ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വേങ്ങര കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ OP പരിശോധന പുതിയ കെട്ടിടത്തിലേക്ക് മാറ്റി,

വേങ്ങര കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ OP പരിശോധന പുതിയ കെട്ടിടത്തിലേക്ക് മാറ്റി, ഇന്ന് രാവിലെ തൊട്ട് മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരും ഹോസ്പിറ്റൽ ജീവനക്കാരും ചേർന്ന് പുതിയ കെട്ടിടത്തിലേക്ക് സാധനങ്ങൾ മാറ്റി ഹോസ്പിറ്റൽ സജീകരിച്ചു നാളെ തിങ്കളാഴ്ച മുതൽ പുതിയ കെട്ടിടത്തിൽ OP പരിശോധന തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു  നാളെതൊട്ട് പുതിയ കെട്ടിടത്തിലെ പ്രവർത്തന രീതിയെങ്ങനെയാണ് എന്നതിനെ കുറിച്ചുള്ള ഡോമോ വീഡിയോ താഴെ കാണാവുന്നതാണ്

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ വായിക്കാം today latest news

*പ്രഭാത വാർത്തകൾ* 2022 | ജനുവരി 9 | 1197 |  ധനു 25 | ഞായർ | ഉത്രട്ടാതി 1443 ജുമാദൽ ആഖിർ  🔳ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി പത്തു മുതല്‍. മാര്‍ച്ച് പത്തിനാണു വോട്ടെണ്ണല്‍. യുപിയില്‍ ഫെബ്രുവരി പത്തുമുതല്‍ ഏഴു ഘട്ടങ്ങളിലായാണു വോട്ടെടുപ്പ്. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഫെബ്രുവരി 14 നും മണിപ്പൂരില്‍ ഫെബ്രുവരി 24 നും മാര്‍ച്ച് മൂന്നിനുമാണ് വോട്ടെടുപ്പ്. 🔳തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച അഞ്ചു സംസ്ഥാനങ്ങളിലും റാലികള്‍ക്കും പദയാത്രകള്‍ക്കും വിലക്ക്. ജനുവരി 15 വരെയാണ് വിലക്ക്.  15 നു ശേഷം റാലികള്‍ നടത്താമോയെന്ന് കൊവിഡ് സാഹചര്യം വിലയിരുത്തിയശേഷം  തീരുമാനമെടുക്കുമെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍. വോട്ടെടുപ്പിനുള്ള സമയം ഒരു മണിക്കൂര്‍ നീട്ടിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് കരുതല്‍ ഡോസ് കൂടി ലഭ്യമാക്കുമെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍. 🔳പഞ്ചാബില്‍ പ്രധാനമന്ത്രിക്കു സുരക്ഷാ വീഴ്ച ആരോപണം നേരിടുന്ന ഡിജിപി സിദ്ധാര്‍ഥ് ചതോപാധ്യായയെ മാറ്റി. പുതിയ ഡിജിപിയായി വിരേഷ് കുമാര്‍ ഭാവ്രയെ നിയമിച്ചു. സുരക്ഷ വീഴ്ചയില്‍ ഡിജി

എടപ്പാൾ പാലം ഉത്ഘാടനം പ്രവാസികളുടെ പൊങ്കാലയും ട്രോളും തുടരുന്നു

നാല് ഡോസ് വാക്‌സിനും, 24 മണിക്കൂർ മുമ്പ്  ഗൾഫ്‌ രാജ്യത്ത്‌ നിന്നും, നാട്ടിൽ വന്നിറങ്ങിയ ഉടനെ അതത്‌ വിമാനത്താവളത്ത്‌ നിന്ന് വീണ്ടും ടെസ്റ്റ്‌ എടുത്ത്‌ നെഗറ്റീവായ, വളരെ അത്യാവശ്യമായും, അല്ലാതെയും നാട്ടിൽ വരുന്ന പ്രവാസികൾ 7 ദിവസം നിർബന്ധിത ക്വേറന്റ്വീൻ..!!! നാട്ടിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾ മാസ്ക്‌ പോലും ധരിക്കാതെ നടക്കുന്നു...!!! ഇന്ന് ഗവൺമെന്റ്‌ തീരുമാനങ്ങൾ എടുക്കുമ്പോൾ കൂടിയാലോചനയിൽ പങ്കെടുക്കുന്ന ഒരു മന്ത്രിയും, സ്ഥലം mla യും ചേർന്ന് നൂറുക്കണക്കിന് ജനങ്ങളുടെ സാന്നിദ്ധ്യത്തിൽ എടപ്പാൾ പാലം ഉദ്‌ഘാടനം ചെയ്യുന്ന ഫോട്ടോ കണ്ടപ്പോൾ ലജ്ജ തോന്നുന്നു..!!! -ആർ.എം #സിസ്റ്റം_തെറ്റാണ്_സാർ വിദേശത്ത് നിന്നും വരുന്ന വ്യക്തികൾ 3 ഡോസ് വെച്ചുകൊണ്ട് വരുന്നവരാണ്. പുറപ്പെടുന്നതിനുമുൻപ് RTPCR എടുത്ത് വരുന്നവരാണ്. നാട്ടിലുള്ളവരോടെ കാര്യത്തിൽ എന്തുകൊണ്ട് അധികാരികൾ കരുതൽ എടുക്കുന്നില്ല. നാട്ടിലുള്ള ജനങ്ങൾ എപ്പോഴും 1 ഡോസ് പോലും എടുക്കാതെ നാട് ചുറ്റുന്നുണ്ട്  അത്‌ അധികാരികൾ കാണാതെ പോവുന്നത് എന്തുകൊണ്ട്..? രാഷ്ട്രീയപാർട്ടികൾ പൊതു ഇടങ്ങളിൽ നടത്തുന്ന പോക്കുത്തുകൾ   ഭരണാധികാരി എന്തുകൊണ്ട് കണ

വിദേശത്ത് നിന്ന് ഇൻഡ്യയിലേക്ക് എത്തുന്ന പ്രവാസികളുടെ ഏഴു ദിവസത്തെ ക്വാറന്റൈന്‍ സർക്കാർ പിൻവലിക്കണമെന്ന് അഷ്റഫ് താമരശ്ശേരി

വിദേശത്ത് നിന്ന് ഇൻഡ്യയിലേക്ക് എത്തുന്ന പ്രവാസികളുടെ ഏഴു ദിവസത്തെ ക്വാറന്റൈന്‍ സർക്കാർ പിൻവലിക്കണം..... അഷ്റഫ് താമരശ്ശേരി  ഇവിടെ നിന്ന്​ പി.സി.ആർ പരിശോധനയും വിമാനത്താവളത്തില   പരിശോധനയും കഴിഞ്ഞ്​ നെഗറ്റീവായി വീട്ടിലെത്തുന്ന പ്രവാസികൾ എന്തിന് ക്വാറൻറെെനിൽ കഴിയണം. സാമൂഹിക അകലത്തിന്‍റെ കണിക പോലും പാലിക്കാത്ത പാർട്ടി പരിപാടികളിലും,ആഘോഷങ്ങളിലും പങ്കെടുക്കുന്നവർക്കില്ലാത്ത മഹാമാരി പ്രവാസികൾക്ക്​ മാത്രം എങ്ങിനെയാണ് ബാധിക്കുന്നതെന്ന് ആരോഗ്യമന്ത്രിയും,ആരോഗ്യമന്ത്രിക്ക് ബുദ്ധി പറഞ്ഞ് കൊടുക്കുന്ന ആരോഗ്യ വിദഗദ്ധരും വ്യക്തമാക്കണം. ഇന്ന് എടപ്പാൾ പാലത്തിൻ്റെ ഉദ്ഘാടന ആഘോഷവേളയിൽ യാതൊരു സാമൃഹിക അകലവും പാലിക്കാതെ പതിനായിരങ്ങഝളാണ് പങ്കെടുത്തത് ഇവിടെയൊന്നും മഹാമാരി ബാധിക്കില്ലേ എന്നാണ് എൻ്റെ ചോദ്യം. കോവിഡ്​ തുടങ്ങിയ കാലം മുതൽ നാട്ടിൽ രോഗികളുടെ എണ്ണം വർധിച്ചാൽ ആദ്യം പിടലിക്ക് പിടിക്കുന്നത് പാവം പ്രവാസികളാണ്. സർക്കാരിൻ്റെ പ്രവാസികളോടുളള ഈ അവഗണക്കെതിരെ ശബ്ദിക്കുവാൻ മറ്റ് രാഷ്ട്രീയ പാർട്ടികൾ പോലും, ഇല്ലാതെ പോകുന്നു. എന്നത് വളരെ ദുഃഖകരമായ അവസ്ഥയാണ്. ഓണം വന്നാലും ഉണ

ഇ-ശ്രം (e-shram )കാർഡ് രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

 വേങ്ങര ഗ്രാമപഞ്ചായത്ത് 15, 16 വാർഡ് മെമ്പർമാരുടെ നിർദ്ദേശപ്രകാരം അടക്കാപുര ടൗൺ യൂത്ത് ലീഗ് കമ്മിറ്റി പ്രദേശവാസികൾക്ക് വേണ്ടി രണ്ട്  ഘട്ടങ്ങളിലായി  സൗജന്യ ഇ -ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തു നൽകുന്ന ക്യാമ്പ് സംഘടിപ്പിച്ചു .ക്യാമ്പിൽ ഒട്ടനവധി വെക്തികൾക്ക് ഇ -ശ്രം രജിസ്റ്റർ ചെയ്തു നൽകുവാൻ സാധിച്ചു. (എല്ലാം അസംഘടിത തൊഴിലാളികൾക്കും ഏകീകൃത രജിസ്ട്രേഷൻ കാർഡ് എന്ന കേന്ദ്ര ഗവൺമെന്റിന്റെ ഈ പദ്ധതിയിലൂടെ ഭാവിയിൽ ഒട്ടനവധി ആനുകൂല്യങ്ങൾ ലഭിക്കുവാൻ  സാധ്യതയുണ്ട്, രണ്ട് ലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസ് ആനുകൂല്യം നിലവിൽ പ്രഖ്യാപിക്കപ്പെടുകയും ചെയ്തിട്ടുണ്ട്,) ആധാർ കാർഡ്, ആരോഗ്യം ഇൻഷുറൻസ്, വാക്‌സിൻ  തുടങ്ങിയവ വന്ന സമയങ്ങളിൽ ഇതുപോലെ പലരും മടിച്ച് നിന്നെങ്കിലും പിന്നീട് ആവശ്യമായിവന്നു. കഴിഞ്ഞ മാസം 31 വരെ ആയിരുന്നു രജിസ്ട്രേഷൻ സമയം നൽകിയത് പക്ഷെ നിലവിൽ രജിസ്റ്റർ ചെയ്യാൻ സൈറ്റിൽ സാധിക്കുന്നുണ്ട്.  ആവശ്യംമുള്ളവർക്ക് ഇനി അക്ഷയിൽ പോയി ചെയ്യാവുന്നതാണ്   *കൊണ്ടു പോകേണ്ട  രേഖ* 1- ആധാർ കാർഡ് 2- ബാങ്ക് പാസ് ബുക്ക് 3- നോമിനിയുടെ ഡേറ്റ് ഓഫ് ബർത്തുള്ള രേഖ *നിലവിൽ അടക്കാപുര നടന്ന ക്യാമ

ജനം ഒഴുകിയെത്തിയ ഉദ്‌ഘാടന ചടങ്ങിൽ എടപ്പാൾ മേൽപ്പാലം നാടിന് സമർപ്പിച്ചു.

 ജനം ആവേശപൂർവം  ഒഴുകിയെത്തിയ ഉദ്‌ഘാടന ചടങ്ങിൽ  എടപ്പാൾ മേൽപ്പാലം നാടിന് സമർപ്പിച്ചു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ്‌ മേൽപാലം നാടിന് സമർപ്പിച്ചത്. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ മുഖ്യാതിഥിയും കായിക മന്ത്രി വി അബ്ദുറഹിമാൻ വിശിഷ്ടാതിഥിയുമായി. ഇ ടി മുഹമ്മദ്‌ ബഷീർ എം പി , കെ ടി ജലീൽ എംഎൽഎ എന്നിവർ പങ്കെടുത്തു. മലപ്പുറം ജില്ലയിൽ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായി നിർമ്മിക്കുന്ന ആദ്യ മേൽപ്പാലമാണ് എടപ്പാൾ മേൽപ്പാലം. കിഫ്ബിയിൽ നിന്ന് 13.68 കോടി ചെലവഴിച്ചാണ് നിർമ്മാണം. രണ്ട് വരി ഗതാഗതത്തിന് അനുയോജ്യമായ രീതിയിൽ 259 മീറ്റർ നീളത്തിലാണ് എടപ്പാൾ മേൽപ്പാലത്തിന്‍റെ  നിർമ്മാണം. എടപ്പാൾ ജംങ്ഷനിൽ കോഴിക്കോട് തൃശൂർ റോഡിന് മുകളിലൂടെയാണ് മേൽപ്പാലം ഒരുക്കിയിരിക്കുന്നത്. പൂർണമായും സർക്കാർ സ്ഥലത്തിലൂടെയാണ് എടപ്പാൾ മേൽപ്പാലം പദ്ധതി കടന്നുപോകുന്നത്. തൃശൂർ കുറ്റിപ്പുറം പാതയിൽ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജംങ്ഷനാണ് എടപ്പാൾ. നാല് റോഡുകൾ സംഗമിക്കുന്ന ജംങ്ഷനിൽ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് എടപ്പാള്‍ മേൽപ്പാല നിർമ്മാണം. എടപ്പാള്‍ മേൽപ്പാലത്തിന് അനുബന്ധമായി പാർ

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ വായിക്കാം today news

*2022 ജനുവരി 08* *1443 ജുമാ: ആഖിറ 04* *1197 ധനു 24* *ശനി  | ഉത്രട്ടാതി.* 🔳പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസംഘം പഞ്ചാബില്‍  എത്തി. കേന്ദ്ര ആഭ്യന്തര മന്ത്രലായം നിയോഗിച്ച കാബിനറ്റ് സെക്രട്ടറി സുധീര്‍കുമാര്‍ സക്സേനയുടെ നേതൃത്വത്തിലുള്ള സമിതി പ്രധാനമന്ത്രി 20 മിനിറ്റ് കുടുങ്ങിക്കിടന്ന മേല്‍പാലം പരിശോധിച്ചു. പഞ്ചാബ് ഡിജിപി സിദ്ധാര്‍ത്ഥ് ചതോപാധ്യായ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. 🔳മൂന്നാം ഡോസ് വാക്സിന് അര്‍ഹരായവര്‍ക്ക് ഇന്നു മുതല്‍ കോവിന്‍ ആപ്പ് വഴി അപ്പോയിന്റ്മെന്റ് എടുക്കാമെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയം. വാക്സിനേഷന് അര്‍ഹരായവരുടെ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. രണ്ട് ഡോസ് സ്വീകരിച്ച് ഒമ്പതു മാസം കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ അപ്പോയിന്മെന്റ് എടുത്തോ നേരിട്ട് കേന്ദ്രത്തില്‍ എത്തിയോ വാക്സിന്‍ സ്വീകരിക്കാം. തിങ്കളാഴ്ചയാണ് കരുതല്‍ ഡോസ് വിതരണം തുടങ്ങുന്നത്. 🔳കോവിഡ് മൂന്നാം തരംഗത്തില്‍ രോഗികള്‍ സ്വന്തം വീട്ടില്‍തന്നെ കഴിയണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഹോം കെയര്‍ മാനേജ്‌മെന്റ് പരിശീലനം നല്‍കുമെന്ന് ആരോ

പതിനേഴിന്റെ നിറവിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ MDTC

17 വർഷം തികച്ച് മലപ്പുറം ജില്ലാ ട്രോമാ കെയർ. മലപ്പുറം ജില്ലയിലും, ചുറ്റു പ്രദേശങ്ങളിലും നാടിന്നും, സമൂഹത്തിനും വേണ്ടി സന്നദ്ധ, കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന മലപ്പുറം ജില്ലാ ട്രോമാ കെയർ 17 വർഷം ആയി നിലവിൽ വന്നിട്ട്. 2005 ൽ ആരംഭിച്ച ട്രോമാകെയർ എന്ന പ്രസ്ഥാനത്തിന് അടിത്തറ പാകിയത് മഞ്ചേരി പാണായി സ്വദേശിയായ kp. പ്രതീഷ് എന്നവർ ആണ്. 17 ന്റെ നിറവിൽ തിളങ്ങി നിൽക്കുന്ന ട്രോമാ കെയർ വാർഷികവും, റോഡ് സുരക്ഷയുടെ ഭാഗമായി പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ്, പോലിസ്, മോട്ടോർവാഹനവകുപ്പ്‌, ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് എന്നിവരുടെ നേതൃത്വത്തിൽ  പെരിന്തൽമണ്ണ ഫയർ & റെസ്ക്യൂ സ്റ്റേഷന്റെ അടുത്തായി വളരെ വിപുലമായ ഒരു റോഡ് സുരക്ഷ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു. യൂണിറ്റ് സെക്രട്ടറിനൗഷാദ് അലി. സ്വഗതം പറഞ്ഞു പരിപാടിയുടെ ഉദ്ഘാടനം പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീ. ശ്രീധന്യ സുരേഷ് (IAS) നിർവഹിച്ചു, പെരിന്തൽമണ്ണ നഗരസഭാ വൈസ് ചെയർ പേഴ്സൺ ശ്രീമതി : നസീറ ടീച്ചർ അധ്യക്ഷത സ്ഥാനം അലങ്കരിച്ചു.ജോയിന്റ് RTO ജോയ് vമുഖ്യ പ്രഭാഷണം നടത്തി,പെരിന്തൽമണ്ണ സ്റ്റേഷൻ CI ശ്രീ സുനിൽ പുളിക്കൽ, എക്സ്സൈസ് CI സച്ചിധാനന്തൻ, ജില്ലാ ട്രോമാകെ

കുവൈത്തിൽ പ്രവേശന നിരോധനം ഏർപ്പെടുത്താനുള്ള രാജ്യങ്ങളുടെ പട്ടിക വീണ്ടും പരിഗണനയിൽ എന്ന് റിപ്പോർട്ട്.

കുവൈത്തിൽ ഒമിക്രോണിനെ തുടർന്നുള്ള കോവിഡ്‌ വ്യാപനം വർദ്ധിച്ച പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കൊറോണ ഉന്നത അവലോകന സമിതി മന്ത്രി സഭക്ക്‌ സമർപ്പിച്ച നിർദ്ദേശങ്ങളിൽ രാജ്യത്ത്‌ പ്രവേശന നിരോധനമുള്ള രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുവാൻ ശുപാർശ്ശചെയ്തതായി റിപ്പോർട്ട്‌. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശിക ദിന പത്രമാണു ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത്‌. എന്നാൽ നിലവിൽ രാജ്യത്തെ ആരോഗ്യ സാഹചര്യത്തിൽ പ്രത്യേക രാജ്യങ്ങൾക്ക്‌ പ്രവേശന നിരോധനം ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യം ഇല്ലെന്നും, വരും ദിവസങ്ങളിൽ രോഗ വ്യാപന തോത്‌, തീവ്ര പരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണം മുതലായ ഘടകങ്ങൾ വിലയിരുത്തിയ ശേഷം ഇക്കാര്യം പരിഗണിച്ചാൽ മതിയെന്നുമാണു കൊറോണ ഉന്നത അവലോകന സമിതി സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്‌. നിലവിൽ 9 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്‌ കുവൈത്തിലേക്ക്‌ നേരിട്ടുള്ള വിലക്ക്‌ നില നിൽക്കുന്നുണ്ട്‌.ആഗോള തലത്തിൽ വിവിധ രാജ്യങ്ങളിലെ രോഗ വ്യാപന നിരക്ക്‌ വിലയിരുത്തിയ ശേഷം പട്ടികയിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്താനാണു ആലോചന. Date: 07 January 2022 ക

ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus

Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ  അക്വേറിയങ്ങളിൽ  വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന  ശുദ്ധജല മത്സ്യങ്ങളിൽ  ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട്  എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടിയിരുന്നു. ഇപ്പോൾ ഈ മത്സ്യം പാ

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജൈവ ആവാസവ്യവസ്ഥ അധിഷ്ഠിത ദുരന്ത ലഘൂകരണം (Ecosystem Based Disaster Risk Reduction) എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ 2022 ജനുവരി 04, 05 തിയതികളിലായി  ജൈവ ആവാസവ്യവസ്ഥ അധിഷ്ഠിത ദുരന്ത ലഘൂകരണം  (Ecosystem Based Disaster Risk Reduction) എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു പരിപാടിയുടെ ഉത്‌ഘാടനം ബഹു. റവന്യു  മന്ത്രി ശ്രീ. കെ. രാജൻ നിർവഹിച്ചു. ദുരന്ത ലഘൂകരണ  പ്രവർത്തനങ്ങൾ പരിസ്ഥിതി സൗഹാർദപരവും ജൈവ സമ്പത്ത് സംരക്ഷിക്കുന്ന തരത്തിലുമാകുന്നത് തുടർ ദുരന്തങ്ങളിലേക്ക് നയിച്ചേക്കാവുന്ന പാരിസ്ഥിതികാഘാതങ്ങളെ  ലഘൂകരിക്കുന്നതിന് വഴിയൊരുക്കുന്നു. വർധിച്ചു വരുന്ന ദുരന്തങ്ങളുടെ പശ്ചാതലത്തിൽ കേരളത്തിന്റെ ഭൂപ്രകൃതിക്കും, പരിസ്ഥിതിക്കും ഇണങ്ങുന്ന  പദ്ധതികൾ  സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ ദുരന്ത ലഘൂകരണ പദ്ധതികളിൽ ഉൾച്ചേർക്കാൻ  ബോധപൂർവ്വമായ ഇടപെടൽ ആവശ്യമാണ്. ഇതിനായി സംസ്ഥാനത്തെ ദുരന്ത ലഘൂകരണ പ്രവർത്തനങ്ങളിൽ ചുമതലകളുള്ള മുഴുവൻ വകുപ്പുകൾക്കും ബോധവൽക്കരണവും പരിശീലനവും നൽകുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിവിധ വകുപ്പുകൾക്കായി പ്രസ്തുത പരിശീലനം സംഘടിപ്പിച്ചത്.  അന്താരാഷ്ട്ര തലത്തിൽ വിജയിച്ചതും കേരളത്തിൽ

കണ്ണമംഗലം വട്ടപൊന്തയിൽ നിർമാണത്തിലിരിക്കുന്ന കിണറ്റിൽ വീണപകടത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

കണ്ണമംഗലം വട്ടപൊന്തയിൽ നിർമാണത്തിലിരിക്കുന്ന കിണറ്റിൽ വീണ് അന്യസംസ്ഥാന തൊഴിലാളി മരണപെട്ടു ഇന്ന് 11:30 ത്തോടെയാണ് അപകടം നടന്നത്  ഫയർഫിയിസും പോലീസും നാടുകാരും ചേർന്ന് ആളെ പുറത്തെടുത്ത്‌ കണ്ണമംഗലത്തെ വളകുടയിലുള്ള ഹെൽത്ത് സെന്ററിൽ എത്തിക്കുകയും മരണം സ്ഥിതീകരിക്കുകയും ചെയ്തു തുടർന്ന് ബോഡി തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലെ മോർച്ചറിയിലേക്ക് മാറ്റി  സംഭവം നടന്ന ഉടനെ  നാടുകാർ  രക്ഷാ പ്രവർത്തനം തുടങ്ങി എങ്കിലും  കിണറ്റിൽ വീണ ആളെ പുറത്തെത്തിക്കാനുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഫയർ ഫോയിസ് വരുന്നത് വരെ കാത്തുനിൽക്കേണ്ടി വന്നു പിന്നിട് ഫയർ ഫോയിസേതിയതിന്ന് ശേഷമാണ് ആളെ പുറത്തെത്തിക്കനായത്   

2017 ജൂലായ് 11ന് ഇട്ട പോസ്റ്റ് ഇങ്ങനെ സത്യമായി ഭവിക്കും എന്ന് കരുതിയിരുന്നില്ല പോസ്റ്റ്‌ social Media viral

ബിനു രാജ് 11 ജൂലൈ 2017.ൽ പോസ്റ്റ്‌ ചെയ്ത പോസ്റ്റ്‌ വായിക്കാം രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് വനിത, ഗൃഹലക്ഷ്മി പോലെയുള്ള പ്രസിദ്ധീകരണങ്ങളിൽ കാണാൻ സാധ്യതയുള്ളത്- കവർ പേജായി ദിലീപും കാവ്യയും പിന്നെ ഓമനത്തമുള്ള ഒരു കുഞ്ഞും ഒപ്പം ചിലപ്പോൾ മീനാക്ഷിയും ഉണ്ടാകും. "ആ അഗ്നിപരീക്ഷ ഞങ്ങൾ അതിജീവിച്ചു" എന്നായിരിക്കും തലക്കെട്ട്. "ആരോടും പരാതിയില്ല ആരോടും വിദ്വേഷവുമില്ല എല്ലാം ഒരു ദുസ്വപ്നം പോലെ തോന്നുന്നു. ചിലപ്പോൾ ദൈവം എനിക്കായി കരുതി വച്ചിരുന്ന പരീക്ഷണങ്ങളായിരിക്കും എല്ലാം. ദൈവത്തിന്റെ പേര് ഉള്ളവരെ അദ്ദേഹം വല്ലാതെ പരീക്ഷിക്കുമെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. എല്ലാം ഞങ്ങൾ സഹിച്ചു. കാവ്യ പതറാതെ കൂടെ നിന്നു. ഒപ്പം നിന്ന എല്ലാവർക്കും നിറഞ്ഞ നന്ദി. ഇപ്പോൾ എന്റെ ശ്രദ്ധ മുഴുവൻ ഞങ്ങളുടെ കുഞ്ഞിലാണ്. മറ്റൊന്നും എന്റെ മനസിലില്ല. അതെല്ലാം കഴിഞ്ഞ് സ്വസ്ഥമാകുമ്പോൾ സിനിമയെ കുറിച്ച് ആലോചിക്കാം. ഇപ്പോൾ ബിസിനസ് നന്നായി നടക്കുന്നു. ഉടനെ തന്നെ പുതിയ ഒരു ഹോട്ടൽ കൂടി തുറക്കുന്നുണ്ട്".- ദിലീപ് പറഞ്ഞു നിർത്തി. അഭിമുഖം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ മുറ്റത്തെ തുളസിത്തറയിൽ കാവ്യ തെളിയിച്ച ചെരാത് കെട്ട

നടുറോഡിൽ വണ്ടിനിന്ന് കത്തി ആരും ഒന്നും ചെയ്യാൻ നിക്കാതെ ഫയർ ഫോയിസ് വരുന്നത് വരെ കാത്തുനിൽക്കേണ്ടി video

ഞാൻ ഇവിടേ ചൂണ്ടിക്കാണിക്കുന്നത് കേരളത്തിന്റെ വ്യാപാര മേഖലയായ ഏറ്റവും തിരക്കുള്ള എറണാകുളം ജില്ലയിലേ വൈറ്റില ജംഗ്ഷൻ,, ഇത്രയും സംവിധാനങ്ങൾ ഉള്ളോ ഇവിടേ? ഇതിനേലും വലിയ ഒരു അത്യാഹിതം സംഭവിച്ചാൽ എന്താകും ഇവിടത്തെ സ്ഥിതി? വൈറ്റില പാലവും മുകളിൽ മെട്രോട്രയിൻ,, ഉടൻ തീയണയ്ക്കാനുള്ള സംവിധാനങ്ങൾ ഇത്തരം ജംഗ്ഷനുകളിൽ ഇനിയെങ്കിലും വേണ്ടതല്ലേ? ഇവിടേ ഇങ്ങനേയാണെങ്കിൽ സർക്കാരിന്റെ പല പദ്ധതികൾക്കും അതീവസുരക്ഷ പാലിക്കേണ്ടതല്ലേ? നമ്മുടേ നാട് വികസനപാതയിലൂടേ ,,എന്നിട്ടും അതിവേഗതയിലുള്ള സംവിധാനങ്ങളുടേ പോരായ്കയില്ലേ ? വികസനം വേണം അതിനനുസരിച്ച് ജനങ്ങളുടേ സുരക്ഷയും അത് പോലെയായിരിക്കേണ്ടേ ? ഇനിയെങ്കിലും തിരക്കേറിയ ജംഗ്ഷനുകളിൽ വികസനത്തിനോടൊപ്പം അതീവ സുരക്ഷാ സംവിധാനങ്ങളും സ്ഥാപിക്കുക,, വൈറ്റില പോലുള്ള ജംഗ്ഷനിൽ പാലത്തിന് സമീപത്തായി തന്നേ അതിനുള്ള സംവിധാനങ്ങൾക്ക് സ്ഥലവും ഉണ്ട്. ഇവിടേ ട്രാഫിക്ക് ബ്ലോക്ക് വന്നാൽ എല്ലാവശങ്ങളിലും വലിയ ബ്ലോക്ക് ഉണ്ടാകും,, ഒരു വാഹനത്തിന് തീപിടിച്ചാൽ അത് മറ്റ് വാഹനങ്ങളിലേക്കും പടരാൻ സാധ്യത ഉണ്ട് ,,അങ്ങനെ വൻ അഗ്നിബാധ ഉണ്ടാകുകയും ആൾ നാശവും ഉണ്ടാകാൻ സാധ്യതയേറെ,, ഇത് മുന്നിൽ കണ്ട് ക

മണാലിയില്‍ ഈ സീസണിലെ ആദ്യ മഞ്ഞുവീഴ്ച തുടങ്ങിഅടുത്ത ദിവസം ശക്തമാകും manali latest news

ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ ഈ സീസണിലെ ആദ്യ മഞ്ഞു വീഴ്ച തുടങ്ങി. ഇന്നലെയാണ് മണാലിയില്‍ മഞ്ഞു മഴ പെയ്തത്. ജനുവരി നാലിന് ശ്രീനഗറിലും മഞ്ഞുമഴ പെയ്തിരുന്നു. ഇന്ന് രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ മണാലിയില്‍ 36 മില്ലി മീറ്റര്‍ മഞ്ഞും മഴയും പെയ്തു. നാളെ മുതല്‍ ഞായര്‍ വരെയും മണാലിയില്‍ മഞ്ഞുവീഴ്ചക്ക് സാധ്യതയുണ്ട്. കനത്ത മഞ്ഞുവീഴ്ചക്കാണ് ഇനിയുള്ള ദിവസങ്ങളില്‍ സാധ്യതയുള്ളത്. കുളു, സ്പിതി മേഖലകളിലും കനത്ത മഞ്ഞുവീഴ്ചയാണ് ഇനിയുള്ള നാളുകളില്‍ പ്രതീക്ഷിക്കുന്നത്. ജനുവരി 7 നും 9 നും ഇടയില്‍ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചക്കും സാധ്യതയുള്ളതിനാല്‍ ഇതുവഴി പോകുന്ന സഞ്ചാരികള്‍ ജാഗ്രത പാലിക്കണം. ഷിംലയിലും മറ്റും കനത്ത മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്.

മറ്റന്നാൾ 8 തിയതി മുതൽ കേരളത്തിൽ ലോക്ക് ഡൗൺ വീഡിയോയുടെ സത്യാവസ്ഥ ഇതാണ്

കോവിഡിന്റെ ആരംഭകാലത്ത് മറുനാടന്‍ ടി വി സംപ്രേക്ഷണം ചെയ്ത ലോക്ഡൗണിനെക്കുറിച്ചുള്ള വീഡിയോ ഇപ്പോൾ  വലിയതോതില്‍ പ്രചരിക്കുന്നു. മറ്റന്നാൾ 8 തിയതിമുതൽ കേരളത്തിൽ കർശന നിയന്ത്രങ്ങൾ ഉണ്ടാകുമെന്നു,ആവശ്യവസ്തുക്കളും, മറ്റും മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു എന്നും വിഡിയോയിൽ പറയുന്നു എന്നാൽ ഇത്‌ കോവിഡിന്റെ ആരംഭകാലത്ത് മറുനാടന്‍ ടി വി സംപ്രേക്ഷണം ചെയ്ത ലോക്ഡൗണിനെക്കുറിച്ചുള്ള വീഡിയോ ആണെന്നും  നിലവിലെ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത വീഡിയോ ആണത് എന്നും മറുനാടൻ ടി വി വെക്തമാക്കി. വീഡിയോയിൽ മറ്റന്നാൾ 8 തിയതിമുതൽ എന്ന് മാത്രം വെക്തമായി പറയുന്നത് കൊണ്ട് പലരും ആ വീഡിയോ ഷെയർ ചെയ്തു കൊണ്ടിരിക്കുക ഇതിനെ തുടർന്ന് മറുനാടൻ ടി വി യിലേക്ക് നിരവധി കോളുകളാണ് വന്ന് കൊണ്ടിരിക്കുന്നത്  #lockdown #fakenews     മറുനാടൻ ടി വി യുടെ വിശദീകരണം കാണാം 

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം,ഞെട്ടല്‍ മാറാതെ ആശുപത്രി അധികൃതര്‍

   കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വാർഡിൽ നിന്നും നവജാത ശിശുവിനെ കാണാതായത് ഒട്ടും പ്രതീക്ഷിക്കാത്ത സംഭവമാണെന്ന് കോട്ടയം ഡിഎംഒ രഞ്ജൻ.  കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സംഭവമറിഞ്ഞ ഉടൻ അതിവേഗത്തിൽ ഉണർന്നുപ്രവർത്തിച്ച് കുഞ്ഞിനെ കണ്ടെത്തിയ ഗാന്ധി നഗർ പോലീസിന് നന്ദി അറിയിക്കുന്നതായും ഡിഎംഒ പ്രതികരിച്ചു. ആശുപത്രിയിൽ നിന്ന് ഇത്രയും ആളുകൾക്ക് ഇടയിലൂടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ആശുപത്രിക്ക് സമീപത്തുനിന്നും പോലീസ് കണ്ടെത്തി തിരികെ ആശുപത്രിയിലെത്തിച്ച കുട്ടിയെ നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റിയെന്നും അമ്മയും കുട്ടിയും സന്തോഷമായി ഇരിക്കുന്നുവെന്നും ഡിഎംഒ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ടോടെ വേഷപ്പകർച്ചയിലെത്തിയ സ്ത്രീ കുട്ടിക്ക് മഞ്ഞ നിറമുണ്ടെന്നും എംഐസിയുവിലേക്ക് മാറ്റണമെന്നും പറഞ്ഞാണ് അമ്മയുടെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങിക്കൊണ്ടുപോയത്. സ്ത്രീ നഴ്സിന്റെ കോട്ടിട്ടതിനാൽ അമ്മയ്ക്ക് ഇവരെക്കുറിച്ച് സംശയവും തോന്നിയിരുന്നില്ല. അൽപം നേരം കഴിഞ്ഞാണ് ഇവർ സംഭവം നഴ്സിങ് സ്റ്റേഷനിലെത്തി പറഞ്ഞത്.  ഉടൻതന്നെ ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിച്ചു. അൽപ

ജനന മരണ രജിസ്ട്രേഷന്‍ എല്ലാവരും അറിയേണ്ട ചില വസ്തുതകൾ barth death certificate

ജനന മരണ രജിസ്ട്രേഷന്‍        1969 ലെ കേന്ദ്ര ജനന-മരണ രജിസ്ട്രേഷന്‍ നിയമം നിലവില്‍ വന്നതോടെയാണ് ഇന്ത്യയില്‍ ജനനമരണ രജി സ്ട്രേഷന് ഒരു ഏകീകൃത നിയമം ഉണ്ടായത്. 1.4.1970 മുതലാണ് സംസ്ഥാനത്ത് ജനന-മരണ രജിസ്ട്രേഷന്‍ നിയമം നിലവില്‍ വന്നത്. ഈ നിയമത്തിനനുസരിച്ചുള്ള ചട്ടങ്ങള്‍ 1.7.1970 മുതല്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്നു. 2000ല്‍ ചട്ടങ്ങള്‍ സമഗ്രമായി പരിഷ്കരിക്കുകയുണ്ടായി. ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, കന്‍റോണ്‍മെന്‍റ് ബോര്‍ഡ് എന്നിവയാണ് പ്രാദേശിക രജിസ്ട്രേഷന്‍ യൂണിറ്റുകള്‍. ജനനവും മരണവും സംഭവദിവസം മുതല്‍ 21 ദിവസത്തിനുള്ളില്‍ പ്രാദേശിക രജിസ്ട്രേഷന്‍ യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഇത് നിയമാനുസരണം നിര്‍ബന്ധമാണ്. നിശ്ചിത ദിവസം കഴിഞ്ഞാല്‍ സംഭവദിവസം മുതല്‍ 30 ദിവസം വരെ രണ്ടു രൂപ പിഴയൊടുക്കിയും ഒരുവര്‍ഷം വരെ പഞ്ചായത്തുകളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെയും നഗരസഭകളില്‍ സെക്രട്ടറിയുടെയും അനുവാദത്തോടെ അഞ്ചുരൂപ പിഴയൊടുക്കിയും അതിനുശേഷം ബന്ധപ്പെട്ട സബ്ഡിവിഷണല്‍ മജിസ്ട്രേട്ടിന്‍റെ അനുവാദത്തോടെ പത്തുരൂപ പിഴയൊടുക്കിയും ജനന-മരണങ്ങള്‍ രജിസ്

ഫാതിമ തഹ്‍ലിയ രാജ്യത്ത്‌ ഏറ്റവും സ്വാധീനം ചെലുത്തിയ 10 വനിതാ വിദ്യാർഥി നേതാക്കളുടെ പട്ടികയിൽ ഒന്നാം സ്ഥാനക്കാരിയായി

രാജ്യത്ത്‌ ഏറ്റവും സ്വാധീനം ചെലുത്തിയ 10 വനിതാ വിദ്യാർഥി നേതാക്കളുടെ പട്ടികയിൽ ഒന്നാം സ്ഥാനക്കാരിയായി തെരഞ്ഞെടുക്കപ്പെട്ട എം എസ്‌ എഫിന്റെ ദേശീയ വൈസ്‌ പ്രസിഡന്റ്‌ ഫാതിമ തഹ്‌ലിയക്ക്‌ അഭിനന്ദനങ്ങൾ. ആപ്‌കാ ടൈംസ്‌ എന്ന ഓൺലൈൻ ന്യൂസ്‌ പുറത്തിറക്കിയ പട്ടികയിലാണ് ഫാതിമ തഹ്‍ലിയയെ ഒന്നാം സ്ഥാനത്ത്‌ തെരഞ്ഞെടുത്തിട്ടുള്ളത്‌. മുസ്ലിം ലീഗിന്റെ ഒരു പ്ലാറ്റ്ഫോമിലാണ് ഇങ്ങനെയൊരു നേട്ടം കൈവരിക്കാൻ സാധിച്ചത്‌ എന്നത്‌ ഏറെ അഭിമാനം നൽകുന്നു..വിദ്യാർഥികളുടെ അവകാശത്തിന് വേണ്ടി പോരാടുന്ന എം എസ്‌ എഫിന്  ലഭിച്ച അംഗീകാരം കൂടിയാണിത്‌. ഈ അംഗീകാരം മുഴുവൻ വിദ്യർഥികൾക്കും  പ്രചോദനമാവട്ടെ എന്ന് ആശംസിക്കുന്നു.

നിങ്ങളുടെ വീടുകളിലേക്ക് സർവേക്ക് ആളുകൾ വരും പേടിക്കാതെ ഉത്തരം നൽകികൊളു survey

പ്രിയപെട്ടവരെ  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കുന്ന മുഴുവൻ പ്രവർത്തികളും GIS അധിഷ്ഠിത സംവിധാനത്തിൽ കൊണ്ടുവരുന്നതിന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ആവശ്യത്തിലേക്കായി നമ്മുടെ ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കേണ്ട മുഴുവൻ പ്രവർത്തികളെ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കേണ്ടതുണ്ട്. ഇതിലേക്കുള്ള   പ്രാഥമിക വിവര ശേഖരണത്തിന്റെ ഭാഗമായി നമ്മുടെ നാട്ടിലെ വളണ്ടിയമാർ നിങ്ങളുടെ വീടുകളിൽ വരുകയും വിവരങ്ങൾ ചോദിച്ചു അറിയുകയും ചെയ്യും. വളണ്ടിയമാർക്ക് ആവശ്യമായ വിവരങ്ങൾ നൽകി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു... കെ.പി ഹസീന ഫസൽ  പ്രസിഡന്റ്‌ വേങ്ങര ഗ്രാമ പഞ്ചായത്ത്‌..

കണ്ണമംഗലം പഞ്ചായത്തിൽ ഒരാൾക്ക് ഒമിക്റോൺ സ്ഥിതീകരിച്ചു ( Breking news )

ഇന്ന് കേരളത്തിൽ  49 പേര്ക്ക് കൂടി ഒമിക്രോണ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. തൃശൂര് 10, കൊല്ലം 8, എറണാകുളം 7, മലപ്പുറം 6, ആലപ്പുഴ, പാലക്കാട് 3 വീതം, കോഴിക്കോട്, കാസര്ഗോഡ് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്, വയനാട് ഒന്നു വീതം എന്നിങ്ങനെയാണ് ഒമിക്രോണ് സ്ഥിരീകരിച്ചത്. ഇതുകൂടാതെ ഒരു തമിഴ്നാട് സ്വദേശിക്കും ഒരു കോയമ്പത്തൂര് സ്വദേശിക്കും ഒമിക്രോണ് സ്ഥിരീകരിച്ചു. ഇതില് 32 പേര് ലോ റിസ്ക് രാജ്യങ്ങളില് നിന്നും 7 പേര് ഹൈ റിസ്ക് രാജ്യങ്ങളില് നിന്നും വന്നതാണ്. 10 പേര്ക്കാണ് സമ്പര്ക്കത്തിലൂടെ ഒമിക്രോണ് ബാധിച്ചത്. തൃശൂര് 4, കൊല്ലം 3, മലപ്പുറം 2, എറണാകുളം 1 സമ്പര്ക്കത്തിലൂടെ ഒമിക്രോണ് ബാധിച്ചത്. തൃശൂരിൽ 4 പേർ യുഎഇയിൽ നിന്നും, ഒരാൾ വീതം ഖത്തർ, ഉക്രൈൻ എന്നിവിടങ്ങളിൽ നിന്നും, കൊല്ലത്ത് 4 പേർ യുഎഇയിൽ നിന്നും, 2 പേർ ഖത്തറിൽ നിന്നും, ഒരാൾ കാനഡയിൽ നിന്നും, എറണാകുളത്ത് 2 പേർ യുകെയിൽ നിന്നും 2 പേർ ഖാനയിൽ നിന്നും, ഒരാൾ വീതം യുഎസ്എ, യുഎഇ എന്നിവിടങ്ങളിൽ നിന്നും, മലപ്പുറത്ത് 4 പേർ യുഎഇയിൽ നിന്നും ആലപ്പുഴയിൽ 2 പേർ യുഎഇയിൽ നിന്നും, ഒരാൾ സ്പെയിനിൽ നി

മലപ്പുറം ജില്ലാ ട്രോമാകെയർ പതിനെട്ടാം വർഷത്തിലേക്ക് MDTC

    2005  ജനുവരി 6 ന് അന്നെത്തെ ജില്ലാ കലക്ടറായിരുന്ന ശ്രീ.ശിവശങ്കർ IAS അവർകൾ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു.       കഴിഞ്ഞ 17 വർഷക്കാലം കൊണ്ട് കേരള സംസ്ഥാനത്തിലെ ഒരു നല്ല ജീവകാരുണ്യ രക്ഷാപ്രവർത്തന സംഘടനയായി മാറാനായി, ഇതിനോടകം  68000 ത്തിൽ പരം ജനങ്ങൾക്ക് ട്രോമാകെയർ പരിശീലനം നലകാനായി. സംഘടനക്കു കൂടെ പാലക്കാട്, വയനാട് ജില്ലകളിലും പ്രവർത്തനം വ്യാപിപ്പിക്കാനായി.       സംഘടനാ ബലം കുടുന്ന തോടപ്പം ചെറിയ പ്രശ്നങ്ങളും, ഇരുട്ടിന്റെ ശക്തികളും ഉടലെടുക്കാനായെങ്കിലും . ഒത്തൊരുമയോടെ വളണ്ടിയർമാർ സംഘടനയെ നെഞ്ചേറ്റിയതോടെ അതിനു മുൻപിൽ മറ്റു ശക്തികളുടെ ബലം ക്ഷയിക്കപ്പെട്ടു.      ഏക മനസ്സോടെ ഐക്യദാർഡ്യത്തോടെ, സുമനസ്സോടെ, നന്മയുടെ കരങ്ങളായി, അശരണർക്ക് അത്താണി ആയി ഒരോ ട്രോമാകെയർ വളണ്ടിയർമാരും മാറാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.   ഇനിയും നമുക്ക് ഒരു പാട് യാത്ര ചെയ്യാനുണ്ട് .കാരുണ്യത്തിന്റെ ഇ നൗക ഒരു കാറ്റിനും കോളിനും കീഴ്പെടുത്താതെ സംരക്ഷിക്കേണ്ട ചുമതല നമുക്ക് ഒരോരുത്തർക്കും ഉണ്ട്. അത് ഒരോരുത്തരും നിർവഹിക്കും എന്ന് വിശ്വസിക്കുന്നു.   ട്രോമാകെയറിന്റെ ഒരോ അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ ട്രോമാകെയർ

വലിച്ചെറിഞ്ഞാല്‍ മണ്ണില്‍ അലിഞ്ഞുചേരും വെള്ളത്തിലിട്ടാല്‍ മീന്‍തീറ്റ അങ്ങനെ പ്ലാസ്സിക്കിന്നും ബദൽ കണ്ടത്തി | plastic

ഉപയോഗം കഴിഞ്ഞു വലിച്ചെറിഞ്ഞാല്‍ മണ്ണില്‍ അലിഞ്ഞുചേരും, വെള്ളത്തിലിട്ടാല്‍ മീന്‍തീറ്റ:'അഗ്രോവേസ്റ്റ്'എന്ന അത്ഭുതം പ്ലാസ്റ്റിക്കിനെ ചെറുക്കൻ  അഗ്രേവേസ്റ്റ് ഉപയോഗിച്ചുണ്ടാക്കിയ പാത്രങ്ങളും കപ്പുകളും  വരുന്നു      പ്ലാസ്റ്റിക്ക് എന്ന വില്ലന്  ബദൽ സംവിധാനമൊരുക്കിയിരിക്കുകയാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിലെ (എൻ.ഐ.ഐ.എസ്.റ്റി) ഗവേഷകർ.  കാരപ്ലാസ്റ്റിക്ക് സാധാരണ വസ്തുക്കളെ പോലെ ദ്രവിച്ചു തീരില്ല. ഇത് മണ്ണിന്റെ ഫലഭൂയിഷ്ടിയെ ബാധിക്കുന്നതിനോടൊപ്പം നീർചാലുകളിലും മറ്റും കെട്ടി കിടന്ന് സ്വാഭാവിക നീരൊഴുക്ക് തടയുന്നു. ഇതിനാലാണ് സർക്കാരുകളും മറ്റും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നതിനെ പറ്റി ചിന്തിക്കുന്നത്. എന്നാൽ ദൈനംദിന ജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒരു അഭിവാജ്യ ഘടകമായി പ്ലാസ്റ്റിക്ക് മാറിയിരിക്കുകയാണ്. ചെയ്യാൻ കഴിയാവുന്ന ഒരേ ഒരു കാര്യം ഇതിന് ബദൽ കണ്ടെത്തുക എന്നതാണ്. ഇതിന്റെ പ്രാധാന്യം മനസിലാക്കിയാണ് എൻ.ഐ.ഐ.എസ്.റ്റിയിലെ ഗവേഷകർ പ്ലാസ്റ്റിക്കിന് ബദൽ കണ്ടെത്തിയത്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട ധാരാ

കൂടുതൽ വാർത്തകൾ

ബൈജു PC ചാലക്കുടി പിടിച്ച മീനുകളെ കാണാം

നിങ്ങളുടെ മീൻപിടുത്ത ഫോട്ടോസ് ഇവിടെ ഉൾപെടുത്താൽ ക്ലിക്ക് ചെയുക  കിടിലൻ മീൻപിടുത്ത സെൽഫി ഫോട്ടോസ് കാണാൻ ഇവിടെ ക്ലിക്ക് ചെയുക  

VVC വലിയോറയും വനിതാ വിഭാഗത്തിൽ ബാസ്കോ ഒതുക്കുങ്ങലും ചാമ്പ്യന്മാരായി

വള്ളിക്കുന്ന് : വിമുക്തി പദ്ധതിയുടെ ഭാഗമായി വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ വോളിബാൾ മത്സരത്തിൽ പുരുഷവിഭാഗത്തിൽ വി.വി.സി വലിയോറയും വനിതാ വിഭാഗത്തിൽ ബാസ്കോ ഒതുക്കുങ്ങലും ചാമ്പ്യന്മാരായി. ഒന്നിനെതിരെ രണ്ട് സെ റ്റുകൾക്ക് ശോഭന വള്ളിക്കുന്നി നെ പരാജയപ്പെടുത്തി വി.വി.സി വലിയോറ ചാമ്പ്യന്മാരായത്. വനിതാ വിഭാഗത്തിൽ ആർ, സി.സി വള്ളിക്കുന്നിനെ ഒന്നിനെതിരെ രണ്ട്സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ബാസ്കോ ഒതുക്കുങ്ങൽ ചാമ്പ്യൻ മാരായത്. 34ടീമുകൾ മാറ്റൂരച്ച മത്സരത്തിൽ വിജയികൾക്ക് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. ശശികു മാർ സമ്മാനദാനം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി.എം. രാധാകൃഷ്ണൻ അധ്യ ക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി. ശ്രീനാഥ്, ജില്ല വോളിബാൾ ടെക്നിക്കൽ കൺ വീനർ ഷരീഫ് എന്നിവർ സം സാരിച്ചു.

കോഴിക്കോട് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു

കോഴിക്കോട് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ സംഭവത്തിൽ ഒരു മരണം . മൂന്ന് പേർ ഗുരുതരാവസ്ഥയിൽ . കണ്ടപ്പൻചാൽ സ്വദേശിയാണ് മരിച്ചത് . അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ബസ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് കീഴ്മേൽ മറിയുകയായിരുന്നു .ബസിന്റെ മുൻഭാഗത്തിരുന്ന മൂന്നു പേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് കെഎസ്ആർടിസി മറിഞ്ഞത്. ബസിലുണ്ടായിരുന്ന കെഎസ്ആർടിസി കണ്ടക്‌ടർക്കും ഡ്രൈവർക്കും മറ്റു യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം പുഴയോട് ചേർന്ന് കീഴ്മേൽ മറിഞ്ഞ നിലയിലാണ് കെഎസ്ആർടിസി ബസ്. കൈവരികളോ സുരക്ഷാ ബാരിക്കേഡുകളോ ഇല്ലാത്ത പാലത്തിൽ നിന്നാണ് ബസ് പുഴയിലേക്ക് മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടം നടന്ന ഉടനെ തന്നെ ബസിലുണ്ടായിരുന്ന ഏറെ പേരെയും പുറത്തെത്തിച്ചു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിൽ കുടുങ്ങിയ ആളുകളെ പുറത്തെത്തിക്കാനാണ് ശ്രമം. പുഴയിലേക്ക് വീണ ബസ് ക്രെയിൻ ഉപയോഗിച്ച് പുറത്തേക്ക് കയറ്റാനാണ് ശ്ര

വലിയോറ ഈസ്റ്റ്‌ എ. എം. യു. പി.സ്കൂളിൽ പലഹാരമേള സംഘടിപ്പിച്ചു.

വേങ്ങര : വലിയോറ ഈസ്റ്റ്‌ എ. എം. യു. പി.സ്കൂളിൽ പലഹാരമേള സംഘടിപ്പിച്ചു. മൂന്നാം ക്ലാസിലെ പലഹാരപ്പൊതി എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടായിരുന്നു മേള സംഘടിപ്പിച്ചത്. സീനിയർ അധ്യാപകരായ കെ. പവിത്രൻ, എം എസ്.ഗീത ചേർന്ന് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ പി. കെ.ജയപ്രകാശ്, തോമസ് വർഗീസ്, ടി ജലീൽ വിദ്യാർഥികളായ ആയിഷ, മുഹമ്മദ്‌ ജസീർ, സെല്ല, അയിന ദിനേശ്, ഹാഷിർ തുടങ്ങിയവർ നേതൃത്വം നൽകി.

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; പരപ്പനങ്ങാടി സ്വദേശി മരിച്ചു, ഒരാളെ കാണാനില്ല, 35 പേരെ രക്ഷപ്പെടുത്തി

കാസര്‍കോട് കാസര്‍കോട് നീലേശ്വരം അഴിത്തലയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. പരപ്പനങ്ങാടി സ്വദേശി അബൂബക്കര്‍ (58) ആണ് മരിച്ചത്. മുനീര്‍ എന്നയാളെയാണ് കാണാതായത്. ഇയാള്‍ക്കായി തെരച്ചിൽ തുടരുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന മറ്റു 35 പേര്‍ നീന്തി രക്ഷപ്പെട്ടു. നീന്തി രക്ഷപ്പെട്ടവരെ കോസ്റ്റ്ഗാര്‍ഡും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് കരയിലെത്തിക്കുകയായിരുന്നു. രക്ഷപ്പെട്ടവരിൽ ഒമ്പതുപേര്‍ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പടന്ന സ്വദേശിയുടെ ഇന്ത്യന്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ആദ്യഘട്ടത്തിൽ കോസ്റ്റ്ഗാര്‍ഡിനും രക്ഷാപ്രവർത്തകര്‍ക്കും രൂക്ഷമായ കടലേറ്റം കാരണം ബോട്ടിന് അടുത്തെത്താനാകാത്തതും വെല്ലുവിളിയായിരുന്നു. മലപ്പുറം ചെട്ടിപ്പടി സ്വദേശികളും ഒറീസ, തമിഴ്നാട് സ്വദേശികളുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്.ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് നീന്തികയറിയവരെ രക്ഷപ്പെടുത്തിയത്. ശക്തമായ തിരയിൽപ്പെട്ടാണ് ബോട്ട് മറിഞ്ഞത്. 

പുതിയ NH 66 പാതയിലെ പുതിയ ടോൾ പ്ലാസകൾ എവിടെയെലാം ആണെന്ന് അറിയാം NEW NH66 TROLL plaza location

തലപ്പാടി (കാസർഗോഡ്)-കാരോട് (തിരുവനന്തപുരം) എൻഎച്ച് 66 പാതയിലെ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതോടെ 11 പുതിയ ടോൾ പ്ലാസകൾ നിലവിൽ വരും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പുതിയ പാതയുടെ ഭാഗമായി രണ്ട് പുതിയ ടോൾ പ്ലാസകൾ വീതമുണ്ടാകും. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓരോ ടോൾ പ്ലാസ വീതം തുറക്കും. Kasaragod................ Pulloor Periya Kannur.......................Kalyassery Kozhikode.................Mampuzha Malappuram............ Vettichira Thrissur.................. .Nattika Ernakulam............... Kumbalam Alappuzha.................Kommadi Kollam......................Ochira & Kalluvathukkal Thiruvananthapuram...Thiruvallam & not decided(May be at attingal bypass)

മലപ്പുറം ജില്ലാ ട്രോമാകെയർ മിനിഊട്ടിയിൽ ദുരന്തനിവാരണ പ്രത്യേക പരിശീലനം നടത്തി

വേങ്ങര:ദുരന്തനിവാരണ മേഖലയിൽ ഏറെക്കാലം സേവനം ചെയ്തിട്ടുള്ള മലപ്പുറം പാലക്കാട് ജില്ലയിലെ 50 ട്രോമാകെയർ  വളണ്ടിയർമാർക്കാണ് ന്യൂനത സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രത്യേക പരിശീലന പരിപാടി നടത്തിയത് പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ബഹു ജില്ലാ കലക്ടർ വി ആർ വിനോദ് ഐഎഎസ് നിർവഹിച്ചു. മലപ്പുറം ജില്ലയുടെ വിലമതിക്കാനാവാത്ത ഡിസാസ്റ്റർ പ്രവർത്തനമാണ് മലപ്പുറം ജില്ലാ ട്രോമാകെയർ  സംഭാവന ചെയ്യുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു മലപ്പുറം ജില്ല സാമൂഹ്യനീതി ഓഫീസർ ശ്രീമതി ഷീബ മുംതാസ് മുഖ്യപ്രഭാഷണം നടത്തി പ്രഭാഷണത്തിൽ ദുരന്ത മേഖലയിൽ അകപ്പെടുന്ന ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവർക്ക് ദുരന്ത മേഖലയിൽ നിന്നും രക്ഷപ്പെടാനും അവരെ രക്ഷപ്പെടുത്താനും ഉതകുന്ന പരിശീലനമായി മാറും എന്ന് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.  കാലിക്കറ്റ് ഇൻറർനാഷണൽ എയർപോർട്ട് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് മാനേജർ ശ്രീ ബെൻസിൽ പി ജോൺ മുഖ്യാതിഥിയായിരുന്നു. മലബാറിനെ സംബന്ധിച്ചിടത്തോളം അപകടങ്ങളിൽ പെടുന്നവർക്കും അശണരർക്കും താങ്ങും തണലുമായാണ്  ട്രോമാകെയർ പ്രവർത്തിച്ചത് ഇക്കഴിഞ്ഞ  വിമാന ദുരന്തത്തിൽ സംഘടനയുടെ പങ്ക് വളരെ വലുതാണെന്ന് ആ

രാത്രി വീട്ടിൽനിന്നും കാണാതായ 13 വയസ്സുകാരി ഊട്ടിയിൽ

  രാത്രി വീട്ടിൽനിന്നും  കാണാതായ 13 വയസ്സുകാരി ഊട്ടിയിൽ ഇൻസ്റ്റ​ഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച 18 കാരനൊപ്പം പോലീസ് പിടികൂടി --l  ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചയാളുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി നാടുവിട്ടു. പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ രാത്രി വീട്ടിൽനിന്നു കാണാതായ 13 വയസ്സുകാരിയാണ് സുഹൃത്തി ന്റെയൊപ്പം പോയത്. പോലീസിന്റെ തിരച്ചിലിൽ ഇരുവരെയും ഊട്ടിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന 18കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ സൗഹൃദം സ്ഥാപിച്ചത്. പെൺകുട്ടിയുടെ മാതാവ് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചൊക്ലി മേനപ്രത്തെ മുഹമ്മദ് ബിനിനെയും (18) പെൺകുട്ടിയെയും കണ്ടെത്തിയത്. ഇവരെ സഹായിച്ച സനീദ് നെ നേരത്തേ അറസ്റ്റ് ചെയ്‌തു ജാമ്യത്തിൽ വിട്ടിരുന്നു.   ▪️

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്റു മത്സ്യങ്ങളെ

പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയ ഇ-ചെലാന്‍ പിഴ യഥാസമയം അടവാക്കുവാന്‍ സാധിക്കാത്തവര്‍ക്കായി ഇ-ചെലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു.

പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയ ഇ-ചെലാന്‍ പിഴ യഥാസമയം അടവാക്കുവാന്‍ സാധിക്കാത്തവര്‍ക്കായി 2024 ഒക്ടോബര്‍ 21, 22, 23, 24 തിയ്യതികളില്‍ ഇ-ചെലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിന് പങ്കെടുക്കുന്നവർ ഇ-ചെലാൻ കോപ്പി  കൈവശം കരുതേണ്ടതാണ്. വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയിട്ടുള്ള ഇ-ചെലാന്‍ പിഴകളില്‍ യഥാസമയം അടവാക്കുവാന്‍ സാധിക്കാത്തതും നിലവില്‍ ബഹു. കോടതി മുമ്പാകെ അയച്ചിട്ടുള്ളതുമായ ചെലാനുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള ചെലാനുകള്‍ പിഴയൊടുക്കി തുടര്‍ നടപടികളില്‍ നിന്നും ഒഴിവാകുന്നതിനായി മലപ്പുറം ജില്ലാ പോലീസും മോട്ടോര്‍ വാഹന വകുപ്പും (എന്‍ഫോഴ്സ്മെന്‍റ് വിഭാഗം) സംയുക്തമായി മലപ്പുറം എം എസ് പി കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് 2024 ഒക്ടോബര്‍ 21, 22, 23, 24 തിയ്യതികളില്‍ രാവിലെ 10.00 മണി മുതല്‍ വൈകുന്നേരം 04.00 മണി വരെ സംഘടിപ്പിക്കുന്ന ഇ-ചെലാന്‍ അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടെത്തി Credit Card / Debit Card / UPI ഉപയോഗിച്ച്  പിഴ അടവാക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.