ഇന്ത്യയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരണം സംഭവിച്ചതായി രേഖപ്പെടുത്തിയ സ്ഥിരീകരിച്ച കേസുകൾ മൂന്നാണ്.
1.സെപ്റ്റംബർ 22, 2015
കർണാടകയിലെ ചിക്മംഗ്ളൂർ സ്വദേശി പ്രഫുൽദാസ് ഭട്ട് (66), രാജവെമ്പാലയെ പിടികൂടി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ കടിയേറ്റ് മരിച്ചു.
2.ജൂലൈ 1, 2021
കേരളത്തിലെ തിരുവനന്തപുരം മൃഗശാലയിലെ രാജവെമ്പാലയുടെ കൂട് വൃത്തിയാക്കുന്നതിനിടെ മൃഗശാല ജീവനക്കാരൻ ഹർഷദ് (44) രാജവെമ്പാലയുടെ കടിയേറ്റ് കൂട്ടിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തി.
3.ഒക്ടോബർ 7, 2021
ആസാമിലെ ചാച്ചർ ജില്ലയിലെ ബിഷ്ണുപൂർ ഗ്രാമത്തിൽ നെൽപ്പാടത്തിൽ എത്തിപ്പെട്ട രാജവെമ്പാലയെ പിടികൂടി നാട്ടുകാർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതിനിടെ രഘുനന്ദൻ ഭൂംജി (60) രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു.
തെലുങ്കാനയിൽ ഇക്കൊല്ലം (2024) അച്ഛനോടൊപ്പം പാമ്പിനെ വച്ച് റീൽസ് ചിത്രീകരിക്കുന്നതിനിടെ കടിയേറ്റ് മരണപ്പെട്ട ശിവരാജു (20), രാജവെമ്പാലയുടെ കടിയേറ്റതാണ് എന്ന രീതിയിൽ ചില വാര്‍ത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ശിവരാജുവിനെ കടിച്ചത് മൂർഖൻ പാമ്പായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ