ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വിദേശത്ത് നിന്ന് ഇൻഡ്യയിലേക്ക് എത്തുന്ന പ്രവാസികളുടെ ഏഴു ദിവസത്തെ ക്വാറന്റൈന്‍ സർക്കാർ പിൻവലിക്കണമെന്ന് അഷ്റഫ് താമരശ്ശേരി

വിദേശത്ത് നിന്ന് ഇൻഡ്യയിലേക്ക് എത്തുന്ന പ്രവാസികളുടെ ഏഴു ദിവസത്തെ ക്വാറന്റൈന്‍ സർക്കാർ പിൻവലിക്കണം.....
അഷ്റഫ് താമരശ്ശേരി 

ഇവിടെ നിന്ന്​ പി.സി.ആർ പരിശോധനയും വിമാനത്താവളത്തില 
 പരിശോധനയും കഴിഞ്ഞ്​ നെഗറ്റീവായി വീട്ടിലെത്തുന്ന പ്രവാസികൾ എന്തിന് ക്വാറൻറെെനിൽ കഴിയണം.
സാമൂഹിക അകലത്തിന്‍റെ കണിക പോലും പാലിക്കാത്ത പാർട്ടി പരിപാടികളിലും,ആഘോഷങ്ങളിലും പങ്കെടുക്കുന്നവർക്കില്ലാത്ത മഹാമാരി പ്രവാസികൾക്ക്​ മാത്രം എങ്ങിനെയാണ് ബാധിക്കുന്നതെന്ന് ആരോഗ്യമന്ത്രിയും,ആരോഗ്യമന്ത്രിക്ക് ബുദ്ധി പറഞ്ഞ് കൊടുക്കുന്ന ആരോഗ്യ വിദഗദ്ധരും വ്യക്തമാക്കണം.
ഇന്ന് എടപ്പാൾ പാലത്തിൻ്റെ ഉദ്ഘാടന ആഘോഷവേളയിൽ യാതൊരു സാമൃഹിക അകലവും പാലിക്കാതെ പതിനായിരങ്ങഝളാണ് പങ്കെടുത്തത് ഇവിടെയൊന്നും മഹാമാരി ബാധിക്കില്ലേ എന്നാണ് എൻ്റെ ചോദ്യം.

കോവിഡ്​ തുടങ്ങിയ കാലം മുതൽ നാട്ടിൽ രോഗികളുടെ എണ്ണം വർധിച്ചാൽ ആദ്യം പിടലിക്ക് പിടിക്കുന്നത് പാവം പ്രവാസികളാണ്.

സർക്കാരിൻ്റെ പ്രവാസികളോടുളള ഈ അവഗണക്കെതിരെ ശബ്ദിക്കുവാൻ മറ്റ് രാഷ്ട്രീയ പാർട്ടികൾ പോലും, ഇല്ലാതെ പോകുന്നു. എന്നത് വളരെ ദുഃഖകരമായ അവസ്ഥയാണ്.

ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ.എന്നത് പോലെയാണ് പ്രവാസികളുടെ അവസ്ഥ. പ്രവാസികൾക്ക് പ്രവാസികൾ ,മാത്രം

(അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ )

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ