ടിഎന്‍പുരത്ത് നിന്നും വയോധികനെ കാണാതായി പുഴയിൽ വീണതെന്ന് നിഗമനം


പുലാമന്തോൾ പഞ്ചായത്തിലെ ടിഎന്‍പുരത്ത് പാലമുറ്റത്ത് കുഞ്ഞാടി (83) എന്നയാളെ ഇന്നലെ രാത്രി മുതൽ കാണാതായിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം അഞ്ചര മണിയോടെ പുഴയിലേക്ക് പോവുന്നതായി കണ്ടവരുണ്ട്. സ്ഥിരമായി അദ്ദേഹം നടക്കാൻ ഉപയോഗിക്കുന്ന വടി പുഴയുടെ തീരത്ത് നിന്നും കണ്ടെത്തി.


പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ പി, വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെ നാട്ടുകാർ,  പെരിന്തൽമണ്ണ,  പോലീസ്, ഫയർ ഫോഴ്സ് ഡിപ്പാർട്ടമെന്റ്, സ്‌ക്യൂബാ ഡൈവർ ബാബു, ട്രോമാ കെയർ  എന്നിവരെല്ലാം ചേർന്ന് ടിഎന്‍ പുരത്ത് പുലാമന്തോള്‍ പുഴയിൽ തിരച്ചിൽ നടത്തുന്നുണ്ട്. ആരെങ്കിലും  കണ്ടുകിട്ടുന്നവര്‍ അധികൃതരെ അറിയിക്കണമെന്ന് അറിയിച്ചു.
9846377141 (ചന്ദ്രമോഹന്‍ പനങ്ങനാട്)