17 വർഷം തികച്ച് മലപ്പുറം ജില്ലാ ട്രോമാ കെയർ. മലപ്പുറം ജില്ലയിലും, ചുറ്റു പ്രദേശങ്ങളിലും നാടിന്നും, സമൂഹത്തിനും വേണ്ടി സന്നദ്ധ, കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന മലപ്പുറം ജില്ലാ ട്രോമാ കെയർ 17 വർഷം ആയി നിലവിൽ വന്നിട്ട്. 2005 ൽ ആരംഭിച്ച ട്രോമാകെയർ എന്ന പ്രസ്ഥാനത്തിന് അടിത്തറ പാകിയത് മഞ്ചേരി പാണായി സ്വദേശിയായ kp. പ്രതീഷ് എന്നവർ ആണ്.
17 ന്റെ നിറവിൽ തിളങ്ങി നിൽക്കുന്ന ട്രോമാ കെയർ വാർഷികവും, റോഡ് സുരക്ഷയുടെ ഭാഗമായി പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ്, പോലിസ്, മോട്ടോർവാഹനവകുപ്പ്, ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് എന്നിവരുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ഫയർ & റെസ്ക്യൂ സ്റ്റേഷന്റെ അടുത്തായി വളരെ വിപുലമായ ഒരു റോഡ് സുരക്ഷ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു.
യൂണിറ്റ് സെക്രട്ടറിനൗഷാദ് അലി. സ്വഗതം പറഞ്ഞു
പരിപാടിയുടെ ഉദ്ഘാടനം പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീ. ശ്രീധന്യ സുരേഷ് (IAS) നിർവഹിച്ചു, പെരിന്തൽമണ്ണ നഗരസഭാ വൈസ് ചെയർ പേഴ്സൺ ശ്രീമതി : നസീറ ടീച്ചർ അധ്യക്ഷത സ്ഥാനം അലങ്കരിച്ചു.ജോയിന്റ് RTO ജോയ് vമുഖ്യ പ്രഭാഷണം നടത്തി,പെരിന്തൽമണ്ണ സ്റ്റേഷൻ CI ശ്രീ സുനിൽ പുളിക്കൽ, എക്സ്സൈസ് CI സച്ചിധാനന്തൻ, ജില്ലാ ട്രോമാകെയർ ജനറൽ സെക്രട്ടറി പ്രതീഷ് KP, പെയ്ൻ & പാലിയേറ്റീവ് പ്രസിഡണ്ട് Dr : നീളാർ മുഹമ്മദ്, Dr : VU സീതി, EMS ഹോസ്പിറ്റൽ എമർജൻസി ചീഫ് : dr ഹാഷിം, കൗൺസിലർ മാരായ പത്തത് ജാഫർ, സന്തോഷ് കുമാർ, വാപ്പു ജൂബിലി, AODA പ്രസിഡന്റ് :ഷബീർ കുളത്തൂർ, പരപ്പനങ്ങാടി സ്റ്റേഷൻ യൂണിറ്റ് ലീഡർ ഗഫൂർ തമന്ന എന്നിവർ ആശംസകൾ അറിയിച്ചു.
മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റുമായി സഹകരിക്കുന്ന ഉദ്യോഗസ്ഥർക്കും, പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർക്കും സ്നേഹാദരങ്ങൾ നൽകി. യൂണിറ്റ് പ്രസിഡൻ്റ്ഷഫീദ് പാതയ്ക്കര നന്ദി അറിയിച്ചു. മേലാറ്റൂർ യൂണിറ്റ്, കുളത്തൂർ യൂണിറ്റ് എന്നിവർ പരിപാടിയിൽ പങ്കാളികളായി
യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലി
പ്രാഗ്രാം കോർനേറ്റ് ചൈതു
മലപ്പുറം ജില്ലാ ട്രോമാ കെയർ 17 ആം വാർഷികആഘോഷത്തിന്റെ ഭാഗമായി തിരുരങ്ങാടി സ്റ്റേഷൻ യൂണിറ്റ് ബ്ലോഡ് ഗ്രൂപ്പ് ഡയറക്ട്രി നിർമിച്ചു
പ്രസ്തുത പരിപാടിയുടെ ഉത്ഘാടനം തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ : പ്രഭു ദാസ് നിർവഹിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ