ഞാൻ ഇവിടേ ചൂണ്ടിക്കാണിക്കുന്നത് കേരളത്തിന്റെ വ്യാപാര മേഖലയായ ഏറ്റവും തിരക്കുള്ള എറണാകുളം ജില്ലയിലേ വൈറ്റില ജംഗ്ഷൻ,, ഇത്രയും സംവിധാനങ്ങൾ ഉള്ളോ ഇവിടേ? ഇതിനേലും വലിയ ഒരു അത്യാഹിതം സംഭവിച്ചാൽ എന്താകും ഇവിടത്തെ സ്ഥിതി? വൈറ്റില പാലവും മുകളിൽ മെട്രോട്രയിൻ,, ഉടൻ തീയണയ്ക്കാനുള്ള സംവിധാനങ്ങൾ ഇത്തരം ജംഗ്ഷനുകളിൽ ഇനിയെങ്കിലും വേണ്ടതല്ലേ? ഇവിടേ ഇങ്ങനേയാണെങ്കിൽ സർക്കാരിന്റെ പല പദ്ധതികൾക്കും അതീവസുരക്ഷ പാലിക്കേണ്ടതല്ലേ? നമ്മുടേ നാട് വികസനപാതയിലൂടേ ,,എന്നിട്ടും അതിവേഗതയിലുള്ള സംവിധാനങ്ങളുടേ പോരായ്കയില്ലേ ? വികസനം വേണം അതിനനുസരിച്ച് ജനങ്ങളുടേ സുരക്ഷയും അത് പോലെയായിരിക്കേണ്ടേ ? ഇനിയെങ്കിലും തിരക്കേറിയ ജംഗ്ഷനുകളിൽ വികസനത്തിനോടൊപ്പം അതീവ സുരക്ഷാ സംവിധാനങ്ങളും സ്ഥാപിക്കുക,, വൈറ്റില പോലുള്ള ജംഗ്ഷനിൽ പാലത്തിന് സമീപത്തായി തന്നേ അതിനുള്ള സംവിധാനങ്ങൾക്ക് സ്ഥലവും ഉണ്ട്.
ഇവിടേ ട്രാഫിക്ക് ബ്ലോക്ക് വന്നാൽ എല്ലാവശങ്ങളിലും വലിയ ബ്ലോക്ക് ഉണ്ടാകും,, ഒരു വാഹനത്തിന് തീപിടിച്ചാൽ അത് മറ്റ് വാഹനങ്ങളിലേക്കും പടരാൻ സാധ്യത ഉണ്ട് ,,അങ്ങനെ വൻ അഗ്നിബാധ ഉണ്ടാകുകയും ആൾ നാശവും ഉണ്ടാകാൻ സാധ്യതയേറെ,, ഇത് മുന്നിൽ കണ്ട് കൊണ്ട് ഇത്തരം ജംഗ്ഷനുകളിൽ ചെറിയ തോതിലെങ്കിലും എമർജൻസി തീയണയ്ക്കാനുള്ള സംവിധാനം ഉണ്ടായാൽ ജനങ്ങളെങ്കിലും അത് ഉപയോഗിച്ച് തീയണക്കാൻ ശ്രമിക്കും ,, നാട് വികസിക്കുന്നതിനനുസരിച്ച് ഇത്തരം സംവിധാനങ്ങളും ഉണ്ടാകണം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ