മുതലമാട് അങ്ങാടിയിൽ നിന്നും (മുതലമാട് ബസ്സ്സ്റ്റാൻഡ് പരിസരത്ത് നിന്നും) പുരാതന കാലത്ത് കാൽനട യാത്ര ചെയ്തിരുന്ന വെള്ളാരംകാട് ഇടവഴിലൂടെ പുതിയ ബൈപാസ്സ് റോഡ് നിർമ്മിക്കണമെന്ന പ്രദേശവാസികളുടെ കാലങ്ങളായിയുള്ള ആവശ്യം വീണ്ടും ശക്തമാവുന്നു.
നിലവിലെ അവസ്ഥയിൽ ഗതാഗത യോഗ്യമല്ലാത്ത-കാൽനട യാത്രക്ക് പോലും അനുയോജ്യമല്ലാത്ത രീതിയിൽ കാട് പിടിച്ചു കിടക്കുന്ന വെള്ളാരംകാട് ഇടവഴിക്ക് പുറമെ സാധാരണ രീതിയിൽ ഉള്ള വാഹന സഞ്ചാരത്തിന് യോഗ്യമായ റോഡിനു ആവശ്യമായ സ്ഥലം സ്വാകാര്യ വ്യക്തികളിൽ നിന്നും വേങ്ങര ഗ്രാമ പഞ്ചായത്ത് യുദ്ധകാല അടിസ്ഥാനത്തിൽ ഏറ്റെടുത്തു പുതിയ റോഡ് നിർമ്മിച്ച് കോൺഗ്രീറ്റ് ചെയ്ത് വാഹന ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യവുമായി പ്രദേശവാസികളും മുതലമാട്ടെ യുവജന കൂട്ടായ്മകളും ചലഞ്ച് ക്ലബ് പ്രവർത്തകരും വീണ്ടും രംഗത്ത് വന്നിരിക്കുന്നു.
കാലങ്ങളായി കാൽ നടയായി നടന്ന് പോയിരുന്ന വെള്ളാരം കാടിൽ നിന്ന് മുതലമാട്ടേക്കും അതുപോലെ വെള്ളാരംകാട് ഭാഗത്തേക്കും ഇടവഴിയിലൂടെ ഇപ്പോൾ കുറേ കാലമായി ആളുകൾ നടക്കാതെ കാട് പിടിച്ചു കിടക്കുകയാണ്.
വെള്ളാരംകാട് ഇടവഴി വരുന്ന പുതിയ തലമുറക്കെങ്കിലും ഇനിയും അന്യാതീനപെടാതെ നിൽക്കാനും പുതിയ ഒരു ബൈപാസ് റോഡ് നിർമ്മിച്ച് കോൺഗ്രീറ്റ് ചെയ്ത് പൊതു വഴി ആയി പ്രദേശത്തെ ജനങ്ങൾക്ക് വാഹന സഞ്ചാര യോഗ്യമാക്കി പൊതു ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്നും പ്രദേശത്തെ പുതിയ തലമുറയിൽപെട്ട യുവാക്കളും പ്രദേശത്തെ ചാലഞ്ച് ക്ലബ് പ്രവർത്തകരും ആവശ്യപെട്ടു.
വേങ്ങര ഗ്രാമ പഞ്ചായത്ത് അധികാരികളുടെ അടിയന്തിരമായ ശ്രദ്ധയും ഇടപെടലും എത്രയും വേഗത്തിൽ ഈ വിഷയത്തിൽ ഉണ്ടാവണമെന്നും അവർ പ്രസ്താവനയിലൂടെ അവശ്യപെട്ടു.
വെള്ളാരം കാട് ഇടവഴി ബന്ധപ്പെട്ട അധികാരികളുടെ നീണ്ട കാലത്തെ അശ്രദ്ധമൂലം ഇനിയും വർഷങ്ങളോളം കാട് പിടിക്കാതിരിക്കാനും ഈ പ്രദേശത്തെ (പതിനഞ്ചാം വാർഡ്) മെമ്പറും, വേങ്ങര ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, അത് പോലെ മറ്റു ബന്ധപ്പെട്ട വില്ലേജ് അധികാരികളും ഇടപെട്ട് എത്രയും വേഗത്തിൽ ഒരു നല്ല കോൺഗ്രീറ്റ് റോഡായിട്ട് (ഒരു ബൈപ്പാസ്) വരും എന്ന പ്രതീക്ഷയോടെയാണ് പ്രദേശവാസികൾ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ