പെരിന്തൽമണ്ണ കുന്നപ്പള്ളി വളയംമൂച്ചി എരവിമംഗലം റോഡിൽ റോഡിനു കുറുകെ വഴിയാത്രകാർക്കും വാഹനങ്ങൾക്കും അപകട ഭീഷണി ഉയർത്തി നിന്നിരുന്ന മരത്തിന്റെ കൊമ്പുകൾ മലപ്പുറം ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ മുറിച്ചുമാറ്റി. മഴ ശക്തമാകുന്നതോടെ അപകട സാധ്യതകണ്ടുകൊണ്ട് ഇരുപതാം വാർഡ് കൗൺസിലർ ഷർലിജ വില്ലേജ് ഓഫീസർ ഷൈജുമായി ബന്ധപെടുകയും അദ്ദേഹം പെരിന്തൽമണ്ണ മുൻസിപ്പൽ ചെയർമാനും ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് രക്ഷാധികാരി കൂടിയായ പി. ഷാജിയെ വിവരമറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം മലപ്പുറം ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ്പ്രവർത്തകർ ഈ ധൗത്യം ഏറ്റെടുക്കുകയുമായിരുന്നു. യൂണിറ്റ് ലീഡർ ഫവാസ് മങ്കട, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി എന്നിവരുടെ നേതൃത്വത്തിൽ യൂണിറ്റ് സെക്രട്ടറി ഷുഹൈബ് മാട്ടായ, സുമേഷ് വലമ്പൂർ, ഷക്കീർ കുന്നപ്പള്ളി, യാസർ എരവിമംഗലം, ജിൻഷാദ് പൂപ്പലം, വഹിദ അബു, ഫാറൂഖ് പൂപ്പലം, അരുൺ എന്നിവർ പങ്കാളികളായി.
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ