*02/12/24*
*11:00am*
*നായ കുറുകെ ചാടി ബൈക്ക് യാത്രികക്ക് പരിക്ക്*
ചെമ്മാട് അമ്പലപ്പടിയിൽ നായ ബൈക്കിന്റെ മുമ്പിൽ ചാടി അപകടം . പരിക്ക് പറ്റിയ സ്ത്രിയെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.
സുബിത 38 എന്ന വ്യക്തി ആണ് പരിക്ക് പറ്റിയത്
റിപ്പോർട്ടർ :റിയാസ് ചെമ്മാട്
= ==============
*02/12/2024*
*10:00 am*
*തൃശൂർ കോഴിക്കോട് ദേശീയപാതയിൽ കാച്ചടിയിൽ വീണ്ടും അതേ സ്ഥലത്ത് വാഹനാപകടം*
കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം സംഭവിച്ചിരിക്കുന്നത്
അപകടത്തിൽ ആർക്കും പരിക്കില്ല
അപകടകാരണം
ദേശീയപാതയിലെ മഴവെള്ളം കെട്ടിനിൽക്കുന്നതിനാലാണ് ആയതിനാൽ വാഹന ഡ്രൈവർമാർ ശ്രദ്ധിച്ചു പോകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു
റിപ്പോർട്ട് : ഫൈസൽ താണിക്കൽ
=====================
*02/12/2024*
*10:00 am*
*തൃശൂർ കോഴിക്കോട് ദേശീയപാതയിൽ കാച്ചടിയിൽ വാഹനാപകടം*
കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം സംഭവിച്ചിരിക്കുന്നത്
അപകടത്തിൽ പരിക്ക് പറ്റിയ വ്യക്തിയെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
മറ്റു വിവരങ്ങൾ അറിവായി വരുന്നുള്ളു
റിപ്പോർട്ട് : ഫൈസൽ താണിക്കൽ
*02/12/24*
*9:18am*
*പരപ്പനങ്ങാടി വീടിന്റെ മതില് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്*
പരപ്പനങ്ങാടി ഭാരത് ജിം റോഡിൽ സൂപ്പി കുട്ടി സ്കൂളിന്റെ പുറകുവശത്തുള്ള വീടിന്റെ മതിൽ വീണ് രണ്ട് കുട്ടികൾക്ക് നിസാരപ്പരിക്ക്
പരിക്ക് പറ്റിയ കുട്ടികളെ പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
30/10/2024
12:50 am
മലപ്പുറം ജില്ലയിലെ നിലമ്പൂർ പോത്തുകൾ ആനക്കല്ലിൽ ഭൂമിക്കടിയിൽ നിന്നും ഉഗ്രസ്ഫോടന ശബ്ദം കേട്ടതിനെ തുടർന്ന് പ്രദേശവാസികളായ ആളുകളെ തൊട്ടടുത്തുള്ള സ്കൂളിലേക്ക് മാറ്റി പാർപ്പിച്ചു എന്ന് അറിയാൻ കഴിയുന്നു ഉപ്പട 10,11 വാർഡുകളിലെ ആളുകളെയും ആനക്കല്ല് 32 കോളനിയിൽ നിന്നുള്ള ആളുകളെയും ആണ് എൽ പി സ്കൂളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുള്ളത്
29/10/2024
09:40 Am
കുറ്റിപ്പുറത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
കുറ്റിപ്പുറം ഹൈവേ ജംഗ്ഷനിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ആനക്കര സ്വദേശി വിഘ്നേഷിന് ഗുരുതര പരിക്കേറ്റു: ഇന്ന് (ചൊവ്വ ) രാവിലെ യാണ് അപകടം : ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
റിപ്പോർട്ട് : ജംഷീർ കൂരിയാടാൻ
28/10/2024 5:00PM
താനൂർ കടലിൽ നിന്നു അജ്ഞാത മൃതദേഹം ലഭിച്ചു
താനൂർ കടലിൽ നിന്നും 8 നോട്ടിക്കൽ മൈൽ അകലെ പുരുഷന്റെ മൃതദേഹം ലഭിച്ചു
ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കും.
മൃതദേഹതിന് ഏകദേശം നാലോ അഞ്ചോ ദിവസം പഴക്കം തോന്നിക്കും, മുഖം തിരിച്ചറിയാൻ പറ്റാത്ത നിലയിലാണ് ഉള്ളത്
മൃതദേഹം തിരുരങ്ങാടി താലൂക്ക് ഗവണ്മെന്റ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു
റിപ്പോർട്ട് : KP ബാബു
28/10/2024
10:10 am
കൊണ്ടോട്ടിയിൽ വാഹനാപകടം
കൊണ്ടോട്ടി മുസ്ലിയാരങ്ങാടിക്കടുത്ത് കോളനി റോഡിൽ ബൈക്കുകൾ തമ്മിലിച്ചു ഒരാൾക്ക് പരിക്ക്
പരിക്കേറ്റത് അബ്ദുള്ള കുട്ടി (62)വയസ്സ്
പരിക്ക് പറ്റിയെ വ്യക്തിയെ കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരംമാണെന്ന് അറിയുന്നു
റിപ്പോർട്ട് : ഫവാസ്പതിനാറുങ്ങൾ
28/10/2024
8:40 am
തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ കോഴിച്ചെന ഗ്യാസ് സിലിണ്ടറുമായി പോകുന്ന ലോറിയും കെ എൻ ആർ സിയുടെ ക്രെയിനും തട്ടിയതായി അറിഞ്ഞു ആർക്കും പരിക്കുകൾ ഒന്നും ഇല്ല എന്ന് അറിയാൻ കഴിഞ്ഞു
റിപ്പോർട്ട് : റഫീഖ് വെഞ്ചാലി
27/10/2024
09:29 Pm
തിരൂർ ചെമ്പ്ര മീനടത്തൂർ അടുത്ത് യുവതി ട്രെയിൻ തട്ടി മരണപ്പെട്ടു
കെ പുരം വെട്ടുകുളം സ്വദേശി വെള്ളിയത്ത് മുസ്തഫയുടെ മകൾ ബിൻസിയ (24)വയസ്സ് മരണപ്പെട്ടത്
മൃതദ്ദേഹം ട്രാക്കിൽ നിന്നും മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റാനുള്ള നടപടികൾ തുടരുന്നു
മറ്റു വിവരങ്ങൾ അറിവായി വരുന്നു
റിപ്പോർട്ട് : ഹുസൈൻ താനൂർ
*
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ