പെരിന്തൽമണ്ണ TN പുരത്ത് പുഴയിൽ കാണാതായ ആളുടെ ബോഡി ഇളയോടത് കടവിൽനിന്നും ലഭിച്ചു

പെരിന്തൽമണ്ണ  TN പുരത്ത്   പുഴയിൽ കാണാതായ ആളുടെ ബോഡി ഇളയോടത് കടവിൽനിന്നും ലഭിച്ചു
കോളത്തൂർ പോലീസും പെരിന്തൽമണ്ണ ട്രോമാ കയറും ചേർന്ന് ബോഡിഎടുത്ത്, പെരിന്തൽമണ്ണ ഗവണ്മെന്റ് ഹോസ്‌പിറ്റലിലേക്ക് മാറ്റി 
80 വയസുള്ള  കുഞ്ഞാടി എന്ന ആളെയാണ് കാണാതായിരുന്നത് 


14 തിയതി വൈകുന്നേരം തൊട്ട് ആളെ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോൾ പുഴയുടെ സമീപത്ത്‌ നിന്ന്  ഊന്നുവടിയും മറ്റും ലഭിക്കുകയായിരുന്നു 
ഫയർഫോയിസും മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് അംഗങ്ങളും, നാട്ടുകാരും സംയുകതമായി തിരച്ചിൽനടത്തുന്നതിടെയാണ്  മറ്റൊരു കടവിൽനിന്ന് ബോഡി ലഭിച്ചത്
പുലാമന്തോൾ: കട്ടുപ്പാറ TN പുരത്ത് കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരത്ത് പുഴയിൽ കാണാതായ കുഞ്ഞാടി(83) എന്ന വായോധികന്റെ മൃതദ്ദേഹം   മൂന്നര കിലോമീറ്ററോളം അകലെയുള്ള കടവിൽ നിന്നാണ്കണ്ടെത്തിയത് . മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻയൂണിറ്റ്,ഫയർ & റെസ്ക്യൂ സർവിസ് , നാട്ടുകാർ എന്നിവർ രണ്ട് ദിവസത്തോളമായി ഇദ്ദേഹത്തിന് വേണ്ടി പുഴയിൽ തിരച്ചിൽ നടത്തി വരുകയായിരുന്നു. ഇതിനിടെയാണ് രാത്രി യോടെ ചെമ്മലശ്ശേരി ഇളയോടത്ത് കടവിൽ നിന്നും കുളിക്കാൻ വന്നവർ മൃതദേഹം കണ്ടത്. ഉടനെ കുളത്തൂർ പോലീസിനെയും മലപ്പുറം ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിനേയും വിവരം അറിയിക്കുകയായിരുന്നു. പോലീസും ട്രോമാകെയർ പ്രവർത്തകരും ചേർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പെരിന്തൽമണ്ണ ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് മാറ്റി.യൂണിറ്റ് ലീഡർ ഫവാസ് മങ്കടയുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, സെക്രട്ടറി ഷുഹൈബ് മാട്ടായ, സുമേഷ് വലമ്പൂർ, ജിൻഷാദ് പൂപ്പലം, ഫാറൂഖ് പൂപ്പലം, വാഹിദ അബു, ആശ ജൂബിലി, മുഹമ്മദ്‌ കുട്ടി മങ്കട, ഷിബു പുലാമന്തോൾ എന്നിവർ പങ്കാളികളായി.