ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ്, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഏറ്റവും പുതിയ അപ്ഡേറ്റ്

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ VIDEO

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ VIDEO

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ 30 പേർക്ക് പരിക്ക് രണ്ട് പേർ മരണപ്പെട്ടു.  അപകടത്തിൽപ്പെട്ടത് 15ലധികം വാഹനങ്ങൾ   ട്രെയിലർ ലോറി നിയന്ത്രണം വിട്ട് ലോറിയും കാറുകളും ബൈക്കുകളും ഉൾപ്പെടെ 15ലധികം വാഹനങ്ങളിലാണ് ഇടിച്ചത്.  മുപ്പതോളം പേർക്ക് പരിക്കേറ്റു.  പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് നിന്നും വാഹനങ്ങളെല്ലാം നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കി  പോലീസും ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ആംബുലൻസ് കൂട്ടായ്മയും ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയായ ദുആ എന്ന ഒരു വയസ്സുകാരിയും, ആട്ടിരി പള്ളിപ്പുറം സ്വദേശി വടക്കേതിൽ  മുഹമ്മദ് അലിയും മരണപ്പെട്ടു.  മരണപ്പെട്ടവരുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. VIDEO

കോട്ടക്കൽ എടരിക്കോട് ദേശീയപാതയിൽ കണ്ടെയ്നറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വൻ അപകടം.

മലപ്പുറം : കോട്ടക്കൽ എടരിക്കോട് ഹൈവേയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിറകോട്ട് വന്നു അപകടം. നിരവധി കാറുകളിലും ബൈക്കുകളിലും ഇടിച്ച് വൻ അപകട പരമ്പരയാണ് ഉണ്ടായിട്ടുള്ളത്.കോട്ടക്കൽ മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ 8 ലധികം പേർക്ക് പരിക്കേറ്റു. ഒരാൾ മരണപ്പെട്ടു. ഒതുക്കുങ്ങൽ സ്വദേശിയായ വടക്കേതിൽ മുഹമ്മദലി എന്ന വ്യക്തിയാണ് മരണപ്പെട്ടത്.  മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി   കണ്ടെയ്നർ ലോറി പുറകോട്ട് വന്നു നിരവധി  വാഹനങ്ങളിൽ ഇടിച്ച് കയറുകയായിരുന്നു. ഇന്ന് രാത്രി 09:0 മണിയോടെയാണ് അപകടം നടന്നത്.        നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കാറുകൾ, ഇരുചക്ര വാഹനങ്ങളിൽ അടക്കം നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി. മറ്റു വാഹനങ്ങളിൽ ഉള്ളവർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാരും പോലീസും സന്നദ്ധ സേനാപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരിക്കേറ്റവരെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ദേശീയ പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങിയ ശേഷമുള്ള ജങ്ഷനിൽ ആണ് അപകടം നടന്നത്. ലോറിയുടെ ബ്രെക്ക് നഷ്ടമായതാണ് അപകട കാരണം എന്നാണ് പ്രാഥമിക ന...

കോഴിക്കോട് മെഡിക്കൽ കോളേജ് കേസ്വാലിറ്റിയിൽ തീപിടുത്തം live

മെഡിക്കൽ കോളേജിൽ തീപിടുത്തം. കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വൽറ്റിയിൽ തീപ്പിടുത്തം . നിരവധി രോഗികളെ ഐസിയുവിൽ നിന്നും കാഷ്വാലിറ്റിയിൽ നിന്നും പുറത്തിറക്കി. എമർജൻസി ഉള്ള രോഗികളെ മറ്റു സുരക്ഷിതസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റാനുള്ള സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നു. തീപിടുത്തത്തെ തുടർന്ന് വ്യാപിച്ച പുക മെഡിക്കൽ കോളേജ് പരിസരത്ത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. തീ പിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഇന്ന് സന്ധ്യക്ക് ശേഷം ആണ് തീപിടുത്തം ഉണ്ടായത് . പരിഭ്രാന്തരായ രോഗികളും കൂടെയുള്ളവരും സുരക്ഷാപ്രവർത്തനങ്ങൾക്ക് വിഘാധമാവുന്നുണ്ട്.. കൂടുതൽ വിവരങ്ങൾ ലഭിച്ചുവരുന്നു..

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങൾ

കോമൺവെൽത്ത് ​ഗെയിംസ് ജേതാക്കൾക്ക് പാരിതോഷികം : കോമൺവെൽത്ത് ​ഗെയിംസിൽ സ്വർണ്ണമെഡൽ നേടിയ എൽദോസ് പോളിന് 20 ലക്ഷം രൂപ പാരിതോഷികം അനുവദിക്കാൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചു. വെള്ളി മെഡൽ  നേടിയ  അബ്ദുള്ള അബുബക്കർ, എം ശ്രീശങ്കർ, പി ആർ ശ്രീജേഷ്, ട്രെസ്സ ജോളി, ചെസ്സ് ഒളിമ്പ്യാഡിൽ മെഡൽ ജേതാവായ നിഹാൽ  സരിൻ എന്നിവർക്ക് 10 ലക്ഷം രൂപ വീതവും അനുവദിക്കും.  നേരിയ വ്യത്യാസത്തിന് മെഡൽ നഷ്ടമായെങ്കിലും ചെസ് ഒളിമ്പിക്സിൽ  ശ്രദ്ധേയപങ്കാളിത്തം കാഴ്ചവച്ച  എസ് എൽ നാരായണന് 5 ലക്ഷം രൂപയും പാരതോഷികമായി അനുവദിക്കാൻ തീരുമാനിച്ചു.  എൽദോസ്  പോൾ , അബ്ദുള അബൂബക്കർ , എം ശ്രീങ്കർ, ട്രെസ്സ ജോളി എന്നിവർക്ക് സ്പോർട്ട്സ് ക്വാട്ട നിയമനത്തിന് മറ്റിവെച്ച 50 തസ്തികകളിൽ നിന്ന് നാല് ഒഴിവുകൾ നീക്കി വെച്ച് നിയമനം നൽകാനും തീരുമാനിച്ചു.  60 വയസ് കഴിഞ്ഞ പട്ടികവർ​ഗക്കാർക്ക് ഓണ സമ്മാനം : 60 വയസ് കഴിഞ്ഞ 60,602 പട്ടികവർ​ഗക്കാർക്ക് 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ഓണ സമ്മാനമായി നൽകും. ഇതിനുള്ള ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും.  ധനസഹായം : ലൈഫ് മ...

സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി വഫാത്തായി

സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി നിര്യാതനായി. 82 വയസായിരുന്നു.   വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന്   സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കാരന്തൂർ മര്‍കസുസ്സഖാഫത്തു സുന്നിയ്യ വൈസ് പ്രസിഡന്റും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ മകനാണ്. 1941 മാര്‍ച്ച് 10ന് ജനനം. 30 വര്‍ഷത്തോളം മലേഷ്യയില്‍ സേവനം ചെയ്തു. ബാഫഖി തങ്ങളുടെ ജനാസ നിസ്കാരം ഇന്ന് രാത്രി 9.30 ന്  മർകസിൽ മസ്‌ജിദുൽ ഹാമിലിയിൽ നടക്കും. തുടർന്ന് തിരൂരിലേക്ക് കൊണ്ട്  പോകും. ഖബറടക്കം നാളെ കൊയിലാണ്ടിയിൽ നടക്കും.

മലപ്പുറം ജില്ലാ ട്രോമാകെയർ തവനൂർ പ്രതീക്ഷാ ഭവനിൽ റോഡ് സുരക്ഷ ബോധവൽകരണ പരിശീലനം നടത്തി

  കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള   പ്രതീക്ഷഭവനിലെ 40 താമസക്കാർക്കു വേണ്ടി സീതി സാഹിബ് മെമ്മോറിയൽ പോളി ടെക്നിക്ക് നാഷണൽ സർവീസ് സ്കീം, സ്നേഹതീരം വളണ്ടിയർ വിംഗ്, ലീഡ്സ് സെൻ്റർ ഫോർ ലോക്കൽ എംപവർമെൻ്റ് ആൻറ് സോഷ്യൽ ഡവലപ്മെൻ്റ്, എന്നിവ സംയുക്തമായി മലപ്പുറം ജില്ലാ ട്രോമാ കെയറിന്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷ ബോധവൽകരണ പരിശീലനം നൽകി.  പരിപാടിക്ക് എസ് എസ് എം പോളിടെക്നിക്ക് കോളേജ് ഇഎംസി കോഡിനേറ്റർ അൻവർ സുലൈമാൻ സ്വാഗതം പറഞ്ഞു.  തവനൂർ വൃദ്ധമന്ദിരം സൂപ്രണ്ട് സിദ്ദിഖ് ചുണ്ടക്കാടൻ അധ്യക്ഷത വഹിച്ചു.   മലപ്പുറം ജില്ല എൻഎസ്എസ് ജില്ലാ കോഡിനേറ്റർ കെ എ കാദർ പരിപാടി ഉദ്ഘാടനം  ചെയ്തു.  ബോധവൽക്കരണ  പരിശീലന പരിപാടിക്ക് തിരൂരങ്ങാടി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ട സന്തോഷ് കുമാർ കെ നേതൃത്വം നൽകി. മലപ്പുറം ജില്ലാ ട്രോമാകെയർ ഭാരവാഹികളായ മുജീബ് തൃത്താല, അബ്ബാസ് താനൂർ, അബ്ദുല്ല പീകെ, റസാക്ക്, വാമനൻ, , എന്നിവർ പങ്കെടുത്തു. പ്രതീക്ഷ ഭവൻ  സ്പെഷ്യൽ എഡ്യൂക്കേറ്റർ മുഹമ്മദ്‌ അജ്മൽ പരിപാടിക്ക്  ആശംസകൾ അർപ്പിച്ചു.  പ്രതീക...

സ്ഥിരം ലഹരികുറ്റവാളികളെ തടവിലിടും: മുഖ്യമന്ത്രി

ലഹരി ഉപഭോഗവും വിതരണവും സംബന്ധിച്ച്  സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കലിനുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 1988 ലെ പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇന്‍ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരമാണിത്. പി സി വിഷ്ണുനാഥിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന ലഹരി വിരുദ്ധനടപടികളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചത്. പി ഐ ടി എന്‍ ഡി പി എസ് എന്ന പേരില്‍ അറിയപ്പെടുന്ന പ്രത്യേക നിയമം പാര്‍ലിമെന്റ് പാസാക്കിയിട്ടുണ്ട്. ഇതനുസരിച്ച് സ്ഥിരം കുറ്റവാളികളെ രണ്ട് വര്‍ഷംവരെ വിചാരണ കൂടാതെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരമുണ്ട്. ഇത് നാം ഇപ്പോള്‍  ഉപയോഗിക്കുന്നില്ല. ഈ കാര്യത്തിലാണ്  കര്‍ശനിര്‍ദേശം നല്‍കിയത്.   ഉത്തരവ് സംസ്ഥാന സര്‍ക്കാരിലെ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് നല്‍കേണ്ടത്. പി ഐ ടി എന്‍ ഡി പി എസ് ആക്ട് പ്രകാരമുള്ള ശുപാര്‍...

സംസ്ഥാനത്ത് അതി ശക്തമായ മഴ. 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

 തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. നാളെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. യെല്ലോ അലര്‍ട്ട്‌: 31-08-2022: തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് 01-09-2022:തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് 02-09-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം,...

കോട്ടക്കൽ അരുച്ചോളിൽബെഡ് കമ്പനിക്ക് തീപ്പിടിച്ചു video കാണാം

കോട്ടക്കൽ അരുച്ചോളിൽ ബെഡ് കമ്പനിക്ക് തീപ്പിടിച്ചു ഇന്ന്നാ വൈകുന്നേരം 4 മണി യോടെയാണ്  തീപിടുത്തം ഉണ്ടായത്. ഉടൻ നാട്ടുകാർ തീഅനക്കാൻ ശ്രമം തുടങ്ങി, പിന്നീട്ട് ഫയർ ഫോയിസ് എത്തി തീ പൂർണമായും അണച്ചു.  കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലാണ് കേന്ദ്രത്തിൽ അഗ്നിബാധ ഉണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക വിവരം. കോട്ടക്കൽ അരിച്ചോളിൽ കിടക്ക നിർമ്മാണ കമ്പനി ഇടിമിന്നലിൽ കത്തിനശിച്ചു. ആളപായമില്ല, ലക്ഷങ്ങളുടെ നഷ്ടം  കോട്ടക്കൽ പെരിന്തൽമണ്ണ റോഡിൽ പുത്തൂർ കയറ്റം അവസാനിക്കുന്ന അരിച്ചോളിലെ സ്വകാര്യ കിടക്ക നിർമ്മാണ കമ്പനി ഇന്ന് ഉച്ചക്ക് ശേഷമുണ്ടായ ശക്തമായ ഇടിമിന്നലിൽ കത്തി നശിച്ചു. സംഭവ സമയം നിരവധി തൊഴിലാളികൾ കെട്ടിടത്തിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു, ആളപായമില്ല. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. സംഭമറിഞ്ഞു പ്രദേശവാസികളും, യാത്രക്കാരും, സ്ഥലത്തെത്തി കുടിവെള്ള ടാങ്കറുകളിൽ വെള്ളം എത്തിച്ച് തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. കോട്ടക്കൽ പോലീസും സ്ഥലത്തെത്തിയിരുന്നു, മലപ്പുറത്ത് നിന്നുള്ള രണ്ട് യൂണിറ്റ് അഗ്നിശമനസേനാ വാഹനം എത്തിയാണ് അവസാനം തീ പൂർണ തോതിൽ നിയന്ത്രണ വിധേയമാക്കിയത്. തീ നിയ...

സ്കൂൾ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ സംഘട്ടനം; 10 പേർക്ക് പരിക്ക്

ചെമ്മാട്: സ്കൂൾ വിദ്യാർഥികളും നാട്ടുകാരായ യുവാക്കളും തമ്മിൽ സംഘട്ടനം, പത്തിലേറെ പേർക്ക് പരിക്ക്. നാഷണൽ സ്കൂളിലെ വിദ്യാർഥികളും പരിസര പ്രദേശത്തെ യുവാക്കളും തമ്മിലാണ് സംഘർഷമുണ്ടായത്. ഇരു കൂട്ടരുംതമ്മിലുണ്ടായ വാക്കുതർക്കം സംഘട്ടനത്തിൽ എത്തുകയായിരുന്നു. ചാവി കൊണ്ട് കുത്തിയതായും ബ്ലേഡ് കൊണ്ട് വരഞ്ഞതായും പരിക്കേറ്റവർ പറയുന്നു. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വെച്ചും പിന്നീട് സംഘർഷാവസ്ഥ ഉണ്ടായി. പരിക്കേറ്റവരുടെ ബന്ധുക്കൾ ആശുപത്രിയിൽ രാത്രി എത്തിയപ്പോൾ ഇവിടെ വെച്ച് വാക്കുതർക്കം ഉണ്ടാകുകയായിരുന്നു. പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

SSLC സർട്ടിഫിക്കറ്റുകൾ ലാമിനേറ്റ് ചെയ്യാനോ പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കാനോ പാടില്ല

  തിരുവനന്തപുരം: എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ലാമിനേറ്റ് ചെയ്യാനോ പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കാനോ പാടില്ലെന്ന് നിർദേശം. ഈ വിവരം എല്ലാ പ്രഥമാദ്ധ്യാപകരും സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന സമയത്ത് വിദ്യാർത്ഥികളെ അറിയിക്കണമെന്നും ഇതിനായി നോട്ടീസ് പതിക്കേണ്ടതാനെന്നും പരീക്ഷാ ജോയിന്റ് കമ്മീഷണർ നിർദേശം നൽകി. പരീക്ഷാ സെക്രട്ടറിയുടെ ഒപ്പും, സീലും ഇല്ലാത്തതും പ്രിന്റ് തെളിയാത്തതുമായ എസ്എസ്എൽസി കാർഡുകൾ ഉണ്ടെങ്കിൽ അവ സ്കൂളുകളിൽ നിന്നും ശേഖരിച്ച് ജില്ലാവിദ്യാഭ്യാസ ഓഫീസറുടെ പ്രത്യേക ദൂതൻ വഴി പരീക്ഷാഭവനിലെത്തിച്ച് പുതിയ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റേണ്ടതാണ്.  ഇത്തരത്തിൽ പരീക്ഷാഭവനിലേക്ക് തിരിച്ചു നൽകുന്ന സർട്ടിഫിക്കറ്റ് “Return to Pareeksha Bhavan’ എന്ന രീതിയിൽ “Certificate Issue’ മെനുവിൽ രേഖപ്പെടുത്തണം. ജില്ലാവിദ്യാഭ്യാസ ഓഫീസറുടെ അധികാര പരിധിയിലുളള ഏതെങ്കിലും സ്കൂളിലെ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് ലഭ്യമായിട്ടില്ലെങ്കിൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുളള നടപടികൾ ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ സ്വീകരിക്കേണ്ടതുമാണ്. സർട്ടിഫിക്കറ്റുകൾ മാറ്റിയെടുക്കുന്നതിനോ ലഭിക്കാത്ത സർട്ട...

വേങ്ങര ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2022-23 വിവിധ വ്യക്തിഗത ആനുകൂല്യങ്ങൾ ഇവയാണ്

1) പച്ചക്കറി വികസനം (കൃഷിയിലേക്ക്) 2) സംയോജിത കൃഷി  (മൃഗസംരക്ഷണം,കൃഷി, എന്നിവ) 3) കുടി വെള്ള പദ്ധതി ടാങ്ക് വിതരണം (ജനറൽ) 4) വീട് റിപ്പയർ (ജനറൽ) 5) തുറസ്സായ കുടിവെള്ള കിണറുകൾ ശുചിത്വ കിണർ ആക്കി മാറ്റൽ (ജനറൽ) 6) സ്വയംതൊഴിൽ (വ്യക്തിഗതം) 7) വൃദ്ധർക്ക് കട്ടിൽ (ജനറൽ) 8) മുട്ടക്കോഴി വളർത്തൽ (വനിത) 9) പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് 10) പട്ടികജാതി വിദ്യാർത്ഥികൾക്ക് ഫർണിച്ചർ 11) പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് 12) വീട് റിപ്പയർ (SC) 13) തുറസ്സായ കുടിവെള്ള കിണറുകൾ ശുചിത്വ കിണർ ആക്കി മാറ്റൽ (എസ് സി) 14) ഭിന്നശേഷിക്കാർക്ക് സ്കോളർഷിപ്പ് 15) കാഴ്ച്ച പരിമിധിയുള്ളവർക്ക് ബ്രെയിൻലിപി അറ്റാച്ചഡ് ലാപ്ടോപ്പ് 16) ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ നൽകൽ 17) വനിതകൾക്ക് വ്യവസായസംരംഭം (SC) 18) വനിതകൾക്ക് വ്യവസായസംരംഭം (ജനറൽ) 19) എസ് സി വിദ്യാർത്ഥികൾക്ക് പഠന മുറി 20) ക്ഷീര കർഷകർക്ക് കാലിത്തീറ്റ സബ്സിഡി 21) നെൽക്കൃഷിക്ക് പ്രോത്സാഹനം 22) നെൽകൃഷിക്ക് വിത്തും കൂലിച്ചെലവും നൽകുന്ന പദ്ധതി.

മിന്നല്‍വേഗം രാജ്യവ്യാപക 5 ജി, ഗൂഗിളുമായി ചേര്‍ന്ന് 5ജി ഫോണ്‍; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ജിയോ

ഈ വര്‍ഷം ദീപാവലിയോടെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് റിലയന്‍സ് ജിയോ. ഇന്ന് നടന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. രാജ്യവ്യാപകമായി 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാനവെളിപ്പെടുത്തലുകളാണ് കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനി നടത്തിയത്. ശക്തമായ 5 ജി നെറ്റ് വര്‍ക്ക്. ലോകത്തെ ഏറ്റവും വലിയ 5ജി നെറ്റ്‌വര്‍ക്കാവും ജിയോയുടേതെന്ന് അദ്ദേഹം പറയുന്നു. മറ്റുള്ള കമ്പനികളെ പോലെ നിലവിലുള്ള 4ജി നെറ്റ് വര്‍ക്കിലൂടെ 5ജി സേവനങ്ങള്‍ എത്തിക്കുന്ന നോണ്‍ സ്റ്റാന്‍ഡ്-എലോണ്‍ 5ജി രീതിയല്ല. യഥാര്‍ത്ഥ 5ജി അനുഭവം സാധ്യമാകുന്ന സ്റ്റാന്‍ഡ്-എലോണ്‍ 5ജിയാണ് ജിയോ വിന്യസിക്കക. ജിയോയുടെ 4ജി നെറ്റ് വര്‍ക്ക് അതിന് വേണ്ടി ഉപയോഗിക്കില്ലശക്തമായ പുതിയ സേവനങ്ങള്‍ ഇതുവഴി ജിയോക്ക് നല്‍കാന്‍ സാധിക്കും. യഥാര്‍ത്ഥ 5ജി ആയിരിക്കും ജിയോ 5ജി. വിവിധങ്ങളായ 5ജി സ്‌പെക്ട്രം അതിനായി ജിയോ വാങ്ങിയിട്ടുണ്ട്. 3500 മെഗാഹെര്‍ട്‌സ് മിഡ് ബാന്‍ഡ് സ്‌പെക്ട്രം, 26 ഗിഗാഹെര്‍ട്‌സ് മില്ലിമീറ്റര്‍ വേവ് ബാന്‍ഡ്, 700 മെഗാഹെര്‍ട്‌സ് ലോ-ബാന്‍ഡ് ...

അടുത്ത മാസം 11 ദിവസം ബാങ്ക് അവധി ഇതിലെ കേരളത്തിലെ അവധിദിവസങ്ങൾ അറിയാം

അടുത്ത മാസം 11 ദിവസം ബാങ്ക് അവധി. രണ്ടാം ശനിയും ഞായറും കൂട്ടാതെ 7 അവധി ദിനങ്ങളാണ് വരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ വിവിധ ദിവസങ്ങളിലാണ് അവധി വരുന്നത്. ഇതിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ ദിവസം അവധി. ശ്രീ നാരായണ ഗുരു ജയന്തരി, കർമ പൂജ, ഒന്നാം ഓണം, തിരുവോണം, ഇന്ദ്രജത്ര, ശ്രീ നരവന ഗുരു ജയന്തി, ശ്രീ നാരായണ ഗുരു സമാധി, നവരാത്രി എന്നിവയാണ് രാജ്യത്ത് വരുന്ന വിശേഷ ദിവസങ്ങൾ. ഇതിൽ ഒന്നാം ഓണമായ സെപ്റ്റംബർ 7, തിരവോണദിനമായ സെപ്റ്റംബർ 8, ശ്രീനാരായണ ഗുരു ജയന്തിയായ സെപ്റ്റംബർ 10, ശ്രീനാരായണ ഗുരു സമാധി ദിനമായ സെപ്റ്റംബർ 21 എന്നീ വിശേഷ ദിനങ്ങൾ മാത്രമാണ് കേരളത്തിൽ അവധിയായിരിക്കുക. ശനിയും ഞായറും കൂടി കണക്കിലെടുത്താൽ സെപ്റ്റംബർ 4, സെപ്റ്റംബർ 7, സെപ്റ്റംബർ 8, സെപ്റ്റംബർ 9, സെപ്റ്റംബർ 10, സെപ്റ്റംബർ 11, സെപ്റ്റംബർ 18 , സെപ്റ്റംബർ 21, സെപ്റ്റംബർ 25 എന്നീ ദിവസങ്ങളാണ് കേരളത്തിൽ ബാങ്ക് അവധി ഉള്ളത്.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനം വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള  മഴസാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്  ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. 30-08-2022: ഇടുക്കി, തൃശ്ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട  എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 30-08-2022: തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 31-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 01-09-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 02-09-2022: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ...

പൂക്കുളം ബസാർ യൂത്ത് കോൺഗ്രസ്‌ കമ്മറ്റി അങ്കണവാടിയിലേക്ക് വാട്ടർ ഫിൽട്ടർ നൽകി

വലിയോറ:വേങ്ങര പഞ്ചായത്ത് പതിനാലാം വാർഡ് അരീക്ക പള്ളിയാളി അങ്കണവാടിയിലേക്ക് പൂക്കുളം ബസാർ യൂത്ത് കോൺഗ്രസ്‌ കമ്മറ്റി വാട്ടർ ഫിൽട്ടർ നൽകി. അങ്കണവാടിയിലെ വിദ്യാർത്ഥികൾക്ക് കുടിക്കാൻ ശുദ്ധജലം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ആണ് പദ്ധതി ആവിസ്കരിച്ചത്. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ്,സിബി ടീച്ചർ, അംഗൻവാടി വർക്കർ ജയലക്ഷ്മി എ.ൻ.പ്പി, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം വൈ പ്രസിഡന്റ് അസീസ് കൈപ്രൻ, കോൺഗ്രസ്‌ CUC പ്രസിഡന്റ് അജിത കെ.സി, യൂത്ത് കോൺഗ്രസ്‌ പൂക്കുളം ബസാർ യൂണിറ്റ് പ്രസിഡന്റ് അൻവർ മാട്ടിൽ, നവാസ് ഇ,മുനീർ കെ.കെ,അലി എ.കെ, സുഹൈയിൽ തുടങ്ങിയവർ സംബന്ധിച്ചു.

കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്സി ഹസീന തയ്യിലിന്റെ അയോഗ്യത ഇലക്ഷന്‍ കമ്മീഷന്‍ പിൻവലിച്ചു

കണ്ണമംഗലം: കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചിലവ് വീഴ്ചാ വരുത്തിയതിൽ ഇലക്ഷന് കമ്മീഷന്‍ വിജ്ഞാപനത്തിൽ ഉൾപ്പെട്ട കണ്ണമംഗലം ഗ്രാമപഞ്ചായത്  ഹസീന തയ്യിലിനെ അയോഗ്യയാക്കിയ കമ്മീഷന്റെ ഉത്തരവ് റദ്ധാക്കി. ഹസീന തയ്യിൽ കണക്കു സമർപ്പിച്ചതായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സെക്ടറി കമ്മീഷനെ അറിയിച്ചതിനെ തുടർന്നാണ് അയോഗ്യത ഒഴിവാക്കിയത്.

ആറന്മുള വള്ള സദ്യ...കഴിച്ചിട്ടുള്ളവരുണ്ടോ കൂടുതൽ അറിയാം

ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ കര്‍ക്കടകം 15 മുതല്‍ കന്നി 15 വരെ അഭീഷ്ടസിദ്ധിക്കായി നടത്തുന്ന വഴിപാടാണ്.ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ ആറൻമുള വള്ളംകളി നടക്കുന്നത് ഇവിടെയാണ്... ഒരിലയില്‍ 63 തരം വിഭവങ്ങള്‍ അണിനിരത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സമൂഹസദ്യയാണ്  വള്ളസദ്യ. ഉപ്പ്, വറുത്തുപ്പേരികള്‍ അഞ്ച്, ഏത്തയ്ക്ക, ചേന, ചേമ്പ്, ചക്ക, ശര്‍ക്കരപുരട്ടി, പപ്പടം വലുത് ഒന്ന് പപ്പടം ചെറുത് രണ്ട്, എള്ളുണ്ട, പരിപ്പുവട, ഉണ്ണിയപ്പം പഴം, മലര്, ഉണ്ടശര്‍ക്കര, കല്‍ക്കണ്ടം, തോരന്‍, അഞ്ചുതരം മടന്തയില, ചുവന്നചീര, തകര, വാഴക്കൂമ്പ്, വാഴപ്പിണ്ടി, നാലുതരം അച്ചാര്‍, അവിയല്‍, കിച്ചടികള്‍, മധുരപ്പച്ചടി വറുത്തെരിശ്ശേരി, ചോറ്, കറികള്‍, പായസങ്ങള്‍ എന്നിവയാണ് സദ്യയിലെ വിഭവങ്ങള്‍. വഴിപാട് നടത്തുന്നയാള്‍ 44 പള്ളിയോടങ്ങളില്‍ ഒന്നിനെ വള്ളംകളിക്ക് ക്ഷണിക്കുന്നതോടെ ചടങ്ങിന് തുടക്കമാവും. സദ്യദിനത്തില്‍ വഴിപാടുകാരന്‍ ക്ഷേത്രദര്‍ശനം നടത്തി കൊടിമരത്തിനു മുന്നില്‍ നിറപറയും നിലവിളക്കും ഒരുക്കിവെക്കും. ക്ഷേത്രത്തില്‍നിന്ന് പൂജിച്ചു കിട്ടുന്ന മാല കരയിലെത്തി പള്ളിയോടത്തിന് ചാര്‍ത്തുന്നതാണ് അടുത്തപടി...

സോഷ്യൽ മീഡിയ പ്രതിഷേധം ഫലം കണ്ടു, പാതിവഴിയിൽ നിന്ന മുതലമാട് വലിയോറ പാടം കനാൽ പ്രവർത്തി പുനരാരംഭിച്ചു

വേങ്ങര: വലിയോറ മുതലമാട് അരേങ്ങൽ വലിയോറ പാടം കനാൽ പദ്ധതിയുടെ മൂന്ന് മാസം മുമ്പ് പാതി വഴിയിൽ നിന്ന രണ്ടാം ഘട്ട പ്രവർത്തി ബഹുമാനപെട്ട വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌, വേങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിര സമിതി അധ്യക്ഷൻമാർ, വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയർ (AE), പ്രദേശത്തെ മധ്യസ്ഥന്മാർ തുടങ്ങിയവരുടെ അടിയന്തര ഇടപെടൽ കാരണം സാങ്കേതിക തടസ്സങ്ങൾ നീക്കി യുദ്ധകാല അടിസ്ഥാനത്തിൽ പരിഹാര നടപടികൾ സ്വീകരിച്ചു സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി കനാൽ നിർമ്മാണ പ്രവർത്തി പുനർ ആരംഭിച്ചതായി ബന്ധപ്പെട്ട കോൺട്രാക്ടർ അറിയിച്ചു. മൂന്ന് മാസം മുമ്പ് ചില സാങ്കേതിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട കനാൽ പ്രവർത്തി ടെണ്ടർ എടുത്ത സ്വകാര്യ കോൺട്രാക്ടർ പ്രവർത്തി പൂർത്തിയാക്കാതെ പാതി വഴിയിൽ ഉപേക്ഷിച്ചു പോയിരുന്നു. കാലവർഷം ശക്തി പ്രാപിച്ചതിനെ തുടർന്ന് പദ്ധതി പ്രദേശത്ത് വലിയ രീതിയിൽ മെയിൻ റോഡിലൂടെ ഒഴികി വന്ന മലിന ജലവും ഒറുവെള്ളവും ഈ കനാൽ വഴി പ്രദേശത്തെ പറമ്പുകളിൽ കെട്ടി നിന്ന് ഇവിടെത്തുകാർ കുടിവെള്ള സ്രോതസ്സുകൾക്ക് ഉപയോഗ...

കേരളത്തിലെ വെള്ളപ്പൊക്ക ചരിത്രം: അറിയാം

കേരളത്തിലെ വെള്ളപ്പൊക്ക ചരിത്രം: 1341, 1790, 1825, 1853, 1882, 1907, 1919, 1924, 1939, 1943, 1961, 1981, 1992, 2018, 2019, 2020, 2021, ഇപ്പോൾ 2022 *** ഇപ്പോഴുള്ള തലമുറകളിൽ പെട്ടവർക്ക് 1939, 1943, 1961, 1981, 1992, 2018, 2019, 2020, 2021, 2022 വർഷങ്ങളിൽ ഉണ്ടായിട്ടുള്ള ചെറുതും വലുതുമായ വെള്ളപ്പൊക്കങ്ങളെപ്പറ്റി അറിവുണ്ടായിരിക്കും. പത്രത്താളുകളിൽ നിന്നും അതാത് വർഷത്തെ വെള്ളപ്പൊക്ക വാർത്തകൾ കിട്ടുകയും ചെയ്യും.  എന്നാൽ അതിനു മുൻപും കേരള പ്രദേശം പല വെള്ളപ്പൊക്കങ്ങളെ കണ്ടിട്ടുണ്ട്. 1341, 1790 (കൃത്രിമ വെള്ളപ്പൊക്കം), 1825, 1853, 1882, 1907, 1919, 1924 എന്നീ വർഷങ്ങളിലും വെള്ളപ്പൊക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ചില വെള്ളപ്പൊക്കങ്ങൾ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചിലവ വെറുതെ പറഞ്ഞു പോകുന്നതേ ഉള്ളൂ. 1341 വെള്ളപ്പൊക്കം: നമുക്കറിയാവുന്ന ആദ്യത്തെ വെള്ളപ്പൊക്കം 1341 ലേതാണ്. പ്രളയം നാശനഷ്ട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും കേരളത്തിന്റെ വലിപ്പം കൂട്ടി എന്നാണ് കണക്കാക്കിയിരിക്കുന്നത്. ആധികാരിക വിവരങ്ങൾ കൊടുങ്ങല്ലൂർ-വടക്കൻ പറവൂർ മേഖലയിൽ നടന്ന പുരാവസ്തു ഖനന പഠനങ്ങളുടെയും വൈപ്പിൻ, ഫോർട്ട് കൊച്ചി ...

സാമൂഹിക സുരക്ഷാ പെൻഷൻ പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ 2022 സെപ്റ്റംബർ 1 മുതൽ 2023 ഫെബ്രുവരി 28 നുള്ളിൽ (ആറ് മാസം) ബന്ധപ്പെട്ട പ്രാദേശിക സർക്കാരിൽ പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും സസ്‌പെന്റ് ചെയ്യുന്നതും അത്തരക്കാർക്ക് 2023 മാർച്ച് മാസം മുതൽ പെൻഷനുകൾ അനുവദിക്കുന്നതുമല്ല. സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന മുറയ്ക്ക് പ്രാദേശിക സർക്കാർ സെക്രട്ടറി പെൻഷൻ പുനസ്ഥാപിച്ചു  നൽകുന്നതാണ്. എന്നാൽ വരുമാന സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്ത കാരണത്താൽ തടയപ്പെടുന്ന പെൻഷൻ കുടിശ്ശികയ്ക്ക് ഗുണഭോക്താവിന് അർഹതയുണ്ടായിരിക്കില്ല. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ലഭിക്കുന്നതിനുള്ള നിലവിലെ വരുമാന പരിധിയായ ഒരു ലക്ഷം രൂപയിൽ അധികം വരുമാനമുള്ളവരെ പെൻഷൻ ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും സ്ഥിരമായി ഒഴിവാക്കും.

പോലീസ് പരിശോധനക്ക് ഇനി ആൽകോ സ്കാൻ വാനും ഉത്ഘാടനം ഈ മാസം 30 ന്ന്

മദ്യപിച്ച്  വാഹനം ഓടിക്കുന്നത് കാരണം സംസ്ഥാനത്ത് ഉണ്ടാകുന്ന അപകടങ്ങളെ തടയുന്നതിന് വേണ്ടിയുള്ള പോലീസിന്റെ പരിശോധനയ്ക്ക് സഹായകരമാകുന്നതാണ് ആൽകോ സ്കാൻ വാൻ. പോലീസ് വാഹന പരിശോധന നടത്തുന്ന സമയം തന്നെ മദ്യമോ മറ്റു ലഹരിവസ്തുക്കളോ  ഉപയോ​ഗിച്ചുവോ എന്നുള്ള പരിശോധനയും മെഡിക്കൽ സെന്ററിൽ കൊണ്ട് പോകാതെ ഈ വാനിൽ വെച്ച് തന്നെ വേ​ഗത്തിൽ പരിശോധിക്കാനാകും. പരിശോധിക്കുന്ന ആളിന്റെ സ്വകാര്യതയ്ക്ക് തടസമുണ്ടാകാത്ത രീതിയിൽ ഉമിനീരിൽ നിന്നും നിമിഷങ്ങൾക്കകം തന്നെ ഉപയോ​ഗിച്ച ലഹരി പദാർത്ഥത്തെ വേ​ഗത്തിൽ തിരിച്ചറിയുവാനും പോലീസിന് വേ​ഗത്തിൽ മറ്റു നടപടികൾ സ്വീകരിക്കാനുമാകും. ഉമിനീര് ഉപയോ​ഗിച്ചുള്ള പരിശോധന രാജ്യത്ത് തന്നെ ആദ്യമായാണ് ഈ പദ്ധതി വഴി നടപ്പാക്കുന്നത്. വിദേശ രാജ്യങ്ങളിലെ പോലീസ് ഉപയോ​ഗിക്കുന്ന തരത്തിലുള്ള ഈ വാഹനം എല്ലാ ജില്ലകളിലും നൽകാനാണ് പദ്ധതി. പ്രത്യേകം സജ്ജീകരിച്ച പോലീസ് വാഹനത്തിൽ ഇതിനായി പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെയും നിയോഗിക്കും. റോട്ടറി ഇന്റർനാഷണലിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സംരംഭത്തിന്റെ ഔദ്യോ​ഗിക ഉദ്ഘാടനവും, ഫ്ലാ​ഗ് ഓഫും ആ​ഗസ്റ്റ് 30 ന് വൈകുന്നേരം 4.30 മണിക്ക് മസ്ക്കറ്റ് ഹോട്ട...

ബൈക്ക് റോഡിൽ തെന്നി മറിഞ്ഞു ടോറസ് ലോറി ശരീരത്തിൽ കയറിയിറങ്ങി ബൈക്ക് യാത്രകാരൻ മരിച്ചു

വേങ്ങര ഊരകം കുന്നത്ത് ടോറസ് ലോറിയും ബൈക്കും തമ്മിലുണ്ടായ അപകടത്തിൽ  ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു ഊരകം പൂളാപ്പീസ്  സ്വദേശി വിഷ്ണു (21) മരണപെട്ടത് ഇന്ന് രാത്രി 8:30ഓടെ ആണ് അപകടം സംഭവിച്ചത് സുഹൃത്ത്  നുഹ്മാൻ സൈജിൽ നെ  തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.  ബൈക്ക് റോഡിൽ തെന്നി മറിഞ്ഞു ടോറസ് ലോറി ശരീരത്തിൽ കയറിയിറങ്ങുകയായിരുന്നു   

SSF വെസ്റ്റ് ജില്ലാ സാഹിത്യോത്സവ്: ഹാട്രിക് കിരീടവുമായി വേങ്ങര

വേങ്ങര: എസ്എസ്എഫ് 29 മത് എഡിഷൻ വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് മൂന്നിയൂരിൽ സമാപിച്ചു.  581 പോയിന്റുകൾ നേടി വേങ്ങര തുടർച്ചയായ മൂന്നാം തവണയും വിജയത്തികളായി.   തിരൂരങ്ങാടി (498 ) ,തേഞ്ഞിപ്പലം (439) ഡിവിഷനുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കാമ്പസ് വിഭാഗത്തിൽ തിരൂരങ്ങാടി പി എസ് എം ഒ കോളേജ് ജേതാക്കളായി.  കോട്ടക്കൽ ഡിവിഷനിലെ അജ്സൽ സനീൻ ആണ് കലാപ്രതിഭ. സർഗ പ്രതിഭ പട്ടത്തിന് വേങ്ങര ഡിവിഷനിലെ ഓടക്കൽ റഫീദ്  അർഹനായി. കാമ്പസ് വിഭാഗത്തിൽ പി എസ് എം ഒ കോളജിലെ മുഹമ്മദ് നിബിൽ കലാപ്രതിഭയായി.          സമാപന സംഗമം കേരള മുസ് ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ  അബ്ദുർ റഹ്മാൻ ദാരിമി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലെെലി പ്രാർഥന നടത്തി. മഞ്ഞപ്പറ്റ ഹംസ മുസ്ലിയാർ അധ്യക്ഷത വഹിച്ചു.സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ അബൂ ഹനീഫല്‍ ഫൈസി തെന്നല, പൊൻമള മുഹ് യിദ്ദീന്‍ കുട്ടി ബാഖാവി ജേതാക്കൾക്കുള്ള അവാർഡ് സമ്മനിച്ചു.  എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് കെ വൈ നിസാമുദ്ദീൻ ഫാളിലി അനുമോദന പ്രഭാഷണം നടത്തി.എം മുഹമ്മദ് സ്വാദിഖ്, എം അബ്ദുൽ മജീദ്,...

വേങ്ങരയിൽ നിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

പ്രഭാത വാർത്തകൾ     2022 | ഓഗസ്റ്റ് 29  | തിങ്കൾ | 1198 |  ചിങ്ങം 13 |  ഉത്രം 1444 മുഹറം 30                  ➖➖➖ ◾മന്ത്രി എം.വി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയാക്കിയതോടെ മന്ത്രിസഭ പുന:സംഘടിപ്പിക്കും. സിപിഎം രണ്ടു പേരെ മന്ത്രിസഭയിലേക്കു കൊണ്ടുവരും. സാംസ്‌കാരിക മന്ത്രിയായിരുന്ന സജി ചെറിയാന്‍, തദ്ദേശ, എക്സൈസ് മന്ത്രി എംവി ഗോവിന്ദന്‍ എന്നിവര്‍ക്കു പകരം ആരെ കൊണ്ടുവരണമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചര്‍ച്ച ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശമനുസരിച്ചാകും തീരുമാനം. ◾കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17 ന്. ഒക്ടോബര്‍ എട്ടിന് സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. വോട്ടെണ്ണല്‍ 19 നാണ്. നേരത്തെ സെപ്റ്റംബര്‍ 20 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പു നടത്താനായിരുന്നു തീരുമാനം. വിദേശത്തുള്ള സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ വര്‍ച്വലായി ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിലാണ് തെരഞ്ഞെടുപ്പു തിയ്യതി നീട്ടാന്‍ തീരുമാനിച്ചത്. പ്രിയങ്കാ ഗ...

ഇടുക്കിയിൽ ഉരുൾപൊട്ടൽ : രണ്ട് മരണം തിരച്ചിൽ തുടരുന്നു

 തൊടുപുഴ കുടയത്തൂരിൽ ഇന്നു പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ രണ്ടുപേർ മരിച്ചു. കാണാതായവരിൽ മൂന്നുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ഒരു വീട് പൂർണമായും തകർന്നു. കുടയത്തൂർ ജംഗ്ഷനിലുള്ള മാളിയേക്കൽ കോളനിക്ക് മുകളിലാണ് ഉരുൾപൊട്ടലുണ്ടായത്. ചിറ്റടിച്ചാൽ സോമന്റെ വീട് പൂർണമായും തകർന്നു. വീട്ടിലുണ്ടായിരുന്ന സോമൻ, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ ഷിമ, കൊച്ചുമകൻ ആദിദേവ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ തങ്കമ്മ, ആദിദേവ് എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മൂന്ന് പേർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. തങ്കമ്മയുടെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുലർച്ചെ മൂന്നിനും 3.30 നുമിടെയാണ് ഉരുൾപൊട്ടലുണ്ടായത്. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് കാണാതായവർക്കുവേണ്ടി തിരച്ചിൽ നടത്തുന്നത്.  കേരളത്തിൽ കിഴക്കൻ മേഖലയിൽ ഇന്നും നാളെയും ഇടിയോടു കൂടെ ശക്തമായ മഴക്ക് സാധ്യതയുണ്ട്.

നോയിഡയിലെ ട്വിൻ ടവറുകൾ കോടതിയിടപെടലിലൂടെ നിലംപരിശാക്കപ്പെട്ട നാൾവഴികളിലൂടെ

നോയിഡയിലെ സെക്ടർ 93 എ യിൽ നിലനിന്ന വിവാദമായ ട്വിൻ ടവർ ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് തകർത്തത്. 30ഉം 32ഉം നിലകളുള്ള ടവറുകൾ ഞൊടിയിടകൊണ്ട് പൊടിപടലങ്ങളായി മാറി. രാഷ്ട്രീയ - ഉദ്യോഗസ്ഥ തല അഴിമതിയുടെ ഏറ്റവും വലിയ ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ അനധികൃത നിർമ്മിതിയും ഇപ്പോൾ ഇത് തകർത്തതും. മരടിലെ തകർക്കപ്പെട്ട ഫ്ലാറ്റ് സമുച്ഛയങ്ങൾ പോലെതന്നെ. ഇരട്ട ഗോപുരങ്ങൾ തകർന്നതിനെത്തുടർന്ന് കമ്പനിക്ക് 500 കോടിയോളം നഷ്ടമുണ്ടായതായി ഈ ടവറുകളുടെ നിർമ്മാതാക്കളായ റിയൽ എസ്റ്റേറ്റ് കമ്പനി സൂപ്പർടെക് അവകാശപ്പെട്ടു. ഭൂമി വാങ്ങുന്നത് മുതൽ ഇരട്ട ടവർ നിർമാണം വരെ, വിവിധ അംഗീകാരങ്ങൾക്കായി അധികൃതർക്ക് നൽകിയ പണമിടപാടുകൾ കൂടാതെ ബാങ്കുകൾക്ക് വർഷങ്ങളായി നൽകിയ പലിശയും രണ്ട് ടവറുകളിലെയും അപ്പാർ ട്ട്മെന്റുകൾ വാങ്ങിയവർക്ക് നൽകിയ 12 ശതമാനം പലിശയും കമ്പനിക്ക് നഷ്ടമായി. മൊത്തം 500 കോടിയുടെ നഷ്ടം. സൂപ്പർടെക്ക് കമ്പനിയുടെ എമറാൾഡ് പ്രോജക്ടിന്റെ ഭാഗമായിരുന്നു നോയിഡയിലെ സെക്ടർ 93 എയിൽ നിർമ്മിച്ച ഏകദേശം 8 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള  ഈ ട്വിൻ ട്വിൻ ടവറുകൾ. ഇതിലെ 900 അപ്പാർട്ടുമെന്റുകളുടെ മൊത്തം വിപണി മൂല്യം 70...

കേരളത്തിനു മുകളിലും പരിസരത്തും ചക്രവാത ചുഴി രൂപപ്പെട്ടു. മഴശക്തമാവും

കേരളത്തിൽ അടുത്ത ദിവസങ്ങളിലും കിഴക്കൻ മേഖലയിൽ കനത്ത മഴക്ക് സാധ്യത. മലയോര മേഖലയിൽ ജാഗ്രത പുലർത്തേണ്ട സാഹചര്യം ഉണ്ടാകും. കണ്ണൂർ മുതൽ ഇടുക്കി വരെയുള്ള ഭാഗത്ത് കിഴക്കൻ മേഖലയിൽ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ ലഭിക്കും. തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ കിഴക്കൻ മേഖലയിൽ ഇടിമിന്നൽ , ഉരുൾപൊട്ടൽ , മലവെള്ള പാച്ചിൽ ജാഗ്രത വേണ്ടി വരും. മലയോര മേഖലയിലെ അനാവശ്യ യാത്രയും വിനോദ, സാഹസിക യാത്രകളും ഒഴിവാക്കുന്നതാണ് സുരക്ഷിതം. കേരളത്തിനു മുകളിലും പരിസരത്തും ചക്രവാത ചുഴി രൂപപ്പെട്ടു. സമുദ്ര നിരപ്പിൽ നിന്ന് 3.1 കി.മീ ഉയരത്തിലാണ് ചക്രവാത ചുഴിയുള്ളത്. ബംഗാൾ ഉൾക്കടലിലും മറ്റൊരു ചക്രവാത ചുഴി നിലനിൽക്കുന്നു. ആൻഡമാൻ കടലിൽ നിന്ന് തമിഴ്നാട്ടിലേക്ക് തെക്കൻ ബംഗാൾ ഉൾക്കടലിനു കുറുകെ മിഡ് ട്രോപോസ്ഫിയർ ലെവലിൽ ന്യൂനമർദ പാത്തി നിലനിൽക്കുന്നു. ഭൂമധ്യരേഖാ പ്രദേശത്തെ ശക്തമായ ചക്രവാത ചുഴി കേരളത്തിലേക്കുള്ള കാലവർഷ കാറ്റിനെ തടയുന്നുണ്ട്. ഇതാണ് ഇടിയോടെ കിഴക്ക് മഴ കൂട്ടാൻ ഇടയാക്കുന്നത്. പകൽ സമയത്ത് ചൂടു കൂടുന്നതും ഈർപ്പത്തിന്റെ തോത് അന്തരീക്ഷത്തിൽ കൂടുതലായതും ഇടിയോടെ മഴയുണ്ടാക്കും. ഓഗസ്റ്റ് 31 ഓടെ കാലവർഷത്തിന്റെ ഭാഗമായ മഴ ...

MDTWF കുടുംബ സുരക്ഷ പദ്ധതിയിൽ അംഗമായി മരണപ്പെട്ട അച്ചനമ്പലം യൂണിറ്റിലെ അവറാൻ കുട്ടി എന്നവരുടെ കുടുംബത്തിനുള്ള ധനസഹായമായ 10 ലക്ഷം രൂപയുടെ

MDTWF കുടുംബ സുരക്ഷ പദ്ധതിയിൽ അംഗമായി മരണപ്പെട്ട അച്ചനമ്പലം യൂണിറ്റിലെ അവറാൻ കുട്ടി എന്നവരുടെ കുടുംബത്തിനുള്ള ധനസഹായമായ 10 ലക്ഷം രൂപയുടെ ചെക്ക് ബഹു:വേങ്ങര മണ്ഡലം MLA ശ്രീ .പി.കെ കുഞ്ഞാലികുട്ടി' കൈമാറി . KVVES സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ്  കുഞ്ഞാവു ഹാജി, ജില്ലാ ട്രഷറർ . നൗഷാദ് കളപ്പാടൻ, വൈസ് പ്രസിഡൻ്റ്.പി.പി ബഷീർ, സെക്രട്ടറിമാരായ.ബഷീർ കണിയാടത്ത്, നാസർ ടെക്നോ മണ്ഡലം നേതാക്കളായ കെ.കെ.എച്ച് തങ്ങൾ, എം.കെ സൈനുദ്ദീൻ ഹാജി, അബ്ദുൽ മജീദ്, മമ്മത് ബാവ ,സി.എം കൃഷ്ണകുമാർ ,റഷീദലി കുന്നുംപുറം തുടങ്ങിയവർ സംബന്ധിച്ചു.

പരപ്പൻ ചിനക്ക് സമീപം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര: ഗാന്ധിക്കുന്ന് പരപ്പൻ ചിനക്ക് സമീപം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കെ പി വിജയൻ എന്നവരുടെ മകൻ കുന്നംപള്ളി സജിൻലാൽ (30) ആണ് മരണപ്പെട്ടത്. വേങ്ങര പോലീസ് മേൽ നടപടി സ്വീകരിക്കാൻ സംഭവസ്ഥലത്ത്  എത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കണക്ക് നൽകിയില്ല; കണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ അയോഗ്യയാക്കി

കണ്ണമംഗലം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ചിലവ് നൽകാത്ത സ്ഥാനാർഥികളെ അയോഗ്യരാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. ത്രിതല പഞ്ചായത്തുകളിൽ ഒട്ടേറെ പേരെയാണ് ഇത്തരത്തിൽ കണക്ക് നൽകാത്തതിനെ തുടർന്ന് അയോഗ്യരാക്കി ഉത്തരവിറക്കിയത്. മറ്റു സ്ഥലങ്ങളിൽ തോറ്റ സ്ഥാനാര്ഥികളാണ് ഇത്തരത്തിൽ ഉൾപ്പെട്ടതെങ്കിൽ മലപ്പുറം വേങ്ങര മണ്ഡലത്തിലെ കണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തന്നെ ഇത്തരത്തിൽ അയോഗ്യരായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. പതിനാറാം വാർഡ് എടക്കപറമ്ബ് നിന്ന് 371 വോട്ട് ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപ്പെട്ട തയ്യിൽ ഹസീന യെയാണ് അയോഗ്യയാക്കിയത്. കോൺഗ്രസ് നേതാവായ ഇവർ യു ഡി എഫ് ബാനറിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആയാണ് മത്സരിച്ചിരുന്നത്. ഇവർ തദ്ദേശ സ്ഥാപനങ്ങളിൽ അംഗങ്ങളായി തുടരുന്നതിനും സ്ഥാനാർഥികൾക്കായി മത്സരിക്കുന്നതിനുമാണ് അയോഗ്യത, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നിയമ പോരാട്ടത്തിന് കാരണമായേക്കും.

ഇന്നത്തെ പ്രഭാത വാർത്തകൾ

    2022 | ഓഗസ്റ്റ് 28  | ഞായർ | 1198 |  ചിങ്ങം 12 |  പൂരം 1444 മുഹറം 29                    ➖➖➖➖ ◾നെഹ്റു ട്രോഫി വള്ളംകളിക്കു മുഖ്യാതിഥിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അമിത് ഷായെ മുഖ്യമന്ത്രി ക്ഷണിച്ചതിനു പിറകില്‍ വന്‍ ഗൂഡലക്ഷ്യങ്ങളുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ആരോപിച്ചു. എന്നാല്‍ സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനാണ് അമിത് ഷാ എത്തുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. കേരളത്തിനാണ് ഇത്തവണ കൗണ്‍സില്‍ യോഗത്തിന്റെ അധ്യക്ഷസ്ഥാനം. യോഗത്തിനെത്തുന്ന ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാര്‍ അടക്കമുള്ളവരെ വള്ളംകളിക്കു ക്ഷണിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍. ◾ചികില്‍സയിലുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പകരക്കാരനെ കണ്ടെത്തിയേക്കും. ഇതടക്കമുള്ള വിഷയങ്ങളില്‍ സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ സിപിഎം കമ്മിറ്റി ഇന്നും നാളേയും തിരുവനന്തപുരത്തു നടക്കും. കേന്ദ്ര നേതാക്കളും പങ്കെടുക്കുന്നുണ്ട്. ◾സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലേക്കു കല്ലേറു നടത്തിയത് എ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

സ്ട്രീറ്റ് മെയിൻ വലിക്കുന്ന പദ്ധതി,നിലാവ് പദ്ധതി, വേങ്ങര യിലെ വൈദ്യുതി പ്രശ്നം, വേങ്ങര ഗ്രാമ പഞ്ചായത്ത്‌ സംഘം മന്ത്രി കൃഷ്ണൻകുട്ടി മായി ചർച്ച നടത്തി.

വേങ്ങര :വേങ്ങര ഗ്രാമപഞ്ചത്തിലെ സ്ട്രീറ്റ്മെയിൻ വലിക്കുന്ന പദ്ധതി,നിലാവ് പദ്ധതി, വേങ്ങര യിലെ വൈദ്യുതി പ്ര ശ്‍നം എന്നിവക്ക് പരിഹാരം തേടി വേങ്ങര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. പി. ഹസീന ഫസലിന്റെ നേത്രത്വ ത്തിലുള്ള ജനപ്രതിനിധി സംഘം വൈദ്യുതി വകുപ്പുമന്ത്രി കെ. കൃഷ്ണൻകുട്ടി യുമായി അദ്ദേ ഹത്തിന്റെ ചിറ്റൂരിലുള്ളഓഫീ സിൽ വെച്ച് ചർച്ച നടത്തി.വിഷയങ്ങൾ പരിഹരിക്കാൻ വേണ്ട നടപടി സ്വീകരിക്കാമെന്നും രണ്ടു മാസത്തിനുള്ളിൽ നിലാവ് പദ്ധതി പൂർത്തീ കരിക്കാമെന്നുംമന്ത്രി ഉറപ്പു നൽകി.മറ്റുവിഷയങ്ങൾ ക്ക് വൈദ്യുതി ബോർഡ് മെമ്പറുടെ നേത്രത്വത്തിൽഗ്രാമപഞ്ചായത്തിൽ യോഗംവിളിക്കാമെന്നും മന്ത്രി പറഞ്ഞു.ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ടി. കെ. കുഞ്ഞിമുഹമ്മദ്, സ്റ്റാൻന്റിങ് കമ്മറ്റി ചെയർമാൻ മാരായ എ. കെ. സലീം, ആരിഫ മടപ്പള്ളി, മെമ്പർ മാരായ കുറുക്കൻ മുഹമ്മദ്,യൂസുഫലി വലിയോറ, സി. പി.കാദർ, റഫീഖ് മൊയ്‌ദീൻ, നുസ്രത് അമ്പാടാൻ, നജ്മുന്നിസ സാദിഖ്,എൻ. ടി. മൈമൂന, റുബീന അബ്ബാസ്, പി. ആസ്യ മുഹമ്മദ്‌, എ. കെ . നഫീസ, ടി. ടി. കരീം,തൂമ്പയി ൽ നുസ്രത്, പാറയിൽ മുഹമ്മദ്‌, ഏക്. അബ്ബാസ്, കെ  സാദിക്ക് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

സ്കോളർഷിപ്പുകൾക്ക് ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തതുമായി സംബന്ധിച്ച് msf വേങ്ങര പഞ്ചായത്ത് കമ്മിറ്റി വില്ലേജ് ഓഫീസറുമായി ചർച്ച നടത്തി

സ്കോളർഷിപ്പുകൾക്ക് ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തതുമായി സംബന്ധിച്ച് msf വേങ്ങര പഞ്ചായത്ത് കമ്മിറ്റി വില്ലേജ് ഓഫീസറുമായി ചർച്ച നടത്തി ========================= കേന്ദ്രസർക്കാരിന്റെ ന്യൂനപക്ഷ  പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകൾക്ക് വില്ലേജ് ഓഫീസുകളിൽ നിന്നും വിദ്യാർത്ഥികൾക്ക് ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ വേങ്ങര പഞ്ചായത്ത് എം എസ് എഫ് കമ്മിറ്റി വേങ്ങര വില്ലേജ് ഓഫീസറുമായി ചർച്ച നടത്തി. പ്രത്യേക ജാതി സർട്ടിഫിക്കറ്റ് വേണ്ട എന്നാണ് നിലവിലുള്ള സർക്കാർ ഉത്തരവെന്നും ഈ മാസം 30നകം സ്കോളർഷിപ്പുമായി ബന്ധപ്പെട്ട്‌ സർക്കാർ ഉത്തരവ് വരുമോ എന്ന് കാത്തിരിക്കാം എന്നും ഇല്ലെങ്കിൽ വില്ലേജ് ഓഫീസിൽ നിന്നും ജാതി സർട്ടിഫിക്കറ്റ് അനുവദിക്കാനുള്ള നടപടി സ്വീകരിക്കാം എന്നും വില്ലേജ് ഓഫീസർ ഭാരവാഹികൾക്ക് ഉറപ്പ് നൽകി. പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡണ്ട് എ.കെ.എം ഷറഫ്, സെക്രട്ടറി അർഷാദ് ഫാസിൽ, ട്രഷറർ സിറാജുദ്ധീൻ ഇ.വി സഹഭാരവാഹികളായ ഷമീം കുറ്റൂർ, ബദ്റുദ്ദീൻ പള്ളിയാളി, ഫായിസ് കെ.സി എന്നിവർ സംബന്ധിച്ചു.

ഹാജിയാർപള്ളിയിൽ റോഡിലേക്ക് മരം കടപുഴകിവീണ് റോഡ് ബ്ലോക്കായി ,

 മലപ്പുറം ഹാജിയാർപള്ളിയിൽ റോഡിലേക്ക് മരം കടപുഴകിവീണ് റോഡ് ബ്ലോക്കായി , ഫയർഫോയിസ് എത്തി  ഫയർ ഫോയിസും നാട്ടുകാരും മരം വെട്ടി മാറ്റുന്നു. വിവരം നൽകിയത് സ്ഥലത്ത് നിന്ന് ട്രോമാകെയർ വളണ്ടിയർ ഷഫീഖ് EK  രാത്രി 10 :15 ഓടെ റോഡിലൂടെയുള്ള വാഹന ഗതാഗതം പുനസ്ഥാപിച്ചു 

രാജ്യത്ത് 5ജി സേവനം ഒക്ടോബർ 12 ന് ആരംഭിക്കും; പ്രഖ്യാപിച്ച് കേന്ദ്രം

ദില്ലി: രാജ്യത്ത് ഒക്ടോബർ 12ന് 5ജി സേവനം നൽകി തുടങ്ങുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. തുടര്‍ന്ന് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് 5ജി സേവനം വ്യാപിപ്പിക്കുമെന്നും കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് വ്യാഴാഴ്ച പറഞ്ഞു. “5G സേവനങ്ങൾ അതിവേഗം വ്യാപിപ്പിക്കാനാണ് പദ്ധതിയിടുകയാണ്, ടെലികോം ഓപ്പറേറ്റർമാർ അതിനായി പ്രവർത്തിക്കുകയും ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഒക്ടോബർ 12-നകം 5ജി സേവനങ്ങൾ സമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, തുടർന്ന് നഗരങ്ങളിലും പട്ടണങ്ങളിലും കൂടുതൽ വ്യാപിപ്പിക്കും” ടെലികോം മന്ത്രി പറഞ്ഞു. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. “ഇത് താങ്ങാനാവുന്ന വിലയിൽ ലഭ്യമാകും എന്നത് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കും.നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ 5ജി എത്തിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കും” കേന്ദ്രമന്ത്രി പറഞ്ഞു.

വലിയോറ മുതലമാട്-വെള്ളാരംകാട് ഇടവഴി യാത്രയോഗ്യമാക്കി

മുതലമാട് അങ്ങാടിയിൽ നിന്നും (മുതലമാട്‌ ബസ്സ്സ്റ്റാൻഡ് പരിസരത്ത് നിന്നും) പുരാതന കാലത്ത് കാൽനട യാത്ര ചെയ്തിരുന്ന വെള്ളാരംകാട് ഇടവഴിലൂടെ പുതിയ ബൈപാസ്സ് റോഡ് നിർമ്മിക്കണമെന്ന പ്രദേശവാസികളുടെ കാലങ്ങളായിയുള്ള ആവശ്യം വീണ്ടും ശക്തമാവുന്നു. നിലവിലെ അവസ്ഥയിൽ ഗതാഗത യോഗ്യമല്ലാത്ത-കാൽനട യാത്രക്ക് പോലും അനുയോജ്യമല്ലാത്ത രീതിയിൽ കാട് പിടിച്ചു കിടക്കുന്ന വെള്ളാരംകാട് ഇടവഴിക്ക് പുറമെ  സാധാരണ രീതിയിൽ ഉള്ള വാഹന സഞ്ചാരത്തിന് യോഗ്യമായ റോഡിനു ആവശ്യമായ സ്ഥലം സ്വാകാര്യ വ്യക്തികളിൽ നിന്നും വേങ്ങര ഗ്രാമ പഞ്ചായത്ത്‌ യുദ്ധകാല അടിസ്ഥാനത്തിൽ ഏറ്റെടുത്തു പുതിയ റോഡ് നിർമ്മിച്ച് കോൺഗ്രീറ്റ് ചെയ്ത് വാഹന ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യവുമായി പ്രദേശവാസികളും മുതലമാട്ടെ യുവജന കൂട്ടായ്മകളും ചലഞ്ച് ക്ലബ്‌ പ്രവർത്തകരും വീണ്ടും രംഗത്ത് വന്നിരിക്കുന്നു. കാലങ്ങളായി കാൽ നടയായി നടന്ന് പോയിരുന്ന വെള്ളാരം കാടിൽ നിന്ന് മുതലമാട്ടേക്കും അതുപോലെ വെള്ളാരംകാട് ഭാഗത്തേക്കും ഇടവഴിയിലൂടെ ഇപ്പോൾ കുറേ കാലമായി ആളുകൾ നടക്കാതെ കാട് പിടിച്ചു കിടക്കുകയാണ്. വെള്ളാരംകാട് ഇടവഴി വരുന്ന പുതിയ തലമുറക്കെങ്കിലും ഇനിയും അന്യാതീനപെടാതെ നിൽക്കാന...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കഴിഞ്ഞമാസം കോട്ടക്കൽ ഒതുക്കുങ്ങലിൽ ബസിലെ തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട റിമാൻഡിൽ കഴിഞ്ഞ തിരൂർ - മഞ്ചേരി PTB ബസിലെ ഡ്രൈവർ ആനക്കയം പുള്ളിലങ്ങാടി സ്വദേശി ഷിജു (37) നെ മഞ്ചേരി മെഡിക്കൽ കോളേജിന് സമീപത്തുള്ള ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി… ഓട്ടോ ഡ്രൈവർ മരണപ്പെട്ടത് ബസ്സുകാരുടെ ആക്രമണത്തിലാണ് എന്ന് കാണിച്ചാണ് ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയും ക്ലീനറെയും പ്രതി ചേർത്ത് പോലീസ് കേസെടുക്കുകയും ഇതിനെ തുടർന്ന് ഇവർ റിമാൻഡിൽ പോവുകയും ചെയ്തത്… ഇതിനുശേഷം ജാമ്യത്തിൽ ഇറങ്ങിയ ഷിജുവിനെ അന്വേഷിച്ച് ഫോൺ കോൾ വരികയും അതിലൂടെ ഭീഷണിപ്പെടുത്തുന്ന സംഭവവും ഉണ്ടായിരുന്നു… കോട്ടക്കൽ ബസ്റ്റാൻഡിൽ വച്ചും മരണപ്പെട്ട ഓട്ടോ ഡ്രൈവറുടെ ബന്ധുക്കൾ എന്ന് പറയുന്ന ആളുകൾ വന്ന് ഈ ബസ്സിലെ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് ബസ് തൊഴിലാളികൾ പറയുന്നു… ഈ സംഭവത്തിനുശേഷം ഈ മൂന്ന് തൊഴിലാളികളു...

മലപ്പുറത്ത് ഏതാ ഒരു കുരങ്ങൻ' ; നഗരത്തിൽ പലയിടത്തും അജ്ഞാത പോസ്റ്റർ

മലപ്പുറം: മലപ്പുറം നഗരത്തില്‍ അജ്ഞാത പോസ്റ്റര്‍. 'മലപ്പുറത്ത് ഏതാ ഒരു കുരങ്ങന്‍?' എന്ന പേരിലാണ് നഗരത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റര്‍ പ്രിന്റ് ചെയ്ത പ്രസിന്റെ വിവരങ്ങളും പോസ്റ്ററിലില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂള്‍ബാറിന്റെ പരസ്യമാണ് എന്നാണ് സൂചന.

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ VIDEO

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ 30 പേർക്ക് പരിക്ക് രണ്ട് പേർ മരണപ്പെട്ടു.  അപകടത്തിൽപ്പെട്ടത് 15ലധികം വാഹനങ്ങൾ   ട്രെയിലർ ലോറി നിയന്ത്രണം വിട്ട് ലോറിയും കാറുകളും ബൈക്കുകളും ഉൾപ്പെടെ 15ലധികം വാഹനങ്ങളിലാണ് ഇടിച്ചത്.  മുപ്പതോളം പേർക്ക് പരിക്കേറ്റു.  പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് നിന്നും വാഹനങ്ങളെല്ലാം നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കി  പോലീസും ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ആംബുലൻസ് കൂട്ടായ്മയും ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയായ ദുആ എന്ന ഒരു വയസ്സുകാരിയും, ആട്ടിരി പള്ളിപ്പുറം സ്വദേശി വടക്കേതിൽ  മുഹമ്മദ് അലിയും മരണപ്പെട്ടു.  മരണപ്പെട്ടവരുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. VIDEO

കടലുണ്ടി പുഴയിൽ വീണ് രണ്ടര വയസ്സുകാരി ഗുരുതരാവസ്ഥയിൽ.

തിരൂരങ്ങാടി കടലുണ്ടി പുഴ യിൽ പനമ്പുഴ കടവിൽ കുളിക്കുന്നതിനിടെ രണ്ടര വയസ്സുകാരി വെള്ളത്തിൽ മുങ്ങി അപകടം... ഗുരുതരാവസ്ഥയിൽ ആയ കുട്ടിയെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു... കൊണ്ടോട്ടി സ്വദേശിയിയായ ഇശാ രണ്ടര വയസ്സ് എന്ന കുട്ടി തിരുരങ്ങാടി പനമ്പുഴയിലെ ഉമ്മാന്റെ വീട്ടിൽ വിരുന്നെത്തിയാതായിരുന്നു... ബന്ധുക്കളുടെ കൂടെ പുഴയിൽ കുളിക്കുന്നതിനിടയാണ് അപകടം...

വേങ്ങര ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു.

 വേങ്ങര ബസ് സ്റ്റാൻ്റിൽ പുതുതായി നിർമ്മിച്ച സീതി ഹാജി സ്മാരക ഷോപ്പിംഗ് കോംപ്ലക്സും ബസ് വെയിറ്റിംഗ് ഷെഡും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ സലീം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് ടി.കെ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ  ഹസീന ബാനു സി.പി, ആരിഫ മടപ്പള്ളി, മറ്റു ജനപ്രതിനിധികൾ, എ.കെ.എ നസീർ, വ്യാപാരി വ്യവസായി പ്രതിനിധി അസീസ് ഹാജി, ഓവർസിയർ കൃഷണൻ കുട്ടി കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 65 ലക്ഷം രൂപ തനത് ഫണ്ട് ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.

മൂന്നിയൂരിൽ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

തിരൂരങ്ങാടി : യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ പാറക്കടവ് സ്വദേശി വെളുത്തോടത്ത് മൊയ്തീൻ- ആമിന ദമ്പതികളുടെ മകൻ, ആലിൻ ചുവട് ക്വാർട്ടെഴ്സിൽ താമസിക്കുന്ന ചെറിയ മുക്കത്ത് അബ്ദുൽ അസീസ് (42) ആണ് മരിച്ചത്. ഭാര്യയും മക്കളുമൊത്ത് ക്വാർട്ടെഴ്സിൽ ആണ് താമസിക്കുന്നത്. ഇന്നലെ  ഉച്ചയ്ക്ക് 2 മണിക്ക് ജോലി കഴിഞ്ഞു വീട്ടിൽ എത്തിയതായിരുന്നു. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. 3 മണിക്ക് കുട്ടികൾ വന്നപ്പോഴാണ് അടുക്കള ഭാഗത്ത് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. സമീപത്ത് രക്തവും ഉണ്ടായിരുന്നു. ടി ബി രോഗമുള്ളതിനാൽ രക്തം ചര്ദിച്ചതാകും എന്ന നിഗമനത്തിലാണ് പോലീസ്. ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് തിങ്കളാഴ്ച ഖബറടക്കും.

കോട്ടക്കൽ എടരിക്കോട് ദേശീയപാതയിൽ കണ്ടെയ്നറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വൻ അപകടം.

മലപ്പുറം : കോട്ടക്കൽ എടരിക്കോട് ഹൈവേയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിറകോട്ട് വന്നു അപകടം. നിരവധി കാറുകളിലും ബൈക്കുകളിലും ഇടിച്ച് വൻ അപകട പരമ്പരയാണ് ഉണ്ടായിട്ടുള്ളത്.കോട്ടക്കൽ മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ 8 ലധികം പേർക്ക് പരിക്കേറ്റു. ഒരാൾ മരണപ്പെട്ടു. ഒതുക്കുങ്ങൽ സ്വദേശിയായ വടക്കേതിൽ മുഹമ്മദലി എന്ന വ്യക്തിയാണ് മരണപ്പെട്ടത്.  മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി   കണ്ടെയ്നർ ലോറി പുറകോട്ട് വന്നു നിരവധി  വാഹനങ്ങളിൽ ഇടിച്ച് കയറുകയായിരുന്നു. ഇന്ന് രാത്രി 09:0 മണിയോടെയാണ് അപകടം നടന്നത്.        നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കാറുകൾ, ഇരുചക്ര വാഹനങ്ങളിൽ അടക്കം നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി. മറ്റു വാഹനങ്ങളിൽ ഉള്ളവർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാരും പോലീസും സന്നദ്ധ സേനാപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരിക്കേറ്റവരെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ദേശീയ പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങിയ ശേഷമുള്ള ജങ്ഷനിൽ ആണ് അപകടം നടന്നത്. ലോറിയുടെ ബ്രെക്ക് നഷ്ടമായതാണ് അപകട കാരണം എന്നാണ് പ്രാഥമിക ന...

കോഴിക്കോട് മെഡിക്കൽ കോളേജ് കേസ്വാലിറ്റിയിൽ തീപിടുത്തം live

മെഡിക്കൽ കോളേജിൽ തീപിടുത്തം. കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വൽറ്റിയിൽ തീപ്പിടുത്തം . നിരവധി രോഗികളെ ഐസിയുവിൽ നിന്നും കാഷ്വാലിറ്റിയിൽ നിന്നും പുറത്തിറക്കി. എമർജൻസി ഉള്ള രോഗികളെ മറ്റു സുരക്ഷിതസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റാനുള്ള സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നു. തീപിടുത്തത്തെ തുടർന്ന് വ്യാപിച്ച പുക മെഡിക്കൽ കോളേജ് പരിസരത്ത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. തീ പിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഇന്ന് സന്ധ്യക്ക് ശേഷം ആണ് തീപിടുത്തം ഉണ്ടായത് . പരിഭ്രാന്തരായ രോഗികളും കൂടെയുള്ളവരും സുരക്ഷാപ്രവർത്തനങ്ങൾക്ക് വിഘാധമാവുന്നുണ്ട്.. കൂടുതൽ വിവരങ്ങൾ ലഭിച്ചുവരുന്നു..

വീടുകളിലെ പ്രസവം- തെറ്റിദ്ധാരണ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും മത നേതാക്കളുടെ യോഗത്തില്‍ സമവായം

ആശുപത്രികളിലെ സുരക്ഷിതമായ പ്രസവത്തിന് പകരം വീടുകളില്‍ പ്രസവം നടത്താന്‍ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത മതനേതാക്കളുടെ യോഗത്തില്‍ സമവായം. ആരോഗ്യമുള്ള ഭാവി തലമുറയ്ക്കായി ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലയിലെ ആരോഗ്യവകുപ്പ് നടത്തുന്ന 'കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം' എന്ന ക്യാംപയിന്റെ ഭാഗമായാണ് മതനേതാക്കളുടെ യോഗം വിളിച്ചത്.  ഒരു മതവും പ്രസവത്തിന് ആശുപത്രികളിൽ ചികിത്സ തേടുന്നതിനെ എതിർക്കുന്നില്ലെന്നും ചികിത്സയും ശരിയായ പരിചരണവും വേണമെന്ന് നിഷ്കർഷിക്കുകയാണ് ചെയ്യുന്നതെന്നും യോഗത്തിൽ പങ്കെടുത്ത വിവിധ മത നേതാക്കൾ അഭിപ്രായപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങൾക്ക് പിന്നിലുള്ളവർക്ക് മത സംഘടനകളുടെയോ മത തത്വങ്ങളുടെയോ പിൻബലമില്ല. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നത് തടയാൻ ശക്തമായ ബോധവത്ക്കരണം നടത്തണം. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിൻ്റെയും ജില്ലാഭരണ കൂട...

വേങ്ങര കേന്ദ്രീകരിച്ച് വില്പനയ്ക്ക് എത്തിച്ച MDMA യും കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ

പോലീസ് പിടികൂടിയത് അര ലക്ഷം രൂപ വിലവരുന്ന 8ഗ്രാം MDMA യും 40 ഗ്രാമോളം കഞ്ചാവും വേങ്ങര : ടൗൺ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ അഞ്ച് പേരെയാണ് മലപ്പുറം ഡെപ്യൂട്ടി പോലീസ്  സൂപ്രണ്ട്  KM ബിജുവിന്റെ നേതൃത്വത്തിൽ മലപ്പുറം DANSAF ടീമും വേങ്ങര പോലീസ് ഇൻസ്പെക്ടർ ആർ രാജേന്ദ്രൻ നായരുടെ  നേതൃത്വത്തിൽ വേങ്ങര പോലീസും ചേർന്ന് ഇന്ന് പുലർച്ചെ വേങ്ങര ബസ്റ്റാൻഡ് പരിസരത്തുള്ള ലഹരി വില്പന കേന്ദ്രത്തിൽ നിന്നും പിടികൂടിയത്  വേങ്ങര കൂനാരി വീട്ടിൽ മുഹമ്മദ് ഷരീഫ് 35 വയസ്സ്,  ഊരകം മേൽമുറി,മമ്പീതി സ്വദേശി  പ്രമോദ് യു ടി 30 വയസ്സ്, വേങ്ങര വലിയോറ ചേറ്റിപ്പുറമാട്, നമ്പൻ കുന്നത്തു വീട്ടിൽ അഫ്സൽ 36 വയസ്സ്, മറ്റത്തൂര് കൈപ്പറ്റ സ്വദേശി കല്ലം കുത്ത് റഷീദ് 35 വയസ്സ്, കണ്ണമംഗലം നോട്ടപ്പുറം മണ്ണിൽ വീട്ടിൽ അജിത്ത് 40 വയസ്സ്  എന്നിവരെയാണ് പോലീസ് പിടികൂടിയത്. ലഹരി ആവശ്യക്കാരെയും ഉപയോഗിക്കുന്നവരെയും ഉള്ളിൽ പ്രവേശിപ്പിച്ച് ലഹരി വില്പന കേന്ദ്രത്തിലേക്കുള്ള കവാടത്തിലെ ഇരുമ്പ് ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടിയാണ് അതിവ രഹസ്യമായി ലഹരി വിൽപ്പന കേന്ദ്രം പ്രവർത്തിച്ചുവന്നിരുന്നത്. ...