ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജില്ലയിൽ കനത്ത മഴ തുടരുന്നു; പെരിന്തൽമണ്ണയിൽ മണ്ണിടിച്ചിൽ; സ്‌കൂട്ടറും ലോറിയും മണ്ണിനടിയിൽ; ജില്ലയിൽ ഖനനത്തിനു നിയന്ത്രണമേർപ്പെടുത്തി ജില്ലാകളക്ടർ

മലപ്പുറം:ജില്ലയിൽ ഖനനത്തിന് നിയന്ത്രണം. ക്വാറികള്‍ ഉള്‍പെടെയുള്ള എല്ലാ ഖനനവും നിര്‍ത്തിവെക്കാൻ മലപ്പുറം ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. മഴ ശക്തമാക്കുന്ന പശ്ചത്തലത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പെരിന്തൽമണ്ണയിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് മേലെ മണ്ണിടിഞ്ഞു വീണു. പെരിന്തൽമണ്ണയിൽ പട്ടാമ്പി റോഡിലെ പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. ഒരു സ്‌കൂട്ടറും ലോറിയും മണ്ണിനടിയിലായി. ഈ സമയത്ത് സമീപത്ത് ആളുകൾ ഇല്ലാതിരുന്നത് വലിയ അപകടത്തിൽ നിന്ന് രക്ഷയയായി. മേലാറ്റൂരിൽ മഴയിൽ തെങ്ങ് കടപുഴകി വീണു വീടിനു നാശം. എടപ്പറ്റ ആലുംകുന്നിലെ മുട്ടു പാറ സലാമിന്റെ വീടിനു മുകളിലേക്കാണ് തെങ്ങ് കടപുഴകി വീണത്. ചുമർ പൊട്ടി പൊളിഞ്ഞു. ജലസംഭരണിയും തകർന്നു. പാണ്ടിക്കാട് കനത്ത മഴയിൽ തെങ്ങ് കടപുഴകി വീണ് വീടിനു നാശം. പാണ്ടിക്കാട് മൊഴക്കല്ലിലെ കുന്നുമ്മൽ കുഞ്ഞി മുഹമ്മദിന്റെ വീട്ടിലേക്കാണ് തെങ്ങ് കടപുഴകി വീണത്. വീടിന്റെ മേൽക്കൂരയുടെ ഒരുഭാഗം ഓട് തകർന്നു. പട്ടിക ഇരുമ്പു കമ്പിയായതിനാൽ പൊട്ടിവീഴാതെ നിൽക്കുകയായിരുന്നു. ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ കലക്‌ടര്‍

ബാക്കിക്കയം റെഗുലേറെറ്റിന്റ ഒരു ഷട്ടറിന്റെ മോട്ടർ കേട് വന്നു

കടലുണ്ടി പുഴയിലെ വലിയോറ ബാക്കിക്കയതത്ത്‌ സ്ഥിതിചെയുന്ന ബാക്കിക്കയം റെഗുലെറ്ററിന്റെ ഒരു ഷട്ടറിന്റെ മോട്ടർ കേട് വന്നതിനാൽ ആ ഷട്ടർ ഉയർത്താൻ കഴിഞ്ഞിട്ടില്ല. 6 ഷട്ടറുകളുള്ള റെഗുലേറ്ററിന്റെ ഒരു ഷട്ടറിന്റെ മോട്ടറാണ് കോടുവന്നത്. മോട്ടർ കെടുവെന്നാലും കൈകൊണ്ട് തിരിച്ച് ഷട്ടർ ഉയർത്താനുള്ള സൗകര്യമുള്ളത് കൊണ്ട് ഷട്ടർ ഉയർത്തികൊണ്ടിരിക്കുകയാണ്. പുഴയിലെ ജലനിരപ്പ് 3:50 മീറ്ററിലാണ് 

അഞ്ചു പേർ ഒഴുക്കിൽപ്പെട്ടു; 2 പേരെ കാണാതായി

നിലമ്പൂർ : _പൂക്കോട്ടും പാടം അമരമ്പലം പാലത്തിന് സമീപം ഒരു കുടുംബത്തിലെ അഞ്ചു പേർ ഒഴുക്കിൽപ്പെട്ടു._  3 പേർ രക്ഷപ്പെട്ടു 2 പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ല, അമ്പലത്തിൽ ബലി ഇടാൻ വന്ന കുടുംബമാണ് ഒഴുക്കിൽപ്പെട്ടത്.   ഇന്ന് പുലർച്ച് മൂന്ന് മണിയോടെയാണ് സംഭവം. നിലമ്പൂർ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കുടുംബമാണ് കുതിരപ്പുഴയിലെ ഒഴുക്കിൽ അകപ്പെട്ടത്. ഇവരിൽ രണ്ട് കുട്ടികൾ ആദ്യം രക്ഷപ്പെട്ടു. ഇവർ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ഒരു സ്ത്രീയെ മൂന്ന് കിലോമീറ്റർ അകലെ നിന്നും കണ്ടെത്തി. എന്നാൽ രണ്ട് പേരെ കാണാതായിട്ടുണ്ട്. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കണ്ടെത്താൻ ഉള്ളത്. ഇവർ എങ്ങിനെയാണ് പുഴയിലെ ഒഴുക്കിൽപെട്ടതെന്ന് വ്യക്തമായിട്ടില്ല

കാലവർഷം ശക്തി പ്രാപിക്കുന്നതിനാൽ മലപ്പുറം ജില്ലയിൽ നാലുദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

കാലവർഷം ശക്തി പ്രാപിക്കുന്നതിനാൽ മലപ്പുറം ജില്ലയിൽ നാലുദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. അതിശക്തമായ മഴ ആയതിനാൽ മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകി ജില്ലാ താലൂക്ക് തലങ്ങളിൽ കൺട്രോൾ റൂം തുറന്നതായും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്ക് പ്രത്യേക നിർദ്ദേശങ്ങളും ദുരന്തനിവാരണ അതോറിറ്റി നൽകുന്നുണ്ട്. അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് മാറി താമസിക്കേണ്ട സാഹചര്യം ഉണ്ടായാൽ അതിനോട് സഹകരിക്കണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണം എന്നും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. സ്വകാര്യ- പൊതു ഇടങ്ങളിൽ ഉള്ള അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തണം. കാറ്റിൽ മ

വടകരയിൽ കുറുനരിയുടെ ആക്രമണം; 4 വയസുകാരിക്ക് കടിയേറ്റത് വീടിനുള്ളില്‍വെച്ച്

വടകരയിൽ കുറുനരിയുടെ ആക്രമണം; 4 വയസുകാരിക്ക് കടിയേറ്റത് വീടിനുള്ളില്‍വെച്ച് വടകര ആയഞ്ചേരിയില്‍ നാല് വയസുകാരി ഉള്‍പ്പെടെ എട്ട് പേര്‍ക്ക് കുറുനരിയുടെ കടിയേറ്റു. നാല് വയസുകാരി ഫാത്തിമയെ വീടിനുള്ളില്‍ കയറിയാണ് കുറുനരി കടിച്ചത്. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൈങ്ങോട്ടായി, കോട്ടപ്പള്ളി ഭാഗത്ത് വൈകിട്ട് ആറ് മണിയോടെയാണ് കുറുക്കന്‍റെ ആക്രമണമുണ്ടായത്. മിക്കവര്‍ക്കും കാലുകള്‍ക്കും കൈകള്‍ക്കുമാണ് കടിയേറ്റത്. കണ്ണില്‍ കണ്ടവരെയെല്ലാം കുറുക്കന്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ കുറുക്കനെ തല്ലിക്കൊന്നു._

ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റു

   സംസ്ഥാന പോലീസ് മേധാവിയായി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ചുമതലയേറ്റു. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നിലവിലെ പോലീസ് മേധാവി അനില്‍ കാന്ത് പുതിയ  മേധാവിക്ക് അധികാരദണ്ഡ് കൈമാറി. മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു. വൈകിട്ട് അഞ്ചു മണിയോടെ പോലീസ് ആസ്ഥാനത്തെത്തിയ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വീരചരമമടഞ്ഞ പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണാര്‍ത്ഥം ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിലെത്തിയത്.  സ്ഥാനമൊഴിയുന്ന ഡി.ജി.പി അനില്‍ കാന്ത് പുതിയ മേധാവിയെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. ചുമതലകള്‍ ഔദ്യോഗികമായി കൈമാറിയ ശേഷം ഡി.ജി.പി അനില്‍കാന്ത് സഹപ്രവര്‍ത്തകരോട് യാത്രപറഞ്ഞു. ആചാരപരമായ രീതിയില്‍ ഡി.ജി.പിയുടെ വാഹനം കയര്‍ കെട്ടിവലിച്ച് ഗേറ്റില്‍ എത്തിച്ചാണ് പോലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ യാത്രയാക്കിയത്.  

വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ മുതൽ പ്രാബല്യത്തിൽ new speed limit in kerala

ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60മാണ് വേഗപരിധി തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ മുതൽ പ്രാബല്യത്തിലാക്കി വിജ്ഞാപനം പുറപ്പെടുവിച്ചുവെന്ന് മന്ത്രി ആന്റണി രാജു. ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കിയ വേഗപരിധി അനുസരിച്ച് ഒമ്പത് സീറ്റ് വരെയുള്ള യാത്രാവാഹനങ്ങൾക്ക് ആറ് വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, നാല് വരി ദേശീയ പാതയിൽ 100, മറ്റ് ദേശീയപാത, നാല് വരി സംസ്ഥാന പാത എന്നിവയിൽ 90 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80, മറ്റു റോഡുകളിൽ 70, നഗര റോഡുകളില്‍ 50 കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി. ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ്-മീഡിയം ഹെവി യാത്ര വാഹനങ്ങൾക്ക് ആറ് വരി ദേശീയ പാതയിൽ 95 കിലോമീറ്റർ, നാല് വരി ദേശീയ പാതയിൽ 90, മറ്റ് ദേശീയപാതകളിൽ 85, നാല് വരി സംസ്ഥാന പാതയിൽ 80 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 70, മറ്റു റോഡുകളിൽ 60, നഗര റോഡുകളില്‍ 50 കിലോമീറ്റർ എന്നിങ്ങനെയാണ് പരമാവധി വേഗം അനുവദിച്ചിട്ടുള്ളത്. ചരക്ക് വാഹനങ്ങളുടെ വേഗപരിധി ആറ് വരി, നാല് വരി ദേശീയപ

മുസ്‌ലിം ലീഗുമായി ഒന്നിച്ചുപോകാൻ ആഗ്രഹമെന്ന് കാന്തപുരം; സമുദായ ഐക്യത്തിന് കരുത്തെകുമെന്ന് പി കെ അബ്ദുറബ്

മുസ്‌ലിം ലീഗുമായി ഒന്നിച്ചുപോകാൻ ആഗ്രഹമെന്ന് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ. സമുദായ ഐക്യത്തിന് കരുത്തും, ഊർജ്ജവും നൽകുന്ന കാന്തപുരത്തിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് പി കെ അബ്ദുറബ് ഫേസ്ബുക്കിൽ കുറിച്ചു. സമുദായത്തിനകത്തും,സമുദായങ്ങൾ തമ്മിലും വിള്ളലുകൾ വീഴാതെ കാത്തു സൂക്ഷിക്കേണ്ട ബാധ്യത മതപണ്ഡിതൻമാർക്കുണ്ട്. കാന്തപുരം ആ കടമ നിറവേറ്റിയിരിക്കുന്നു. സമുദായ ഐക്യത്തിന് കരുത്തും, ഊർജ്ജവും നൽകുന്ന കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ നിലപാടിനെ സഹർഷം സ്വാഗതം ചെയ്യുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെയെന്നും പി കെ അബ്ദുറബ് ഫേസ്ബുക്കിൽ കുറിച്ചു. മുസ്‍ലിം ലീഗും കാന്തപുരം വിഭാഗവും തമ്മിൽ ഐക്യമുണ്ടാകണമെന്നാണ് തന്‍റെ അഭിലാഷമെന്ന് കാന്തപുരം പറയുന്നു. ലീഗ് അധ്യക്ഷനായി പാണക്കാട് സാദിഖലി തങ്ങൾ ചുമതലയേറ്റയുടനെ ലീഗ് സംഘടിപ്പിച്ച സുഹൃദ് സംഗമത്തിൽ കാന്തപുരം പങ്കെടുത്തിരുന്നു. സമസ്ത ഇരുവിഭാഗവും ഒന്നിച്ചുപോകണം എന്നത് തന്‍റെ ജീവിതാഭിലാഷമാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങളുമായി സംസാരിക്കാറുണ്ടെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

കണ്ണമംഗലത്തെ വൈദ്യുതി ക്ഷാമത്തിനു പരിഹാരമായി ഉടൻ വരുന്നു സബ്സ്റ്റേഷൻ.

കണ്ണമംഗലത്തെ വൈദ്യുതി ക്ഷാമത്തിനു പരിഹാരമായി ഉടൻ വരുന്നു സബ്സ്റ്റേഷൻ. കണ്ണമംഗലം. കണ്ണമംഗലത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ സബ് സ്റ്റേഷൻ വരുന്നു. സ്റ്റേഷൻ സ്ഥാപിക്കാൻ ക്രഷർ ഉടമകൾ 15 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകിയത് പദ്ധതി വേഗത്തിലാക്കും. കണ്ണമംഗലം പഞ്ചായത്തിലെ വട്ടപൊന്തയിലാണ് 33 കെവി സബ് സ്റ്റേഷൻ സ്ഥാപിക്കുന്നത്. കണ്ണമംഗലം, എആർ നഗർ, കൊണ്ടോട്ടി നഗരസഭ പ്രദേശങ്ങളിലെ വോൾട്ടേജ് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ 9.25 കോടി രൂപ ചെലവിലാണ്  സബ് സ്റ്റേഷൻ നിർമിക്കുന്നത്. ചേളാരിയിൽ നിന്ന് 33 കെവി ലൈൻ വലിച്ചു കുന്നുംപുറത്ത് എത്തിച്ച് 11 കെവിയുടെ നാല് ഫീഡറുകൾ വഴി വൈദ്യുതി  നൽകാനാണ് ലക്ഷ്യംവയ്ക്കുന്നത്. അഞ്ച് മെഗാവാട്ടിന്റെ 2 ട്രാൻസ്ഫോമറുകൾ  സ്ഥാപിക്കും ചേളാരിയിൽ നിന്ന്  വൈദ്യുതി എത്തിക്കുന്ന മെയിൻ ലൈനിന്റെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. ഭൂമി കിട്ടിയതോടെ സ്റ്റേഷൻ നിർമാണം ഉടൻ തുടങ്ങും. നിലവിൽ കിഴിശ്ശേരി, കൊണ്ടോട്ടി, ചേളാരി, കൂരിയാട്, പറമ്പിൽ പീടിക ഫീഡറുകളിൽ നിന്നാണ് കുന്നുംപുറത്തേക്ക് വൈദ്യുതി എത്തുന്നത്. സ്വന്തം സബ് സ്റ്റേഷൻ വരുന്നതോടെ പ്രദേശത്തെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമാവും. ഭൂമിയ

ബില്ലടച്ചില്ല,MVD ഓഫീസിന്റെ ഫ്യൂസ് ഊരി KSEB;

നടപടി തോട്ടികെട്ടിയ ജീപ്പിന് പിഴയിട്ടതിന് പിന്നാലെ കല്‍പറ്റ: കല്‍പ്പറ്റയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് ഊരി കെഎസ്‌ഇബി.വൈദ്യുതി ബില്‍ അടയ്ക്കാൻ കാലതാമസം വരുത്തിയതിനാണ് ഫ്യൂസ് ഊരിയത്.  കഴിഞ്ഞ ആഴ്ച ജീപ്പില്‍ തോട്ടിവെച്ച്‌ പോയതിന് കെഎസ്‌ഇബി വാഹനത്തിന് എഐ ക്യാമറ പിഴ ചുമത്തിയത് വലിയ വാര്‍ത്തയായിരുന്നു. വാഹനത്തിന് മുകളില്‍ തോട്ടി വച്ച്‌ കെട്ടിയതിന് 20000 രൂപയും ഡ്രൈവറുടെ സീറ്റ് ബെല്‍റ്റിടാത്ത യാത്രയ്ക്ക് 500 രൂപയുമാണ് പിഴയിട്ടിരിക്കുന്നത്. ഇതിന് തൊട്ടുപിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലെ വൈദ്യുതി ബന്ധം കെഎസ്‌ഇബി വിച്ഛേദിച്ചത്. റോഡ് ക്യാമറ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത് ഫ്യൂസ് ഊരിയ കെട്ടിടത്തിലാണ്.  മോട്ടോര്‍ വാഹന വകുപ്പ് എമര്‍ജൻസി ഫണ്ടില്‍നിന്ന് ചൊവ്വാഴ്ച തന്നെ ബില്‍ അടച്ചതോടെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വൈദ്യുതി ബില്‍ അടയ്ക്കുന്നതില്‍ കാലതാമസം ഉണ്ടായാലും സാവകാശം ലഭിക്കാറുണ്ടെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഷെയ്ഖ് ദർവേഷ് സാഹിബ് കേരളത്തിന്റെ പുതിയ DGP..വേണു പുതിയ ചീഫ് സെക്രട്ടറിയാകും

ഷെയ്ഖ് ദർവേഷ് സാഹിബ് കേരളത്തിന്റെ പുതിയ ഡി.ജി.പി. 2024 ജൂലായ് 31 വരെ സർവീസുള്ള ഇദ്ദേഹം ഒന്നാം പിണറായി സർക്കാരിന്റെ തുടക്കം മുതൽ പ്രധാന പദവികൾ വഹിക്കുന്നുണ്ട്. 1990 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്നിലവിൽ ഫയർ ആന്റ് റെസ്ക വിഭാഗം ഡയറക്ടർ ജനറലാണ്. ഡോ.വി.വേണു പുതിയ ചീഫ് സെക്രട്ടറിയാകും കേരള കേഡറിൽ എ.എസ്.പിയായി നെടുമങ്ങാട് സർവ്വീസ് ആരംഭിച്ച ഷെയ്ഖ് ദർവേഷ് സാഹിബ് സാഹിബ് വയനാട്, കാസർഗോഡ്, കണ്ണൂർ, പാലക്കാട്, റെയിൽവേസ്, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്.പിയായും എം.എസ്.പി, കെ.എ.പി രണ്ടാം ബറ്റാലിയൻ എന്നിവിടങ്ങളിൽ കമാണ്ടന്റായും പ്രവർത്തിച്ചു. ഗവർണറുടെ എ.ഡി.സിയായും ഐക്യരാഷ്ട്ര സഭയുടെ മിഷന്റെ ഭാഗമായി കൊസോവയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. എസ്.പി റാങ്കിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും ജോലി നോക്കി  ഹൈദരാബാദിലെ സർദാർ വല്ലഭായി പട്ടേൽ നാഷണൽ പോലീസ് അക്കാഡമിയിൽ അസിസ്റ്റന്റ് ഡയറക്ടറും ഡെപ്യൂട്ടി ഡയറക്ടറുമായിരുന്നു. എസ്.ബി.സി.ഐ.ഡി, പോലീസ് ആസ്ഥാനം, തിരുവനന്തപുരം റെയ്ഞ്ച്, തൃശൂർ റെയ്ഞ്ച്, ആംഡ് പോലീസ് ബറ്റാലിയൻ എന്നിവിടങ്ങളിൽ ഐ.ജി ആയിരുന്നു. അഡീഷണൽ എക്സൈസ

അറഫാ സംഗമം ഇന്ന്; ഒത്തു ചേരുന്നത് തീര്‍ത്ഥാടക സഹസ്രങ്ങള്‍

| മക്ക |ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന് നടക്കും. ഹജ്ജിനെത്തിയ ലക്ഷങ്ങൾ ഇന്ന് ഉച്ചയോടെ അറഫാ മൈതാനത്ത് സംഗമിക്കും. ളുഹർ , അസർ, ഇശാ പ്രാർഥനകൾ മിനാ കൂടാരങ്ങളിൽ നിന്ന് നിർവഹിച്ചാണ് ഹാജിമാർ അറഫയിലേക്കെത്തുന്നത്. അറഫയിൽ നിന്ന് സൂര്യാസ്തമയത്തിന് തൊട്ടു മുൻപ് തീർഥാടകർ മുസ്ദലിഫയിലേക്ക് തിരിക്കും. ചൊവ്വാഴ്ച രാത്രി മുസ്ദലിഫയിലാണ് ഇവർ വിശ്രമിക്കുക. ഇവിടെ നിന്ന് ചെറുകല്ലുകൾ ശേഖരിച്ച് ബുധനാഴ്ച പ്രഭാതത്തിൽ മിനായിലേക്ക് തിരിച്ചെത്തും. ബുധനാഴ്ചമുതൽ അടുത്ത മൂന്നു ദിവസം ജംറയിലെ പിശാചിന്റെ പ്രതീകത്തിന് നേരെ കല്ലേറുകർമം നടത്തും. ആദ്യദിനത്തിലെ കല്ലേറ് കർമത്തിനുശേഷം തല മുണ്ഡനം ചെയ്യുകയും ധരിച്ച ഇഹ്റാം വേഷം മാറുകയുംചെയ്യും. ശേഷം ബലികർമവും നടത്തി മക്കയിൽ ചെന്ന് കഅബ പ്രദക്ഷിണം നിർവഹിക്കും. ഹജ്ജിന്റെ വാർഷിക തീർഥാടനത്തിന് തുടക്കമിട്ടു കൊണ്ട് തിങ്കളാഴ്ച ലക്ഷക്കണക്കിനു പേരാണ് മിനായിലേക്കെത്തി ആദ്യചടങ്ങ് നിർവഹിച്ചത്. മക്കയിൽ നിന്ന് തവാഫ് അൽ-ഖുദും (പ്രദക്ഷിണം) അനുഷ്ഠിച്ചാണ് തീർഥാടകർ മിനായിലെത്തിയത്. കോവിഡിനെത്തുടർന്ന് പരിമിതമായ തീർഥാടകരായിരുന്നു കഴിഞ്ഞ മൂന്നു വർഷം ഹജ്ജിൽ

‘ജീൻസും ഷർട്ടുമിട്ട ഹിജാബ് ഗേൾ’, ചിത്രത്തിന് പിന്നിലെ വസ്തുത വെളിവാകുന്നു

കർണാടകയിൽ ഹിജാബ് വിഷയത്തിൽ ഏറെ ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു പിഇഎസ് കോളജിലെ വിദ്യാര്‍ത്ഥി മുസ്‌കാൻ ഖാൻ. മുസ്‌കാൻ ലണ്ടനിലെത്തിയതോടെ ഹിജാബ് ഉപേക്ഷിച്ചു എന്ന തരത്തിലുള്ള വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കർണാടകയിൽ മാത്രമേ ഹിജാബ് ധരിച്ചുള്ളൂ എന്നതരത്തിൽ നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്. പോസ്റ്റുകളോടൊപ്പം പങ്കുവെക്കപ്പെട്ട ചിത്രം മുസ്കാൻ്റെയല്ല എന്ന് തെളിഞ്ഞിരിക്കുകയാണ് ഇപ്പോൾ. ഈ ചിത്രത്തിന് മുസ്‌കാൻ ഖാനുമായി ബന്ധമൊന്നുമില്ല എന്നതാണ് വസ്തുത. റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന സയേമയുടേതാണ് ഈ ചിത്രം. വെരിഫൈഡ് അക്കൗണ്ടുള്ള ആർജെയാണ് സയേമ. 2023 ജൂൺ 6ന് ലണ്ടൻ ഈസ് ബ്യൂട്ടിഫുൾ എന്ന തലക്കെട്ടോടെ സയേമ ട്വിറ്ററിൽ പങ്കുവച്ച ചിത്രമാണ് മുസ്‌കാൻ്റെ ചിത്രം എന്ന പേരിൽ വ്യാപകമായി പ്രചരിച്ചത്. ചിത്രം തന്റേതു തന്നെയാണെന്ന് സയേമ ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയിട്ടുമുണ്ട്

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ PYS പരപ്പിൽപാറ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

ലഹരിക്കെതിരെയുള്ള അവബോധം സൃഷ്ടിക്കുകയും, യുവ തലമുറയിലും, വിദ്യാത്ഥികളിലും അതികരിച്ച് വരുന്ന ലഹരി ഉപയോഗത്തെ ചെറുത്ത് തോൽപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ പരപ്പിൽപാറ യുവജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വേങ്ങര സർക്കിൾ ഇൻസ്പെക്ടർ *മുഹമ്മദ് ഹനീഫ എം* പരിപാടി ഉൽഘാടനം ചെയ്തു. വേങ്ങര ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കുറുക്കൻ മുഹമ്മദ്, പാറയിൽ ആസ്യ മുഹമ്മദ്,  , ക്ലബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കൽ, സെക്രട്ടറി അസീസ് കൈപ്രൻ , ജംഷീർ ഇ കെ എന്നിവർ സംസാരിച്ചു. അഡ്വ: അമൃത കെ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി.ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് വിദ്യാത്ഥികളും, യുവാക്കളും , മുതിർന്നവരും കയ്യൊപ്പ് ചാർത്തുകയും . ലഹരിക്കെതിരെയുള്ള ചിത്ര പ്രദർശനവും സംഘടിപ്പിക്കുകയും ചെയ്തു. ക്ലബ്ബ് പ്രവർത്തകരായ സമദ് കുറുക്കൻ, ഇബ്രാഹീം കെ  കെ , സാദിഖ് വി.എം, അലി അക്ബർ കെ , സുമേഷ് വി , ഷിബിലി എ ടി , കലാം കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ്: പ്രവേശനം ഇന്നും നാളെയും (ജൂൺ 26,27)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ്:  പ്രവേശനം ഇന്നും നാളെയും (ജൂൺ 26,27) ആദ്യ അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയവരും, ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്തവരും  നിർബന്ധമായും  രണ്ടാം  അലോട്ട്മെന്റ് പരിശോധിക്കണം._  HSCAP അഡ്മിഷൻ പോർട്ടലിൽ ക്യാൻഡിഡേറ്റ് ലോഗിനിൽ പ്രവേശിച്ച് അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ സാധിക്കും.  ഒന്നാം ഓപ്‌ഷൻ തന്നെ അലോട്ട്മെന്റിൽ ലഭിച്ചെങ്കിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.      🔴ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് താഴ്ന്ന ഓപ്‌ഷനുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ താത്കാലിക പ്രവേശനം നേടിക്കൊണ്ട് മൂന്നാം അലോട്ട്മെന്റിൽ ഉയർന്ന ഓപ്‌ഷൻ ലഭിക്കുമോ എന്ന് കാത്തിരിക്കാം. ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് വേണമെങ്കിൽ ഉയർന്ന ഓപ്‌ഷനുകൾ റദ്ദ് ചെയ്ത് ഇപ്പോൾ ലഭിച്ച ഓപ്‌ഷനിൽ സ്ഥിര പ്രവേശനവും നേടാം. താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. താത്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ട. 🔴 ആദ്യ അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയ എനിക്ക് രണ്ടാം അല്ലോട്മെന്റിൽ ഓപ്ഷൻ മാറ്റമുണ്ട് എന്ത് ചെയ്യണം? രണ്ടാം അലോട്ട്മെന്റിൽ

ആയിഷബാദ് മൂഴിക്കൽ തോട് സൈഡ് കെട്ട് നിർമ്മാണം ഉദ്ഘാടനം നിർവഹിച്ചു

 ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് അനുവദിച്ച 15 ലക്ഷം രൂപ ചെലവഴിച്ച്   നിർമ്മാണം പൂർത്തീകരിച്ച മൂഴിക്കൽ തോടുപാലം സൈഡ് കെട്ടിന്റെ ഉദ്ഘാടനം  26.6.2023 രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ TPM ബഷീർ സാഹിബ് ഉദ്ഘാടനം നിർവഹിച്ചു വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്  മെമ്പർ സുഹി ജാബി ഇബ്രാഹിമിന്റെ  അധ്യക്ഷതയിൽ  വാർഡ് മെമ്പർ എംപി ഉണ്ണികൃഷ്ണൻ  കുറുക്കൻ അലവി ക്കുട്ടി ഹാജി,14 വാർഡ് മെമ്പർ ആസ്യ  മുഹമ്മദ്, കുറുക്കൻ അബുഹാജി, ഹനീഫ കെ കെ, സാദിഖ് മൂഴിക്കൽ, ഹാരിസ് KP,  മഹേഷ് പാറയിൽ, സലീം മൂഴിക്കൽ മൊയ്തീൻ ആലുങ്ങൽ, മുഹമ്മദ് കെ ടി   എന്നിവർ ആശംസകൾ അറിയിച്ചു

വിശുദ്ധ ഹജ്ജ് കർമത്തിന് ഇന്ന് തുടക്കം; അറഫാ സംഗമം നാളെ

മക്ക:​ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർ ഹജ്ജ് കർമത്തിനായെത്തിയതോടെ മിനാ താഴ്വാരം വീണ്ടുമുണർന്നു. ഹജ്ജിലെ ആദ്യ ചടങ് ഇന്ന് മിനായിൽ നടക്കും. ദൈവ കല്പന പ്രകാരം മകൻ ഇസ്മാഈൽ നബിയെ ബലിയർപ്പിക്കാൻ എത്തിയ ഇബ്റാഹീം നബിയുടെ ത്യാഗത്തിന്റെയും അചഞ്ചലമായ ദൈവ വിശ്വാസത്തിൻെറയും ചരിത്രമാണ് ഹാജിമാർ മിനായിൽ സ്മരിക്കുക. ചൊവ്വാഴ്ചയാണ് ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫ സംഗമം. അന്ന് പുലർച്ചെയോടെ മിനായിൽ നിന്ന് ഹാജിമാർ അറഫയിലേക്ക് പുറപ്പെടും. ഉച്ചയോടെ 25 ലക്ഷത്തിലേറെ തീർഥാടകർ അറഫയിൽ സംഗമിക്കുമെന്നാണ് കണക്കാക്കുന്നത്.  മിനായിലും അറഫയിലും എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ഇന്ത്യൻ ഹജ്ജ് മിഷൻ മേൽനോട്ടത്തിൽ ഇന്ത്യൻ ഹാജിമാരെ സമയത്തു തന്നെ മിനായിൽ ഒരുക്കിയ കൂടാരത്തിൽ എത്തിച്ചിരുന്നു.

വേങ്ങര കടലുണ്ടി പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

ഊരകം മമ്പീതിയിൽ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു വേങ്ങര അൽ ഇഹ്സാൻ ദഅവാ വിദ്യാർത്ഥിയാണ് മരിച്ചത്    കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.    വേങ്ങര അൽ ഇഹ്സാൻ ദഅവ കോളേജിലെ  വിദ്യാർത്ഥിയായ മണാർക്കാട് കാഞ്ഞിരപ്പുഴ സ്വദേശി പാച്ചീരി ജുനൈസ് മകൻ മുഹമ്മദ് റഹീസ് (21) ആണ് മരണപ്പെട്ടത്.ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം.ഊരകം മമ്പീതിയിൽ കടലുണ്ടി പുഴയിൽ തൂക്കു പാലത്തിനു താഴെ ശനിയാഴ്ച വൈകുന്നേരം ആണ് അപകടം.  രണ്ട് കൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടയിൽ ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാരും മലപ്പുറം ഫയർ ആൻറ് റസ്ക്യു സ്റ്റേഷനിലെ സ്കൂബാ ടീമും ചേർന്ന് തിരച്ചിൽ നടത്തി മൃതദേഹം കണ്ടെടുത്ത് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു . മൃതദേഹം കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലാണ്.  മലപ്പുറം സ്റ്റേഷൻ ഓഫീസർ ഇ കെ അബ്ദുൾ സലിം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വിയ്യക്കുറുശ്ശിയിൽ ജിഎൽപി സ്കൂളിനു സമീപം താമസിക്കുന്ന പിതാവ് ജുനൈസ് ഓട്ടോ ഗുഡ്സ് ഡ്രൈവർ ആണ്. ഉമ്മ: സുലൈഖ, സഹോദരങ്ങൾ: റമീസ്,  അനീസ്.

തൊപ്പി'ക്കെതിരെ പോലീസ് കേസ്എടുത്തു

വീഡിയോ ഗെയിം ലൈവ് സ്ട്രീം യൂട്യൂബര്‍ 'തൊപ്പി'ക്കെതിരെ കേസ് എടുത്ത് വളാഞ്ചേരി പോലീസ് മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലെ തുണി കട ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ യൂട്യൂബർ നിഹാദ് എന്ന തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തു. ഗതാഗതം തടസ്സപ്പെടുത്തി, പൊതുവേദിയിൽ അശ്ലീലപദപ്രയോഗം നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച 'പെപെ സ്ട്രീറ്റ് ഫാഷൻ' കടയുടെ ഉടമക്കെതിരെയും കേസെടുത്തിട്ടുണ്ട്. വളാഞ്ചേരി പൈങ്കണ്ണൂർ പാണ്ടികശാല സ്വദേശി സെയ്ഫുദ്ദീന്‍, മുർശിദുൽ ഹഖുമാണ് പരാതി നൽകിയത്. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി, ഉച്ചത്തിൽ തെറിപ്പാട്ട് പാടി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി. വളാഞ്ചേരിയിലെ കട ഉദ്ഘാടത്തിൽ തൊപ്പിയെ കാണാൻ സ്‌കൂൾ വിദ്യാർഥികൾ അടക്കം നിരവധി കൗമാരക്കാരാണ് എത്തിയിരുന്നത്. തൊപ്പിയുടെ പാട്ടും പരിപാടിയിലെ ആൾക്കൂട്ടവും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരുന്നു.

സംസ്ഥാനത്തെ പ്രമുഖ യൂടൂബര്‍മാരുടെ വീടുകളില്‍ ആദായ നികുതി റെെഡ്

കൊച്ചി: സംസ്ഥാനത്തെ പ്രമുഖ യൂട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. നടിയും അവതാരകയുമായ പേളി മാണി, സെബിൻ, സജു മുഹമ്മദ് അടക്കമുള്ള പത്തോളം യൂട്യൂബർമാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നതെന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ മുതൽ വിവിധയിടങ്ങളിൽ ആരംഭിച്ച പരിശോധന തുടരുകയാണ്. കേരളത്തിലെ പ്രമുഖ യൂട്യൂബർമാരിൽ പലർക്കും ഒരുകോടി രൂപ മുതൽ രണ്ടുകോടി രൂപ വരെ വാർഷിക വരുമാനമുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. എന്നാൽ ഈ വരുമാനത്തിനനുസരിച്ച് നികുതി നൽകുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ സംശയം. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരിശോധനയിൽ യൂട്യൂബർമാരുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള രേഖകളാണ് പ്രധാനമായും പരിശോധിക്കുന്നത്.

കോട്ടക്കലിൽ വൻ കഞ്ചാവ് വേട്ട,12 കിലോ കഞ്ചാവുമായി പിടികിട്ടാപുള്ളിയും യുവതിയും പിടിയിൽ

കോട്ടക്കൽ : വിപണിയിൽ 6 ലക്ഷം രൂപ വില വരുന്ന 12 കിലോ കഞ്ചാവുമായി കൽക്കത്തക്കാരി യുവതിയും, 150 കിലോ കഞ്ചാവുമായി നേരത്തെ പിടിയിലായി ഒളിവിൽ പോയ നിലമ്പൂരുകാരൻ  ആയ യുവാവും അറസ്റ്റിൽ,  കോട്ടക്കൽ പറമ്പിലങ്ങാടിയിൽ വെച്ചാണ് കോട്ടക്കൽ പോലീസ് ഇവരെ പിടികൂടിയത്. നിലമ്പൂർ അമരമ്പലം സ്വദേശി സൽമാൻ എന്ന അബ്ദുൽ സലാം, ബംഗാൾ സ്വദേശിനി നജ്മ,  എന്നിവരാണ് പിടിയിൽ ആയത്.

ലൈഫി'ല്‍ പേരില്ല: മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിന് തീയിട്ടു

മലപ്പുറം ജില്ലയിലെ കീഴാറ്റൂരില്‍ പഞ്ചായത്ത് ഓഫീസിന് യുവാവ് തീയിട്ടു.  കീഴാറ്റൂര്‍ സ്വദേശിയായ മുജീബ് റഹ്‌മാനാണ് കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുള്ളില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്.  തീപ്പിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ല. പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, പ്രിന്റര്‍ തുടങ്ങിയ ഉപകരണങ്ങളും ഫര്‍ണീച്ചറുകളും ഫയലുകളും കത്തിനശിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. ലൈഫ് പദ്ധതിയില്‍ തന്റെ പേര് ഉള്‍പ്പെടുത്താത്തതില്‍ പ്രകോപിതനായാണ് മുജീബ് റഹ്‌മാന്‍ പഞ്ചായത്ത് ഓഫീസിന് നേരേ ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു പ്രതിയുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

സുമയ്യയുടെ പോരാട്ടം വിഫലം, ലെസ്ബിയൻ പങ്കാളി മാതാപിതാക്കൾക്കൊപ്പം പോയി

ബന്ധം തുടരാൻ താത്പര്യമില്ലെന്ന് ലെസ്ബിയൻ പങ്കാളി; സുമയ്യ ഷെറിന്റെ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി കൊച്ചി: ലിവ് ഇൻ റിലേഷനിൽ കഴിഞ്ഞ തന്റെ ലെസ്ബിയൻ പങ്കാളിയായ യുവതിയെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയെന്ന മലപ്പുറം സ്വദേശിനി സുമയ്യ ഷെറിന്റെ ഹർജിയിൽ തുടർനടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. സുമയ്യയുടെ ഹേബിയസ് കോർപ്പസ് ഹർജിയിൽ കോടതിയിൽ ഹാജരായ ലെസ്ബിയൻ പങ്കാളി അഫീഫ ബന്ധം തുടരാൻ താൽപര്യമില്ലെന്ന് അറിയിക്കുകയും മാതാപിതാക്കളോടൊപ്പം പോകാനാണു താൽപര്യം എന്ന് വ്യക്തമാക്കുകയും ചെയ്തതോടെയാണിത്. ജസ്റ്റിസ് പി ബി സുരേഷ് കുമാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസിൽ തുടർനടപടികൾ അവസാനിപ്പിച്ചത്. ഹൈക്കോടതിയിൽ ഹാജരായ യുവതി ബന്ധം തുടരാൻ താത്പര്യമില്ലെന്നും മാതാപിതാക്കൾക്കൊപ്പം പോകാനാണ് താത്പര്യമെന്നും അറിയിച്ചതോടെ അഫീഫയെ വീട്ടുകാർക്കൊപ്പം വിടുകയുംചെയ്തു. മലപ്പുറം സ്വദേശിനികളായ ഇരുവരും പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ സൗഹൃദത്തിലായതാണ്. പ്രായപൂർത്തിയായതോടെ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ജനുവരി 27ന് വീടുവിട്ടു. ബന്ധുക്കൾ പൊലീസിൽ പരാതി ന

തിരൂര്‍ ബസ് സ്റ്റാന്റിലെ കൊല: മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ കസ്റ്റഡിയില്‍

തിരൂര്‍ ബസ് സ്റ്റാന്റിലെ കൊല: മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ കസ്റ്റഡിയില്‍ തിരൂര്‍ ബസ് സ്റ്റാന്റില്‍ കൊലക്കേസ് പ്രതി തിരൂര്‍ പറവണ്ണ  പള്ളാത്ത് ആദം(43) കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ കസ്റ്റഡിയില്‍. സമീപത്തെ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെന്ന് സംശയിക്കുന്നവരിലേക്ക് അന്വേഷണം എത്തിയത്. ബസ് സ്റ്റാന്റിലെ കടയ്ക്കു മുന്നില്‍ തിങ്കളാഴ്ച രാവിലെയാണ് ആദമിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കല്ല് ഉപയോഗിച്ച് ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകം നടത്തിയ ശേഷം മാര്‍ക്കറ്റ് വഴി റെയില്‍വേ സ്‌റ്റേഷനിലെത്തിയ പ്രതികള്‍ ട്രെയിനില്‍ നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു. മൂന്നുപേരെയും പോലിസ് ചോദ്യം ചെയ്തു വരികയാണ്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. 2018 ല്‍ പറവണ്ണ പുത്തങ്ങാടി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ കളരിക്കല്‍ യാസീനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആദം. ഈ കേസില്‍ ജയിലില്‍ കിടന്ന് പുറത്തിറങ്ങിയ ആദം നിരവധി സംഘട്ടന, ലഹരി കേസുകളില്‍ പ്രതിയാണ്. ട്രിപ്പ് പോവാന്‍ വിസമ്മതിച്ചതിനാണ് യാസീനെ കൊല

കൂടുതൽ വാർത്തകൾ

അർജുന്റെ ലോറി കണ്ടെത്തി; ലോറിക്കുള്ളിൽ മൃതദേഹം

അർജുന്റെ ലോറി കണ്ടെത്തി; ലോറിക്കുള്ളിൽ മൃതദേഹം ഷിരൂർ∙ ഷിരൂർ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ലോറി കണ്ടെത്തി. ലോറി തന്റേതെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു. ലോറിയുടെ ക്യാബിനിൽ മൃതദേഹം  കണ്ടെത്തി. VIDEO

കോഴിക്കോട് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു

കോഴിക്കോട് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ സംഭവത്തിൽ ഒരു മരണം . മൂന്ന് പേർ ഗുരുതരാവസ്ഥയിൽ . കണ്ടപ്പൻചാൽ സ്വദേശിയാണ് മരിച്ചത് . അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ബസ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് കീഴ്മേൽ മറിയുകയായിരുന്നു .ബസിന്റെ മുൻഭാഗത്തിരുന്ന മൂന്നു പേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് കെഎസ്ആർടിസി മറിഞ്ഞത്. ബസിലുണ്ടായിരുന്ന കെഎസ്ആർടിസി കണ്ടക്‌ടർക്കും ഡ്രൈവർക്കും മറ്റു യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം പുഴയോട് ചേർന്ന് കീഴ്മേൽ മറിഞ്ഞ നിലയിലാണ് കെഎസ്ആർടിസി ബസ്. കൈവരികളോ സുരക്ഷാ ബാരിക്കേഡുകളോ ഇല്ലാത്ത പാലത്തിൽ നിന്നാണ് ബസ് പുഴയിലേക്ക് മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടം നടന്ന ഉടനെ തന്നെ ബസിലുണ്ടായിരുന്ന ഏറെ പേരെയും പുറത്തെത്തിച്ചു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിൽ കുടുങ്ങിയ ആളുകളെ പുറത്തെത്തിക്കാനാണ് ശ്രമം. പുഴയിലേക്ക് വീണ ബസ് ക്രെയിൻ ഉപയോഗിച്ച് പുറത്തേക്ക് കയറ്റാനാണ് ശ്ര

വലിയോറ ഈസ്റ്റ്‌ എ. എം. യു. പി.സ്കൂളിൽ പലഹാരമേള സംഘടിപ്പിച്ചു.

വേങ്ങര : വലിയോറ ഈസ്റ്റ്‌ എ. എം. യു. പി.സ്കൂളിൽ പലഹാരമേള സംഘടിപ്പിച്ചു. മൂന്നാം ക്ലാസിലെ പലഹാരപ്പൊതി എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടായിരുന്നു മേള സംഘടിപ്പിച്ചത്. സീനിയർ അധ്യാപകരായ കെ. പവിത്രൻ, എം എസ്.ഗീത ചേർന്ന് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ പി. കെ.ജയപ്രകാശ്, തോമസ് വർഗീസ്, ടി ജലീൽ വിദ്യാർഥികളായ ആയിഷ, മുഹമ്മദ്‌ ജസീർ, സെല്ല, അയിന ദിനേശ്, ഹാഷിർ തുടങ്ങിയവർ നേതൃത്വം നൽകി.

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; പരപ്പനങ്ങാടി സ്വദേശി മരിച്ചു, ഒരാളെ കാണാനില്ല, 35 പേരെ രക്ഷപ്പെടുത്തി

കാസര്‍കോട് കാസര്‍കോട് നീലേശ്വരം അഴിത്തലയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. പരപ്പനങ്ങാടി സ്വദേശി അബൂബക്കര്‍ (58) ആണ് മരിച്ചത്. മുനീര്‍ എന്നയാളെയാണ് കാണാതായത്. ഇയാള്‍ക്കായി തെരച്ചിൽ തുടരുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന മറ്റു 35 പേര്‍ നീന്തി രക്ഷപ്പെട്ടു. നീന്തി രക്ഷപ്പെട്ടവരെ കോസ്റ്റ്ഗാര്‍ഡും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് കരയിലെത്തിക്കുകയായിരുന്നു. രക്ഷപ്പെട്ടവരിൽ ഒമ്പതുപേര്‍ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പടന്ന സ്വദേശിയുടെ ഇന്ത്യന്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ആദ്യഘട്ടത്തിൽ കോസ്റ്റ്ഗാര്‍ഡിനും രക്ഷാപ്രവർത്തകര്‍ക്കും രൂക്ഷമായ കടലേറ്റം കാരണം ബോട്ടിന് അടുത്തെത്താനാകാത്തതും വെല്ലുവിളിയായിരുന്നു. മലപ്പുറം ചെട്ടിപ്പടി സ്വദേശികളും ഒറീസ, തമിഴ്നാട് സ്വദേശികളുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്.ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് നീന്തികയറിയവരെ രക്ഷപ്പെടുത്തിയത്. ശക്തമായ തിരയിൽപ്പെട്ടാണ് ബോട്ട് മറിഞ്ഞത്. 

വലിയോറ ചിനക്കൽ ഓട്ടോറിക്ഷകൾ തമ്മിൽ ഇടിച്ചുണ്ടായ അപകടത്തിന്റെ CCTV VIDEO

വലിയോറ ചിനക്കൽ ഓട്ടോറിക്ഷകൾ തമ്മിൽ ഇടിച്ചു പടിഞ്ഞാറ് ഭാഗത്തുനിന്ന് വരുന്ന ഓട്ടോറിക്ഷയുടെ ഫ്രണ്ടിലെ ടയർ തെറിച്ച് കിഴക്ക് ഭാഗത്തുനിന്ന് വരുന്ന ഓട്ടോറിക്ഷയെ ഇടിക്കുകയായിരുന്നു രണ്ട് ഡ്രൈവർമാർക്കും നിസ്സാര പരുക്കുകളോടെ വിഎംസി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി

മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മോഷ്ടിച്ച കേസിൽ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി

മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന്  നാലു ലക്ഷം രൂപയുടെ മൊബൈൽ മോഷ്ടിച്ച കേസിൽ പ്രതിയെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്ത് മേലാറ്റൂർ പോലീസ്. പട്ടിക്കാട് ചുങ്കത്തുള്ള മൊബൈൽ കടയിൽ മോഷണം നടത്തിയതിന് അരക്കുപറമ്പ്  സ്വദേശി ബംഗ്ലാവ്പറമ്പിൽ വീട്ടിൽ മുഹമ്മദ്‌ സലീമിനെയാണ് മേലാറ്റൂർ പോലീസ് ഇൻസ്‌പെക്ടർ പി എം ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്. പ്രതി മൊബൈൽ ഷോപ്പിന്റെ ഷട്ടറും ഗ്ലാസ്സ് വാതിലും പൊളിച്ചാണ് അകത്തു കടന്നത്. അന്വേഷണത്തിൽ പ്രതി കാര്യവട്ടത്തെ കൂട്ടുപ്രതിയുടെ വീട്ടിൽ ഉണ്ടെന്ന് മനസ്സിലായതോടെ പോലീസ് സംഘം ഇവിടെ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.  ഇവിടെ നിന്നും തൊണ്ടിമുതലും കണ്ടെടുത്തിട്ടുണ്ട്. ഓടിരക്ഷപ്പെട്ട കൂട്ടുപ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. #malappurampolice

പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയ ഇ-ചെലാന്‍ പിഴ യഥാസമയം അടവാക്കുവാന്‍ സാധിക്കാത്തവര്‍ക്കായി ഇ-ചെലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു.

പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയ ഇ-ചെലാന്‍ പിഴ യഥാസമയം അടവാക്കുവാന്‍ സാധിക്കാത്തവര്‍ക്കായി 2024 ഒക്ടോബര്‍ 21, 22, 23, 24 തിയ്യതികളില്‍ ഇ-ചെലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിന് പങ്കെടുക്കുന്നവർ ഇ-ചെലാൻ കോപ്പി  കൈവശം കരുതേണ്ടതാണ്. വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയിട്ടുള്ള ഇ-ചെലാന്‍ പിഴകളില്‍ യഥാസമയം അടവാക്കുവാന്‍ സാധിക്കാത്തതും നിലവില്‍ ബഹു. കോടതി മുമ്പാകെ അയച്ചിട്ടുള്ളതുമായ ചെലാനുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള ചെലാനുകള്‍ പിഴയൊടുക്കി തുടര്‍ നടപടികളില്‍ നിന്നും ഒഴിവാകുന്നതിനായി മലപ്പുറം ജില്ലാ പോലീസും മോട്ടോര്‍ വാഹന വകുപ്പും (എന്‍ഫോഴ്സ്മെന്‍റ് വിഭാഗം) സംയുക്തമായി മലപ്പുറം എം എസ് പി കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് 2024 ഒക്ടോബര്‍ 21, 22, 23, 24 തിയ്യതികളില്‍ രാവിലെ 10.00 മണി മുതല്‍ വൈകുന്നേരം 04.00 മണി വരെ സംഘടിപ്പിക്കുന്ന ഇ-ചെലാന്‍ അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടെത്തി Credit Card / Debit Card / UPI ഉപയോഗിച്ച്  പിഴ അടവാക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി

എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് സായുധ പോലീസ് ബറ്റാലിയനിലേക്ക് മാറ്റി.  ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനെ  ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി മാറ്റി നിയമിച്ചു.  നേരത്തെ എഡിജിപി എം ആർ അജിത് കുമാറുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളിൽ സംസ്ഥാന പോലീസ് മേധാവിയും പൊലീസ് മേധാവിയുടെ  നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ച റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു.

പൊരിക്ക് മീൻ leaf fish,porikk

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

കൗതുകമായി മീൻകൊത്തിയും രക്ഷകരായ യുവാക്കളും തമ്മിലുള്ള സൗഹൃദം

മനുഷ്യരുമായി അങ്ങനെയൊന്നും ഇണങ്ങാത്തവരാണ് മീൻകൊത്തികൾ.എന്നാൽ  മീൻ കൊത്തിക്ക്‌ വേങ്ങര വലിയോറയിൽ മൂന്ന്ചങ്ങാതിമാരുണ്ട്. കടലുണ്ടിപ്പുഴയിൽ വലിയോറ മഞ്ഞാമാടിന്ന്സമീപം ആ കൂട്ടുക്കാർ എത്തിയാൽ ഉടൻ മീൻകൊത്തി പറന്നെത്തും ചങ്ങാത്തംകൂടും കൂട്ടുകാർ ചൂണ്ടയിട്ട് മീൻ പിടിച്ചുകൊടുത്താൽ മാത്രമേ സ്ഥലംവിടു. 2018ലെ പ്രളയത്തിനിടെ പൊട്ടിക്കയം കടവിലെ പാറയിൽനിന്നാണ്  ഉനൈസ് വലിയോറ ,കെ എം ഫിറോസ്, സി അനീസ് എന്നിവർക്ക് കുഞ്ഞായിരുന്ന മീൻകൊത്തിയെ കിട്ടുന്നത്. അന്ന് അവശനിലയിലായിരുന്ന പക്ഷിക്ക് ഭക്ഷണവും ചൂടും നൽകി അവർ പുഴകരയിൽ സംരക്ഷിച്ചു. തുടർന്ന് ഏതാനും ദിവസങ്ങൾക്ക്ആ ശേഷം ആരോഗ്യം വീണ്ടെടുത്ത മീൻ കൊത്തി സൊന്തമായി പറക്കാനും ഇരപ്പിടിക്കാനുംതുടങ്ങി എന്നാൽ മീൻകൊത്തി  മുവരെയും മറന്നില്ല.  ഇവർ പുഴയിൽ കുളിക്കാൻ എത്തുമ്പോഴൊക്കെ സമീപത്തെത്തും. ചൂണ്ടയിടാൻ പോയാൽ മീൻകൊത്തി ഇവർക്കു സമീപം പറന്നെത്തും.ആദ്യത്തെ ചെറിയ മീൻ അവനു നൽകണം അല്ലകിൽ പിണക്കമാവും, ഒരുസമയം മൂന്ന് മീൻമാത്രമേ മീൻകൊത്തി വാങ്ങു. മുന്ന് മീൻ കഴിച്ചു കഴിഞ്ഞാൽ ചുണ്ടക്കോ വൃത്തുയാക്കി പുഴയിൽ മുന്ന് നാലു മുങ്ങാക്കുഴിയിട്ടു മീൻകൊത്തി പറന്ന