സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട് അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം
വരാൽ
ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്
പുള്ളി വരാൻ
ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങൾ ഇവയ്ക്ക് തീറ്റയായി കൊടുക്കാറുണ്ട്.പോഷകഗുണമുള്ള മാംസമുള്ള മീനായതിനാൽ വളരെയധികം വിപണിസാധ്യതയുള്ള ഒരു ഇനമാണിത്.
വാക
ജലാശയങ്ങളിൽ കാണപ്പെടുന്ന ഒരിനം വരാൽ മത്സ്യമാണ് വാകവരാൽ(Giant snakehead).(ശാസ്ത്രീയനാമം: Channa micropeltes).ഒരുമീറ്ററോളം വരെ വലിപ്പം വച്ചേയ്ക്കാവുന്ന ഭീമൻ മത്സ്യമാണിത്. ശാരാശരി 20കിലോ ഭാരമുണ്ടാകും.
വട്ടോൻ
ജലാശയങ്ങളിൽ കാണപ്പെടുന്ന ഒരിനം വരാൽ മത്സ്യമാണിത് ഈ മത്സ്യത്തെ വാട്ടോൻ,പൊട്ടൻ,വട്ടുടി Channa punctataspotted snakehead എന്നീ പേരുകളിൽ അറിയപെടുന്നു
കരിതല
നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ഏറ്റവും ചെറിയ വരാൽ ഇന്ന മത്സ്യമാണിത്. ഇവയെ അപ്പൂർവമായിട്ടേ ഇപ്പോൾ പല സ്ഥലത്തും ലഭിക്കുന്നതി
ഭൂഗർഭ വരാൽ
ഭൗമോപരിതലത്തിന് അടിയിലുള്ള ഭൂഗർഭ ശുദ്ധജലാശയങ്ങളിൽ ജീവിക്കുന്ന ഒരു അപൂർവയിനം വരാൽ മത്സ്യമാണ് ഗോലം സ്‌നേക്ക്ഹെഡ് (ശാസ്ത്രീയനാമം: Aenigmachanna gollum) വരാൽ കുടുംബത്തിലെ ഒരു സ്പീഷീസ് മാത്രമുള്ള കേരളത്തിലെ തദ്ദേശവാസിയായ അനിക്മാചന മത്സ്യവംശത്തെ ആദ്യമായി കണ്ടെത്തിയത് മലപ്പുറം ജില്ലയിലെ വേങ്ങരയിലുള്ള ഒരു നെൽവയലിൽ നിന്നാണ്. 2018 ലെ വെള്ളപ്പൊക്കത്തിൽ ഉണ്ടായ കലക്കത്തിൽപ്പെട്ട് യാദൃച്ഛികമായി മുകളിൽ എത്തിയപ്പോൾ അജീർ എന്ന തദ്ദേശവാസി ഫേസ്ബുക്കിൽ ഇട്ട ഫോട്ടോയിൽ നിന്നാണ് കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവ്വകലാശാലയിലെ ഗവേഷകരുടെ ശ്രദ്ധയിലേക്ക് ഗോലം സ്നേക്ക്ഹെഡ് വന്നത്. 9.2 സെ.മീ നീളം വരുന്ന ഈ മത്സ്യം ലോകത്താകമാനമുള്ള ഭൂമിക്കടിയിൽ ജീവിക്കുന്ന 250 ഓളം മത്സ്യസ്പീഷീസുകളുടെ കൂട്ടത്തിലെ പുതിയ അംഗമാണ്. ആഫ്രിക്കയിലും ഏഷ്യയിലും ആണ് സ്നേക്ക്ഹെഡ് മത്സ്യങ്ങളെ കാണുന്നത്
മത്സ്യങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ ഈ വെബ്സൈറ്റിൽ പബ്ലിഷ് ചെയ്യാൻ ആഗ്രഹം ഉണ്ടങ്കിൽ 9744733573 ലേക്ക് വാട്സ്ആപ്പ് ചെയുക
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ