ലഹരിക്കേസിൽ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു
മമ്പുറം മൂഴിക്കൽ സ്വദേശി
സാമി ജിഫ്രി ( 30)യാണ് താനൂർ പോലീസിന്റെ കസ്റ്റഡിയിൽ മരിച്ചത്. ഇയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞു വിഴൂകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 18 ഗ്രാം എംഡിഎംയുമായി മറ്റു നാല് പേര്‍ക്കൊപ്പമാണ് ഇന്നലെ വൈകുന്നേരം സാമി ജിഫ്രിയെ പൊലീസ് പിടികൂടിയത്.
ഇന്ന് പുലര്‍ച്ചയോടെയാണ് സാമി മരിച്ചത്. താനൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയിട്ടുണ്ട്. മലപ്പുറം എസ്പി അടക്കമുള്ളവര്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. മര്‍ദനമേറ്റാണോ മരിച്ചത് എന്നത് അടക്കമുള്ള വിവരങ്ങള്‍ അറിയണമെങ്കില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമെ ഇത് കസ്റ്റഡി മരണമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ