കക്കാട് ബസും ബസും കൂട്ടിയിടിച്ചു

കക്കാട് ദേശീയപാതയിൽ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
കക്കാട് ദേശീയപാതയിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെ കൂടിയാണ് 
ബസ്സുകൾ കൂട്ടിയിടിച്ചത്.

പരിക്കേറ്റവരെ 
തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലേക്കും
സമീപപ്രദേശത്തെ ആശുപത്രികളിലേക്കും മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം .മഞ്ചേരി പരപ്പനങ്ങാടി ബസ്സിന്‌ പുറകിൽ തൃശ്ശൂർ കോഴിക്കോട് ബസ് ഇടിക്കുകയായിരുന്നു