ഫാതിമ തഹ്ലിയ രാജ്യത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ 10 വനിതാ വിദ്യാർഥി നേതാക്കളുടെ പട്ടികയിൽ ഒന്നാം സ്ഥാനക്കാരിയായി
രാജ്യത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ 10 വനിതാ വിദ്യാർഥി നേതാക്കളുടെ പട്ടികയിൽ ഒന്നാം സ്ഥാനക്കാരിയായി തെരഞ്ഞെടുക്കപ്പെട്ട എം എസ് എഫിന്റെ ദേശീയ വൈസ് പ്രസിഡന്റ് ഫാതിമ തഹ്ലിയക്ക് അഭിനന്ദനങ്ങൾ. ആപ്കാ ടൈംസ് എന്ന ഓൺലൈൻ ന്യൂസ് പുറത്തിറക്കിയ പട്ടികയിലാണ് ഫാതിമ തഹ്ലിയയെ ഒന്നാം സ്ഥാനത്ത് തെരഞ്ഞെടുത്തിട്ടുള്ളത്.
മുസ്ലിം ലീഗിന്റെ ഒരു പ്ലാറ്റ്ഫോമിലാണ് ഇങ്ങനെയൊരു നേട്ടം കൈവരിക്കാൻ സാധിച്ചത് എന്നത് ഏറെ അഭിമാനം നൽകുന്നു..വിദ്യാർഥികളുടെ അവകാശത്തിന് വേണ്ടി പോരാടുന്ന എം എസ് എഫിന് ലഭിച്ച അംഗീകാരം കൂടിയാണിത്. ഈ അംഗീകാരം മുഴുവൻ വിദ്യർഥികൾക്കും പ്രചോദനമാവട്ടെ എന്ന് ആശംസിക്കുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ