ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus
Kingdom: | ജന്തുലോകം |
Phylum: | Chordata |
Class: | Actinopterygii |
Family: | Nandidae |
Genus: | Nandus |
Species: | N. nandus |
Binomial name | |
---|---|
Nandus nandus (Hamilton, 1822) |
ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട് എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടിയിരുന്നു. ഇപ്പോൾ ഈ മത്സ്യം പാടങ്ങളിലെ തൊടുകളിലും കുഴികളിലും ഇവയെ അപ്പൂർവമായെങ്കിലും കാണാൻ കഴിയുന്നുണ്ട്
ചെളി നിറഞ്ഞ സ്ഥലങ്ങൾ ഇഷ്ട്ടപെടുന്നത് കൊണ്ടാവാം ഇവ പുഴകളിൽ എണ്ണം കുറയാനും ചെളി നിറഞ്ഞ പടങ്ങളിൽ കൂടുതൽ കാണാനും കഴിയുന്നത്, ഈ മത്സ്യങ്ങൾ വെള്ളത്തിന്റെ അടിയിൽ അടിഞ്ഞു കൂടുന്ന വസ്തുക്കൾക്കിടയിൽ താമസിക്കുന്നത്കൊണ്ട് ഇവയെ അത്ര പെട്ടെന്ന് കണ്ടതുക പ്രയാസകരമാണ്
എന്നാൽ സ്ഥിരമായി കോരുവാല ഉപയോഗിച്ചു മീൻപിടിക്കുന്നവർക്കും സ്ഥിരമായി പാടങ്ങളിലെ കുഴികളിലും തൊടുകളിലും ചുണ്ട ഇട്ട് മീൻ പിടിക്കുന്നവർക്ക് ഇവയെ ഇടക്കൊക്കെ ലഭിക്കാറുണ്ട് അതുപോലെ തന്നെ ചില പ്രദേശങ്ങളിൽ ചില ഇനം മത്സ്യങ്ങളെ കൂടുതലായി കാണറുണ്ട് ഉദാഹരണമായി പറയുകയാണെങ്കിൽ മയിൽ വാഹ എന്ന മൽസ്യത്തെ തെക്കൻ ജില്ലകളിൽ കൂടുതലായി കാണപ്പെടുന്നു എന്നാൽ മലപ്പുറം ജില്ലയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഈ മത്സ്യം അക്വാറിയങ്ങളിൽ അല്ലാതെ പുഴകളിലും പടങ്ങളിലും ഒന്ന് പോലും ഇല്ല അത് പോലെ ഈ മത്സ്യവും ചില സ്ഥലങ്ങൾ കൂടുതലായി കാണപ്പെടുകയും മറ്റു സ്ഥലങ്ങളിൽ ഇല്ലാതാവുകയും ചെയ്തിടുണ്ടാവാം എന്നാൽ ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യമാണ്,
നിങ്ങളുടെ നാട്ടിൽ വിളിക്കുന്ന പേരുകൾ കമെന്റ് ചെയ്യണേ
മറുപടിഇല്ലാതാക്കൂഅണ്ടി
മറുപടിഇല്ലാതാക്കൂസിലോപ്പി
മറുപടിഇല്ലാതാക്കൂപൊരിക്ക്
മറുപടിഇല്ലാതാക്കൂവേങ്ങര പൊരിക്ക്
മറുപടിഇല്ലാതാക്കൂ