വേങ്ങര:ദുരന്തനിവാരണ മേഖലയിൽ ഏറെക്കാലം സേവനം ചെയ്തിട്ടുള്ള മലപ്പുറം പാലക്കാട് ജില്ലയിലെ 50 ട്രോമാകെയർ വളണ്ടിയർമാർക്കാണ് ന്യൂനത സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രത്യേക പരിശീലന പരിപാടി നടത്തിയത് പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ബഹു ജില്ലാ കലക്ടർ വി ആർ വിനോദ് ഐഎഎസ് നിർവഹിച്ചു. മലപ്പുറം ജില്ലയുടെ വിലമതിക്കാനാവാത്ത ഡിസാസ്റ്റർ പ്രവർത്തനമാണ് മലപ്പുറം ജില്ലാ ട്രോമാകെയർ സംഭാവന ചെയ്യുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു മലപ്പുറം ജില്ല സാമൂഹ്യനീതി ഓഫീസർ ശ്രീമതി ഷീബ മുംതാസ് മുഖ്യപ്രഭാഷണം നടത്തി പ്രഭാഷണത്തിൽ ദുരന്ത മേഖലയിൽ അകപ്പെടുന്ന ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവർക്ക് ദുരന്ത മേഖലയിൽ നിന്നും രക്ഷപ്പെടാനും അവരെ രക്ഷപ്പെടുത്താനും ഉതകുന്ന പരിശീലനമായി മാറും എന്ന് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.
കാലിക്കറ്റ് ഇൻറർനാഷണൽ എയർപോർട്ട് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് മാനേജർ ശ്രീ ബെൻസിൽ പി ജോൺ മുഖ്യാതിഥിയായിരുന്നു. മലബാറിനെ സംബന്ധിച്ചിടത്തോളം അപകടങ്ങളിൽ പെടുന്നവർക്കും അശണരർക്കും താങ്ങും തണലുമായാണ് ട്രോമാകെയർ പ്രവർത്തിച്ചത് ഇക്കഴിഞ്ഞ വിമാന ദുരന്തത്തിൽ സംഘടനയുടെ പങ്ക് വളരെ വലുതാണെന്ന് ആശംസ എയർപോർട്ട് ഫയർ ആൻഡ് റെസ്ക്യൂ മാനേജർ ആശംസ പ്രസംഗത്തിൽ പറഞ്ഞു.മലപ്പുറം ജില്ല ട്രോമാകെയർ ജനറൽ സെക്രട്ടറി ശ്രീ കെ പി പ്രതീഷ് സ്വാഗതം പറഞ്ഞ പരിപാടിക്ക് സംഘടനയുടെ ട്രഷറർ ഡോ. ഹാറൂൻ അധ്യക്ഷനായി മലപ്പുറം ജില്ല സാമൂഹ്യ നീതി വകുപ്പ് കെയർ പദ്ധതി ജില്ലാ കോഡിനേറ്റർ ശ്രീ അബൂബക്കർ കെ സിയ യോഗത്തിൽ സംബന്ധിച്ചു. ട്രോമാകെയർ ജോയിൻ സെക്രട്ടറി അശ്റഫ് വണ്ടൂർ നന്ദിയും പറഞ്ഞു. വൈകിട്ട് 5 മണി വരെ നീണ്ടുനിന്ന പരിശീലന പരിപാടിക്ക് മുഖ്യ പരിശീലകൻ രഞ്ജിത്ത് ഇസ്രായേൽ തിരുവനന്തപുരം നേതൃത്വം നൽകി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ