ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എടപ്പാൾ പാലം ഉത്ഘാടനം പ്രവാസികളുടെ പൊങ്കാലയും ട്രോളും തുടരുന്നു

നാല് ഡോസ് വാക്‌സിനും, 24 മണിക്കൂർ മുമ്പ് 
ഗൾഫ്‌ രാജ്യത്ത്‌ നിന്നും, നാട്ടിൽ വന്നിറങ്ങിയ ഉടനെ അതത്‌ വിമാനത്താവളത്ത്‌ നിന്ന് വീണ്ടും ടെസ്റ്റ്‌ എടുത്ത്‌ നെഗറ്റീവായ, വളരെ അത്യാവശ്യമായും, അല്ലാതെയും നാട്ടിൽ വരുന്ന പ്രവാസികൾ 7 ദിവസം നിർബന്ധിത ക്വേറന്റ്വീൻ..!!!

നാട്ടിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾ
മാസ്ക്‌ പോലും ധരിക്കാതെ നടക്കുന്നു...!!!

ഇന്ന് ഗവൺമെന്റ്‌ തീരുമാനങ്ങൾ എടുക്കുമ്പോൾ കൂടിയാലോചനയിൽ പങ്കെടുക്കുന്ന ഒരു മന്ത്രിയും, സ്ഥലം mla യും ചേർന്ന് നൂറുക്കണക്കിന് ജനങ്ങളുടെ സാന്നിദ്ധ്യത്തിൽ എടപ്പാൾ പാലം ഉദ്‌ഘാടനം ചെയ്യുന്ന ഫോട്ടോ കണ്ടപ്പോൾ ലജ്ജ തോന്നുന്നു..!!!
-ആർ.എം

#സിസ്റ്റം_തെറ്റാണ്_സാർ


വിദേശത്ത് നിന്നും വരുന്ന വ്യക്തികൾ 3 ഡോസ് വെച്ചുകൊണ്ട് വരുന്നവരാണ്.

പുറപ്പെടുന്നതിനുമുൻപ് RTPCR എടുത്ത് വരുന്നവരാണ്.

നാട്ടിലുള്ളവരോടെ കാര്യത്തിൽ എന്തുകൊണ്ട് അധികാരികൾ കരുതൽ എടുക്കുന്നില്ല.

നാട്ടിലുള്ള ജനങ്ങൾ എപ്പോഴും 1 ഡോസ് പോലും എടുക്കാതെ നാട് ചുറ്റുന്നുണ്ട്  അത്‌ അധികാരികൾ കാണാതെ പോവുന്നത് എന്തുകൊണ്ട്..?

രാഷ്ട്രീയപാർട്ടികൾ പൊതു ഇടങ്ങളിൽ നടത്തുന്ന പോക്കുത്തുകൾ   ഭരണാധികാരി എന്തുകൊണ്ട് കണ്ണടക്കുന്നു.. അവിടങ്ങളിൽ വ്യാപനം വരില്ലേ..?

പ്രവാസി എല്ലാവർക്കും കൊട്ടുവാൻ ഉള്ള ചെണ്ടയായതുകൊണ്ടാണോ...? അവരെ പൂട്ടിയിടുന്നത്

എന്തിനാ രണ്ടാഴ്ച ഒരു മാസം ആക്കിക്കോ അതാകുബോൾ quarantine കഴിഞ്ഞു പ്രവാസിക്ക് തിരിച്ചു പോകാലോ.


4ഡോസ് വാക്‌സിൻ എടുത്തുവരുന്ന പ്രവാസികൾ നാട്ടിൽ എത്തുമ്പോൾ വീണ്ടും കൊറന്റീൻ🙄🙄 പ്രവാസികളാണ് കോവിഡ് പരത്തുന്നെ 🙏🙏

ഇത് നാട്ടിൽ കോവിഡ് പേടിച്ചു സാമൂഹിക അകലം പാലിച്ചു ജീവിക്കുന്നവർ 😂😂

എടപ്പാൾ പാലം ഉൽഘാടനത്തിന്ന് ആശംസകൾ.
ഇനിയും ഇത്തരം സംവിധാനങ്ങൾ കേരളത്തിൽ ഉണ്ടാകട്ടെ.

രണ്ടും മൂന്നും കൊവിഡ് വാക്സിനും രണ്ടും മൂന്നും PCR ടെസ്റ്റും നടത്തി നെഗറ്റീവ് ആയി വരുന്ന പ്രവാസിക്ക് ഏഴു ദിവസം ഹോം കൊറന്റൈൻ വേണം.

ഉൽഘാടനത്തിന് പങ്കെടുത്ത ജനാവലി... ഇവിടെ സോഷ്യൽ അകലവും ഒന്നും വേണ്ട.

എല്ലാം പ്രവാസിക്ക് മാത്രം 😥

തിക്കിലും, തിരക്കിലും പെട്ട് ഒമിക്രോൺ വൈറസുകൾ ചതഞ്ചരഞ്ഞു ചത്തിട്ടുണ്ടാകും
അത്കൊണ്ട് ആർക്കെതിരെയും കേസെടുക്കേണ്ടി വരില്ല



അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ