വള്ളിക്കുന്ന് : വിമുക്തി പദ്ധതിയുടെ ഭാഗമായി വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ വോളിബാൾ മത്സരത്തിൽ പുരുഷവിഭാഗത്തിൽ വി.വി.സി വലിയോറയും വനിതാ വിഭാഗത്തിൽ ബാസ്കോ ഒതുക്കുങ്ങലും ചാമ്പ്യന്മാരായി. ഒന്നിനെതിരെ രണ്ട് സെ റ്റുകൾക്ക് ശോഭന വള്ളിക്കുന്നി നെ പരാജയപ്പെടുത്തി വി.വി.സി വലിയോറ ചാമ്പ്യന്മാരായത്.
വനിതാ വിഭാഗത്തിൽ ആർ, സി.സി വള്ളിക്കുന്നിനെ ഒന്നിനെതിരെ രണ്ട്സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ബാസ്കോ ഒതുക്കുങ്ങൽ ചാമ്പ്യൻ മാരായത്. 34ടീമുകൾ മാറ്റൂരച്ച മത്സരത്തിൽ വിജയികൾക്ക് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. ശശികു മാർ സമ്മാനദാനം വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗം പി.എം. രാധാകൃഷ്ണൻ അധ്യ ക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി. ശ്രീനാഥ്, ജില്ല വോളിബാൾ ടെക്നിക്കൽ കൺ വീനർ ഷരീഫ് എന്നിവർ സം സാരിച്ചു.
കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ