ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങൾ

കോമൺവെൽത്ത് ഗെയിംസ് ജേതാക്കൾക്ക് പാരിതോഷികം : കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണമെഡൽ നേടിയ എൽദോസ് പോളിന് 20 ലക്ഷം രൂപ പാരിതോഷികം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വെള്ളി മെഡൽ നേടിയ അബ്ദുള്ള അബുബക്കർ, എം ശ്രീശങ്കർ, പി ആർ ശ്രീജേഷ്, ട്രെസ്സ ജോളി, ചെസ്സ് ഒളിമ്പ്യാഡിൽ മെഡൽ ജേതാവായ നിഹാൽ സരിൻ എന്നിവർക്ക് 10 ലക്ഷം രൂപ വീതവും അനുവദിക്കും. നേരിയ വ്യത്യാസത്തിന് മെഡൽ നഷ്ടമായെങ്കിലും ചെസ് ഒളിമ്പിക്സിൽ ശ്രദ്ധേയപങ്കാളിത്തം കാഴ്ചവച്ച എസ് എൽ നാരായണന് 5 ലക്ഷം രൂപയും പാരതോഷികമായി അനുവദിക്കാൻ തീരുമാനിച്ചു. എൽദോസ് പോൾ , അബ്ദുള അബൂബക്കർ , എം ശ്രീങ്കർ, ട്രെസ്സ ജോളി എന്നിവർക്ക് സ്പോർട്ട്സ് ക്വാട്ട നിയമനത്തിന് മറ്റിവെച്ച 50 തസ്തികകളിൽ നിന്ന് നാല് ഒഴിവുകൾ നീക്കി വെച്ച് നിയമനം നൽകാനും തീരുമാനിച്ചു. 60 വയസ് കഴിഞ്ഞ പട്ടികവർഗക്കാർക്ക് ഓണ സമ്മാനം : 60 വയസ് കഴിഞ്ഞ 60,602 പട്ടികവർഗക്കാർക്ക് 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ഓണ സമ്മാനമായി നൽകും. ഇതിനുള്ള ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും. ധനസഹായം : ലൈഫ് മിഷൻ പദ്ധതി പ്രകാരം സങ്കേതങ്ങളുടെ ഉള്ളിലും സങ്കേത