വേങ്ങര : കൂരിയാട് തകർന്ന ഹൈവേ ഇനി എന്ന് യാതാർത്യമാകും വർഷങ്ങൾ വേണ്ടി വരും , തൃശൂർ കോഴിക്കോട് യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും പ്രദേശത്തെ പ്ര പ്രാദേശിക റോഡുകളിലേക്ക് തിരിച്ച് വിട്ട് എത്ര കാലം തുടരാൻ കഴിയും, മഴ അധികരിക്കുന്നതോടെ പ്രദേശം സ്തംഭിച്ചു പോകുന്ന അവസ്ഥവരും, അതിനാൽ എത്രയും പെട്ടൊന്ന് ബതൽ സംവിധാനമൊരുക്കാൻ ബന്ധപ്പെട്ടർ തയ്യാറാക്കണമെന്ന് ഇന്ന് വേങ്ങര പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ കൂരിയാട് സന്ദർശിച്ച ഭരണസമിതി ആവശ്യപ്പെട്ടു, ഈ ആവശ്യമുന്നയിച്ച് ബോർഡിൽ പ്രമേയം പാസാക്കി എൻഎച്ച് ഐ യും PWD വകുപ്പിനെയും സമീപിക്കുമെന്ന് പ്രസിഡന്റ്
കെ. പി ഹസീനാ ഫസൽ അറിയിച്ചു,
വൈസ് പ്രസിഡന്റ് ടി.കെ കുഞ്ഞിമുഹമ്മദ് സ്റ്റാൻ്റിംഗ് കമ്മറ്റി ചെർമാൻമാരായ എ കെ സലീം ,ആരിഫ മടപ്പള്ളി, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, സി.പികാദർ, നുസ്രത്ത് അംബാടൻ , എൻ ടി. മൈമൂന, റുബീന അബ്ബാസ്, എ കെ നഫീസ , ആസ്യാ മുഹമ്മദ്.എ,കെ, ജംഷീറ, നുസ്റത്ത് തുമ്പയിൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു ,https://chat.whatsapp.com/IIibxcNDK9BL8Ksh3gPCQ7
കൂരിയാട് പനംമ്പുഴ റോഡിൽ ജെംസ് സ്കൂളിന് മുൻവശം വലിയ വാഹനം തട്ടിയതിനെ തുടർന്ന് ചീനി മരത്തിന്റെ കൊമ്പ് ഇടിഞ്ഞു വിയാൻ നിന്നിരുന്നത് 23ാം വാർഡ് മെമ്പർ ആരിഫ മടപള്ളിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റ് പ്രവർത്തകരായ ഇല്യാസ് പുള്ളാട്ട്, വിജയൻ ചെരൂർ,ജബ്ബാർ എരണി പടി, ഉനൈസ് വലിയോറ, ജലീൽ കൂരിയാട്,സുമേഷ്, ഷൈജു എന്നിവർ ചേർന്ന് വെട്ടിമറ്റി, സഹായങ്ങൾക്ക് ഹൈവേ പോലീസും, KSEB ഉദോഗസ്ഥരും, നാട്ടുകാരും ഉണ്ടായിരുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ