ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കുട്ടികള്‍ അധ്യാപകർക്ക് വിലപിടിപ്പുള്ള സമ്മാനം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്

ഇന്നത്തെ പ്രഭാത വാർത്തകൾ

    2022 | ഓഗസ്റ്റ് 28  | ഞായർ | 1198 |  ചിങ്ങം 12 |  പൂരം 1444 മുഹറം 29
                   ➖➖➖➖
◾നെഹ്റു ട്രോഫി വള്ളംകളിക്കു മുഖ്യാതിഥിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അമിത് ഷായെ മുഖ്യമന്ത്രി ക്ഷണിച്ചതിനു പിറകില്‍ വന്‍ ഗൂഡലക്ഷ്യങ്ങളുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ആരോപിച്ചു. എന്നാല്‍ സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനാണ് അമിത് ഷാ എത്തുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. കേരളത്തിനാണ് ഇത്തവണ കൗണ്‍സില്‍ യോഗത്തിന്റെ അധ്യക്ഷസ്ഥാനം. യോഗത്തിനെത്തുന്ന ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാര്‍ അടക്കമുള്ളവരെ വള്ളംകളിക്കു ക്ഷണിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍.

◾ചികില്‍സയിലുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പകരക്കാരനെ കണ്ടെത്തിയേക്കും. ഇതടക്കമുള്ള വിഷയങ്ങളില്‍ സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ സിപിഎം കമ്മിറ്റി ഇന്നും നാളേയും തിരുവനന്തപുരത്തു നടക്കും. കേന്ദ്ര നേതാക്കളും പങ്കെടുക്കുന്നുണ്ട്.

◾സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലേക്കു കല്ലേറു നടത്തിയത് എബിവിപി പ്രവര്‍ത്തകരാണെന്നു പൊലീസ്. സിസിടിവി പരിശോധനയില്‍ ആറു പ്രതികളെ തിരിച്ചറിഞ്ഞെന്നും പൊലീസ് വ്യക്തമാക്കി. മൂന്നുപേര്‍ ആറ്റുകാല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

◾തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ ചെലവു കണക്ക് നല്‍കാതിരുന്ന 9,016 സ്ഥാനാര്‍ത്ഥികളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അയോഗ്യരാക്കി. അഞ്ചു വര്‍ഷത്തേക്കാണ് അയോഗ്യത. നിലവിലെ അംഗങ്ങള്‍ ആരും പട്ടികയിലില്ല. 436 പേര്‍ കോര്‍പ്പറേഷനുകളിലേക്കും 1266 പേര്‍ മുനിസിപ്പാലിറ്റികളിലേക്കും 71 പേര്‍ ജില്ലാപഞ്ചായത്തുകളിലേക്കും 6653 പേര്‍ ഗ്രാമപഞ്ചായത്തുകളിലേക്കും മത്സരിച്ചവരാണ് നടപടി നേരിട്ടത്.

◾കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എന്‍ഫോഴ്സ്മെന്റ് അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ കേന്ദ്രം രംഗത്തിറക്കിയിരിക്കുകയാണെന്നും കാനം ആരോപിച്ചു. സിപിഐ എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി എല്ലാ വകുപ്പിലും കൈകടത്തുകയാണെന്ന് സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സില്‍വര്‍ ലൈനും കെ വി തോമസും തിരിച്ചടിയായെന്നും ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.

◾കെഎസ്ആര്‍ടിസി സര്‍വീസ് പുനക്രമീകരിച്ചതില്‍ പ്രതിഷേധിച്ച് ജോലിക്കു വരാതിരുന്ന ജീവനക്കാരില്‍നിന്ന് നഷ്ടം സംഭവിച്ച ഒമ്പതര ലക്ഷം രൂപ തിരിച്ചു പിടിക്കുന്നു. നഷ്ടമുണ്ടാക്കിയ 111 ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് അഞ്ചു തുല്യ ഗഡുക്കളായി ഇത്രയും തുക തിരിച്ചുപിടിക്കാനാണ് കെഎസ്ആര്‍ടിസി ഉത്തരവിട്ടത്. ജൂണ്‍ 26 ന് പണിമുടക്കിയ തിരുവനന്തപുരത്തെ മൂന്നു ഡിപ്പോകളിലെ ജീവനക്കാരാണ് ഇങ്ങനെ കുടുങ്ങിയത്.  

◾ഇന്ത്യന്‍ പൗരന്മാരെന്ന വ്യാജേന പാസ്പോര്‍ട്ട് തരപ്പെടുത്തി വിദേശത്തേക്കു കടക്കാന്‍ ശ്രമിച്ച നാലു ബംഗ്ലാദേശികളെ  നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടി. സമീര്‍ റോയ്, റോയ് അരു, റോയ് അനികത് , നിമൈദാസ് എന്നിവരാണ് പിടിയിലായത്. രണ്ടു പേര്‍ മധ്യപ്രദേശില്‍നിന്നും ഒരാള്‍ ഗുജറാത്തില്‍നിന്നും മറ്റൊരാള്‍ പശ്ചിമ ബംഗാള്‍ സ്വദേശിയെന്ന വ്യാജേനയുമാണ് പാസ്പോര്‍ട്ട് തരപ്പെടുത്തിയത്.

◾റേഷന്‍കാര്‍ഡുകളിലുള്ള എല്ലാ അംഗങ്ങളും ആധാറുമായി ബന്ധിപ്പിച്ച ആദ്യ ജില്ലയായി മലപ്പുറം. 10,20,217 കാര്‍ഡുകളിലായുള്ള 45,75,520 അംഗങ്ങളുടെയും ആധാര്‍, റേഷന്‍ കാര്‍ഡുകളുമായി ബന്ധിപ്പിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ റേഷന്‍ കാര്‍ഡുകളും  റേഷന്‍ കാര്‍ഡ് അംഗങ്ങളും മലപ്പുറം ജില്ലയിലാണ്.

◾കുഴിയില്‍ വീണ് വീട്ടമ്മയുടെ കാലുകള്‍ ഒടിഞ്ഞ സംഭവത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കേസെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഏപ്രില്‍ ഏഴിനു രാത്രി ഹൈക്കോടതി ജംഗ്ഷനു സമീപം എബ്രഹാം മാടമാക്കല്‍ റോഡിലെ കുഴിയില്‍ വീണ് പ്രമീള എന്ന വീട്ടമ്മയുടെ രണ്ടു കാലുകളും ഒടിഞ്ഞിരുന്നു. അവര്‍ നല്‍കിയ പരാതിയിലാണ് കേസെടുക്കാന്‍ പൊലീസിന് ഉത്തരവു നല്‍കിയത്.

◾സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന പോലീസിന് അവസാനം 'തത്ത്വമസി' എന്ന് എഴുതേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണം സിപിഎം തന്നെ ആസൂത്രണം ചെയ്തതാണ്. ബിജെപിക്കോ ആര്‍എസ്എസിനോ അതില്‍ ഒരു പങ്കുമില്ല. സുരേന്ദ്രന്‍ പറഞ്ഞു.

◾റോഡിലെ കുഴികള്‍ എണ്ണി വിവരം അറിയിക്കണമെന്ന് പൊലീസിനോട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. പ്രത്യേക ഫോര്‍മാറ്റില്‍ തയ്യാറാക്കി സമര്‍പ്പിക്കാനാണ് എസ്എച്ച് ഒമാര്‍ക്ക് ജില്ലാ പൊലീസ് മേധാവി നല്‍കിയ നിര്‍ദ്ദേശം.

◾കഴുത്തില്‍ പൊക്കിള്‍ക്കൊടി കുടുങ്ങി നവജാത ശിശു മരിച്ചു. തലശേരി ജനറല്‍ ആശുപത്രിയിലാണു സംഭവം. മട്ടന്നൂര്‍ ഉരുവച്ചാല്‍ സ്വദേശി ബിജീഷിന്റെയും അശ്വതിയുടെയും കുഞ്ഞാണ് മരിച്ചത്. ചികിത്സാപ്പിഴവ് മൂലമാണു മരിച്ചതെന്ന് ബന്ധുക്കള്‍. ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ സിസേറിയന്‍ അനുവദിച്ചില്ലെന്നാണ് ആരോപണം.  

◾പാലക്കാട് കൂറ്റനാട് അഞ്ചു വയസുകാരിയെ തെരുവുനായ കടിച്ചു. ചാലിപ്പുറം സ്വദേശിയായ പെണ്‍കുട്ടിയുടെ മുഖത്തും നായയുടെ കടിയേറ്റിട്ടുണ്ട്. കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾പൊലീസ് ഉദ്യോഗസ്ഥരെയും ജില്ലാ കളക്ടര്‍മാരെയും ഫോണിലൂടെ നമ്പര്‍ സ്പൂഫിംഗ് വഴി തെറിവിളിച്ച വിരുതന്‍  അറസ്റ്റില്‍. കുന്നംകുളം മരത്തന്‍കോട് സ്വദേശി ഹബീബ് റഹ്‌മാന്‍ ആണ് പിടിയിലായത്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ ഇന്‍ഡികാള്‍ എന്ന ആപ്പ് ഉപയോഗിച്ചാണ് തെറിവിളിച്ചത്.  

◾ആനക്കൊമ്പ് കൈവശം വച്ച കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ കീഴ്ക്കോടതി ഉത്തരവിനെതിരേ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മോഹന്‍ലാലിന്റെ ഹര്‍ജിയിലെ ആവശ്യം.

◾ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും വനംവകുപ്പിനെയും വിമര്‍ശിച്ച് താമരശേരി രൂപതയുടെ ഇടയലേഖനം. കര്‍ഷകരുടെ തലയ്ക്കു മുകളില്‍ സര്‍ക്കാര്‍ ഡെമോക്ലീസിന്റെ വാള്‍ തൂക്കിയിട്ടിരിക്കുകയാണെന്ന് ആരോപിച്ചുകൊണ്ടാണ് താമരശ്ശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ ഇടയലേഖനം. ദശാബ്ദങ്ങളായി രേഖകളുമായി മലയോരങ്ങളില്‍ കൃഷിചെയ്യുന്നവരെ കുടിയിറക്കാന്‍ വനംവകുപ്പിന് അധികാരം നല്‍കിയെന്നു വിമര്‍ശിക്കുന്ന ലേഖനം ഇന്നു താമരശേരി രൂപതയിലെ പള്ളികളില്‍ വായിക്കും.

◾തീരത്ത് ജീവിക്കാനുള്ള അവകാശം ഭരണഘടനാപരമാണെന്നും നിയമപരമായ സംരക്ഷണം തേടുമെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത. വിഴിഞ്ഞം തുറമുഖംമൂലം അനേകം കുടുംബങ്ങള്‍ വഴിയാധാരമായെന്നും അവരെ സംരക്ഷിക്കുന്ന കാര്യത്തില്‍ തീരുമാനമാകുന്നതുവരെ സമരം തുടരുമെന്നും വ്യക്തമാക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ ഇന്നു പള്ളികളില്‍ വായിക്കും. പിന്തിരിപ്പിക്കാനും വിഭജിക്കാനുമുള്ള ശ്രമത്തില്‍ വീഴരുതെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയുടെ ഇടയലേഖനത്തില്‍ പറയുന്നു.

◾ലഹരി ഉപയോഗിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ വേണമെന്ന് ഹൈക്കോടതി. ഇതിനായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും നിരന്തര പരിശോധന നടത്തണം. കൊടുങ്ങല്ലൂരില്‍ എംഡിഎംഎയുമായി പിടിയിലായ ബസ് ഡ്രൈവര്‍ ഷൈന് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം.

◾യുവതിയുടെ നഗ്‌നഫോട്ടോകളും വീഡിയോയും കൈക്കലാക്കി പീഡിപ്പിക്കുകയും പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത വിരുതന്‍ അറസ്റ്റില്‍. തിരുവനന്തപുരം പുനലാല്‍ ചക്കിപ്പാറ സ്വദേശി ലെനിന്‍ രാജ് ഭവനില്‍ ഷുഹൈബ് (23) നെയാണ് നിലമ്പൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.

◾റിയാദില്‍ മയക്കുമരുന്നുമായി എത്തിയ തമിഴ്‌നാട്ടുകാരനും ഏറ്റുവാങ്ങാനെത്തിയ മൂന്നു മലയാളികളും പിടിയില്‍. ഡ്രൈ ഫ്രൂട്സ് ആണെന്ന വ്യാജേന വിസ ഏജന്റ് ബംഗളൂരുവില്‍വച്ചാണ് തമിഴ്‌നാട്ടുകാരനെ ഈ പൊതി ഏല്‍പിച്ചത്. പക്ഷേ പൊതിയില്‍ മയക്കുമരുന്നായിരുന്നു.

◾തൃശൂര്‍ ചിറ്റഞ്ഞൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലില്‍ മരിച്ചു. ചിറ്റഞ്ഞൂര്‍ സ്വദേശി വെള്ളക്കട വീട്ടില്‍ ഹരിദാസനാണ് (62) വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ മരിച്ചത്. 2010 ലാണ് ഭാര്യയെ കൊലപ്പെടുത്തിയത്. 2018 ലാണു ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.

◾പൊലീസുകാരന്റെ വീട്ടില്‍ അക്രമം നടത്തി ഒളിവില്‍പോയ യുവാവ് കഞ്ചാവുമായി പിടിയില്‍. അരിമണല്‍ കൂനമ്മാവിലെ മുതുകോടന്‍ മഷൂദിനെയാണ് (25) കരുവാരകുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്.

◾തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയര്‍ പൊട്ടിത്തെറിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനു പരിക്ക്. സ്‌കൂട്ടര്‍ പൂര്‍ണമായി തകര്‍ന്നു. കരുവന്നൂര്‍ ചിറമ്മല്‍ വീട്ടില്‍ ജസ്റ്റിന്‍ പൗലോസിന് (42) ആണ് പരിക്കേറ്റത്.

◾സ്വര്‍ണക്കടത്തു കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ സഹായികൂടി പിടിയിലായി. തിരുവനന്തപുരം വെമ്പായം സ്വദേശി  നൗഫല്‍ ആണ് പിടിയിലായത്. യുവജനക്ഷേമ കമ്മീഷന്‍ വെമ്പായം പഞ്ചായത്ത് കോഡിനേറ്ററാണ് നൗഫല്‍.

◾കാലടി എംസി റോഡില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. വയനാട് സ്വദേശി ജോബിഷ് ജോര്‍ജ് ആണ് മരിച്ചത്.

◾പതിനേഴുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ വെട്ടൂര്‍ വെന്നിക്കോട് കോട്ടുവിള വീട്ടില്‍ അനീഷ് എന്നു വിളിക്കുന്ന അരുണ്‍കുമാര്‍ (28) പിടിയിലായി. വര്‍ക്കല സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് ഇക്കഴിഞ്ഞ 25 ന് വീട്ടുകാര്‍ വര്‍ക്കല പൊലീസില്‍ പരാതി നല്‍കിയിരുന്നു.

◾പട്ടാമ്പിയില്‍ 18 കാട്ടുപന്നികളെ വെടിവച്ചു കൊന്നു. വ്യാപകമായി കൃഷിനാശം വരുത്തിയ കാട്ടുപന്നികളെ പട്ടാമ്പി മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് വെടിവച്ചു കൊന്നത്.

◾ജാര്‍ക്കണ്ഡില്‍ ജാര്‍ക്കണ്ഡ് മുക്തി മോര്‍ച്ച, കോണ്‍ഗ്രസ് എംഎല്‍എമാരെ രഹസ്യ സങ്കേതത്തിലേക്കു മാറ്റി. പിന്നീട് രാത്രിയോടെ അവര്‍ തിരിച്ചെത്തുകയും ചെയ്തു. ബിജെപിയും കേന്ദ്ര സര്‍ക്കാരും ഓപറേഷന്‍ താമരയ്ക്കു നീക്കമുണ്ടെന്ന് ആരോപിച്ചാണ് എംഎല്‍എമാരെ മാറ്റിയത്. ഖനി അഴിമതി ആരോപിച്ച് മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കിക്കൊണ്ട് ഗവര്‍ണര്‍ ഉത്തരവിറക്കിയിട്ടില്ല.

◾നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് വേയില്‍ 15 അടി നീളവും രണ്ടടി വീതിയുമുള്ള കുഴി. ഏറെനേരം ഗതാഗതം തടസപ്പെട്ടു. അണ്ടര്‍പാസിന്റെ പണി നടക്കുന്ന സെക്ടര്‍ 96 ന് സമീപമാണ് റോഡ് തകര്‍ന്നത്.

◾സിനിമാ സ്‌റ്റൈലില്‍ ഹവാലാ കവര്‍ച്ച. പുനെ -സോളാപുര്‍ ഹൈവേയിലെ ഇന്ദാപൂരില്‍ മൂന്നര കോടി രൂപയാണു കവര്‍ന്നത്. വന്‍ കാര്‍ ചേസിംഗും ആക്രമണങ്ങളും നടത്തിയാണ് നാല് വാഹനങ്ങളിലായി എത്തി സംഘം പണവുമായി പോയിരുന്ന കാറിലെ രണ്ടുപേരെ ആക്രമിച്ച് പണം കവര്‍ന്നത്. ആക്രമിക്കപ്പെട്ട ഭവേഷ്‌കുമാര്‍, വിജയ്ബായ് എന്നിവര്‍ പോലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.


അഭിപ്രായങ്ങള്‍

മറ്റു വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

കക്കാടംപുറത്ത് അതിഥി തൊഴിലാളിയുടെ ദുരൂഹ മരണം; പാൻക്രിയാസ് പൊട്ടി രക്തം പുറത്തേക്ക് വന്നു;

കക്കാടംപുറത്ത് അതിഥി തൊഴിലാളിയുടെ ദുരൂഹ മരണം; പാൻക്രിയാസ് പൊട്ടി രക്തം പുറത്തേക്ക് വന്നു; അമിത മദ്യപാനം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വേങ്ങര കക്കാടംപുറത്ത് അതിഥി തൊഴിലാളിയുടെ ദുരൂഹ മരണം അമിത മദ്യപാനം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഒറീസ സ്വദേശി രാംചന്ദ് പൂജാരി (55) ആണ് മരിച്ചത്. അളവില്‍ കൂടുതല്‍ മദ്യം ശരീരത്തില്‍ ഉണ്ടായിരുന്നു. അമിതമദ്യപാനം മൂലം പാൻക്രിയാസ് പൊട്ടി രക്തം പുറത്തേക്ക് വന്നതാണ് മരണകാരണം. എആർ നഗറിൽ ഇന്നലെ പുലർച്ചെയാണ് സംഭവം പുറത്തറിഞ്ഞത്. തൊട്ടടുത്ത മുറിയിൽ താമസിക്കുന്നവരുമായാണ് സംഘർഷം ഉണ്ടായത്. മദ്യലഹരിയിൽ ആയിരുന്നെന്ന് സംശയിക്കുന്നു. അടുത്ത മുറിയിൽ താമസിക്കുന്ന ഇയാളുടെ ബന്ധുക്കൾ കൂടിയായ 2 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

കടലുണ്ടി പുഴയിൽ കക്ക വാരാൻ പോയ ആൾ പുഴയിൽ മുങ്ങി മരിച്ചു.

മൂന്നിയൂർ:മൂന്നിയൂർ കുന്നത്ത് പറമ്പിൽ പുഴയിൽ കക്ക വാരാൻ പോയ ആൾ പുഴയിൽ മുങ്ങി മരിച്ചു. കടലൂണ്ടി പുഴ മണലേപ്പാടം എന്ന സ്ഥലത്താണ് കക്ക വാരുന്നതിനിടെ മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി പരേതനായ പുള്ളാടൻ രായിമിന്റെ മകൻ  ചുഴലി താമസക്കാരക്കാരനുമായ പുള്ളാടൻ സൈതലവി ( 56 ) ആണ് മുങ്ങിമരിച്ചത്. ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. കൂടെ കക്ക വാരാൻ ഉണ്ടായിരുന്ന സുഹ്രുത്ത് സൈതലവിയെ കാണാതായതിനെ തുടർന്നാണ് മുങ്ങി താഴ്ന്ന വിവരം അറിയുന്നത്. നല്ല ആഴമുള്ള സ്ഥലത്ത് നിന്ന് നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. സൗദി ജിസാനിൽ ജോലി ചെയ്യുന്ന സൈതലവി ഒരു മാസം മുമ്പാണ് അവധിക്ക് നാട്ടിൽ വന്നത്. അവധി കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളിൽ തിരിച്ച് പോവാനിരിക്കുകയായിരുന്നു. ഭാര്യ: ജമീല. മക്കൾ  സുമയ്യ, ഷാഹിന, ശബീറലി . മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾക്ക് ശേഷം കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

മൈസൂർ വെച്ച് ഇന്നലെ ഉണ്ടായ കാർ അപകടത്തിൽ മരണം രണ്ടായി.

മൈസൂരിൽ ഉണ്ടായ കാറപകടം: മരണം രണ്ടായി : ചികിത്സയിൽ കഴിഞ്ഞിരുന്ന കാടപ്പടി സ്വദേശിയായ യുവാവും മരണത്തിന് കീഴടങ്ങി` ചികിത്സയിൽ കഴിഞ്ഞിരുന്ന പെരുവള്ളൂർ കാടപ്പടി സ്വദേശി KP കോയ എന്നവരുടെ മകൻ ഷബീബും (20) മരണത്തിനു കീഴടങ്ങി. കാടപ്പടി സ്വദേശി ഗഫൂറിൻ്റെ മകൻ ഫാഹിദ് (21) അപകട സ്ഥലത്ത് വെച്ച് തന്നെ ഇന്നലെ മരണപെട്ടിരുന്നു. കാടപ്പടിയിൽ നിന്നും രണ്ട് കാറുകളിലായി നാട്ടുകാരും സുഹൃത്തുക്കളുമായ 11 ആളുകളാണ് ഇന്നലെ പുലർച്ചെ വിനോദയാത്ര പുറപ്പെട്ടത്. ഇതിൽ യാത്രക്കിടെ ഒരു കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ തൊട്ടടുത്ത ജയേസസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഫാഹിദ് അപകട സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. അപകട സമയത്ത് കാറിൽ ഉണ്ടായിരുന്ന മറ്റ് 4പേരുടെ പരിക്ക് സാരമുള്ളതല്ല. മൈസൂർ KMCC പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ നടന്നുവരികയാണ്. കർണാടക ഉപമുഖ്യമന്ത്രി DK ശിവകുമാറിന്റെ ഓഫീസിൽ നിന്നുള്ള ഇടപെടൽ കൊണ്ട് മറ്റ് നടപടികൾ വേഗത്തൽ നടന്ന് വരുന്നു. പോലീസ് ഇൻക്സ്റ്റ് നടപടി ക്രമങ്ങൾ പൂർത്തിയാൽ ഉടനെ മൃതദേഹങ്ങൾ ഇന്ന് പകൽ നാട്ടിലേക്ക് കൊണ്ട് വരും.

നാഗാലാന്‍ഡിലെ ആറ് ജില്ലകളില്‍ പൂജ്യം ശതമാനം പോളിങ്;

കൊഹിമ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ നാഗാലാന്‍ഡില്‍ ആറ് ജില്ലകളില്‍ രേഖപ്പെടുത്തിയത് പൂജ്യം ശതമാനം പോളിങ്. മോദി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം. ഈസ്‌റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്‍ഗനൈസേഷനാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്. തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്തിയതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഈസ്‌റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്‍ഗനൈസേഷന് നോട്ടീസ് അയച്ചു. വോട്ടര്‍മാരുടെ സ്വതന്ത്രവിനിയോഗത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. സംഘടനക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതായും കമ്മീഷന്‍ അറിയിച്ചു. ഇത് വോട്ടര്‍മാര്‍ സ്വയം എടുത്ത തീരുമാനമാണെന്നും തെരഞ്ഞെടുപ്പില്‍ ഒരുതരത്തിലുള്ള അനാവശ്യ ഇടപെടലും നടത്തിയിട്ടില്ലാത്തതിനാല്‍ 172 സി പ്രകാരമുള്ള നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും സംഘടന അറിയിച്ചു. കിഴക്കന്‍ മേഖലയിലെ ഏഴ് ഗോത്രവര്‍ഗ സംഘടനകളുടെ ഉന്നത ബോഡിയാണ് ഈസ്റ്റേണ്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍. പ്രത്യക സംസ്ഥാനമെന്ന ആവശ്യമുന്നയിച്ചാണ് തെരഞ്

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ