പുത്തനത്താണിക്കു സമീപം വാഹനാപകടം, വേങ്ങര സ്വദേശി മരിച്ചു


വേങ്ങര ഗാന്ധിക്കുന്ന് പറപ്പൂർകടവത്ത് വീട്ടിൽ പോക്കറിന്റെ മകൻ ഫസലു റഹ്മാനാണ്(26) മരിച്ചത്. ലോറിയും ബൈക്കും കൂടിയിടിച്ചാണ് അപകടം.
ഇന്ന് രാവിലെയായിരുന്നു സംഭവം. കോട്ടയ്ക്കൽ ഭാഗത്തു നിന്നും പുത്തനത്താണി ഭാഗത്തേയ്ക്ക് ബൈക്കിൽ വരികയായിരുന്നു ഫസലു റഹ്മാൻ.

മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. കെട്ടിട നിർമ്മാണ ജോലിക്കാരനാണ് മരിച്ച ഫസലു റഹ്മാൻ. സുലൈഖയാണ് മാതാവ്. പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്