വേങ്ങര: വലിയോറ മുതലമാട് അരേങ്ങൽ വലിയോറ പാടം കനാൽ പദ്ധതിയുടെ മൂന്ന് മാസം മുമ്പ് പാതി വഴിയിൽ നിന്ന രണ്ടാം ഘട്ട പ്രവർത്തി ബഹുമാനപെട്ട വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻമാർ, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയർ (AE), പ്രദേശത്തെ മധ്യസ്ഥന്മാർ തുടങ്ങിയവരുടെ അടിയന്തര ഇടപെടൽ കാരണം സാങ്കേതിക തടസ്സങ്ങൾ നീക്കി യുദ്ധകാല അടിസ്ഥാനത്തിൽ പരിഹാര നടപടികൾ സ്വീകരിച്ചു സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി കനാൽ നിർമ്മാണ പ്രവർത്തി പുനർ ആരംഭിച്ചതായി ബന്ധപ്പെട്ട കോൺട്രാക്ടർ അറിയിച്ചു.
മൂന്ന് മാസം മുമ്പ് ചില സാങ്കേതിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട കനാൽ പ്രവർത്തി ടെണ്ടർ എടുത്ത സ്വകാര്യ കോൺട്രാക്ടർ പ്രവർത്തി പൂർത്തിയാക്കാതെ പാതി വഴിയിൽ ഉപേക്ഷിച്ചു പോയിരുന്നു.
കാലവർഷം ശക്തി പ്രാപിച്ചതിനെ തുടർന്ന് പദ്ധതി പ്രദേശത്ത് വലിയ രീതിയിൽ മെയിൻ റോഡിലൂടെ ഒഴികി വന്ന മലിന ജലവും ഒറുവെള്ളവും ഈ കനാൽ വഴി പ്രദേശത്തെ പറമ്പുകളിൽ കെട്ടി നിന്ന് ഇവിടെത്തുകാർ കുടിവെള്ള സ്രോതസ്സുകൾക്ക് ഉപയോഗിക്കുന്ന കിണറുകൾക്ക് കേടുപാടുകളടക്കമുള്ള ഭീഷണി സൃഷ്ടിക്കുകയും ചെയ്തപ്പോൾ വിഷയം ബന്ധപ്പെട്ട വാർഡ് മെമ്പർമാരെയും വാർഡ് ഉന്നത തല കമ്മിറ്റിയെയും നിർദ്ധിഷ്ട കനാൽ ആക്ഷൻ കമ്മിറ്റിയുമായി ബന്ധപ്പെട്ടവരെയും അറിയിച്ചെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം അടിയന്തിര പരിഹാര മാർഗങ്ങൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കഴിഞ്ഞിരുന്നില്ല.
അതിനെ തുടർന്ന് വെള്ള കെട്ട് വിഷയം സോഷ്യൽ മീഡിയയിൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി വലിയ രീതിയിൽ ചർച്ചയാവുകയും അത് പിന്നീട് അച്ചടി ദൃശ്യ നവമാധ്യമങ്ങൾ അടക്കമുള്ളവർ ഇടപെട്ട് വാർത്ത റിപ്പോർട്ട് ചെയ്ത് പൊതുജനശ്രദ്ധയിൽ എത്തിക്കുകയും ചെയ്തിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ