കുവൈത്തിൽ പ്രവേശന നിരോധനം ഏർപ്പെടുത്താനുള്ള രാജ്യങ്ങളുടെ പട്ടിക വീണ്ടും പരിഗണനയിൽ എന്ന് റിപ്പോർട്ട്.
കുവൈത്തിൽ ഒമിക്രോണിനെ തുടർന്നുള്ള കോവിഡ് വ്യാപനം വർദ്ധിച്ച പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കൊറോണ ഉന്നത അവലോകന സമിതി മന്ത്രി സഭക്ക് സമർപ്പിച്ച നിർദ്ദേശങ്ങളിൽ രാജ്യത്ത് പ്രവേശന നിരോധനമുള്ള രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുവാൻ ശുപാർശ്ശചെയ്തതായി റിപ്പോർട്ട്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രമാണു ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ നിലവിൽ രാജ്യത്തെ ആരോഗ്യ സാഹചര്യത്തിൽ പ്രത്യേക രാജ്യങ്ങൾക്ക് പ്രവേശന നിരോധനം ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യം ഇല്ലെന്നും, വരും ദിവസങ്ങളിൽ രോഗ വ്യാപന തോത്, തീവ്ര പരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണം മുതലായ ഘടകങ്ങൾ വിലയിരുത്തിയ ശേഷം ഇക്കാര്യം പരിഗണിച്ചാൽ മതിയെന്നുമാണു കൊറോണ ഉന്നത അവലോകന സമിതി സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. നിലവിൽ 9 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കുവൈത്തിലേക്ക് നേരിട്ടുള്ള വിലക്ക് നില നിൽക്കുന്നുണ്ട്.ആഗോള തലത്തിൽ വിവിധ രാജ്യങ്ങളിലെ രോഗ വ്യാപന നിരക്ക് വിലയിരുത്തിയ ശേഷം പട്ടികയിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്താനാണു ആലോചന.
Date: 07 January 2022
കടപ്പാട്: Kuwait News Index
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ