ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മരണം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വേങ്ങര വലിയോറ പരപ്പിൽപാറ സ്വദേശി കേലപ്പുറത്ത് സുജാത സുനിൽ കെ.എം (52) അന്തരിച്ചു.

വേങ്ങര : മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വേങ്ങര വലിയോറ പരപ്പിൽപാറ സ്വദേശി കേലപ്പുറത്ത് സുജാത സുനിൽ കെ.എം (52) അന്തരിച്ചു.  അവയവ ദാനത്തിനു ശേഷം തിരുരങ്ങാടി പി.എസ്.എം.ഒ കോളേജ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വെക്കും. നാളെ ബുധനാഴ്ച ഉച്ചയോടെ വലിയോറയിൽ കുടുംബ ശ്മശാനത്തിൻ സംസ്കാരം നടക്കും. പക്ഷാഘാതം പിടിപെട്ട് ഒരാഴ്ച്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരള ഗസറ്റട് ഓഫീസേഴ്സ് അസോസിയേഷൻ വനിതാ വിംഗ് സംസ്ഥാനകമ്മറ്റി അംഗമാണ്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് അലുംനി ഭാരവാഹിയാണ്. അച്ഛൻ : പരേതനായ മോഹനൻ കെ.പി. അമ്മ: സരോജിനി ടീച്ചർ (റിട്ട.എച്ച്.എം വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂൾ). ഭർത്താവ്: സുനിൽ നാരായണൻ (ബിസ്നസ്, കേരളശ്ശേരി കോങ്ങാട്). മകൾ: ശ്രീലക്ഷ്മി-അമ്മു (വിദ്യാർത്ഥി,കലാക്ഷേത്ര, ചെന്നൈ). സഹോദരങ്ങൾ: സബിത,സിമി,അഭിലാഷ്,സംഗീത.

കുളങ്ങര അബ്ദുറഹ്മാൻ( കുഞ്ഞാപ്പു) (60) മരണപെട്ടു

വലിയോറ:പരപ്പിൽ പാറ സ്വദേശി പരേതനായ കുളങ്ങര മുഹമ്മദ് എന്നവരുടെ മകൻ കുളങ്ങര അബ്ദുറഹ്മാൻ എന്ന കുഞ്ഞാപ്പു ഇന്ന് ( 27-03- 2025, വ്യാഴം) രാവിലെ 9 മണിയോടടുത്ത സമയത്ത് മരണപ്പെട്ട വിവരം അറിയിക്കുന്നു.  പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് (വ്യാഴം) ഉച്ചക്ക് 3 മണിക്ക് അടക്കാപുര ഇരുകുളം ജുമാ മസ്ജിദിൽ. ദീർഘ കാലമായി പരപ്പിൽ പാറയിലെ ഹോട്ടലിൽ ജോലി ചെയ്ത് കൊണ്ടിരുന്ന അദ്ദേഹം ഒരു മാസത്തോളമായി ഉദര സംബന്ധമായ അസുഖത്തിന് ചികിത്സയിൽ ആയിരുന്നു. മനാട്ടിപറമ്പ് സ്വദേശി ആലുങ്ങൽ ഹാജറയാണ് ഭാര്യ. മക്കൾ: നിസാർ, റാഫി (പള്ളു), ഉനൈസ്, വാജിദ്, റാഷിദ്, യുസൈറ, ഫാത്തിമ റിദ, ഫാത്തിമ റിൻഷ  മരുമക്കൾ: സലിം ( തിരൂരങ്ങാടി), ഫർഹാന ( പടിക്കൽ) , നസ്ലി ( പതിനാറുങ്ങൽ)

ഗോപാലൻ മാഷ് വാഹനാപകടത്തെ തുടർന്ന് ഹോസ്പിറ്റലായിരിക്കെ മരണപെട്ടു

പ്രിയമുള്ളവരെ വലിയോറ AMUPS മുൻ അദ്ധ്യാപകനും മുൻവേങ്ങര വില്ലേജ് ഓഫീസ് റുമായിരുന്ന  , വലിയോറ പാറമ്മൽ സ്വദേശി Rt ഡപ്യൂട്ടി തഹസി ദാർ, കരങ്ങാടൻ ഗോപാലൻ മാഷ്. ഇന്നലെ കച്ചേരിപ്പടി പുത്തനങ്ങാടി റോഡിൽ വാഹനപകടത്തെ തുടർന്നുകോട്ടയ്കൽ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ  മരണപ്പെട്ടു. അപകടത്തിന്റെ  അപകടത്തിന്റെ CCTV VIDEO കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പരപ്പിൽപാറ കള്ളിയത് അബ്ദുറഹീം എന്നവർ മരണപെട്ടു

വലിയോറ പരപ്പിൽപാറ : പരപ്പിൽ പാറ സ്വദേശി   പരേതനായ കള്ളിയത്ത് അബ്ദുറഹ്മാൻ മുസ്ലിയാരുടെ മകൻ അബ്ദുറഹീം എന്നവർ അല്പ സമയം മുമ്പ് മരണപ്പെട്ടു. മയ്യത്ത്നി സ്കാരം തിങ്കൾ രാവിലെ .  കള്ളിയത്ത് അബ്ദുൽ ഖരീം മുസ്ല്യാർ. മുഹമ്മദ്  കുഞ്ഞി . അബ്ദുസലാം. എന്നിവരുടെ സഹോദരനാണ് ☪️☪️☪️☪️☪️☪️☪️☪️☪️☪️          മരണ വാർത്ത ( 05-01-2025,ഞായർ 9:00 pm) അബ്ദുറഹീം കള്ളിയത്ത് ( 54 വയസ്സ്) വലിയോറ പരപ്പിൽ പാറ സ്വദേശി  പരേതനായ കള്ളിയത്ത് അബ്ദുറഹിമാൻ മുസ്‌ലിയാരുടെ മകൻ അബ്ദുറഹീം കള്ളിയത്ത്( കരീം മുസ്ലിയാർ,മുഹമ്മദ്‌ കുഞ്ഞി, അബ്ദുസ്സലാം, ഖദീജ എന്നിവരുടെ സഹോദരൻ)  (സൈഫുദ്ധീന്റെ പിതാവ് )  ( ഭാര്യ ചുള്ളിപ്പാറ സ്വദേശി അടക്കുപറമ്പൻ അസ്മാബി) എന്നവർ ഇന്ന് രാത്രി 8 മണിയോടടുത്ത സമയം കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. പരേതന്റെ മയ്യിത്ത് നിസ്കാരം നാളെ (06-01-2025, തിങ്കൾ ) രാവിലെ 8:30 മണിക്ക്  പുത്തനങ്ങാടി ജുമാ മസ്ജിദിൽ വെച്ച് നടക്കുന്നതാണ്. കുറച്ചു ദിവസങ്ങളായി വയർ സംബന്ധമായ അസുഖത്തിന് കോഴിക്കോട് ബേബി മെമ്മോറി...

പുത്തനങ്ങാടി സ്വദേശി ( ഇപ്പോൾ കച്ചേരിപ്പടിയിൽ താമസം ) TP അലവിക്കുട്ടി ഹാജി (73) മരണപെട്ടു

വലിയോറ :പുത്തനങ്ങാടി സ്വദേശി ( ഇപ്പോൾ കച്ചേരിപ്പടിയിൽ താമസം ) സമസ്തയുടെയും മുസ്ലിം ലീഗിൻ്റെയും നേതാവും അബൂദാബിയിൽ KMCC യുടെയും ഇസ്ലാമിക്ക് സെൻ്ററിൻ്റെയും സുന്നി സെൻ്ററിൻ്റെയും സാരധിയുമായിരുന്ന മലപ്പുറം എയർലയൻസ് ഹോട്ടൽ ഉടമ TP അലവിക്കുട്ടി ഹാജി (73) അല്ലപ സമയം മുമ്പ് മരണപ്പെട്ട വിവരം അറിയിക്കുന്നു. അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ - ആമീൻ, മയത്ത് നിസ്കാരം 3 മണിക്ക് കച്ചേരിപ്പടി തുമരത്തിയിൽ ജുമാ മസ്ജിതിൽ

പന്തപ്പുലാൻ മുഹമ്മദ് ഹാജി എന്നവർ മരണപ്പെട്ടു.

വലിയോറ പുത്തനങ്ങാടി അരീക്കപ്പള്ളിയാളി സ്വദേശി പന്തപ്പുലാൻ മുഹമ്മദ് ഹാജി എന്നവർ മരണപ്പെട്ടു.  മക്കൾ-ഇബ്രാഹിം, നാസർ, സുഹറ, സാജിദ. മരുമക്കൾ ആട്ടക്കുളയൻ ഹംസക്കുട്ടി, ശരീഫ് മുള്ളൻ, സുഹറാബി, ആരിഫ.  മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 11-30ന് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിദിൽ.

കരിമ്പിൽ അബ്ദു എന്നവരുടെ അനുജൻ കരിമ്പിൽ മുഹമ്മദലി അൽപ്പസമയം മുൻപ് മരണപ്പെട്ടു

വലിയോറ : പുത്തനങ്ങാടി സ്വദേശി പരേതനായ കരിമ്പിൽ ഹസ്സൻകുട്ടി എന്നവരുടെ മകൻ മുഹമ്മദലി (54)തന്തൂർ ഹട്ട് മലപ്പുറം എന്ന വർ മരണപ്പെട്ട വിവരം അറിയിക്കുന്നു, ഭാര്യ സാജിത കോയിക്കൽ കോയിച്ചെന, സഹോദങ്ങൾ അബ്ദുഹാജി, മുഹമ്മദ് കുട്ടി, ആയിശു ചേറൂർ , നഫീസു , തീരൂരങ്ങാടി,സൈമു, പൂക്കി പറമ്പ്, ജനാസ നിസ്കാരം 3 മണിക്ക് പുത്തനങ്ങാടി ജുമാമസ്ജിദിൽ , അല്ലാഹു പ്രിയ സ്നേഹിതന് മഹ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ - ആമീൻ

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങര ഗ്രാമപഞ്ചായത്ത് എൻ ടി അബ്ദുന്നാസറിനെ പ്രസിഡന്റായി പ്രഖ്യാപിച്ചു

വേങ്ങര ഗ്രാമപഞ്ചായത്തിലെ പുതിയ ഭരണസമിതിയിൽ   പ്രസിഡന്റായി തിരഞ്ഞെടുത്ത N.T. നാസർ (കുഞ്ഞുട്ടി)സാഹിബിനെയും. വൈസ് പ്രസിഡന്റായി  ഫാത്തിമ ജലീൽ ചോലക്കൻ എന്നിവരെയും തിരഞ്ഞെടുത്തു. എൻ ടി അബ്ദുന്നാസർ നിലവിൽ യു ഡി എഫ് ഭരിക്കുന്ന വേങ്ങര സഹക രണ ബേങ്കിന്റെ പ്രസിഡന്റാ ണ്. നേരത്തെ കോൺഗ്രസ്സി ലായിരുന്ന അബ്ദുന്നാസർ 1995-2000 കാലഘട്ടത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരു ന്നു. പിന്നീടാണ് കോൺഗ്രസ്സ് വിട്ട് ലീഗിൽ ചേർന്നത്. 20-ാം വാർഡ് കച്ചേരിപ്പടിയിൽ നി ന്നാണ് ജനവിധി തേടിയത്. 164 വോട്ടിന്റെ ഭൂരിപക്ഷത്തി ലാണ് വിജയിച്ചത്.  വൈസ് പ്രസിഡന്റായി  തിരഞ്ഞെടുത്ത ഫാത്തിമ ജലീൽ ചോലക്കൻ  കോൺഗ്രസ്‌ പ്രവർത്തകയാണ് *മലപ്പുറം ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷരും ഉപാധ്യക്ഷരും* *പൊന്നാനി നഗരസഭ*  ചെയര്‍പേഴ്സണ്‍- സി.വി. സുധ (സി.പി.ഐ.എം) വൈസ് ചെയര്‍പേഴ്സണ്‍- സി.പി. സക്കീര്‍ (സി.പി.ഐ.എം) *വളാഞ്ചേരി നഗരസഭ*  ചെയര്‍പേഴ്സണ്‍ - ഹസീന വട്ടോളി (ഐ.യു.എം.എല്‍) വൈസ് ചെയര്‍പേഴ്സണ്‍- കെ.വി. ഉണ്ണികൃഷ്ണന്‍ (ഐ.എന്‍.സി)  *മഞ്ചേരി നഗരസഭ*  ചെയര്‍പേഴ്സണ്‍ - വല്ലാഞ്ചിറ അബ്ദുല്‍ മജീദ് (...

മിനി ഊട്ടി ഏരിയയിൽ വൻതീപിടുത്തം Live

/AVvXsEinLIleDYwy28P2ny6mCM6FZljW-uvKHJSIVZrr3SviQ3Pnbv_wFPsFGqW837dDhx_ivMi55uKCky5oYA7Vojw4Q6Vl0Dt5zWvt4PFe671R4Oa8LPV-Z26tZ59TfdcLURbspfHD4nUiUk8XaSRzONx2ldxnT7EGLwZWf145IWhgk3HYepqoTAoHaMZzvO8A" imageanchor="1" style="margin-left: 1em; margin-right: 1em;"> തീപ്പിടുത്തം മലപ്പുറം മിനി ഊട്ടി മൈലാടിയിൽ ചെരുപ്പ് ഫാക്ടറിയിൽ തീപ്പിടുത്തം. വലിയ രീതിയിലുള്ള പുക പ്രദേശത്ത് വ്യപിക്കുന്നതായി അറിയുന്നു. ആളപായം ഉള്ളതായി വിവരം ഇല്ല. ഫയർഫോഴ്സ് സംഭവ സ്ഥലത് എത്തി തീ അണക്കാൻ ശ്രമം തുടങ്ങി                           ....

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

കരിപ്പൂർ വ്യൂ പോയിന്റിൽ താഴ്ചയിലേക്ക് വീണ ആൾ മരണപെട്ടു

കരിപ്പൂർ: വിമാനത്താവള പരിസരത്ത് വെങ്കുളം ഭാഗത്ത് കാഴ്ച്ചകാണാൻ എത്തിയ യുവാവ് താഴ്ചയിലേക്ക് വീണ് മരണപെട്ടു. ഗുരുതര പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിരിന്നു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ ആണ് അപകടത്തിൽ പെട്ടത് എന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. അപകടം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇന്നു പുലർച്ചെ അഞ്ചാരയോടെയാണ് അപകടം സംബന്ധിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. കരിപ്പൂർ വിമാനത്താവള വ്യൂ പോയിന്റ് ആണിവിടെ. വിമാനമിറങ്ങുന്നതും പോകുന്നതും കാണാൻ ഇവിടെ ഒട്ടേറെ പേർ എത്തുന്ന സ്ഥലമാണ്.  അപകടം ഉണ്ടാവുന്നതിനാൽ പോലീസ് ഇവിടെ നേരത്തെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു...! മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ എന്ന 30 വയസ്സുകാരനാണ് മരണപ്പെട്ടത് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ 

ഇബ്രാഹിംകുഞ്ഞ് സാഹിബ് മരണപ്പെട്ടു

മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബ് വിടവാങ്ങി. എം.എസ്.എഫിലൂടെ രാഷ്ട്രീയരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം യൂത്ത് ലീഗ് നേതാവായും തിളങ്ങി. ദീർഘകാലം എറണാകുളം ജില്ല മുസ്‌ലിംലീഗിന്റെ അമരക്കാരനായിരുന്നു. എറണാകുളത്തും തെക്കൻ ജില്ലകളിലും മുസ്‌ലിംലീഗ് പ്രസ്ഥാനത്തിന്റെ വളർച്ചക്കും മുന്നേറ്റത്തിനും നിസ്തുല സംഭാവനകൾ നൽകി. 2011 മുതൽ 2016 വരെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും 2005ൽ വ്യവസായ വകുപ്പ് മന്ത്രിയായും ഭരണരംഗത്തും മികവ് തെളിയിച്ചു. 2012ൽ ഡെക്കാൻ ക്രോണിക്കിളിന്റെ മികച്ച മന്ത്രി എന്ന അംഗീകാരം നേടി. കളമശ്ശേരി നിയോജക മണ്ഡലത്തിന്റെ ജനകീയ എം.എൽ.എ ആയിരുന്നു. സാധാരണക്കാർക്ക് എപ്പോഴും ആശ്രയിക്കാവുന്ന വ്യക്തിത്വം എന്ന നിലയിലാണ് പൊതുരംഗത്ത് അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചത്.  2012 കേരള രത്‌ന പുരസ്‌കാരം, ബെസ്റ്റ് മിനിസ്റ്റർ ഓഫ് 2013 കേളീ കേരള പുരസ്‌കാരം, യു.എസ്.എ ഇന്റർനാഷണൽ റോഡ് ഫെഡറേഷൻ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതി...

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

ആസാം വാള assam vala

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

സുഹാനെ മരിച്ച നിലയിൽ കണ്ടെത്തി.കാണാനായ 6 വയസ്സുകാരൻ സുഹാനെവീട്ടിൽ നിന്ന് അരകിലോമീറ്ററോളം അകലെ ഒരു കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

സുഹാനെ മരിച്ച നിലയിൽ കണ്ടെത്തി. കാണാനായ 6 വയസ്സുകാരൻ സുഹാനെ വീട്ടിൽ നിന്ന്  അരകിലോമീറ്ററോളം അകലെ ഒരു   കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ് താഹിത ദമ്പതികളുടെ മകൻ  സുഹാൻ (6) നെ യാണ് മരിച്ച നിലയിൽ കണ്ടത്. കുളത്തിന്റെ മധ്യഭാഗത്ത് പൊങ്ങിനിൽക്കുന്ന നിലക്കാണ് മൃതദേഹം ലഭിച്ചത്. കാണാതായി 21 മണിക്കൂറുകൾക്ക് ശേഷമാണ് സുഹാന്റെ മൃതദേഹം ലഭിച്ചത്. മൃതദേഹം ചിറ്റൂർ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി.  ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഒപ്പം കളിച്ചുകൊണ്ടിരുന്ന സഹോദരനോട് പിണങ്ങി  വീടിനു പുറത്തേക്കിറങ്ങിയ  സുഹാനെ പിന്നീട് കാണാതാവുകയായിരുന്നു. കുട്ടിക്കായി വ്യാപക തിരച്ചിൽ തുടരുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്