പോസ്റ്റുകള്‍
യുവാവിന്റെ കസ്റ്റഡി മരണം: താനൂർ എസ്.ഐ ഉൾപ്പെടെ 8 പൊലീസുകാർക്ക് സസ്പെൻഷൻ
താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയ്ക്ക് ക്രൂരമായി മര്‍ദനമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ താനൂർ എസ്.ഐ ഉൾപ്പെടെ എട്ട് പൊലീസുകാർക്ക് സസ്പെൻഷൻ. താനൂർ എസ്.ഐ കൃഷ്ണലാലിനെ കൂടാതെ, മനോജ്, അഭിമന്യൂ , ആൽബിൻ, ദിനേഷ്, വിപിൻ, ശ്രീകുമാര്‍,ആശിഷ് സ്റ്റീഫന്‍ എന്നിവർക്കെതിരെയാണ് സസ്പെൻഷൻ നടപടി. താമിറിന്റെ ശരീരത്തില്‍ 13 പരിക്കുകളുണ്ടായിരുന്നു. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണത്തിനു മുന്നോടിയായി കുറ്റാരോപിതരെ മാറ്റി നിർത്തുന്നതിന്റെ ഭാഗമായാണു നടപടി. എസ്ഐ കൃഷ്ണലാൽ, പൊലീസുകാരായ കെ.മനോജ്, ശ്രീകുമാർ, ആഷിഷ് സ്റ്റീഫൻ, ജിനേഷ്, അഭിമന്യു, വിപിൻ, ആൽബിൻ അഗസ്റ്റിൻ എന്നിവരെയാണ് തൃശൂർ ഡിഐജി സസ്പെൻഡ് ചെയ്തത്. രാസലഹരിയുമായി പിടികൂടിയ യുവാവ് പൊലീസ് കസ്റ്റഡിയിൽ കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ ഇയാൾക്കു മർദ്ദനമേറ്റതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. തിരുരങ്ങാടി മമ്പുറം മൂഴിക്കൽ പുതിയ മാളിയേക്കൽ താമിർ ജിഫ്രി (30) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. താമിർ ജിഫ
മമ്പുറം പുഴക്കടവിൽ യുവാവ് മുങ്ങിമരിച്ചു. ആളെ തിരിച്ചറിഞ്ഞു
തിരൂരങ്ങാടി മമ്പുറം പുഴക്കടവിൽ ചെരുപ്പും ഡ്രെസ്സും അയിച്ചു വെച്ച നിലയിൽ ആളെ കാണ്മാനില്ലതത്തിനെ തുടർന്ന് വെള്ളത്തിൽ പോയതായ സംശയതെ തുടർന്ന് പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ വെള്ളത്തിൽ നിന്ന് ബോഡി ലഭിച്ചു. എറണാംകുളം സ്വദേശിയായ എറണാംകുളം സ്വദേശി വാഴക്കുളം കക്കാട്ടിൽ സൽമാൻ ഫാരിസ് 22വയസ്സ് എന്ന യുവാവാണ് മമ്പുറം പുഴയിൽ മുങ്ങി മരിച്ചത്. അത്തർ കച്ചവടക്കാരൻ ആണെന്ന് സംശയം ഉണ്ട്. തുടർ നടപടികൾക്കായി തിരുരങ്ങാടി ഹോസ്പിറ്റലിലേക്ക് മാറ്റി
CCTV ദൃശ്യം വിനയായി; മോഷ്ടാവിനെ കുറിച്ച് സൂചന നൽകി; മമ്പുറം നേർച്ചക്കിടെ കവർന്ന സ്വർണ മാല മോഷ്ടാവ് തിരിച്ചേല്പിച്ചു...!
മമ്പുറം നേർച്ചയുടെ സമാപനത്തിനിടെ മമ്പുറം മഖാമിൽ നിന്ന് കവർന്ന കുഞ്ഞിന്റെ സ്വർണ മാല മോഷ്ടാവ് തിരിച്ചേല്പിച്ചു. മുന്നിയൂർ പാറക്കാവ് പാല മുറ്റത്ത് സ്വാലിഹിന്റെ മകൾ ആയിഷ റിസ (3)യുടെ ഒന്നേകാൽ പവന്റെ സ്വർണ മാലയാണ് മോഷണം പോയിരുന്നത്. സ്വാലിയുടെ മാതാവിനും സഹോദരിക്കും ഒപ്പമാണ് കുഞ്ഞ് മമ്പുറം പോയിരുന്നത്. മഖാമിനുള്ളിൽ പ്രാർത്ഥിച്ച ശേഷം മടങ്ങുമ്പോഴാണ് കുട്ടിയുടെ മാല നഷ്ടമായത്. സി സി ടി വി നോക്കിയപ്പോൾ സംശയകരമായ സാഹചര്യത്തിൽ ഒരു സ്ത്രീയെ കണ്ടിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട പെരിന്തൽമണ്ണയിൽ നിന്നുള്ളവരാണ് മോഷ്ടാവിനെ കുറിച്ച് സൂചന നൽകിയത്. പെരിന്തൽമണ്ണയിൽ വെച്ച് ഇവരുടേതും ഇത്തരത്തിൽ മോഷ്ടിച്ചിരുന്നു. ഇവർ നൽകിയ വിവരമനുസരിച്ച് ചെർപ്പുളശ്ശേരിയിലെ സ്ത്രീയുമായി പോലീസ് ബന്ധപ്പെട്ടു. ഒടുവിൽ സ്ത്രീ കുറ്റം സമ്മതിക്കുകയും മോഷ്ടിച്ച ആഭരണം തിരൂരങ്ങാടി സ്റ്റേഷനിൽ എത്തി കൈമാറുകയും ചെയ്തു. അബദ്ധം പറ്റിയതാണ് എന്നാണ് പറയുന്നത്. എന്നാൽ ഇവരുടെ സ്ഥിരം പരിപാടിയാണെന്നും സംശയമുണ്ട്.
ലഹരിക്കേസിൽ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു
ലഹരിക്കേസിൽ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു മമ്പുറം മൂഴിക്കൽ സ്വദേശി സാമി ജിഫ്രി ( 30)യാണ് താനൂർ പോലീസിന്റെ കസ്റ്റഡിയിൽ മരിച്ചത്. ഇയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞു വിഴൂകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 18 ഗ്രാം എംഡിഎംയുമായി മറ്റു നാല് പേര്‍ക്കൊപ്പമാണ് ഇന്നലെ വൈകുന്നേരം സാമി ജിഫ്രിയെ പൊലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് സാമി മരിച്ചത്. താനൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയിട്ടുണ്ട്. മലപ്പുറം എസ്പി അടക്കമുള്ളവര്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. മര്‍ദനമേറ്റാണോ മരിച്ചത് എന്നത് അടക്കമുള്ള വിവരങ്ങള്‍ അറിയണമെങ്കില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമെ ഇത് കസ്റ്റഡി മരണമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ.
അർദ്ധരാത്രി ഫണ്ട് സമാഹരണം സമാപിക്കുമ്പോൾ 26,77,58,592 കോടി രൂപയാണ് ലഭിച്ചത്.
ക്യു.എം.സി ആപ്ലിക്കേഷനിൽ സംഖ്യകൾ മാറിമറിയുകയാണ്. അതിവേഗമാണ് മുന്നേറ്റം. അർധരാത്രി വരെയും ആകാംക്ഷയോടെ മിഴിതുറന്ന് മുസ്ലിംലീഗ് പ്രവർത്തകർ. ആവേശം തുടിക്കുന്ന അത്ഭുതകരമായ നിമിഷങ്ങൾ. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ദേശീയ കമ്മിറ്റി ആസ്ഥാന മന്ദിരം ഖാഇദെ മില്ലത്ത് സെന്ററിന് വേണ്ടി സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ഫണ്ട് സമാഹരണത്തിന് ലഭിച്ചത് അത്യപൂർവ്വമായ സ്വീകാര്യത. ആ സ്വപ്ന സാക്ഷാൽക്കരത്തിലേക്ക് ഇനി അതിവേഗം മുന്നേറാം. ജൂലൈ ഒന്ന് മുതൽ ആരംഭിച്ച ക്യാമ്പയിൻ ഇന്നലെ അർധരാത്രി സമാപിച്ചു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ തന്നെ അമ്പരപ്പിക്കുന്ന രീതിയിലാണ് മുസ്ലിംലീഗ് പ്രവർത്തകരും പൊതുസമൂഹവും ഈ ധനസമാഹരണത്തെ വരവേറ്റത്. അവസാന മണിക്കൂറുകളിൽ അത്യാവേശത്തോടെയാണ് പ്രവർത്തകർ ക്യാമ്പയിന്റെ ഭാഗമായത്. ശാഖ, പഞ്ചായത്ത്, മണ്ഡലം, ജില്ലാ കമ്മിറ്റികൾ നിശ്ചിത ക്വാട്ട പൂർത്തീകരിക്കാനും കൂടുതൽ തുക സമാഹരിക്കാനും പരസ്പരം മത്സരിച്ചു. മലപ്പുറത്തെ കൺട്രോൾ റൂമിലെ ഫോണുകൾ ഇടതടവില്ലാതെ ശബ്ദിച്ചുകൊണ്ടിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ തുക നിക്ഷേപിക്കാനും ക്വാട്ട പൂർത്തീകരിക്കാനും വേണ്ടി പ്രവർത്തകർ ചടുലതയോടെ മുന്നേറി. കൺട്രോൾ
7236വിദ്യാർഥികൾക്ക് കേരളത്തിൽനിന്ന് ഒരുമിച്ചു കാനഡയിലേക്ക് സ്റ്റുഡന്റ് വീസ ലഭിച്ചു
ഏഴായിരത്തിലേറെ വിദ്യാർഥികൾ സംസ്ഥാനത്തു നിന്നു പഠന വീസയിൽ ഒരുമിച്ചു കാനഡയിലേക്ക്. വിദേശ വിദ്യാഭ്യാസ കൺസൽറ്റൻസി സാന്റാ മോണിക്ക ഡി എബ്രോഡ് വഴി ഒറ്റ ഇൻടേക്കിൽ 7236 വിദ്യാർഥികൾക്കാണു കനേഡിയൻ സ്റ്റുഡന്റ് വീസ ലഭിച്ചത്. വിദേശയാത്രയ്ക്കു മുന്നോടിയായുള്ള ബോധവൽക്കരണത്തിനായി കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ വിദ്യാർഥികളുടെ മഹാസംഗമവും ചരിത്രം കുറിച്ചു. ഇത്തരത്തിലുള്ള ഏറ്റവും വലിയ പരിപാടി എന്ന നിലയിൽ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയിൽ ഇടംപിടിച്ചു. 3328 പെൺകുട്ടികൾക്കും 3908 ആൺകുട്ടികൾക്കുമാണു വിവിധ കോഴ്സുകളിൽ വീസ ലഭിച്ചത്. സെപ്റ്റംബറിൽ ഇവർ കാനഡയിൽ എത്തും. എറണാകുളം ജില്ലയിൽ നിന്നാണ് ഏറ്റവുമധികം വിദ്യാർഥികൾ. വിദേശ പഠനവും ജോലിയും ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കു വലിയ അവസരമാണു ലഭ്യമായതെന്നു ബിഎസ്സി കംപ്യൂട്ടർ സയൻസ് പഠനത്തിനായി കാനഡയിലേക്കു പോകാൻ തയാറെടുക്കുന്ന പറവൂർ കോട്ടുവള്ളി സ്വദേശി സാദര ജോസി പറഞ്ഞു. ഒറ്റത്തവണയായി ഇത്രയേറെ വിദ്യാർഥികൾ മറ്റൊരു രാജ്യത്തേക്കു പോകുന്നതാണു റെക്കോഡ് നേട്ടമായി കണക്കാക്കിയത്. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് പ
കോഴിക്കോട് വിൽപ്പനയ്ക്കായി എത്തിച്ച രണ്ട് കോടിയുടെ ആനക്കൊമ്പുമായി വേങ്ങരക്കാരടക്കം 4 പേർ പിടിയിൽ
കോഴിക്കോട് ⚫ വിൽപനയ്ക്കു കൊണ്ടുവന്ന ഒരു ജോടി ആനക്കൊമ്പ് ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് സംഘം പിടികൂടി. ആവശ്യക്കാർ എന്ന വ്യാജേന സമീപിച്ചാണ് പ്രതികളിൽ നിന്ന് ഫോറസ്റ്റ് സംഘം ആനക്കൊമ്പ് കണ്ടെടുത്തത്. വിപണിയിൽ ഇതിനു 2 കോടി രൂപയോളം വിലമതിക്കുമെന്നു ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ 4 പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം വേങ്ങര സ്വദേശികളായ ജാഫർ സാദിഖ് (30), മുഹമ്മദ് ബാസിൽ (25), ഷുക്കൂർ (33), പെരിന്തൽമണ്ണ കാക്കോട്ട് സ്വദേശി അബ്ദുൽ റഷീദ് (50) എന്നിവരെയാണ് ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് വിജിലൻസ് ആർഎഫ്ഒ പി.പ്രഭാകരന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. ആനക്കൊമ്പ് കടത്തി കൊണ്ടുവന്ന കാർ ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഇന്നലെ വൈകിട്ട് 6.30 ന് മാവൂർ റോഡ് ജംക്‌ഷനിൽ വ്യാപാര ഭവനു സമീപത്തെ ചായക്കടയിൽ നിന്നാണ് സംഘം പിടിയിലായത്. 4 കിലോ വരുന്ന രണ്ടു കൊമ്പുകളാണ് കണ്ടെടുത്തത്. ആനക്കൊമ്പ് വിൽപന നടത്തുന്നതായി രഹസ്യ വിവരത്തെ തുടർന്നാണ് ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് വിജിലൻസ് സംഘം എത്തിയത്. പ്രതികൾ 8 കിലോ തൂക്കം വരുന്ന രണ്ടു കൊമ്പുകൾ കാറിൽ നഗരത്തിൽ എത്തിച്ച് ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയായിരുന്നു. പ്രത
അപകട ഭീഷണി ഉയർത്തി ജില്ലാ ഹോസ്പിറ്റലിന് മുന്നിലുണ്ടായിരുന്ന മൂന്ന് മരങ്ങൾ ട്രോമാകെയർ പ്രവർത്തകർ മുറിച്ചുമാറ്റി
പെരിന്തൽമണ്ണ: ജില്ലാ ഹോസ്പിറ്റലിന് മുമ്പിൽ കാലങ്ങളായി അപകട ഭീഷണി ഉയർത്തി നിന്നിരുന്ന മൂന്ന് മരങ്ങൾ മലപ്പുറം ജില്ലാ ട്രോമാ കെയർ പ്രവർത്തകർ മുറിച്ചു മാറ്റി. കഴിഞ്ഞ ദിവസം താലൂക് ഓഫീസിൽ താഹസിൽദാർ എസ്. എസ് ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. കെ മുസ്തഫ, പോലീസ്, ഫയർ&റെസ്ക്യൂ, ജില്ലാ ഹോസ്പിറ്റൽ R.M.O, കെ. എസ്.ഇ.ബി, ട്രോമാ കെയർ പ്രവർത്തകർ എന്നിവർ ചേർന്ന് നടത്തിയ കൂടിയാലോചനയിലാണ് അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കാൻ തീരുമാനമായത്. യോഗത്തിൽ തന്നെ ഈ ധൗത്യം മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിനെ ഏല്പിക്കുകയായിരുന്നു. മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ സ്റ്റേഷൻ യൂണിറ്റുകളിൽ നിന്നായി മുപ്പത്തഞ്ചോളം പ്രവർത്തകരും, ഫയർ&റെസ്ക്യൂ, സിവിൽ ഡിഫൻസ്, എ.ഒ.ഡി.എ പ്രവർത്തകർ എന്നിവരും ചേർന്നാണ് രാവിലെ 7 മണിക്ക് ആരംഭിച്ച് 3 മണിക്കൂർ നേരം കൊണ്ട് മുഴുവൻ മരങ്ങളും മുറിച്ചു നീക്കിയത്. ഗതാഗതം മറ്റു റോഡുകളിലൂടെ തിരിച്ചു വിടും എന്ന് അറിയിച്ചിരുന്നെങ്കി
കാറ്റിലും മഴയിലും റോഡിന്ന് കുറുകെയും,കറന്റ് കമ്പിക്ക് മുകളിലും വീണ മരങ്ങൾ ട്രോമാ കെയർ പ്രവർത്തകർ വെട്ടി മാറ്റി
കാറ്റിലും മഴയിലും റോഡിന്ന് കുറുകെയും,കറന്റ് കമ്പിക്ക് മുകളിലും വീണ മരങ്ങൾ ട്രോമാ കെയർ പ്രവർത്തകർ വെട്ടി മാറ്റി വേങ്ങരയിലെ വിവിധ സ്ഥലങ്ങളിലുണ്ടായ കാറ്റിലും മഴയിലും റോഡിന്ന് കുറുകെയും,KSEB ലൈനിന്ന് മുകളിലും വീണ മരങ്ങൾ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റ് പ്രവർത്തകർ വെട്ടി മാറ്റിയത് . വലിയോറ കാളികടവിലെ രണ്ട് മരങ്ങളും കൂരിയാട് ഒരു മരവുമാണ് വെട്ടി മാറ്റിയത്, യൂണിറ്റ് പ്രവർത്തകരായ അജ്മൽ പി കെ, ഉനൈസ് വലിയോറ, ഇല്യാസ് പുള്ളാട്ട്,അർഷദ് AT, മുഹമ്മദ് ചേരൂർ, ജലീൽ കൂരിയാട്, ഉണ്ണി എന്നിവർ ചേർന്നാണ് വെട്ടിമാറ്റിയത് KSEB ജീവനക്കാരായ നാസർ, അബൂബക്കർ എന്നിവർ ലൈൻ ഓഫ് ചെയ്തു ലൈൻ കട്ട് ചെയ്തു സഹായങ്ങൾ ചെയ്തു
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് സ്വന്തമായി വീടില്ലായിരുന്നു. വീട് പണി തുടങ്ങിട്ടേ ഉണ്ടായിരുന്നുള്ളു
പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്, എവിടെ പോയാലും പുതുപ്പള്ളിയെ നെഞ്ചേറ്റിയ നേതാവ്, അതായിരുന്നു ഉമ്മൻ ചാണ്ടി. ചാണ്ടി സാറിന് വേണ്ടി പുതുപ്പള്ളി കരൾ പറിച്ചുകൊടുക്കും. പുതുപ്പള്ളിയായിരുന്നു ഉമ്മൻ ചാണ്ടിയുടെ ലോകവും. പക്ഷേ ആ ലോകത്ത് അദ്ദേഹത്തിന് സ്വന്തമായി ഒരു വീടില്ലായിരുന്നു. ഇളയ സഹോദരന്റെ പേരിലുള്ള തറവാട് വീട്ടിലായിരുന്നു പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ താമസം. സന്ദർശകരെല്ലാം എത്തിയിരുന്നത് ഈ വീട്ടിൽ തന്നെയായിരുന്നു. കഴിഞ്ഞ വർഷമാണ് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി വീടുപണി തുടങ്ങുന്നത്. വീടിന്റെ ആദ്യഘട്ട പണികൾ മാത്രമേ തീർന്നുള്ളു. തറക്കല്ലിട്ട സമയത്തായിരുന്നു അസുഖം മൂർച്ഛിച്ചത്. പിന്നീട് ചികിത്സയുടെ ഭാഗമായി ബംഗളൂരുവിലായതിനാൽ ബാക്കി പണി പൂർത്തിയാക്കാനായിരുന്നില്ല. ഒന്നും രണ്ടുമല്ല, തുടർച്ചയായി 51 വർഷം ജനപ്രതിനിധിയായിരുന്ന ഈ മനുഷ്യന് സഹജീവികളുടെ പ്രശന്ങ്ങളും സ്വപ്‌നങ്ങളും നിറവേറ്റുന്നതിനിടെ സ്വന്തം സ്വപ്‌നം സാക്ഷാത്കരിക്കാൻ സാധിക്കാതെ പോയി. ജനങ്ങൾക്ക് വേണ്ടി ജീവിച്ച്, സ്വന്തം ആഗ്രഹങ്ങൾ പോലും രണ്ടാം നിരയിലേക്ക് മാറ്റിവച്ച ജനനായകന് വിട…
ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച പുതുപ്പള്ളിയിൽ; തിരുവനന്തപുരത്തും കോട്ടയത്തും പൊതുദര്‍ശനം
മൃതദേഹം ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്‍റെ സമുന്നത നേതാവുമായ ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് പുതുപ്പള്ളി പള്ളിയിൽ നടക്കും. മൃതദേഹം ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ തിരുവനന്തപുരത്ത് എത്തിക്കും. ബംഗളൂരുവിൽ നിന്ന് പ്രത്യേക വിമാനത്തിലായിരിക്കും തിരുവനന്തപുരത്ത് എത്തിക്കുക. ബംഗളുരുവിൽ ഉമ്മൻ ചാണ്ടി താമസിച്ചിരുന്ന ഇന്ദിരാനഗറിലെ വസതിയിൽ പൊതുദർശനമുണ്ടാകും. അവിടെനിന്ന് തിരുവനന്തപുരത്തെ വസതിയിലേക്ക് കൊണ്ടുപോകും. പിന്നീട് സെക്രട്ടറിയേറ്റിലെ ദർബാർഹാളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകുന്നേരത്തോട് കൂടി സെക്രട്ടറിയേറ്റിന് സമീപത്തെ സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്ത്രീഡലിൽ പൊതുദർശനത്തിന് വെക്കും. ശേഷം കെ.പി.സി.സി ഓഫിസിലും പൊതുദർശനമുണ്ടാകും. ബുധനാഴ്ച രാവിലെ ഏഴുമണിക്ക് വിലാപയാത്രയായി തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കോട്ടയത്തേക്ക് പുറപ്പെടും. കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെച്ച ശേഷം രാത്രിയോട് കൂടി പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിക്കായിര
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു
ബെംഗളൂരു:മുൻമുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (73) അന്തരിച്ചു. ബെംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാൻസർ ബാധിതനയാരിന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണവിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കുടുംബം കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്. പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ ചിന്മയ ആശുപത്രിയിലാണ് ചികിത്സിച്ചിരുന്നത്. തൊണ്ടയിലാണ് ക്യാൻസർ ബാധിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കടക്കം ഇന്ന് സംസ്ഥാനത്ത് പൊതുഅവധി തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവുമായിരിക്കും.ഇന്ന് പുലർച്ചെ 4.25 ഓടെ ബംഗളൂരുവിലെ ഹെൽത്ത് കെയർ ആശുപത്രിയിലായിരുന്നു ഉമ്മൻചാണ്ടിയുടെ മരണം. 79 വയസ്സായിരുന്നു. മകൻ ചാണ്ടി ഉമ്
അബ്ദുൽ നാസർ മഅദനിക്ക് കേരളത്തിലേക്ക് മടങ്ങാൻ സുപ്രീം കോടതിയുടെ അനുമതി
ദില്ലി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ജാമ്യവ്യവസ്ഥകൾ സുപ്രീം കോടതി ഇളവ് ചെയ്തു. അദ്ദേഹത്തിന് കൊല്ലത്തേക്ക് മടങ്ങാൻ സുപ്രീം കോടതി അനുവാദം നൽകി. ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയുടെ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി നടപടി. 15 ദിവസത്തിലൊരിക്കൽ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും ഇത് സംബന്ധിച്ച റിപ്പോർട്ട് കർണാടക പൊലീസിന് കൈമാറണം. കേരളത്തിലേക്ക് മഅദനിക്ക് കർണാടക പൊലീസ് അകമ്പടി നൽകേണ്ടതില്ലെന്നും സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. മഅദനിക്കെതിരായ കേസിൽ വിചാരണ നടപടികൾ പൂർത്തിയായ സാഹചര്യമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. സാക്ഷി വിസ്താരമടക്കം പൂർത്തിയായതിനാൽ ഇനി മഅദനിയുടെ സാന്നിധ്യം കോടതിയിൽ ആവശ്യമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് മഅദിനയുടെ ഹർജിയിലെ വാദങ്ങൾ കൂടി പരിഗണിച്ച് സുപ്രീം കോടതി ജാമ്യം ഇളവ് ചെയ്തിരിക്കുന്നത്. മൂന്നു മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും സുരക്ഷാ ചെലവിനായി കർണാടക സർക്കാർ ആവശ്യപ്പെട്ടത് ഒരുകോടിയോളം രൂപയായിരുന്നുവെന്ന് ഇന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മഅദനി ചൂ
പെരിന്തൽമണ്ണ TN പുരത്ത് പുഴയിൽ കാണാതായ ആളുടെ ബോഡി ഇളയോടത് കടവിൽനിന്നും ലഭിച്ചു
പെരിന്തൽമണ്ണ TN പുരത്ത് പുഴയിൽ കാണാതായ ആളുടെ ബോഡി ഇളയോടത് കടവിൽനിന്നും ലഭിച്ചു കോളത്തൂർ പോലീസും പെരിന്തൽമണ്ണ ട്രോമാ കയറും ചേർന്ന് ബോഡിഎടുത്ത്, പെരിന്തൽമണ്ണ ഗവണ്മെന്റ് ഹോസ്‌പിറ്റലിലേക്ക് മാറ്റി 80 വയസുള്ള കുഞ്ഞാടി എന്ന ആളെയാണ് കാണാതായിരുന്നത് 14 തിയതി വൈകുന്നേരം തൊട്ട് ആളെ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോൾ പുഴയുടെ സമീപത്ത് നിന്ന് ഊന്നുവടിയും മറ്റും ലഭിക്കുകയായിരുന്നു ഫയർഫോയിസും മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് അംഗങ്ങളും, നാട്ടുകാരും സംയുകതമായി തിരച്ചിൽനടത്തുന്നതിടെയാണ് മറ്റൊരു കടവിൽനിന്ന് ബോഡി ലഭിച്ചത് പുലാമന്തോൾ: കട്ടുപ്പാറ TN പുരത്ത് കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരത്ത് പുഴയിൽ കാണാതായ കുഞ്ഞാടി(83) എന്ന വായോധികന്റെ മൃതദ്ദേഹം മൂന്നര കിലോമീറ്ററോളം അകലെയുള്ള കടവിൽ നിന്നാണ്കണ്ടെത്തിയത് . മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻയൂണിറ്റ്,ഫയർ & റെസ്ക്യൂ സർവിസ് , നാട്ടുകാർ എന്നിവർ രണ്ട് ദിവസത്തോളമായി ഇദ്ദേഹത്തിന് വേണ്ടി പുഴയിൽ തിരച്ചിൽ നടത്തി വരുകയായിരുന്നു. ഇതിനിടെയാണ് രാത്രി യോടെ ചെമ്
ഭൂമിക്കടിയില്‍ നിന്നും വെള്ളം തിളയ്ക്കുന്ന ശബ്ദവും മുഴക്കവും.
ഭൂമിക്കടിയില്‍ നിന്നും വെള്ളം തിളയ്ക്കുന്ന ശബ്ദവും മുഴക്കവും. തൃശ്ശൂര്‍ കടവല്ലൂര്‍ പഞ്ചായത്തിലെ തിപ്പിലശ്ശേരിയിലാണ് സംഭവം. ഇന്നലെ രാവിലെയോടെയാണ് ശബ്ദം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം പശുവിനെ കെട്ടാൻ പോയ യുവാവ് ആണ് ആദ്യം ശബ്ദം കേട്ടെങ്കിലും കാര്യമായി എടുത്തില്ല. എന്നാൽ വെള്ളിയാഴ്ച രാവിലെ നടക്കാൻ ഇറങ്ങിയവർ ശക്തമായ ശബ്ദം കേട്ടതിനെ തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ജിയോളജി വകുപ്പിനെ വിവരമറിയിച്ചു. ജിയോളജി വകുപ്പ് അധികൃതര്‍, ദുരന്തനിവാരണ അതോറിറ്റി, തഹസിൽദാർ എന്നിവർ സ്ഥലം സന്ദർശിച്ചു. വിവരമറിഞ്ഞ് നിരവധി ആളുകളാണ് സ്ഥലത്ത് എത്തുന്നത്. പണ്ട് ഈ ഭാഗത്ത് കുഴൽക്കിണർ ഉണ്ടായിരുന്നതായും അത് മൂടിപ്പോെയന്നും നാട്ടുകാർ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് കുഴൽക്കിണറിൽ വായുമർദം കൂടിയതുമൂലം ഉണ്ടാകുന്ന ശബ്ദമായിരിക്കുമെന്നാണ് അധികൃതരുടെ അനുമാനം. കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. രാവിലെ 11 മണിക്ക് ശേഷം ശബ്ദം നിലച്ച അവസ്ഥയിലാണ്. കഴിഞ്ഞയാഴ്ച്ച തൃശൂരില്‍ ഭൂമിക്കടിയില്‍ നിന്നും മുഴക്കം കേട്ടിരുന്നു. വരന്തരപ്പിള്ളി ആമ്പല്ലൂര്‍ മേഖലയിലാണ് മുഴക്കം ഉണ്ട
ടിഎന്‍പുരത്ത് നിന്നും വയോധികനെ കാണാതായി പുഴയിൽ വീണതെന്ന് നിഗമനം
പുലാമന്തോൾ പഞ്ചായത്തിലെ ടിഎന്‍പുരത്ത് പാലമുറ്റത്ത് കുഞ്ഞാടി (83) എന്നയാളെ ഇന്നലെ രാത്രി മുതൽ കാണാതായിട്ടുണ്ട്. ഇന്നലെ വൈകുന്നേരം അഞ്ചര മണിയോടെ പുഴയിലേക്ക് പോവുന്നതായി കണ്ടവരുണ്ട്. സ്ഥിരമായി അദ്ദേഹം നടക്കാൻ ഉപയോഗിക്കുന്ന വടി പുഴയുടെ തീരത്ത് നിന്നും കണ്ടെത്തി. പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ പി, വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെ നാട്ടുകാർ, പെരിന്തൽമണ്ണ, പോലീസ്, ഫയർ ഫോഴ്സ് ഡിപ്പാർട്ടമെന്റ്, സ്‌ക്യൂബാ ഡൈവർ ബാബു, ട്രോമാ കെയർ എന്നിവരെല്ലാം ചേർന്ന് ടിഎന്‍ പുരത്ത് പുലാമന്തോള്‍ പുഴയിൽ തിരച്ചിൽ നടത്തുന്നുണ്ട്. ആരെങ്കിലും കണ്ടുകിട്ടുന്നവര്‍ അധികൃതരെ അറിയിക്കണമെന്ന് അറിയിച്ചു. 9846377141 (ചന്ദ്രമോഹന്‍ പനങ്ങനാട്)
കണ്ണമംഗലം പടപ്പറമ്പ് കുളത്തിൽ യുവാവ് മുങ്ങി മരിച്ചു
കണ്ണമംഗലം പടപ്പറമ്പ് പഞ്ചായത്ത് കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. കണ്ണമംഗലം സ്വദേശി MV മുഹമ്മദിൻ്റെ മകൻ സൈനുൽ ആബിദ് (22) ആണ് മരണപ്പെട്ടത്.വൈകുന്നേരം തൊട്ട് ആളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കുളത്തിന്റെ സമീപത്ത്‌നിന്ന് ഓട്ടോയും ഡ്രെസ്സും കണ്ടതുകയായിരുന്നു തുടർന്ന് നാട്ടുകാരും, സന്നദ്ധപ്രവർത്തകരും നടത്തിയ തിരച്ചിലിൽ ട്രോമാ കെയർ പ്രവർത്തകനായ ഇല്യാസ് ആളെ വെള്ളത്തിൽനിന്നും പുറത്തെത്തിച്ചു ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽഎത്തിചെങ്കിലും മരണപെട്ടിരുന്നു
പുത്തനത്താണിക്കു സമീപം വാഹനാപകടം, വേങ്ങര സ്വദേശി മരിച്ചു
വേങ്ങര ഗാന്ധിക്കുന്ന് പറപ്പൂർകടവത്ത് വീട്ടിൽ പോക്കറിന്റെ മകൻ ഫസലു റഹ്മാനാണ്(26) മരിച്ചത്. ലോറിയും ബൈക്കും കൂടിയിടിച്ചാണ് അപകടം. ഇന്ന് രാവിലെയായിരുന്നു സംഭവം. കോട്ടയ്ക്കൽ ഭാഗത്തു നിന്നും പുത്തനത്താണി ഭാഗത്തേയ്ക്ക് ബൈക്കിൽ വരികയായിരുന്നു ഫസലു റഹ്മാൻ. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. കെട്ടിട നിർമ്മാണ ജോലിക്കാരനാണ് മരിച്ച ഫസലു റഹ്മാൻ. സുലൈഖയാണ് മാതാവ്. പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്
മലപ്പുറത്ത് 4 മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് യുവതി പതിനെട്ടുകാരനായ കാമുകനൊപ്പം ഒളിച്ചോടിയെന്ന് പരാതി
മലപ്പുറം: 4 മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് യുവതി പതിനെട്ടുകാരനായ കാമുകനൊപ്പം ഒളിച്ചോടിയെന്ന് പരാതി. ഭാര്യ നജ്മ കൂടെ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശി രാജുവിനൊപ്പം പോയെന്ന് പറഞ്ഞ് ഭർത്താവ് റഹീമാണ് പോലീസിനെ സമീപിച്ചത്. ബിഹാർ സ്വദേശി ആണിയാൾ. കഴിഞ്ഞ ദിവസമാണ് ഇവരെ രണ്ട് പേരെയും കാണാതായത്. റഹീം മാർബിൾ ജോലിക്കാരനാണ്. ഭാര്യ നജ്മ കുബ്ബൂസ് കമ്പനിയിലെ ജോലിക്കാരിയാണ്. രാജുവും കുബ്ബൂസ് കമ്പനിയിലെ ജോലിക്കാരനാണ്. ഇരുവരുടെയും ഫോണുകളും സ്വിച്ച് ഓഫാണെന്ന് പൊലീസ് പറഞ്ഞു.
പുതുമഴയിൽ വീടിനടുത്തുള്ള പുഴയോ, കൈത്തോടോ പോലുള്ള ജലാശയങ്ങളില്‍ നിന്ന് ചൂണ്ടയിടുന്നത് നിയമപ്രകാരം തെറ്റാണോ?
പുതുമഴയത്ത് മീനുകള്‍ ജലാശയങ്ങളില്‍ നിന്ന് കൈത്തോടുകളിലേക്ക് കയറി വരുന്നത് മുട്ടയിടാനും വംശ വര്‍ധനയ്ക്കുമായാണ്. മീന്‍ കുഞ്ഞുങ്ങളെ ഉള്‍പ്പെടെ കണ്ണിഅടുത്ത വലകൊണ്ട് പിടിക്കുന്നതിനാല്‍ വലിയ തോതില്‍ മത്സ്യസമ്പത്ത് നശിക്കുന്നുണ്ട്. നിരോധിച്ച വലകളും , കുടുകളും ഉപയോഗിക്കുന്നതും , വലകള്‍ കൊണ്ടും , മരം കൊണ്ടും , തോട് അടച്ചുകെട്ടി നീരൊഴുക്ക് തടഞ്ഞ് മീന്‍ പിടിക്കുന്നതും കേരള ഉള്‍നാടന്‍ മത്സ്യബന്ധന നിയമം (2010) അനുസരിച്ച് 6 മാസം തടവും , 15,000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ക്കും , അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് ഫിഷറീസിനും മേല്‍ നടപടികള്‍ സ്വീകരിക്കാം. ചൂണ്ടകളും കണ്ണിഅകലമുള്ള വലകളും മീന്‍ പിടിക്കാന്‍ ഉപയോഗിക്കാം. വൈദ്യുതി വയര്‍ വെള്ളത്തിലിട്ട് ഷോക്കടിപ്പിച്ചും , പഴയ രീതിയായ നഞ്ച് (വിഷം) കലക്കിയും , തോട്ട പൊട്ടിച്ചുമുള്ള മീന്‍ പിടുത്തവും കുറ്റകരമാണ്. ഇത് വളരെ അപകടകരവുമാണ്. മേയ്, ജൂണ്‍ മാസങ്ങളാണ് ഉള്‍നാടന്‍ മത്സ്യങ്ങളുടെ മുട്ടയിടല്‍ കാലം. പണ്ടേയുള്ള മണ്‍സൂണ്‍ കാല വിനോദവും ശീലവുമാണ് ഈ പരിപാടി . മിക്കവർക്കും ഇതൊരു ഹരമാണ് . ഇതിനെ നാട്ടിൻപുറങ്ങളിൽ ഊത്ത
റോഡിനു കുറുകെ ഭീഷണിയായി നിന്നിരുന്ന മരക്കൊമ്പുകൾ ട്രോമാകെയർ പ്രവർത്തകർ മുറിച്ചു മാറ്റി
പെരിന്തൽമണ്ണ കുന്നപ്പള്ളി വളയംമൂച്ചി എരവിമംഗലം റോഡിൽ റോഡിനു കുറുകെ വഴിയാത്രകാർക്കും വാഹനങ്ങൾക്കും അപകട ഭീഷണി ഉയർത്തി നിന്നിരുന്ന മരത്തിന്റെ കൊമ്പുകൾ മലപ്പുറം ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ മുറിച്ചുമാറ്റി . മഴ ശക്തമാകുന്നതോടെ അപകട സാധ്യതകണ്ടുകൊണ്ട് ഇരുപതാം വാർഡ് കൗൺസിലർ ഷർലിജ വില്ലേജ് ഓഫീസർ ഷൈജുമായി ബന്ധപെടുകയും അദ്ദേഹം പെരിന്തൽമണ്ണ മുൻസിപ്പൽ ചെയർമാനും ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് രക്ഷാധികാരി കൂടിയായ പി. ഷാജിയെ വിവരമറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം മലപ്പുറം ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ്പ്രവർത്തകർ ഈ ധൗത്യം ഏറ്റെടുക്കുകയുമായിരുന്നു. യൂണിറ്റ് ലീഡർ ഫവാസ് മങ്കട, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി എന്നിവരുടെ നേതൃത്വത്തിൽ യൂണിറ്റ് സെക്രട്ടറി ഷുഹൈബ് മാട്ടായ, സുമേഷ് വലമ്പൂർ, ഷക്കീർ കുന്നപ്പള്ളി, യാസർ എരവിമംഗലം, ജിൻഷാദ് പൂപ്പലം, വഹിദ അബു, ഫാറൂഖ് പൂപ്പലം, അരുൺ എന്നിവർ പങ്കാളികളായി.
കക്കാട് ബസും ബസും കൂട്ടിയിടിച്ചു
കക്കാട് ദേശീയപാതയിൽ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് കക്കാട് ദേശീയപാതയിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെ കൂടിയാണ് ബസ്സുകൾ കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലേക്കും സമീപപ്രദേശത്തെ ആശുപത്രികളിലേക്കും മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം .മഞ്ചേരി പരപ്പനങ്ങാടി ബസ്സിന് പുറകിൽ തൃശ്ശൂർ കോഴിക്കോട് ബസ് ഇടിക്കുകയായിരുന്നു