മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് നാലു ലക്ഷം രൂപയുടെ മൊബൈൽ മോഷ്ടിച്ച കേസിൽ പ്രതിയെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്ത് മേലാറ്റൂർ പോലീസ്. പട്ടിക്കാട് ചുങ്കത്തുള്ള മൊബൈൽ കടയിൽ മോഷണം നടത്തിയതിന് അരക്കുപറമ്പ് സ്വദേശി ബംഗ്ലാവ്പറമ്പിൽ വീട്ടിൽ മുഹമ്മദ് സലീമിനെയാണ് മേലാറ്റൂർ പോലീസ് ഇൻസ്‌പെക്ടർ പി എം ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്. പ്രതി മൊബൈൽ ഷോപ്പിന്റെ ഷട്ടറും ഗ്ലാസ്സ് വാതിലും പൊളിച്ചാണ് അകത്തു കടന്നത്. അന്വേഷണത്തിൽ പ്രതി കാര്യവട്ടത്തെ കൂട്ടുപ്രതിയുടെ വീട്ടിൽ ഉണ്ടെന്ന് മനസ്സിലായതോടെ പോലീസ് സംഘം ഇവിടെ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവിടെ നിന്നും തൊണ്ടിമുതലും കണ്ടെടുത്തിട്ടുണ്ട്. ഓടിരക്ഷപ്പെട്ട കൂട്ടുപ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
#malappurampolice
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ