ഈ വര്‍ഷം ദീപാവലിയോടെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് റിലയന്‍സ് ജിയോ. ഇന്ന് നടന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. രാജ്യവ്യാപകമായി 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാനവെളിപ്പെടുത്തലുകളാണ് കമ്പനി ചെയര്മാന് മുകേഷ് അംബാനി നടത്തിയത്.
ശക്തമായ 5 ജി നെറ്റ് വര്‍ക്ക്.
ലോകത്തെ ഏറ്റവും വലിയ 5ജി നെറ്റ്വര്‍ക്കാവും ജിയോയുടേതെന്ന് അദ്ദേഹം പറയുന്നു. മറ്റുള്ള കമ്പനികളെ പോലെ നിലവിലുള്ള 4ജി നെറ്റ് വര്‍ക്കിലൂടെ 5ജി സേവനങ്ങള്‍ എത്തിക്കുന്ന നോണ്‍ സ്റ്റാന്‍ഡ്-എലോണ്‍ 5ജി രീതിയല്ല. യഥാര്‍ത്ഥ 5ജി അനുഭവം സാധ്യമാകുന്ന സ്റ്റാന്‍ഡ്-എലോണ്‍ 5ജിയാണ് ജിയോ വിന്യസിക്കക. ജിയോയുടെ 4ജി നെറ്റ് വര്‍ക്ക് അതിന് വേണ്ടി ഉപയോഗിക്കില്ലശക്തമായ പുതിയ സേവനങ്ങള്‍ ഇതുവഴി ജിയോക്ക് നല്കാന് സാധിക്കും. യഥാര്‍ത്ഥ 5ജി ആയിരിക്കും ജിയോ 5ജി. വിവിധങ്ങളായ 5ജി സ്പെക്ട്രം അതിനായി ജിയോ വാങ്ങിയിട്ടുണ്ട്.
3500 മെഗാഹെര്‍ട്സ് മിഡ് ബാന്‍ഡ് സ്പെക്ട്രം, 26 ഗിഗാഹെര്‍ട്സ് മില്ലിമീറ്റര്‍ വേവ് ബാന്‍ഡ്, 700 മെഗാഹെര്‍ട്സ് ലോ-ബാന്‍ഡ് സ്പെക്ട്രം എന്നിവ അതില്‍ ഉള്‍പ്പെടും. ഇതില്‍ കെട്ടിടങ്ങള്‍ക്കുള്ളിലെ 5ജി സേവനങ്ങള്‍ക്ക് ഏറ്റവും മികച്ചതെന്ന് തെളിയിക്കപ്പെട്ട 700 മെഗാഹെര്‍ട്സ് സ്പെക്ട്രം ജിയോയ്ക്ക് മാത്രമാണുള്ളത്. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഈ ഫ്രീക്വന്സികളെയെല്ലാം സംയോജിപ്പിച്ച് അതിശക്തമായ 'ഡാറ്റാ ഹൈവേ' ആക്കി മാറ്റാന്‍ ഞങ്ങള്‍ക്കായിട്ടുണ്ട്.
ജിയോ 5ജി സേവനങ്ങള്‍ എത്തിക്കുന്നതിനായി ലോകത്തെ മുന്‍നിര സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളുമായി സഹകരിക്കുന്നുണ്ട്.ഏറ്റവും വേഗത്തില്‍ രാജ്യവ്യാപക 5ജി
രണ്ട് മാസങ്ങള്‍ക്കുള്ളില്‍ കൃത്യമായി പറഞ്ഞാല്‍ ദീപാവലിയോടെ ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത ഉള്‍പ്പടെയുള്ള സുപ്രധാന നഗരങ്ങളില്‍ 5ജി ആരംഭിക്കും. 2023 ഡിസംബറോടുകൂടി നഗരങ്ങളിലും, താലൂക്കുകളിലും എല്ലാ താലൂക്കുകളിലും 5ജി എത്തിക്കും. തങ്ങളുടെ വയേര്‍ഡ്, വയര്‍ലെസ് നെറ്റ് വര്‍ക്കുകളെല്ലാം ഇതിന് വേണ്ടി പ്രയോജനപ്പെടുത്തും. ഇത്രയും നാള് ഉപഗ്രഹ ഇന്റര്‍നെറ്റ് മാത്രമാണ് ഏക ആശ്രയം എന്ന് കരുതിയിരുന്ന ഇടങ്ങളിലും സേവനങ്ങളെത്തിക്കും.
രാജ്യവ്യാപകമായി 5ജി വിന്യസിക്കുന്നതിന് രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും. ഏറ്റവും വേഗതയുള്ള 5ജി വിന്യാസത്തിനായി ജിയോ തയ്യാറാണെന്ന് അംബാനി പറഞ്ഞു,
ജിയോയുടെ സ്വന്തം എഞ്ചിനീയര്‍മാര്‍ തദ്ദേശീയമായി നിര്‍മിച്ച സാങ്കേതിക വിദ്യകളാണ് ജിയോ 5ജിക്ക് വേണ്ടി ഉപയോഗിക്കുന്നത്. ഇന്ത്യന്‍ നിര്‍മിത 5ജി ഉപകരണങ്ങള്‍ ഇതിനകം വിന്യസിച്ചുകഴിഞ്ഞു. കോടിക്കണക്കിന് ഉപഭോക്താക്കള്‍ക്ക് സേവനം നല്കാന് അവയ്ക്ക് ശേഷിയുണ്ട്. ഇന്ത്യന്‍ സംരംഭങ്ങള്‍ക്കായി സ്വകാര്യ 5ജി നെറ്റ് വര്‍ക്ക് സൗകര്യവും ജിയോ ഒരുക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ