സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി നിര്യാതനായി. 82 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കാരന്തൂർ മര്‍കസുസ്സഖാഫത്തു സുന്നിയ്യ വൈസ് പ്രസിഡന്റും സുന്നി മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു.
സയ്യിദ് അബ്ദുറഹ്മാന് ബാഫഖി തങ്ങളുടെ മകനാണ്. 1941 മാര്‍ച്ച് 10ന് ജനനം. 30 വര്‍ഷത്തോളം മലേഷ്യയില്‍ സേവനം ചെയ്തു.
ബാഫഖി തങ്ങളുടെ ജനാസ നിസ്കാരം ഇന്ന് രാത്രി 9.30 ന് മർകസിൽ മസ്ജിദുൽ ഹാമിലിയിൽ നടക്കും. തുടർന്ന് തിരൂരിലേക്ക് കൊണ്ട് പോകും. ഖബറടക്കം നാളെ കൊയിലാണ്ടിയിൽ നടക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ