ബെഡ് കമ്പനിക്ക് തീപ്പിടിച്ചു ഇന്ന്നാ വൈകുന്നേരം 4 മണി യോടെയാണ് തീപിടുത്തം ഉണ്ടായത്. ഉടൻ നാട്ടുകാർ തീഅനക്കാൻ ശ്രമം തുടങ്ങി, പിന്നീട്ട് ഫയർ ഫോയിസ് എത്തി തീ പൂർണമായും അണച്ചു.
കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലാണ് കേന്ദ്രത്തിൽ അഗ്നിബാധ ഉണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക വിവരം.
കോട്ടക്കൽ അരിച്ചോളിൽ കിടക്ക നിർമ്മാണ കമ്പനി ഇടിമിന്നലിൽ കത്തിനശിച്ചു.
ആളപായമില്ല, ലക്ഷങ്ങളുടെ നഷ്ടം
കോട്ടക്കൽ പെരിന്തൽമണ്ണ റോഡിൽ പുത്തൂർ കയറ്റം അവസാനിക്കുന്ന അരിച്ചോളിലെ സ്വകാര്യ കിടക്ക നിർമ്മാണ കമ്പനി ഇന്ന് ഉച്ചക്ക് ശേഷമുണ്ടായ ശക്തമായ ഇടിമിന്നലിൽ കത്തി നശിച്ചു.
സംഭവ സമയം നിരവധി തൊഴിലാളികൾ കെട്ടിടത്തിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു, ആളപായമില്ല. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
സംഭമറിഞ്ഞു പ്രദേശവാസികളും, യാത്രക്കാരും, സ്ഥലത്തെത്തി കുടിവെള്ള ടാങ്കറുകളിൽ വെള്ളം എത്തിച്ച് തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
കോട്ടക്കൽ പോലീസും സ്ഥലത്തെത്തിയിരുന്നു, മലപ്പുറത്ത് നിന്നുള്ള രണ്ട് യൂണിറ്റ് അഗ്നിശമനസേനാ വാഹനം എത്തിയാണ് അവസാനം തീ പൂർണ തോതിൽ നിയന്ത്രണ വിധേയമാക്കിയത്.
തീ നിയന്ത്രണ വിധേയമാക്കിയതിനാൽ തൊട്ടടുത്തുള്ള മരുന്ന് നിർമ്മാണ കമ്പനിയിലേക്കും, അടുത്തുള്ള വീടുകളിലേക്കും തീ പടരുന്നത് തടയാൻ സാധിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ