നബിദിനാഘോഷത്തിന് ലക്ഷത്തിൽ പരം പുളി ക്കുരുവിൽ തീർത്ത കവാടം ഒരുക്കി വലിയോറയിലെ റുഷ്ദുൽ വിൽദാൻ മദ്രസയിലെ പൂർവ്വവിദ്യാർത്ഥികൾ
നബിദിനാഘോഷത്തിന് ലക്ഷത്തിൽ പരം പുളി ക്കുരുവിൽ തീർത്ത കവാടം ഒരുക്കി വലിയോറയിലെ റുഷ്ദുൽ വിൽദാൻ മദ്രസയിലെ പൂർവ്വവിദ്യാർത്ഥികൾ വലിയോറ:പുത്തനങ്ങാടി റുശ്ദുൽ വിൽദാൻ ഹയർ സെക്കണ്ടറി മദ്രസയിൽ നബിദിനാഘോഷങ്ങളുടെ ഭാഗമായി ലക്ഷകണക്കിന് പുളികുരുകളാൽ തീർത്ത കവാടം ശ്രദ്ധയാകർഷിച്ചു. പ്രയസുഹൃത്തും പൂർവ്വ വിദ്യാർത്ഥികൂടി ആയിരുന്ന കാട്ടിൽ അബ്ദുൽ ലത്തീഫ് എന്നവരുടെ സ്മരണ ക്കായിട്ടാണ് കവാടം ഒരുക്കിയത്. ജില്ല ക്കകത്തും പുറത്തു നിന്നുമായിട്ടാണ് കവാടത്തിന് പുളികുരുകൾ ശേഖരിച്ചത്. വ്യത്യസ്ഥ കവാടങ്ങൾ നിർമാണങ്ങളിലൂടെ ശ്രദ്ധേയനായ അസീസ് കൈപ്രൻ ന്റെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളായ ജുറൈജ് കാട്ടിൽ,ഷുഹൈബ് കെ,അഫ്സൽ എ.പി,നവാസ് ഇ,സ്വാലിഹ്,സിനാൻ എ.പി,സൽമാൻ കൈപ്രൻ,മുത്തു കാട്ടിൽ,ഫാസിൽ കെ.കെ,ഷെരീഫ് കാട്ടിൽ,മുജീബ് അരീക്കൻ,ജവാദ് കട്ടിൽ,ഉസ്മാൻ കരുവള്ളി,ദിൽഷാദ് കൈപ്രൻ,അമൻ എ.കെ,റിഷാൻ എ.കെ,എന്നിവർ നിർമാണത്തിന്റെ ഭാഗമായി.