യത്യസ്തനാക്കിയതും തുല്യനാക്കിയതും എന്താണ്? പെരിയാറിന്റെ നിരീശ്വരവാദത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ ആഴത്തില്‍ പര്യവേക്ഷണം ചെയ്യുന്ന കൃതി. 'പെരിയാര്‍ രാഷ്ട്രീയ നിരീശ്വരവാദത്തെക്കുറിച്ച് ഒരു പഠനം'. കാര്‍ത്തിക് റാം മനോഹരന്‍. പരിഭാഷ - ഷിജു സുകുമാരന്‍. മാതൃഭൂമി. വില 255 രൂപ. ◾ നിരവധി പോഷകങ്ങള്‍ നിറഞ്ഞ വാഴപ്പഴത്തെ പലപ്പോഴും പ്രമേഹത്തെ പേടിച്ച് മനപ്പൂര്‍വം ഡയറ്റില്‍ നിന്ന് ഒഴിവാക്കി നിര്‍ത്താറുണ്ട്. പൊട്ടാസിയം, കാല്‍സ്യം, മഗ്നീഷ്യം, നിരവധി വൈറ്റമിനുകളും വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ സാന്ദ്രത നിലനിര്‍ത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഊര്‍ജ്ജത്തിന്റെ തോത് കൂട്ടാനും സഹായിക്കുന്നു. എന്നാല്‍ ഇവയില്‍ അടങ്ങിയ കാര്‍ബോഹൈഡ്രേറ്റുകള്‍ രക്തത്തില്‍ ഷുഗര്‍ സ്പൈക്ക് ഉണ്ടാക്കുമെന്ന ധാരണയിലാണ് വാഴപ്പഴത്തെ ആളുകള്‍, പ്രത്യേകിച്ച പ്രമേഹ രോഗകള്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തുന്നത്. എന്നാല്‍ ഇതില്‍ അടങ്ങിയ നാരുകള്‍ രക്തത്തിലേക്ക് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കും. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ കുതിച്ചുചാട്ടം തടസപ്പെടുത്താന്‍ സഹായിക്കും. മിതത്വം പാലിക്കുന്നത് പ്രമേഹ രോഗികള്‍ക്കും വാഴപ്പഴത്തിന്റെ രുചി ആസ്വദിക്കാന്‍ സഹായിക്കും. പോഷകാഹാര വിദഗ്ധരുടെ മാര്‍ഗനിര്‍ദേശപ്രകാരം മിതമായ അളവില്‍ പ്രമേഹ രോഗികള്‍ക്കും വാഴപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പഴം ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ മധുരപലഹാരങ്ങളോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കും. എന്നാല്‍ വാഴപ്പഴത്തില്‍ കലോറി കൂടൂതലായതിനാല്‍ ഉച്ചഭക്ഷണത്തിനിടെ ലഘുഭക്ഷണമായി പഴം ഉള്‍പ്പെടുത്താം. ഇത് കലോറി കത്തിക്കാന്‍ ശരീരത്തിന് സമയം ലഭിക്കുന്നു. *ശുഭദിനം* *കവിത കണ്ണന്‍* ദൈവത്തിന്റെ കൂടെ ഭക്ഷണം കഴിക്കണം. അതായിരുന്നു ആ കുഞ്ഞിന്റെ ആഗ്രഹം. കയ്യില്‍ കുറച്ച് ഭക്ഷണവുമായി അവന്‍ ദൈവത്തെ തേടിയിറങ്ങി. ഒരു നദീതീരത്തെത്തിയപ്പോള്‍ ഒരു വൃദ്ധയെ കണ്ടുമുട്ടി. അവരുടെ അടുത്ത് സംസാരിച്ചിരുന്നു. വിശക്കാന്‍ തുടങ്ങിയപ്പോള്‍ കൊണ്ടുവന്ന ഭക്ഷണത്തില്‍ നിന്നും കുറച്ചെടുത്ത് അവന്‍ കഴിക്കാന്‍ തുടങ്ങി. കുറച്ച് ആ വൃദ്ധയ്ക്കും കൊടുത്തു. വീണ്ടുമവര്‍ സംസാരിച്ചിരുന്നു. വിശന്നപ്പോള്‍ രണ്ടുപേരും ചേര്‍ന്ന് സന്തോഷത്തോടെ ഭക്ഷണം കഴിച്ചു. സന്ധ്യയായപ്പോള്‍ അവര്‍ അവരവരുടെ വീടുകളിലേക്ക് മടങ്ങി. വളരെ സന്തോഷത്തോടെ തിരിച്ചുവരുന്ന മകനെ കണ്ട് അമ്മ കാരണമന്വേഷിച്ചു. അവന്‍ പറഞ്ഞു: ഞാന്‍ ഇന്ന് ദൈവത്തിന്റെ കൂടെ ഭക്ഷണം കഴിച്ചു. വൃദ്ധയും തന്റെ വീട്ടിലെത്തി. അവരുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ട് മറ്റുളളവര്‍ കാരണമന്വേഷിച്ചു. അവരും പറഞ്ഞു: ഞാന്‍ ഇന്ന് ദൈവത്തിന്റെ കൂടെയാണ് ഭക്ഷണം കഴിച്ചത് സൃഷ്ടികളിലെല്ലാം സൃഷ്ടാവുണ്ട് എന്ന തിരിച്ചറിവാണ് യഥാര്‍ത്ഥ ഈശ്വരാവബോധം. ദൈവത്തെ കാണാന്‍ പൊതു സ്ഥലങ്ങളിലേക്കിറങ്ങിയാല്‍ മതി. അവിടെ ആരോടും പറയാനാകാത്ത ആവശ്യങ്ങളുമായി നിശബ്ദമരായി നില്‍ക്കുന്ന ധാരാളം പേരുണ്ടാകും. വിശന്ന് വയറൊട്ടിയവരുണ്ടാകും നഷ്ടപ്പെട്ടതൊന്നും തിരിച്ചുകിട്ടാത്തവരുണ്ടാകും. രോഗികളും അനാഥരുമുണ്ട്. ഇവരെല്ലാവരും ദൈവത്തെ കാത്തിരിക്കുന്നുണ്ട്. ജീവിതത്തിലെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെടുമ്പോള്‍ വരുന്ന ഏക പ്രതീക്ഷയാണ് ഈശ്വരന്‍. മനുഷ്യരൂപത്തിലേ ഈശ്വരന് പ്രത്യക്ഷപ്പെടാനാകൂ.. ആരുടെയെങ്കിലും ജീവിതത്തിലെ അത്ഭുതമാകാന്‍ നാം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനുളള എളുപ്പവഴി അപ്രതീക്ഷിത സമയങ്ങളില്‍ അവരാഗ്രഹിക്കുന്ന തണലായി മാറുക എന്നതാണ്. ആരുടെയെങ്കിലും ജീവിതത്തിലെ അദൃശ്യസമ്മാനമായി മാറുക, അതുതന്നെയാണ് ദൈവത്തിലേക്കുളള എളുപ്പവഴിയും - ശുഭദിനം. ➖➖➖➖➖➖➖➖

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽ 20 വയസ്സുള്ള യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

​വേങ്ങര: വേങ്ങര സ്വദേശിയായ അബ്ദുള്ള (20 വയസ്സ്) എന്ന യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരണപ്പെട്ടയാളുടെ മൃതദേഹം തുടർ നടപടികൾക്കായി തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അറിഞ്ഞിട്ടില്ല.

ആസാം വാള assam vala

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

ഭൂഗർഭജല ആരൽ മത്സ്യത്തെ വിട്ടുകിണറ്റിൽ കണ്ടെത്തി

ഭൂഗർഭജല ആരൽ മത്സ്യത്തെ വിട്ടുകിണറ്റിൽ കണ്ടെത്തി ഫറോക്ക് അപൂർവമായി കാണപ്പെടുന്ന രക്തമിക്സിസ് ഡിഗ്രസസ്' ഇനത്തിൽപെട്ട ഭൂഗർഭജല ആരൽ മത്സ്യത്തെ പുറ്റെക്കാപിഡന്റ്ട്ടെ വീട്ടുകിണറ്റിൽ കണ്ടെത്തി. സെക്രട്ടറി തെക്കേടൻ ബാബുവിന്റെ വീട്ടിലെ കിണറ്റിൽ നിന്നാണ് വേറി ട്ടൊരു മത്സ്യത്തെ കണ്ടെത്തിയത്  പാമ്പിൻ കുഞ്ഞ് ആണെന്നു തെറ്റിദ്ധരിക്കപ്പെട്ട മത്സ്യത്തെ ഭൂഗർഭജല മത്സ്യ ഗവേഷകൻ സി. പി.അർജുനാണ് തിരിച്ചറിഞ്ഞത്. മത്സ്യത്തെ കൊച്ചി പനങ്ങാടുള്ള കേരള ഫിഷറീസ് സർവകലാശാ ലയിലേക്ക് കൊണ്ടുപോകും. ഭൂമിക്കടിയിലെ ഉറവകളിയുടെ യാണ് ഇവ കിണറുകൾ എത്തുന്നത്  ഭുഗർഭ മത്സ്യങ്ങളെ കുറിച്ച് കൂടുതൽ വായിക്കാം കേരളത്തിൽ 3 ഇനം ഭൂഗർഭ ജല ആരൽ മത്സ്യത്തെ മാത്രമേ ഇതേവരെ കണ്ടെത്തിയിട്ടുള്ളൂ. 15 സെന്റിമീറ്റർ നീളവും അര സെന്റീമീറ്റർ വണ്ണവുമാണുള്ളത്. ശകൾ ഇല്ലാത്ത മാർദവം ഏറിയ ശരീരത്തിനു ചുവപ്പു നിറത്തിലുള്ള  ബ്രൗൺ നിറമാണ്. തല മുതൽ വാൽവരെ കുഴൽ ആകൃതിയിലാണ്  ഫറോക്ക് പൂറ്റെക്കാട്ടെ വീട്ടുകിണറ്റിൽ കണ്ടെത്തിയ ഭൂഗർഭജല ആരൽ lമത്സ്യത്തിന്റെ വാൽഭാഗം അര ഇഞ്ച് നീളത്തിൽ ഉണ്ട്‌  വെള്ളത്തിൽ ഉണ്ടാകുന്ന പായൽ, പ്ലവകങ്ങൾ എന്നിവയാണ് ഇവയ...

റിപബ്ലിക് ദിനത്തോടനുബന്ധിച്ച് കൊളപ്പുറം ടൗൺ കോൺഗ്രസ്സ് നേത്രതത്തിൽ നടന്ന പരിപാടിൽ D C C മെമ്പർ കുഞ്ഞുട്ടി പി.സി പതാക ഉയർത്തി

റിപബ്ലിക് ദിനത്തോടനുബന്ധിച്ച് കൊളപ്പുറം ടൗൺ കോൺഗ്രസ്സ് നേത്രതത്തിൽ നടന്ന പരിപാടിൽ D C C മെമ്പർ കുഞ്ഞുട്ടി പി.സി പതാക ഉയർത്തി . ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ഹംസ തെങ്ങിലാൻ .കർഷക കോൺഗ്രസ്സ് വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി .ബൂത്ത് പ്രസിഡൻറ് K K അബുബക്കർ .K K. ഷറഫു .അലി pp .മുസ്തഫ സി.ഉബൈദ് v എന്നിവർ നേതൃത്വം നൽകി

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക  പ്രസിദ്ധീകരിച്ചു. 13412470 പുരുഷന്മാരും 15018010 സ്ത്രീകളും 281 ട്രാൻസ്ജൻഡർ വ്യക്തികളും അടക്കം 28430761 വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിനു പുറമേ 2841 പ്രവാസി വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.  സംക്ഷിപ്തപുതുക്കലിനായി സെപ്തംബര്‍ 29 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 2,83,12,468 വോട്ടര്‍മാരാണുണ്ടായിരുന്നത്.  ഒക്ടോബര്‍ 14 വരെ നടന്ന സംക്ഷിപ്തപുതുക്കലിൽ 332291 പേർ പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർത്തു.

കല്ലട മുട്ടി,കൈതകോര,സിലോപ്പി,kalladamutti, siloppi fish, kaidhakoora

കൂടുതൽ വാർത്തകൾ

SIR -2025- വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി BLO നമുക്ക് തരുന്ന Form എങ്ങനെ പൂരിപ്പിക്കണം എന്നുള്ളതാണ് ചുവടെ ചേർക്കുന്നത്. വളരെ ലളിതമാണ്. എന്നാൽ സൂക്ഷിക്കേണ്ടതുമാണ്

🗳️ Enumeration Form Fill ചെയ്യുന്നതിനുള്ള ഒരു മാതൃക form കൂടി ഇതോടൊപ്പം ചുവടെ ചേർക്കുന്നുണ്ട്. 🔹 *ഘട്ടം 1 : ഫോട്ടോയ്ക്ക് താഴെ എഴുതേണ്ട അടിസ്ഥാന വിവരങ്ങൾ* ഫോട്ടോയുടെ താഴെ താഴെപ്പറയുന്ന വിവരങ്ങൾ വ്യക്തമായി (capital letters ആയി) രേഖപ്പെടുത്തുക: 1️⃣ ജനന തീയതി (Date of Birth) 2️⃣ ആധാർ നമ്പർ (Aadhaar Number) 3️⃣ മൊബൈൽ നമ്പർ (Mobile Number) 4️⃣ പിതാവിൻ്റെ പേര് (Father’s Name) – EPIC (വോട്ടേഴ്‌സ് തിരിച്ചറിയൽ കാർഡ് ) നമ്പറോടുകൂടി 5️⃣ മാതാവിൻ്റെ പേര് (Mother’s Name) – EPIC നമ്പറോടുകൂടി 6️⃣ പങ്കാളിയുടെ പേര് (Spouse’s Name) – EPIC നമ്പറോടുകൂടി 🔹 *ഘട്ടം 2:* *വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.*  2002 ലെ Special Summary Revision (SIR) പട്ടിക പരിശോധിച്ച് വോട്ടർ അതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കുക. ഇത് അനുസരിച്ച് താഴെ പറയുന്ന രണ്ടിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. 🔹 *Case 1: വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, ഫോമിൻ്റെ ഇടത് വശത്തുള്ള കോളം പൂരിപ്പിക്കുക.* പൂരിപ്പിക്കേണ്ട വിവരങ്ങൾ: 1️⃣ വോട്ടറുടെ പേര് (Name of Voter) 2️⃣ EPIC നമ്പർ 3️⃣ ബന്ധുവിൻ്റ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക  പ്രസിദ്ധീകരിച്ചു. 13412470 പുരുഷന്മാരും 15018010 സ്ത്രീകളും 281 ട്രാൻസ്ജൻഡർ വ്യക്തികളും അടക്കം 28430761 വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിനു പുറമേ 2841 പ്രവാസി വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.  സംക്ഷിപ്തപുതുക്കലിനായി സെപ്തംബര്‍ 29 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 2,83,12,468 വോട്ടര്‍മാരാണുണ്ടായിരുന്നത്.  ഒക്ടോബര്‍ 14 വരെ നടന്ന സംക്ഷിപ്തപുതുക്കലിൽ 332291 പേർ പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർത്തു.

കൊളപ്പുറം ജംഗ്ഷനിൽ KSRTC ബസും ടോറസ് ലോറിയും തമ്മിൽ അപകടം VIDEO

കൊളപ്പുറം ജംഗ്ഷനിൽ KSRTC  ബസും  ടോറസ് ലോറിയും കൂടിയിടിച്ചു അപകടം. അപകടത്തിൽ പരിക്ക് പറ്റിയവരെ തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി video

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

ഈ മത്സ്യത്തെ കല്ലട, കല്ലത്തി, കറൂപ്പ്, കല്ലെടമുട്ടി, കല്ലേമുട്ടി, കരട്ടി, കൈതമുള്ളൻ, അണ്ടികള്ളി, കല്ലേരീ, കല്ലുരുട്ടി, ചോവനെ കൊല്ലി, കൈതക്കോര, എരിക്ക്,കരികണ്ണി, ക്ലിബിങ് ഗൗരമി എന്നി പേരുകളിൽ പ്രവിളിക്കാറുണ്ട് Climbing Perch, Anabas testudineus

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന ഒരു ശുദ്ധജലമത്സ്യമാണ് കരിപ്പിടി. ഇംഗ്ലീഷിൽ Climbing Perch എന്ന് വിളിക്കുന്നു. ഈ മത്സ്യത്തിന്റെ ശാസ്ത്രനാമം: Anabas testudineus എന്നാണ്. ഈ മത്സ്യത്തെ  കല്ലട, കല്ലത്തി, കറൂപ്പ്, കല്ലെടമുട്ടി, കല്ലേമുട്ടി, കരട്ടി, കൈതമുള്ളൻ, അണ്ടികള്ളി, കല്ലേരീ, കല്ലുരുട്ടി, ചോവനെ കൊല്ലി, കൈതക്കോര, എരിക്ക്,കരികണ്ണി, ക്ലിബിങ്  ഗൗരമി  എന്നി പേരുകളിൽ പ്രാദേശികമായി വിളിക്കാറുണ്ട്. ഏഷ്യയിൽ ഭൂമദ്ധ്യരേഖാ പ്രദേശങ്ങളിലെ ശുദ്ധജല ജലാശയങ്ങളിൽ സ്വാഭാവികമായി കണ്ടുവരുന്ന ഒരിനമാണിത് ഇവയുടെ ശരീരം കട്ടിയേറിയ ചെതുമ്പലുകൾ കൊണ്ട് മൂടിയിരിക്കും. കേരളത്തിൽ കണ്ടുവരുന്ന കരിപ്പിടികൾക്ക് ഏറ്റവും കൂടുതൽ 20 സെന്റീമീറ്റർ വരെ നീളമുണ്ടായേക്കാം. ശരീരത്തിന്റെ മുകളിലും താഴെയുമായി മുള്ളുകളുടെ ഒരു നിരയുണ്ടാകും. കറുപ്പ് കലർന്ന പച്ചനിറമാണ് ശരീരത്തിനുണ്ടാവുക. കുഞ്ഞുങ്ങൾ താരതമ്യേന ഇളംനിറത്തിൽ കാണപ്പെടുന്നു. മുട്ടകളും കുഞ്ഞുങ്ങളേയും മാതാപിതാക്കൾ സംരക്ഷിക്കുന്നു. ജലത്തിൽ പാറകളോട് ചേർന്നോ തറനിരപ്പിലായോ ആണ് സാധാരണ കാണപ്പെടുക. അത്തരം അവസരങ്ങളിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. അനങ്ങാതെ നിൽക്കു...

ആസാം വാള assam vala

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...