2017 ജൂലായ് 11ന് ഇട്ട പോസ്റ്റ് ഇങ്ങനെ സത്യമായി ഭവിക്കും എന്ന് കരുതിയിരുന്നില്ല പോസ്റ്റ് social Media viral
ബിനു രാജ് 11 ജൂലൈ 2017.ൽ പോസ്റ്റ് ചെയ്ത പോസ്റ്റ് വായിക്കാം
രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് വനിത, ഗൃഹലക്ഷ്മി പോലെയുള്ള പ്രസിദ്ധീകരണങ്ങളിൽ കാണാൻ സാധ്യതയുള്ളത്- കവർ പേജായി ദിലീപും കാവ്യയും പിന്നെ ഓമനത്തമുള്ള ഒരു കുഞ്ഞും ഒപ്പം ചിലപ്പോൾ മീനാക്ഷിയും ഉണ്ടാകും. "ആ അഗ്നിപരീക്ഷ ഞങ്ങൾ അതിജീവിച്ചു" എന്നായിരിക്കും തലക്കെട്ട്. "ആരോടും പരാതിയില്ല ആരോടും വിദ്വേഷവുമില്ല എല്ലാം ഒരു ദുസ്വപ്നം പോലെ തോന്നുന്നു. ചിലപ്പോൾ ദൈവം എനിക്കായി കരുതി വച്ചിരുന്ന പരീക്ഷണങ്ങളായിരിക്കും എല്ലാം. ദൈവത്തിന്റെ പേര് ഉള്ളവരെ അദ്ദേഹം വല്ലാതെ പരീക്ഷിക്കുമെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. എല്ലാം ഞങ്ങൾ സഹിച്ചു. കാവ്യ പതറാതെ കൂടെ നിന്നു. ഒപ്പം നിന്ന എല്ലാവർക്കും നിറഞ്ഞ നന്ദി. ഇപ്പോൾ എന്റെ ശ്രദ്ധ മുഴുവൻ ഞങ്ങളുടെ കുഞ്ഞിലാണ്. മറ്റൊന്നും എന്റെ മനസിലില്ല. അതെല്ലാം കഴിഞ്ഞ് സ്വസ്ഥമാകുമ്പോൾ സിനിമയെ കുറിച്ച് ആലോചിക്കാം. ഇപ്പോൾ ബിസിനസ് നന്നായി നടക്കുന്നു. ഉടനെ തന്നെ പുതിയ ഒരു ഹോട്ടൽ കൂടി തുറക്കുന്നുണ്ട്".- ദിലീപ് പറഞ്ഞു നിർത്തി. അഭിമുഖം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ മുറ്റത്തെ തുളസിത്തറയിൽ കാവ്യ തെളിയിച്ച ചെരാത് കെട്ടിരുന്നില്ല. ഒരിക്കലും
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ