ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മുന്നിൽ വേങ്ങര തന്നെ റവന്യൂ ജില്ലാ കലോത്സവത്തിൽ 219 ഇനങ്ങളുടെ മത്സരം പൂർത്തിയായപ്പോൾ 561പോയിന്റുമായി വേങ്ങര ഉപജില്ല ഒന്നാമത്

കോട്ടക്കൽ: റവന്യൂ ജില്ലാ കലോത്സവത്തിൽ 219 ഇനങ്ങളുടെ മത്സരം പൂർത്തിയായപ്പോൾ 561പോയിന്റുമായി വേങ്ങര ഉപജില്ല ഒന്നാമതും, 551പോയിന്റുമായി മലപ്പുറം ഉപജില്ല രണ്ടാമതും 538 പോയിന്റുമായി കൊണ്ടോട്ടി ഉപജില്ല മൂന്നാമതുമായി മുന്നേറുന്നു, യു.പി വിഭാഗം 131 പോയിന്റുമായി പെരിന്തൽമണ്ണ ഉപജില്ലയും ഹൈസ്‌കൂൾ വിഭാഗത്തിൽ 223പോയിന്റുമായി മങ്കട ഉപജില്ലയും ഹയർ സെക്കൻ‌ഡറി വിഭാഗത്തിൽ 246 പോയിന്റുമായിവേങ്ങര ഉപജില്ലയും മുന്നേറുന്നു. സംസ്‌കൃതം വിഭാഗത്തിൽ 88പോയിന്റുമായി മേലാറ്റൂർ ഉപജില്ലയും ഹൈസ്‌കൂൾ വിഭാഗത്തിൽ 68 പോയിന്റുമായി മേലാറ്റൂർ ഉപജില്ലയും ഒന്നാം സ്ഥാനത്ത് തുടരുന്നു അറബി യു.പി വിഭാഗം 55 പോയിന്റുമായി പെരിന്തൽമണ്ണ, മലപ്പുറം , അരീക്കോട്, കുറ്റിപ്പുറം,​ കിഴിശ്ശേരി ഉപജില്ലകൾ തമ്മിൽ കടുത്ത മൽസരം നടക്കുന്നു. അറബി ഹൈസ്‌കൂൾ വിഭാഗത്തിൽ 70പോയിന്റുമായി മങ്കട, പെരിന്തൽമണ്ണ ഉപജില്ലകൾ ഒന്നാം സ്ഥാനത്ത് മുന്നേറുന്നു സ്‌കൂൾ വിഭാഗത്തിൽ (ഓവറോൾ) സി.എച്ച്.എം.എച്ച്.എസ്.എസ് പൂക്കരത്തറ 163പോയിന്റുമായി ഒന്നാം സ്ഥാനത്തും 157പോയിന്റുമായി ആർ.എം.എച്ച്.എസ്‌ മേലാറ്റൂർ രണ്ടാം സ്ഥാനത്തും 132പോയിന്റുമായി പി.കെ.എം...

വോളിബോളിൽ തുടർച്ചയായി 5ാം തവണയും VVC വലിയോറ വിജയികളായി

വോളിബോളിൽ തുടർച്ചയായി 5ാം തവണയും VVC വലിയോറ വിജയികളായി  ഇന്നലെ രാത്രി VVC ഫെഡ്ലൈറ്റ് സ്റ്റേടിയതിൽ വെച്ചുനടന്ന വേങ്ങര ഗ്രാമപഞ്ചയത്ത്‌ കേരളോത്സവം 2024 ലെ വോളിബോൾ മത്സരത്തിൽ VVC വലിയോറ ഒന്നാം സ്ഥാനവും ചലഞ്ച് മുതലാമാട് രണ്ടാം സ്ഥാനവും കരസ്ഥമാക് കി

സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം ജോലി ഒഴിവ്

സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നേഴ്‌സുമാരെ നിയമിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നേഴ്‌സിങ് ആണ് യോഗ്യത. ശമ്പളം 26,000 (സിടിസി). പ്രായപരിധി 40 വയസ്. *ഒഴിവുകൾ ഉള്ള സ്ഥലങ്ങൾ*  ▪️കൊല്ലം: ആര്യങ്കാവ്, ഓച്ചിറ, തൃക്കടവൂർ, വെളിനല്ലൂർ, വിളക്കുടി, കുളത്തുപ്പുഴ, ചടയമംഗലം ▪️പത്തനംതിട്ട: പള്ളിക്കൽ ▪️ഇടുക്കി: ശാന്തൻപാറ, രാജാക്കാട്, വണ്ടിപ്പെരിയാർ, കട്ടപ്പന, കാഞ്ചിയാർ ▪️എറണാകുളം: അസമന്നൂർ, കോതമംഗലം, അങ്കമാലി, കുട്ടമ്പുഴ ▪️തൃശൂർ: വരവൂർ, ചേലക്കര, പുത്തൻചിറ, ഇരിങ്ങാലക്കുട, ആലപ്പാട്, കുന്നംകുളം, വേലൂർ, വെറ്റിലപ്പാറ ▪️പാലക്കാട്: അലനല്ലൂർ, മണ്ണാർക്കാട്, പാലക്കാട് ടൗൺ, മുതലമട, അമ്പലപ്പാറ, ചലവറ, പട്ടാമ്പി, പഴമ്പാലക്കോട്, വടക്കഞ്ചേരി, നെല്ലിയാമ്പതി ▪️മലപ്പുറം: കരുവാരക്കുണ്ട്, ചോക്കാട്, കൊണ്ടോട്ടി, ഏലംകുളം, തിരൂരങ്ങാടി, പൊന്നാനി, താനൂർ, നിലമ്പൂർ ▪️കോഴിക്കോട്: കോഴിക്കോട് ടൗൺ, വടകര, രാമനാട്ടുകര, കുറ്റ്യാടി, പേരാമ്പ്ര, പയ്യോളി, അഴിയൂർ, നാദ...

മൂന്നിയൂർ ആലിൻചുവട് ബൈക്ക്ടിച്ച് കാൽനടയാത്രക്കാരന് പരിക്ക്

 മൂന്നിയൂർ ആലിൻചുവട് കാൽനടയാത്രക്കാരനെ ബൈക്കിടിച്ചു പരിക്ക്.  പരിക്ക് പറ്റിയ വ്യക്തിയെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു തുടർ ചികിത്സയ്ക്ക് വേണ്ടി മറ്റൊരു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഇടിച്ച ബൈക്ക് നിർത്താതെ പോവുകയും ആലിൻ ചുവട്,കുണ്ടൻ കടവ് റോട്ടിൽ ബൈക്ക് മതിലിന്ന് ഇടിച്ചു ബൈക്ക് കാരനും പരിക്കുപറ്റി. പരിക്കുപറ്റിയ ബൈക്ക് കാരനെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു  Reporter: അക്ബർ പതിനാറുങ്ങൽ

വേങ്ങരയിൽ കാണപ്പെടുന്ന പക്ഷികൾ birds of VENGARA

Birds of Vengara (വേങ്ങര) Panchayat Block:  Vengara Block Panchayat |  District:  Malappuram |  District Panchayat:  Malappuram District Panchayat Dataset Version:  202401 Credit: eBird data OSM data WikiData Panchayat Map Birding Dashboard 95 Total Species 113 Total Checklists 1040 Total Observations 346.82 Total Hours of Birding 24 Total Birders Birds Observed Scientific Name English Name Malayalam Name IUCN Category Count Corvus macrorhynchos Large-billed Crow ബലിക്കാക്ക Least Concern 57 Acridotheres tristis Common Myna നാട്ടുമൈന Least Concern 52 Dendrocitta vagabunda Rufous Treepie ഓലേഞ്ഞാലി Least Concern 46 Corvus splendens House Crow പേനക്കാക്ക Least Concern 38 Eudynamys scolopaceus Asian Koel നാട്ടുകുയിൽ Least Concern 36 Ardeola grayii Indian Pond Heron കുളക്കൊക്ക് Least Concern 33 Egretta garzetta Little Egret ചിന്നമുണ്ടി Least Concern 32 Halcyon smyrnensis White-throated Kingfisher മീൻകൊത്തിച്ചാത്തൻ Least Concern 30 Psilopogon viridis W...

ഇന്ത്യയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരണം സംഭവിച്ചതായി രേഖപ്പെടുത്തിയ സ്ഥിരീകരിച്ച കേസുകൾ ഇവയാണ്

  ഇന്ത്യയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരണം സംഭവിച്ചതായി രേഖപ്പെടുത്തിയ സ്ഥിരീകരിച്ച കേസുകൾ മൂന്നാണ്. 1.സെപ്റ്റംബർ 22, 2015  കർണാടകയിലെ ചിക്മംഗ്ളൂർ സ്വദേശി പ്രഫുൽദാസ് ഭട്ട് (66), രാജവെമ്പാലയെ പിടികൂടി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ കടിയേറ്റ് മരിച്ചു. 2.ജൂലൈ 1, 2021 കേരളത്തിലെ തിരുവനന്തപുരം മൃഗശാലയിലെ രാജവെമ്പാലയുടെ കൂട് വൃത്തിയാക്കുന്നതിനിടെ മൃഗശാല ജീവനക്കാരൻ ഹർഷദ് (44) രാജവെമ്പാലയുടെ കടിയേറ്റ് കൂട്ടിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തി. 3.ഒക്ടോബർ 7, 2021 ആസാമിലെ ചാച്ചർ ജില്ലയിലെ ബിഷ്ണുപൂർ ഗ്രാമത്തിൽ നെൽപ്പാടത്തിൽ എത്തിപ്പെട്ട രാജവെമ്പാലയെ പിടികൂടി നാട്ടുകാർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതിനിടെ രഘുനന്ദൻ ഭൂംജി (60) രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു. തെലുങ്കാനയിൽ ഇക്കൊല്ലം (2024) അച്ഛനോടൊപ്പം പാമ്പിനെ വച്ച് റീൽസ് ചിത്രീകരിക്കുന്നതിനിടെ കടിയേറ്റ് മരണപ്പെട്ട ശിവരാജു (20), രാജവെമ്പാലയുടെ കടിയേറ്റതാണ് എന്ന രീതിയിൽ ചില വാര്‍ത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ശിവരാജുവിനെ കടിച്ചത് മൂർഖൻ പാമ്പായിരുന്നു.

സ്വർണവിലയിൽ വീണ്ടും വർധനവ്; രണ്ട് ദിവസംകൊണ്ട് കൂടിയത് 1040 രൂപ

കോഴിക്കോട്: സ്വർണവിലയിൽ തുടർച്ചയായ രണ്ടാംദിവസവും വർധനവ്. ഇന്ന് പവന് 560 രൂപ വർധിച്ച് 56,520 ആയി. ഇന്നലെ 55,960 രൂപയായിരുന്നു വില. ഇന്നലെ 6995 രൂപയായിരുന്ന ഗ്രാം വില ഇന്ന് 70 രൂപ വർധിച്ച് 7065 രൂപയായി. നവംബർ 17ന് 55,480 രൂപയായിരുന്നു പവൻ വില. രണ്ട് ദിവസംകൊണ്ട് 1040 രൂപയാണ് വർധിച്ചത്. ഒക്ടോബറിൽ 59,640 വരെ ഉയർന്ന ശേഷമാണ് സ്വർണവില കുത്തനെ ഇടിഞ്ഞത്. ഈ മാസമാദ്യം 59,080 രൂപയായിരുന്നു പവൻവില. ഏറ്റവുമുയർന്ന വിലയിൽ നിന്ന് 3120 രൂപ കുറവിലാണ് നിലവിലെ വില. ഈ മാസത്തെ ഇതുവരെയുള്ള വില ഇങ്ങനെ 1-നവംബർ - 59,080 2-നവംബർ - 58,960 3-നവംബർ - 58,960 4-നവംബർ -58,960 5-നവംബർ -58,840 6-നവംബർ -58,920 7-നവംബർ -57,600 8-നവംബർ -58,280 9-നവംബർ -58,200 10-നവംബർ -58,200 11-നവംബർ -57,760 12-നവംബർ -56,680 13-നവംബർ -56,360 14-നവംബർ -55,480 15-നവംബർ -55,560 16-നവംബർ -55,480 17-നവംബർ -55,480 18-നവംബർ -55,960 19-നവംബർ -56,520

വർഷത്തോളം അരയിൽ കുടുങ്ങിയ കേബിളുമായി അലഞ്ഞ തെരുവ് പട്ടിയുടെ കേബിൾ അറുത്ത് മാറ്റി.

ഒരു വർഷത്തോളം അരയിൽ  കുടുങ്ങിയ കേബിളുമായി അലഞ്ഞ തെരുവ് പട്ടിയുടെ കേബിൾ അറുത്ത് മാറ്റി. തലപ്പുഴ ഇഡിക്കര ജംക്ഷനിലെ മാനൂട്ടിയേട്ടൻ്റെ കടയുടെ പരിസരത്ത് സ്ഥിരമായി കഴിഞ്ഞുവന്നിരുന്ന തെരുവ് നായയേയാണ് ഏറെ പരിശ്രമങ്ങൾക്ക് ശേഷം നാട്ടുകാരുടെ സഹായത്തോടെ പിടികൂടി കേബിൾ, മുറിച്ചുമാറ്റി മരുന്ന് വച്ച് വിട്ടയച്ചത്. ഇഡിക്കരയിൽ ചായക്കട നടത്തിവരുന്ന മാനൂട്ടിയേട്ടൻ എന്ന ബാലകൃഷ്ണേട്ടൻ , അദ്ദേഹത്തിൻ്റെ ഭാര്യ സരോജിനിച്ചേച്ചി , ഇഡിക്കര നിവാസികളായ സതീശേട്ടൻ,സഹദേവേട്ടൻ , മണി,മാധവേട്ടൻ , ബിജുവേട്ടൻ , കട്ടിംഗ് പ്ലേയർ തന്ന് സഹായിച്ച പ്രിയ സുഹൃത്ത് ദേവസ്യച്ചേട്ടൻ തുടങ്ങി ഓപ്പറേഷനിൽ നേരിട്ടും അല്ലാതേയും സഹകരിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും🙏❤️ കഥ ഇങ്ങനെ👇 ഒരു പട്ടിയെ രക്ഷിച്ച കഥ by     Sujith vp wayanad ഇക്കഴിഞ്ഞ ഓഗസ്റ്റ് 19 നാണ് കഥയുടെ തുടക്കം.(2024 ഓഗസ്റ്റ് 19 ന് ) ഒരു കോൾ വന്നു. സുജിത്തേ ....ഇത്  ഇഡിക്കരയിൽ നിന്നാണ് വിളിക്കുന്നത്. ബിജു എന്നാണെൻ്റെ  പേര്.  വിളിച്ചത് പാമ്പിനെ പിടിക്കാനല്ല ട്ടോ, വേറൊരു കാര്യം ചോദിക്കാനായിരുന്നു.  വിളിച്ചയാൾ പറഞ്ഞു നിർത്തി....

കാളിക്കടവ് സ്വദേശി ശരീഫ് മടപ്പള്ളി തായ്ലെന്റിൽ മരണപ്പെട്ടു.

വലിയോറ: കാളിക്കടവ് സ്വദേശി മടപ്പള്ളി മുഹമ്മദ് ശരീഫ് എന്ന ശരീഫ് മടപ്പള്ളി തായ്ലെന്റിൽ വെച്ച് ന്യൂമോണിയ ബാധിച്ചു മരണപ്പെട്ടു. മടപ്പള്ളി അബ്ദുൽ സലാമിന്റെ മകനാണ്. ഭാര്യയും രണ്ട് മക്കളും ഭാര്യ പിതാവും മരണസമയത്ത് കൂടെയുണ്ടായിരുന്നു. കോട്ടക്കലിലെ പ്രമുഖ ഫർണിച്ചർ ഹോൾസെയിൽ സ്ഥാപനമായ സ്റ്റാർലെറ്റ് ഉടമകളിലൊരാളാണ്.  ബിസിനസ്സ് ആവശ്യാർത്ഥം കുടുംബത്തോടൊപ്പം തായ്ലാന്റ് സന്ദർശനത്തിനിടക്കാണ് അകാലത്തിൽ മരണം സംഭവിക്കുന്നത്. മയ്യിത്ത് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു. പരേതന് അല്ലാഹു സ്വർഗം പ്രധാനം ചെയ്യട്ടെ.آمين يارب العالمين

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

വേങ്ങര ഉപജില്ലാ സ്ക്കൂൾ കലോത്സവം സമാപിച്ചു

കലോത്സവ നഗരിയിൽ കർമ്മ നിരതരായി ട്രോമാ കെയർ വളണ്ടിയർമാർ              തേഞ്ഞിപ്പലം : നാല് ദിവസങ്ങളിലായി നടന്നുവന്ന മുപ്പത്തി അഞ്ചാമത് വേങ്ങര ഉപജില്ല സ്കൂൾ കലോത്സവം കാലിക്കറ്റ് യൂണിവേഴ്സിറ്റി ജി.എം.എച്ച് .എസ്. സ്ക്കൂളിൽ സമാപിച്ചു.           കലോത്സവ നഗരിയിൽ വാഹന ഗതാഗത നിയന്ത്രണവുമായി മലപ്പുറം ജില്ലാ ട്രോമാ കെയർ വളണ്ടിയർമാർ സാന്നിധ്യമറിയിച്ചു            നവംബർ നാലിനാണ് കലോത്സവം ആരംഭിച്ചത്. കലോത്സവ നഗരിയിലൂടെ കടന്നു വരുന്ന വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും യാത്രാ തടസ്സമില്ലാതെ  ഗതാഗത  നിയന്ത്രണത്തിന് മലപ്പുറം ജില്ലാ ട്രോമാ കെയർ തേഞ്ഞിപ്പലം, വേങ്ങര എന്നീ സ്റ്റേഷൻ യൂണിറ്റിൽ നിന്നുമായി ഇരുപത്തി നാലോളം വളണ്ടിയർമാരുടെ സേവനം ശ്രദ്ധേയമായി.            നാല് ദിവസം തുടർച്ചയായി  കൃത്യ നിഷ്ഠതയോടെ തങ്ങളിൽ ഏല്പിച്ച ഉത്തരവാദിത്വം നിറവേറ്റിയ ട്രോമാകെയറിനുള്ള അംഗീകാരമായി ഉപഹാരം നൽകി ആദരിച്ചു.                തേഞ്ഞിപ്പലം സ്...

വിനോദസഞ്ചാരികളുടെ വരവ്: ഒന്നാം സ്ഥാനം സ്വന്തമാക്കി എറണാകുളം

കോഴിക്കോട്  കേരളത്തിലെത്തുന്ന വിദേശ വിനോദസഞ്ചാരികളിൽ മലപ്പുറത്തെ കാഴ്ചകൾ തേടിയെത്തുന്നതു 2 ശതമാനത്തിൽ താഴെപ്പേർ മാത്രം. കഴിഞ്ഞ വർഷം കേരളത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിയത് 6,49,057 വിദേശികളാണ്. ഇതിൽ മലപ്പുറത്തെത്തിയതു  10,398 പേർ. വിദേശ വിനോദസഞ്ചാരികളുടെ വരവിൽ സംസ്ഥാനത്ത് 8–ാം സ്ഥാനത്താണു ജില്ല. എറണാകുളമാണ് ഒന്നാമത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ കണക്കുപ്രകാരമാണിത്.  ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിലും മലപ്പുറം 8–ാം സ്ഥാനത്താണ്. 7.75 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികൾ കഴിഞ്ഞ വർഷം മലപ്പുറത്തെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു. ജില്ലയിൽ നിലമ്പൂരിലും പൊന്നാനിയിലും തിരൂരിലുമെല്ലാം വിദേശ വിനോദസഞ്ചാരികളെത്തിയിട്ടുണ്ട്. ആഭ്യന്തര വിനോദസഞ്ചാരികൾ ഏറ്റവും കൂടുതലെത്തിയ ടൂറിസ്റ്റ് സ്പോട്ട് ജില്ലാ ആസ്ഥാനത്തെ കോട്ടക്കുന്നാണ്.  കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന ജില്ല എറണാകുളമാണ്. കഴിഞ്ഞ വർഷം ജില്ല സന്ദർശിച്ച വിദേശ, ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം 47.67 ലക്ഷമാണ്. രണ്ടാം സ്ഥാനത്തു തിരുവനന്തപുരം (37.38 ലക്ഷം). ഇടുക്കി (37.37 ലക്ഷം), തൃശൂർ (24.94 ലക്ഷം)...

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ തീ പിടുത്തം..

തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ  തീ പിടുത്തം.ഇന്ന് രാത്രി 8 മണിയോടെ ഹോസ്പിറ്റലിലെ ഓപ്പറേഷൻ തിയേറ്ററിന്റെ  ബിൽഡിങ്ങിൽ യുപിഎസിന്ആണ് തീ പിടിച്ചത് സംഭവം ശ്രദ്ധയിൽ പെട്ടതോടെ അധികൃതരും നാട്ടുകാരും തീ അണക്കാൻ ശ്രമം നടത്തി. താനൂരിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോയ്‌സ് സഥലത്തെത്തിയ ശേഷമാണ് പൂർണമായും തീ അണച്ചത്.മറ്റു ഭാകങ്ങളിലേക്ക് ഒന്നു തീ പടർന്നിട്ടില്ല സംഭവത്തിൽ ആർക്കും പരിക്കുകൾ ഇല്ല. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ തീപിടുത്തം; ആളപായമില്ല. തിരൂരങ്ങാടി:  താലൂക്ക് ആശുപത്രിയിൽ തീപിടുത്തം.ഫാർമസിക്ക് മുകളിൽ ഒന്നാം നിലയിൽ ഓപ്പറേഷൻ തീയേറ്ററിന് സമീപം സ്ഥാപിച്ചിരുന്ന യു.പി.എസി.ൽ നിന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിവരം. ആളപായമില്ലെന്നും രോഗികൾ പൂർണ്ണ സുരക്ഷിതരാണെന്നും ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസ് പറഞ്ഞു. തിയേറ്ററിലുണ്ടായിരുന്നവരെ അവിടെനിന്നും മാറ്റി. ട്രോമാ കെയർ വളണ്ടിയർമാരും നാട്ടുകാരും സന്ദർഭോജിതമായി ഇടപ്പെട്ടതോടെ വലിയ അകടം ഒഴിവായി. താനൂരിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ പൂർണമായും അണച്ചു.

മരണപെട്ടു

إنا لله وإنا إليه راجعون വലിയോറ പരപ്പിൽ പാറ ചെള്ളിതൊടു സ്വദേശി  മുഹമ്മദ് തെക്കേ വീട്ടിൽ അല്പസമയം  മുമ്പ് മരണപ്പെട്ട വിവരം അറിയിക്കുന്നു. ഹമീദ് ൻ്റെ ഉപ്പ  ആദിൽ TV യുടെ വല്ല്യുപ്പ

ചെമ്മാടൻ നാരായണന് വീട്;അബു ഹാജിയുടെ സ്വപ്‍ന സാക്ഷാൽക്കാരം

വേങ്ങര: ഒരു വർഷം മുമ്പ് അന്തരിച്ച വേങ്ങരയിലെ പൊതു പ്രവർത്തകനും പാലിയേറ്റീവ് കമ്മിറ്റി അംഗവുമായിരുന്ന എ. കെ. അബു ഹാജിയുടെ സ്വപനമായിരുന്ന വേങ്ങര പാണ്ടികശാലയിലെ ചെമ്മാടൻ നാരായണന് വീട് എന്ന സ്വപനം ഇന്ന് സാക്ഷാൽക്കരിച്ചു. സ്വന്തമായി വീടില്ലാത്ത, ലോട്ടറി വില്പനക്കാരനായിരുന്ന നാരായണന് അപകടത്തിൽ ഗുരുതരമായ പരി ക്കേൽക്കുകയും വീൽ ചെയറിനെ ആശയിക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തിൽ അദ്ദേഹത്തിന് വീടൊരുക്കാൻ വേണ്ടി പാണ്ടികശാലയിൽ 4 സെന്റ് ഭൂമി വിലക്ക് വാങ്ങി തറപണി ആരംഭിച്ചെങ്കിലും അബു ഹാജിയുടെ ആക്‌സ്മിക മരണം കാരണം പണി നിർത്തി വെക്കുകയുമായിരുന്നു. പിന്നീട് വേങ്ങര പാലിയേറ്റീവ് പ്രസിഡന്റ്‌ ഹംസ പുല്ലമ്പലവൻ ജനറൽ കൺവീന റായിരുന്ന നിർമാണ കമ്മിറ്റി കമ്മിറ്റി വിപുലീകരിച്ചു ഈ വിഷയം ഏറ്റെടുക്കുകയും  വേങ്ങര പഞ്ചായത്ത്‌ ലൈഫ് പദ്ധതിയിൽ അനുവദിച്ച ഫണ്ടും പ്രാദേശിക കമ്മിറ്റിയുടെ സഹായത്താൽ സ്പോൺസർഷിപ്പ് വഴിയും സംഭാവന യായും 5 ലക്ഷത്തോളം പൊതുജനങ്ങളിൽ നിന്ന് സംഭരിച്ചു വീട് പണി പൂർത്തിയാക്കു കയുമായിരുന്നു. ഇന്ന് കാലത്ത് 8.30 നു ലളിതമായ ചടങ്ങിൽ വെച്ച് അബു ഹാജിയുടെ മകൻ യൂനുസ് എ. കെ. വീട്ടുടമ നാരായണനും അമ്മക്കും വ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

വേങ്ങര കച്ചേരിപ്പടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം;മരണപെട്ടത് പൊന്മള സ്വദേശി പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി

വേങ്ങര: കച്ചേരിപ്പടിയിൽ  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾമരിച്ചു.കൂടെയുണ്ടായിരുന്ന ഭാര്യക്ക് പരിക്ക്. പൊന്മള പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് മരണപ്പെട്ടത്.  അപകടത്തിൽ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ റഷീദ(50)ക്ക് ഗുരുതരമായി പരിക്കേറ്റു.കോട്ടക്കൽപൊന്മള സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അമിതവേഗതയിലെത്തിയടിപ്പർലോറിഇടിക്കുകയായിരുന്നു. എ.ആർ.നഗർകൊളപ്പുറത്തുള്ള മകളുടെ വീട്ടിൽ നിന്നുംസ്വന്തംവീടായപൊന്മളയിലേക്ക്മടങ്ങുകയായിരുന്നു ഇരുവരും.  വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽകയറ്റിവരികയായിരുന്ന ടിപ്പർ ലോറി, മുന്നിൽപോകുകയായിരുന്നകാറിനെമറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നഅലവിക്കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.ഗുരുതരമായിപരിക്കേറ്റ ഭാര്യയെ ഉടൻതന്നെ വേങ്ങരയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർരേഖയിലുള്ള റോഡിലാണ് ഈ അപകടം സംഭവിച്ചത്. ടിപ്പർ ലോറിഡ്രൈവറുടെ കടുത്ത അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന്കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

VVC VALIYORA

കൊട്ടി മീൻ kotti

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

മലപ്പുറം ജില്ലയിൽ നാലിടത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: സെപ്റ്റംബർ 28-ന് വോട്ടെടുപ്പ്; വിജ്ഞാപനം സെപ്റ്റംബർ 3-ന്

മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) എന്നീ വാർഡുകളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തിൽ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസറെയും (എ.ഇ.ഒ), മങ്കടയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും, കാലടിയിൽ പൊന്നാനി സബ് രജിസ്ട്രാറെയും, താനാളൂരിൽ തിരൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറെയുമാണ് വരണാധികാരികളായി നിയമിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 1 നോട്ടീസ് സെപ്റ്റംബർ 3 വ്യാഴാഴ്ച വരണാധികാരികൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ട പാലനവും മറ്റു തെരഞ്ഞെടുപ്പ് നടപടികളും കൃത്യമായും വേഗത്തിലും പൂർത്തിയാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ...

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

കേരളത്തിൽ ഒരു പുതിയ വ്യാപാര സ്ഥാപനം തുടങ്ങുന്നതിന് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ലൈസൻസും (Shop and Establishment License) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ട്രേഡ് ലൈസൻസും (Trade License) ആവശ്യമാണ്.

കേരളത്തിൽ ഒരു പുതിയ വ്യാപാര സ്ഥാപനം തുടങ്ങുന്നതിന് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ലൈസൻസും (Shop and Establishment License) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ട്രേഡ് ലൈസൻസും (Trade License) ആവശ്യമാണ്.  കെട്ടിട നിർമ്മാണത്തിന് ബിൽഡിംഗ് പെർമിറ്റും നിർബന്ധമാണ്. കേരളത്തിൽ നിലവിൽ ഇവ ഓൺലൈൻ വഴിലഭ്യമാണ്. *1. ട്രേഡ് ലൈസൻസ് (Trade License / D&O License):* ആവശ്യമായ രേഖകൾ: ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് (Ownership Certificate), വാടകക്കരാർ (Rent Agreement), തിരിച്ചറിയൽ രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ. *2. ഷോപ്പ് & എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷൻ (Shop and Establishment License):* തൊഴിലാളികളുടെ ക്ഷേമം, അവധി, ജോലി സമയം എന്നിവ ഉറപ്പാക്കാൻ ഈ ലൈസൻസ് ആവശ്യമാണ്. രേഖകൾ: സ്ഥാപനത്തിന്റെ പേര്, ജീവനക്കാരുടെ വിവരങ്ങൾ, പാൻ കാർഡ്, ബാങ്ക് വിവരങ്ങൾ എന്നിവ.പൂർണ്ണമായ മാർഗ്ഗനിർദ്ദേശങ്ങൾക്ക് LSGD Kerala License User Manual പരിശോധിക്കുക. *3. ബിൽഡിംഗ് ലൈസൻസ് (Building Permit):* പുതിയ കെട്ടിടം നിർമ്മിക്കുന്നതിനോ, വാണിജ്യ ആവശ്യങ്ങൾക്കായി കെട്ടിടത്തിന്റെ ഘടന മാറ്റുന്നതിനോ (Change of Occupancy) മുൻസിപ്പാലിറ്റി/പ...

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...

വേങ്ങര സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് മന്ത്രി കെ. മുരളീധരൻ; മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി.

വേങ്ങര സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് മന്ത്രി കെ. മുരളീധരൻ; മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി. വേങ്ങര: വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ (സി.എച്ച്.സി) ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉറപ്പ് നൽകി. മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി. പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയും വേങ്ങര എം.എൽ.എയുമായിരുന്ന കാലത്താണ് ഡയാലിസിസ് യൂണിറ്റിനായി ഇവിടെ നാല് കോടി രൂപ ചിലവിൽ പുതിയ കെട്ടിടം നിർമ്മിച്ചത്. സി.എച്ച്.സികളിൽ ഡയാലിസിസ് യൂണിറ്റുകൾക്ക് അനുമതി നൽകേണ്ടെന്ന മുൻ എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനം പദ്ധതിക്ക് വലിയ തിരിച്ചടിയായിരുന്നു. സർക്കാരിന് നേരിട്ട് സാമ്പത്തിക ബാധ്യത വരാത്ത രീതിയിൽ, വ്യവസായികളുടെ സഹകരണത്തോടെ മെഷീനുകൾ ലഭ്യമാക്കിയും കമ്പനികളുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് ജീവനക്കാർക്ക് വേതനം നൽകിയും ജനകീയ പങ്കാളിത്തത്തിൽ യൂണിറ്റ് തുടങ്ങാമെന്ന നിർദ്ദേശവും മുൻ സർക്കാർ തള്ളിയിരുന്നു. വേങ്ങരയിലും സമീപ പ്രദേശങ്ങളിലും വൃക്കരോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ തീരുമാനം രോഗികൾക്ക് വലിയ ആശ്വാസമാണ്. ...