2005 ജനുവരി 6 ന് അന്നെത്തെ ജില്ലാ കലക്ടറായിരുന്ന ശ്രീ.ശിവശങ്കർ IAS അവർകൾ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു.
കഴിഞ്ഞ 17 വർഷക്കാലം കൊണ്ട് കേരള സംസ്ഥാനത്തിലെ ഒരു നല്ല ജീവകാരുണ്യ രക്ഷാപ്രവർത്തന സംഘടനയായി മാറാനായി, ഇതിനോടകം 68000 ത്തിൽ പരം ജനങ്ങൾക്ക് ട്രോമാകെയർ പരിശീലനം നലകാനായി. സംഘടനക്കു കൂടെ പാലക്കാട്, വയനാട് ജില്ലകളിലും പ്രവർത്തനം വ്യാപിപ്പിക്കാനായി.
സംഘടനാ ബലം കുടുന്ന തോടപ്പം ചെറിയ പ്രശ്നങ്ങളും, ഇരുട്ടിന്റെ ശക്തികളും ഉടലെടുക്കാനായെങ്കിലും . ഒത്തൊരുമയോടെ വളണ്ടിയർമാർ സംഘടനയെ നെഞ്ചേറ്റിയതോടെ അതിനു മുൻപിൽ മറ്റു ശക്തികളുടെ ബലം ക്ഷയിക്കപ്പെട്ടു.
ഏക മനസ്സോടെ ഐക്യദാർഡ്യത്തോടെ, സുമനസ്സോടെ, നന്മയുടെ കരങ്ങളായി, അശരണർക്ക് അത്താണി ആയി ഒരോ ട്രോമാകെയർ വളണ്ടിയർമാരും മാറാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
ഇനിയും നമുക്ക് ഒരു പാട് യാത്ര ചെയ്യാനുണ്ട് .കാരുണ്യത്തിന്റെ ഇ നൗക ഒരു കാറ്റിനും കോളിനും കീഴ്പെടുത്താതെ സംരക്ഷിക്കേണ്ട ചുമതല നമുക്ക് ഒരോരുത്തർക്കും ഉണ്ട്. അത് ഒരോരുത്തരും നിർവഹിക്കും എന്ന് വിശ്വസിക്കുന്നു.
ട്രോമാകെയറിന്റെ ഒരോ അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ ട്രോമാകെയർ ആശംസകൾ🌹🌹🌹.
പ്രതീഷ്.കെ.പി
ജന:സെക്രട്ടറി.
മലപ്പുറം ജില്ലാ ട്രോമാകെയർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ