കണ്ണമംഗലം പടപ്പറമ്പ് പഞ്ചായത്ത് കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. കണ്ണമംഗലം സ്വദേശി MV മുഹമ്മദിൻ്റെ മകൻ സൈനുൽ ആബിദ് (22) ആണ് മരണപ്പെട്ടത്.വൈകുന്നേരം തൊട്ട് ആളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കുളത്തിന്റെ സമീപത്ത്നിന്ന് ഓട്ടോയും ഡ്രെസ്സും കണ്ടതുകയായിരുന്നു തുടർന്ന് നാട്ടുകാരും, സന്നദ്ധപ്രവർത്തകരും നടത്തിയ തിരച്ചിലിൽ ട്രോമാ കെയർ പ്രവർത്തകനായ ഇല്യാസ് ആളെ വെള്ളത്തിൽനിന്നും പുറത്തെത്തിച്ചു ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽഎത്തിചെങ്കിലും മരണപെട്ടിരുന്നു
കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ