ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വർഷത്തോളം അരയിൽ കുടുങ്ങിയ കേബിളുമായി അലഞ്ഞ തെരുവ് പട്ടിയുടെ കേബിൾ അറുത്ത് മാറ്റി.

ഒരു വർഷത്തോളം അരയിൽ  കുടുങ്ങിയ കേബിളുമായി അലഞ്ഞ തെരുവ് പട്ടിയുടെ കേബിൾ അറുത്ത് മാറ്റി.
തലപ്പുഴ ഇഡിക്കര ജംക്ഷനിലെ മാനൂട്ടിയേട്ടൻ്റെ കടയുടെ പരിസരത്ത് സ്ഥിരമായി കഴിഞ്ഞുവന്നിരുന്ന തെരുവ് നായയേയാണ് ഏറെ പരിശ്രമങ്ങൾക്ക് ശേഷം നാട്ടുകാരുടെ സഹായത്തോടെ പിടികൂടി കേബിൾ, മുറിച്ചുമാറ്റി മരുന്ന് വച്ച് വിട്ടയച്ചത്.
ഇഡിക്കരയിൽ ചായക്കട നടത്തിവരുന്ന മാനൂട്ടിയേട്ടൻ എന്ന ബാലകൃഷ്ണേട്ടൻ ,
അദ്ദേഹത്തിൻ്റെ ഭാര്യ സരോജിനിച്ചേച്ചി , ഇഡിക്കര നിവാസികളായ സതീശേട്ടൻ,സഹദേവേട്ടൻ , മണി,മാധവേട്ടൻ , ബിജുവേട്ടൻ , കട്ടിംഗ് പ്ലേയർ തന്ന് സഹായിച്ച പ്രിയ സുഹൃത്ത് ദേവസ്യച്ചേട്ടൻ തുടങ്ങി ഓപ്പറേഷനിൽ നേരിട്ടും അല്ലാതേയും സഹകരിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും🙏❤️

കഥ ഇങ്ങനെ👇

ഒരു പട്ടിയെ രക്ഷിച്ച കഥ
by
    Sujith vp wayanad

ഇക്കഴിഞ്ഞ ഓഗസ്റ്റ് 19 നാണ് കഥയുടെ തുടക്കം.(2024 ഓഗസ്റ്റ് 19 ന് )

ഒരു കോൾ വന്നു. സുജിത്തേ ....ഇത്  ഇഡിക്കരയിൽ നിന്നാണ് വിളിക്കുന്നത്. ബിജു എന്നാണെൻ്റെ  പേര്.  വിളിച്ചത് പാമ്പിനെ പിടിക്കാനല്ല ട്ടോ, വേറൊരു കാര്യം ചോദിക്കാനായിരുന്നു. 
വിളിച്ചയാൾ പറഞ്ഞു നിർത്തി.
 എന്താ കാര്യം. ഞാൻ ചോദിച്ചു. 
ഇവിടെ ഇഡിക്കര  ജംക്ഷനിൽ മാനൂട്ടിയേട്ടൻ്റെ കടയറിയുമോ?

ഇല്ല. അന്വേഷിച്ചു കണ്ടുപിടിക്കാം. ഞാൻ പറഞ്ഞു.
ok.ഇവിടെ ഒരു നായ അരയിൽ  കുരുങ്ങിയ കേബിളുമായി നടക്കുന്നുണ്ട്. കുറേ മാസങ്ങളായി  ഈ അവസ്ഥയിൽ എന്നാണ് ഇവിടുത്തുകാർ പറഞ്ഞത്. ഞാനും ഈ നാട്ടുകാരനാണ് പക്ഷേ  ഇപ്പോൾ താമസിക്കുന്നത് പടച്ചിക്കുന്നിലാണ്. ഏറെക്കാലത്തിനുശേഷം ഇന്നിവിടെ വന്നപ്പോഴാണ് നായയുടെ അവസ്ഥയെക്കുറിച്ച് രവിയേട്ടൻ എന്നയാൾ പറഞ്ഞത്. മയക്കു ഗുളിക എന്തെങ്കിലും വാങ്ങിച്ചു കൊണ്ടു കൊടുത്താൽ പുള്ളിക്കാരൻ നായക്കത് കൊടുത്ത് മയക്കി കേബിൾ കട്ട് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. ഞാനും  കണ്ടു നായയേ ... വളരെ കഷ്ടമുണ്ട് .  അപ്പോഴാണ് സുജിത്തിൻ്റെ കാര്യം ഞാൻ ഓർത്തത്. നിങ്ങൾക്ക് പട്ടിയെ പിടിക്കാന്നുള്ള എന്തെങ്കിലും  ഐഡിയ കാണുമല്ലോ എന്നോർത്ത് വിളിച്ചു നോക്കിയതാണ്. സുജിത്തിന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ?. നമ്മുടെ ഭാഗത്ത് നിന്ന് എല്ലാ സപ്പോർട്ടും  ഉണ്ടാവും ....
ഞാൻ അവരോടായി പറഞ്ഞു  ....ഇക്കാര്യത്തിൽ കൂടുതൽ നന്നായി ഇടപെടാനാവുക നിങ്ങൾ നാട്ടുകാർക്ക് തന്നെയാണ്. ബിസ്ക്കറ്റോ മറ്റോ കൊടുത്ത് അടുപ്പം സ്ഥാപിച്ച്, പട്ടിയെ പിടികൂടി, കേബിൾ വേർപെടുത്താവുന്ന കേസല്ലേയുള്ളു..
പട്ടിക്ക് ഞാൻ അപരിചിതനാണല്ലോ  , നിങ്ങൾ നാട്ടുകാർക്ക് പട്ടി പരിചിതരാണല്ലോ. അപ്പോൾ  എളുപ്പം പട്ടിയെ പിടിക്കാനും , അഴിച്ചുവിടാനും പറ്റുന്നത് നിങ്ങൾക്കായിരിക്കും.

അപ്പോഴാണ് ചേട്ടൻ പറഞ്ഞത് , പട്ടി ആരുമായും സൗഹൃദത്തിലല്ല. ഞങ്ങളെയൊക്കെ കാണുമ്പോൾ അകന്ന് നിൽക്കുന്നു . 
അതു കേട്ടപ്പോൾ ഞാൻ പറഞ്ഞു. എങ്കിൽ ഞാൻ വരാം. എന്തേലും ചെയ്യാൻ പറ്റുമോ എന്ന് നോക്കാം. വാട്സപ്പിൽ ലൊക്കേഷൻ അയച്ചോളു എന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

താമസിയാതെ പറഞ്ഞ സ്ഥലത്തെത്തി. ബിജുവേട്ടനും സുഹൃത്ത് പ്രദീപേട്ടനും അവിടെ  കാത്തിരിപ്പുണ്ട്. ബിജുവേട്ടനെ കൂടുതലായി പരിചയപ്പെട്ടു. KSRTC യിലാണ് ജോലി. തൊട്ടടുത്താണ് തറവാട് വീട്. ജോലി സൗകര്യാർത്ഥം പടച്ചിക്കുന്നിലേക്ക് താമസം മാറ്റിയതാണ്.  അടുത്തുള്ള  കുഞ്ഞു ചായക്കടയിലോട്ട് ബിജുവേട്ടൻ എന്നെ കൂട്ടിക്കൊണ്ടുപോയി ഇതാണ് ഞാൻ പറഞ്ഞ മാനൂട്ടിയേട്ടൻ്റെ കട. നല്ല പ്രായമുള്ള ഒരു ചേട്ടനും ചേച്ചിയുമാണ് കടയിലുണ്ടായിരുന്നത്. പരിചയപ്പെട്ടു.72 കഴിഞ്ഞ ബാലകൃഷ്ണൻ എന്ന മാനൂട്ടിയേട്ടനും ഭാര്യ സരോജിനി ച്ചേച്ചിയും .
ചെന്നയുടനേ ചേച്ചി ഒരു ചായ കൊണ്ടുവന്നുതന്നു. കടിയെന്താ വേണ്ടത് എന്ന ചേച്ചിയുടെ ചോദ്യത്തിന് മറുപടി പറയും മുമ്പേ വെള്ള പേപ്പറിൽ പൊതിഞ്ഞ ഒരു പൂരിയുമായി ബാലേട്ടൻ മുന്നിലെത്തിയിരുന്നു. ചായ കുടിക്കുന്നതിനിടയിൽ പേരും സ്ഥലവുമെല്ലാം  ചോദിച്ചു. കൂട്ടത്തിൽ നായയുടെ കാര്യവും പറഞ്ഞു.
ഒരു വർഷം മുമ്പാണ് ചുവന്ന ആ പട്ടി ഈ പ്രദേശത്ത് എത്തിയത്. എവിടെ നിന്നെങ്കിലും അലഞ്ഞു തിരിഞ്ഞെത്തിയതോ അതോ പെണ്ണായതു കാരണം ആരേലും വാഹനത്തിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചതോ എന്നറിയില്ല. വേറെയും  പട്ടികളും, പൂച്ചകളും , കാക്കകളുമൊക്കെ ഈ കടയെ ചുറ്റിപ്പറ്റി ജീവിക്കുന്നുണ്ട്. കടയിൽ മിച്ചംവരുന്ന പലഹാരങ്ങളും മറ്റും സരോജിനിച്ചേച്ചിയും, മാനുവേട്ടനും ഓരോരുത്തർക്കും നൽകും. കൂടാതെ കടയിലെ സ്ഥിരം കസ്റ്റമർമാരായ സീനിയർ സിറ്റിസൺസ് നൽകുന്ന പലഹാരങ്ങൾ വേറേയും . എല്ലാം കഴിച്ച് അവരവിടെ ഭയമില്ലാതെ ജീവിച്ചു പോരുന്നു. പക്ഷേ ചുവന്ന നിറത്തിലുള്ള ഈ പട്ടി മാത്രം ആരുമായും അടുക്കാറില്ല. ആരെങ്കിലും എന്തെങ്കിലും തിന്നാൻ കൊടുത്താൽ ആൾ ദൂരെ മാറി നിൽക്കും. കൊടുത്തയാൾ നിശ്ചിത ദൂരം മാറിനിന്നെങ്കിൽ മാത്രമേ അവൾ വന്ന് സാപ്പിടൂ. അങ്ങനെയിരിക്കവേയാണ് ഒരു ദിവസം കാട്ടുപന്നിയെയോ മറ്റോ ലക്ഷ്യമാക്കി ആരോ ഒരുക്കിയ കേബിൾ കുരുക്കിൽ ആ പട്ടി അകപ്പെടുന്നത്. അരയിൽ കേബിൾ മുറുകി വേദനകൊണ്ട് പുളയുന്ന പട്ടിയുടെ പ്രാണരക്ഷാർത്തമുള്ള നിലവിളികേട്ടവരിലാരോ ചെന്ന് വയലിലെ ജോലി കഴിഞു വരുന്ന മണിയോട് ഇക്കാര്യം പറയുകയും, കേബിൾ മുറിച്ച്  പട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം  മണി നടത്തവേ മരത്തിൽ ബന്ധിച്ച കേബിളിൻ്റെ കെട്ടഴിഞ് പട്ടി ഓടി രക്ഷപ്പെടുകയുമായിരുന്നു. അരയിൽ നന്നേ മുറുകിയ കേബിളുമായി പട്ടി അലച്ചിൽ തുടങ്ങിയിട്ട് ഒമ്പത് മാസത്തോളമായി . ഏതാണ്ട് 6 മാസത്തിനു ശേഷം അരയിൽ നിന്നും തൂങ്ങിയാടിയിരുന്ന കേബിളിൻ്റെ ഒരു മീറ്ററോളം നീളമുള്ള ഭാഗം അവിടെയും ഇവിടേയുമെല്ലാം തട്ടിയും ഉരഞ്ഞുമൊക്കെ വേർപ്പെട്ട് പോയിരുന്നു എങ്കിലും അരയിലെ കുരുക്ക് അഴിഞ്ഞു പോയിരുന്നില്ല. 

കടയിൽ നിന്ന് പൂരിയും മറ്റു പലഹാരങ്ങളും നൽകി സൗഹൃദം സ്ഥാപിക്കാനുള്ള എൻ്റെ ആദ്യ ശ്രമം പരാജപ്പെട്ടപ്പോൾ പട്ടികൾക്കുള്ള കൃത്രിമ തീറ്റകൾ വാങ്ങി നൽകി അടുപ്പം സ്ഥാപിക്കാൻ മാനുവേട്ടനോടും സരോജിനിച്ചേച്ചിയോടും പറയാൻ ഞാൻ ബിജുവേട്ടനോട് ആവശ്യപ്പെട്ടു. ഉടനേ തന്നെ,തലപ്പുഴ ടൗണിൽ ഓട്ടോ ഓടിക്കുന്ന സുഹൃത്തുക്കളിലാരേയോ വിളിച്ചു പറഞ് ഡോഗ് ഫുഡ് എത്തിച്ചു 
പാക്കറ്റ് പൊളിച്ച് സരോജിനിച്ചേച്ചിയോട് പട്ടിക്കിട്ടുകൊടുക്കാൻ പറഞ്ഞു.
പക്ഷേ അപരിചിതനായ എന്നെ കണ്ടതും പട്ടിക്ക് സംശയമായി
പട്ടി കൂടുതൽ അകലം പാലിക്കാൻ തുടങ്ങി. ഇതിനിടയിൽ ഉച്ചയൂണിന് സമയമായിരുന്നു. വീട്ടിൽ നിന്നെത്തിച്ച ചോറും സാമ്പാറും തോരനും അച്ചാറുമൊക്കെ ചേർത്ത് ഒന്നാം തരം ഊണും തന്നു സരോജിനിച്ചേച്ചി . ഊണു കഴിഞ്ഞ ക്ഷീണത്തിൽ ഏമ്പക്കവും വിട്ട് ഇറയത്തെ ബഞ്ചിനു പകരമിട്ട ഇലക്ട്രിക് പോസ്റ്റിലിരുന്ന് പട്ടിയേ കുടുക്കാനുള്ള തന്ത്രങ്ങൾ തലപുകഞ്ഞാലോചിക്കുന്നതിനിടയിലാണ് ഒരു വലയുണ്ടാക്കി പയ്യേ ചെന്ന് പട്ടിയെ പിടിച്ചാലോ എന്ന ആശയമുദിച്ചത്. അക്കാര്യം ബിജുവേട്ടനോട് പറഞ്ഞപ്പോൾ തൊട്ടടുത്ത താമസക്കാരൻ സതീശേട്ടൻ്റെ വീട്ടിൽ നിന്ന് ഒരു കമ്പിയും മറ്റൊരു വീട്ടിൽ നിന്ന് ഒരു വലയും കിട്ടിയത്. എല്ലാവരുടേയും സഹായത്താൽ ചുരുങ്ങിയ സമയം കൊണ്ട് പട്ടിയെ പിടിക്കാനുള്ള വല റെഡിയാക്കി. അപ്പോഴേക്കും പൊതു പ്രവർത്തകനും പ്രദേശവാസിയുമായ മാധവേട്ടനും എത്തി. നായയെ രക്ഷപ്പെടുത്താനായി പഞ്ചായത്ത് തലത്തിലും മൃഗക്ഷേമ വകുപ്പിലുമെല്ലാം അന്വേഷിച്ചു നടന്ന ആളായിരുന്നുവത്രേ മാധവേട്ടൻ .. മാധവേട്ടൻ്റെ സ്കൂട്ടറിൻ്റെ പിറകിലിരുന്ന് റോഡിലൂടെ സഞ്ചരിക്കുന്ന പട്ടിയേ പിൻതുടർന്ന് വലയിലാക്കാനുള്ള ശ്രമം നടത്തിയെങ്കിലും,  പട്ടി അതിവിദഗ്ധമായി ഒഴിഞ്ഞുമാറിക്കോണ്ടിരുന്നു.
അവസാനം സ്ഥിരമായി വിശ്രമിക്കുന്ന പ്ലാവിൻ്റെ ചുവട്ടിൽ വിശ്രമിക്കുകയായിരുന്ന പട്ടിയുടെ സമീപമെത്തി ഞാൻ വലയിട്ടെങ്കിലും ഞൊടിയിടകൊണ്ട് പട്ടി കുതറിമാറിക്കളഞ്ഞു. അങ്ങനെ ആ പ്രതീക്ഷയും നശിച്ചു . അപ്പോഴേക്കും വൈകുന്നേരത്തെ ചായക്കുള്ള സമയമായിരുന്നു.  
അടുത്ത് കിട്ടിയാൽ കേബിൾ അറുത്ത് പട്ടിയെ രക്ഷിക്കാൻ ഞങ്ങൾ തയ്യാറാണെന്ന് മണിയും കൂട്ടരും പറഞ്ഞ സ്ഥിതിക്ക് ഞാനവിടുന്ന് യാത്ര പറഞ്ഞിറങ്ങി. അപ്പോഴേക്കും എനിക്ക് പാമ്പിനെ പിടിക്കാനായി വിളി വന്നു.
ഇനി നാട്ടുകാർ രക്ഷപ്പെടുത്തിക്കോളുമല്ലോ എന്ന പ്രതീക്ഷയോടെ ഞാൻ സ്ഥലം വിട്ടു
.
തുടർന്നുള്ള ദിവങ്ങളിൽ  പതിവുപോലെ  പാമ്പുകളുടെ പിറകേ പോയി.. ദിവസങ്ങൾ കഴിയവേ പട്ടിയുടെ കാര്യവും പട്ടിയെ പിടിക്കാൻ വിളിച്ചവരേയുമെല്ലാം പതിയേ പതിയേ മറന്നു.
 
ഏതാണ്ട് മൂന്ന് മാസങ്ങൾക്കു ശേഷം പാമ്പുപിടുത്തം കഴിഞ്ഞ് അതുവഴി  മടങ്ങുന്നതിനിടെ, അതേ സ്ഥലത്ത് വച്ച്  പട്ടിയേ വീണ്ടും കാണാനിടയായി. പഴയതിലും തടിച്ചിട്ടുണ്ട് നായ . വയർ ഭാഗം തടിച്ചതിനാൽ കേബിൾ കൂടുതൽ മുറുകി ഇരു വശങ്ങളിലും മുറിവ് കാണാനുണ്ട്. വേദന കലശലായതിനാൽ പട്ടി ഇടയ്ക്കിടെ തിരിഞ്ഞ് മുറിവിൽ നക്കുന്നുണ്ട്. ഈച്ചകൾ നല്ലപോലെ പൊതിയുന്നുമുണ്ട്.

  ഈ പട്ടിയേ ഇനിയും നിങ്ങൾക്ക് രക്ഷിക്കാനായിട്ടില്ലേ... കടയിൽ കൂടിയിരിക്കുന്നവരോടായി ഞാൻ ചോദിച്ചു.
എന്തു ചെയ്യാനാ. അതിന് പട്ടിയേ കിട്ടിയിട്ടുവേണ്ടേ..... 
മാധവേട്ടൻ പട്ടിയെ മയക്കാനുള്ള ഗുളിക കൊണ്ടുവന്നു തന്നിട്ടുണ്ട് പക്ഷേ പട്ടി മണത്തുനോക്കിയിട്ട് പിൻമാറുന്നതല്ലാതേ ചോറ് കഴിക്കുന്നില്ല. മാനൂട്ടിയേട്ടൻ പറഞ്ഞു. 
ഗുളിക മീനിലോ ഇറച്ചിയിലോ പൊടിച്ചു ചേർത്ത് കൊടുത്താൽ മതി. കഴിക്കും. ഞാൻ പറഞ്ഞു.
അപ്പോഴേക്കും മാനൂട്ടിയേട്ടൻ മത്തിക്കറിയും ചോറുമായി വന്നു.
ഗുളിക പൊടിച്ച് മീനിൽ കുഴച്ച് ചോറുമായി മിക്സ് ചെയ്ത് പട്ടിക്ക് കൊടുത്തു മാറിനിന്നു.
മുറിവിലിരിക്കാൻ വരുന്ന ഈച്ചകളെ ആട്ടിക്കോണ്ട് പയ്യേ വന്ന് പട്ടി ചോറ് മുഴുവൻ  കഴിച്ചു.
പട്ടിയുടെ നീക്കങ്ങൾ ഞാൻ മാറിയിരുന്ന് നിരീക്ഷിച്ചു.
 മുമ്പ് കണ്ടതിലും തടിച്ചിട്ടുണ്ടല്ലോ പട്ടി. ഞാൻ കുഞ്ഞൂട്ടിയേട്ടനോടായി പറഞ്ഞു.
എന്തു ചെയ്യാനാ 
പട്ടി ഗർഭിണിയാണ് . കുഞ്ഞൂട്ടിയേട്ടൻ്റെ മറുപടി കേട്ട് ഞാൻ തലയിൽ കൈ വച്ചു.
ഈ അവസ്ഥയിൽ ആ പട്ടി എങ്ങനെ കുട്ടികൾക്ക് ജന്മം നൽകും. അത്രമാത്രം മുറുകിയിരിക്കുകയല്ലേ അരയിലെ കുരുക്ക്.
എന്തു സാഹസം ചെയ്തിട്ടായാലും പട്ടിയെ പിടികൂടുക തന്നെ . ഞാൻ മനസ്സിൽ ഉറപ്പിച്ചു

 ഗുളിക ഏറ്റതിനാലാവണം ,കടയുടെ ചാർത്തിൽ വിറകടുക്കിയതിനടുത്തായി ഒരു പ്ലാസ്റ്റിക് ഷീറ്റിൽ ചെന്ന് കിടക്കാനുള്ള ശ്രമം ,പട്ടി നടത്തിയെങ്കിലും ഈച്ചകളും കേബിൾ മുറുകിയതിൻ്റെ വേദനയും മൂലം പട്ടിക്കതിന് സാധിക്കുന്നില്ല. മയക്കത്തിൻ്റെ ലക്ഷണങ്ങൾ ഇടയ്ക്കിടെ കാണിച്ച പട്ടിയുടെ അടുത്തേക്ക് മുന്നേ തയ്യാറാക്കി വച്ചിരുന്ന വലയുമായി ചെന്നപ്പോൾ  എഴുന്നേറ്റ് ഓടി.    വലയുമായി ഞാനും സഹദേവേട്ടനും  പിൻതുടർന്നെങ്കിലും സമീപത്തെ വീടുകളുടെയെല്ലാം അടുക്കള ഭാഗത്ത് കൂടി പട്ടി  കുതിച്ചു പായുകയാണ്. ജൈവ വേലികൾക്കിടയിലൂടെ പട്ടി നൂഴ്ന്നുപോകുന്നതുപോലെ പോകാൻ നമുക്ക് കഴിയില്ലെന്ന തിരിച്ചറിവിൽ ആ ശ്രമവും ഉപേക്ഷിച്ച് പിൻവാങ്ങി.

കെണിയിട്ട് പിടിച്ചാലോ എന്നതായി എൻ്റെ അടുത്ത  ആശയം.
 മണി നിമിഷനേരം കൊണ്ട് ഒരു ചവിട്ടുകെണി ഉണ്ടാക്കിത്തന്നു . എറെ നേരം കാത്തിരുന്നെങ്കിലും ആ വഴിക്കേ  അന്ന് പട്ടി വന്നില്ല.
അപ്പോഴേക്കും സമയം ഇരുട്ടായി .വേറെ വല്ല ജീവികളും വന്ന് കുടുങ്ങാതിരിക്കാനായി കെണി തൽക്കാലം അഴിച്ചുവച്ചു.
ഇനി നാളെയാവാമെന്നും പറഞ്ഞ് എല്ലാവരും മടങ്ങി.

പിറ്റേന്ന് വൈകുന്നേരവും പാമ്പ് പിടുത്തമെല്ലാം കഴിഞ്ഞ് മടങ്ങിവരവേ വീണ്ടും സ്ഥലത്തെത്തി. സഹദേവേട്ടനേയും വിളിച്ചു വരുത്തി. വീണ്ടും കെണിയൊരുക്കി കാത്തിരുന്നു. ഭക്ഷണമായി വച്ച പൂരി അതി വിദഗ്ധമായി എടുത്ത് കെണിയിൽപ്പെടാതെ പട്ടി ഭക്ഷിച്ചു. അബദ്ധം വീണ്ടും പറ്റാതിരിക്കാനായി പൂരി കയറിൽ ബന്ധിച്ചശേഷം കെണിയൊരുക്കി പട്ടിയെ കാത്തിരുന്നു. പട്ടി വന്ന് ഭക്ഷണം കഴിക്കാൻ ശ്രമിച്ചപ്പോഴേക്കും കയർ തലയിൽ മുറുകി. പക്ഷേ കഴുത്ത് മുഴുവനായും കുടുങ്ങിയിട്ടില്ലാത്തതിനാൽ പിൻവശത്തേക്ക് തല വലിച്ച്  രക്ഷപ്പെട്ടു. അങ്ങനെ ആ ശ്രമവും വിഫലമായി
  അപ്പോഴാണ് അടുത്ത ആശയം ഉദിച്ചത്. ഒരു കൂടുണ്ടാക്കി അതിൽ ഭക്ഷണം ഇട്ടുവച്ച് പട്ടി കൂട്ടിൽ കയറിയ ഉടനേ ഡോറിൽ കെട്ടിയ കയർ വലിച്ച്  അടക്കുക. എല്ലാവരും സപ്പോർട്ട് ചെയ്തു. എങ്കിൽ നാളെ നോക്കാം. 

പിറ്റേന്ന് പാമ്പുപിടുത്തം കഴിഞ്ഞ് ഞാൻ സ്ഥലത്തെത്തി
മണിയും ,സഹദേവേട്ടനും അതിനു റെഡിയായി എത്തി. അപ്പോഴേക്കും അതിശക്തമായ മഴ പെയ്തു. മാനൂട്ടിയേട്ടൻ്റെ കടയിൽ മഴ തോരാൻ കാത്തിരിക്കുന്നതിനിടയിലാണ് ഒരു സുഹൃത്തിൻ്റെ വീട്ടിൽ അധികം ഭാരമില്ലാത്ത കമ്പി കൊണ്ടുള്ള പട്ടിക്കൂട് ഒഴിഞ്ഞു കിടക്കുന്നതായി മണി പറയുന്നത്. എങ്കിൽ പുള്ളിയെ വിളിച്ച് കൂട് കുറച്ച് ദിവസത്തേക്ക് തരുമോന്ന് ചോദിക്കാൻ മാധവേട്ടൻ പറഞ്ഞു. മണി ഉടനേ വിളിച്ചു നോക്കി 
ഗുഡ്സ് ഓട്ടോ കൊണ്ടുവന്ന് എടുത്തോണ്ട് പൊക്കോളാൻ സുഹൃത്ത് പറയുകയും ചെയ്തു. അങ്ങനെ പട്ടിക്കൂട് പോയി കണ്ടിട്ടു വന്നാലോന്ന് പറഞ്ഞ് അങ്ങോട്ട് പോകാനിരിക്കുമ്പോഴാണ് തൊട്ടടുത്ത് റോഡിനെതിർവശത്തായി കാട്ടുവള്ളികൾ കയറി ആരാലും ശ്രദ്ധിക്കാതെ കിടക്കുന്ന ബോട്ടിൽ ബൂത്ത് ശ്രദ്ധയിൽ പെടുന്നത്. അടുത്ത് ചെന്ന് പരിശോധിച്ചിട്ട് ഞാൻ പറഞ്ഞു. വേറെ കൂട് തിരയേണ്ട ഈ കൂട് മതി . ഇതിൽ കോഴിക്കാല് ഇട്ടു കൊടുത്ത് പട്ടിയെ കൂട്ടിൽ കയറ്റാൻ ശ്രമിക്കാമെന്ന്. അപ്പോഴേക്കും മാധവേട്ടൻ വന്ന് കൂട് അനക്കി നോക്കിയിട്ട് പറഞ്ഞു ഇത് നമുക്കെടുത്ത് മാനൂട്ടിയേട്ടൻ്റെ കടയുടെ സൈഡിൽ കൊണ്ടു വെക്കാമെന്ന്. അങ്ങനെ മാധവേട്ടനും മണിയുമൊക്കെ ചേർന്ന് ചുമന്ന് കൂട് കടയുടെ സമീപത്തായി കൊണ്ടുവച്ചു. അപ്പോഴേക്കും രാത്രിയായി.എല്ലാവരും പിരിഞ്ഞു. 

അന്നും പാമ്പുപിടുത്തം കഴിഞ് മടങ്ങവേ വെൺമണിയിലെ ഒരു ചിക്കൻ സ്റ്റാളിൽ നിന്നും കോഴിക്കാലുകൾ ശേഖരിച്ച് പോകാനിറങ്ങിയപ്പോഴേക്കും മറ്റൊരു പാമ്പിനെ പിടിക്കാനായി തലപ്പുഴ ഭാഗത്ത് പോകേണ്ടതായി വന്നു. ഞാൻ എത്താൻ വൈകും എന്ന് വിളിച്ചു പറഞ്ഞപ്പോൾ  സഹദേവേട്ടനും മണിയും ചേർന്ന് തലപ്പുഴയിൽ ചെന്ന് കോഴിക്കാലുകൾ എത്തിച്ച് കൂട്ടിൽ വച്ചു. കൂടിൻ്റെ വാതിലിൽ ഒരു നീളമുള്ള കയർ കെട്ടി മറ്റേയറ്റം കടയുടെ തിണ്ണയിലെ തൂണിൽ ബന്ധിച്ചു. പട്ടി കയറിയാലുടനേ കടയിലിരുന്ന് കയർ വലിച്ച് .വാതിലടക്കാം. സഹദേവേട്ടൻ കൊണ്ടുവന്ന
 കോഴിക്കാലുകൾ കൂട്ടിൽ ഇട്ടുവച്ചപ്പോൾതന്നെ പരിസരത്തുള്ള മറ്റുപട്ടികൾ കയറി അവയെല്ലാം ഭക്ഷിച്ചു. രാത്രി പാമ്പുപിടുത്തം കഴിഞ്ഞ് മടങ്ങവേ നേരത്തെ കരുതിയിരുന്ന കോഴിക്കാലുകൾ കൂട്ടിലിട്ടുവച്ചിട്ട് ഞാനും  മടങ്ങി. 

പിറ്റേന്ന് രാവിലെയുണ്ട് സഹദേവേട്ടൻ വിളിക്കുന്നു.... പട്ടിയെ കൂട്ടിലച്ചിട്ടുണ്ട് എപ്പഴാ വരിക എന്നും ചോദിച്ചു കൊണ്ട്
ഞാൻ പറഞ്ഞു. ഉടനേ വരാമെന്ന് . ഞാനപ്പോൾ വനം വകുപ്പിൻ്റെ ക്യാമ്പ് ഷെഡിൽ നിന്ന് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു.വാളാട് മെഡിക്കൽ ഷോപ്പിൽ ചെന്ന് മുറിവ് കഴുകാനുള്ള ലോഷൻ വാങ്ങിച്ചിട്ട് ഉടനേ സ്ഥലത്തേക്ക് പുറപ്പെട്ടു.
അപ്പോഴും കേബിൾ കട്ട് ചെയ്യാനുള്ള കട്ടിംഗ് പ്ലേയറോ മറ്റോ കയ്യിലില്ലായിരുന്നു. അവിടെ ചെന്നിട്ട് എവിടുന്നേലും സംഘടിപ്പിക്കാം എന്നു കരുതി. 
പോകുന്ന വഴിയിൽ ഉദയഗിരി ജംങ്ഷനിലുള്ള സുഹൃത്ത് ദേവസ്യച്ചേട്ടൻ്റെ വീട്ടിൽ കയറി കട്ടിംഗ് പ്ലേയർ സംഘടിപ്പിച്ചു. കേബിൾ കട്ട് ചെയ്യാനാവുമെന്ന് തോന്നുന്നില്ലെന്ന് ദേവസ്യച്ചേട്ടൻ  അപ്പോൾ സംശയം പറഞ്ഞു.  

അങ്ങനെ സ്ഥലത്തെത്തി. മണിയും സഹദേവേട്ടനും മാനൂട്ടിയേട്ടനുമെല്ലാം കൂടിന് സമീപത്തായുണ്ട്. കൂടിനകത്ത് എന്നെ എന്ത് വേണമെങ്കിലും ചെയ്തോളു എന്ന ഭാവത്തിൽ പട്ടി കിടക്കുകയാണ്. മുറിവിൻ്റെ സ്ഥിതി എങ്ങനെയെന്ന് ആദ്യം മനസ്സിലാക്കി. കാര്യമായ മുറിവില്ല. കേബിൾ ഉരഞ്ഞ് തൊലി കുറച്ചധികം ഭാഗങ്ങളിൽ അരക്കെട്ടിനിരുവശവും പാടുകളുണ്ട് എന്ന് മാത്രം. കമ്പികൾക്കിടയിലുടെ കടത്തി കട്ടിംഗ് പ്ലേയർ കൊണ്ട് ഒരു പിടി പിടിച്ചപ്പോഴേക്കും കേബിൾ രണ്ടായി മുറിഞ്ഞു. പാമ്പിനെ പിടിക്കാനുപയോഗിക്കുന്ന ഹുക്ക് ഉപയോഗിച്ച് സഹദേവേട്ടൻ കേബിൾ നായയുടെ ശരീരത്തിൽ നിന്ന് വേർപെടുത്താൻ സഹായിച്ചു. ശേഷം  മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങിച്ച ലോഷൻ, മണി പട്ടിയുടെ മുറിവിലേക്ക് ചീറ്റിച്ചു കഴുകി. വീട്ടിൽ പൊടിച്ചെടുത്ത മഞ്ഞൾപ്പൊടിയും വിറകടുപ്പിനു മുകളിലായി പുകയടിഞ് രൂപപ്പെടുന്ന ഇല്ലനക്കരിയും മിക്സ് ചെയ്ത് സരോജിനിച്ചേച്ചി തയ്യാറാക്കിയ നാട്ടുമരുന്നും മുറിവിൽ വിതറിക്കൊടുത്ത ശേഷം പട്ടിയെ മണി കൂട് തുറന്നു വിട്ടു.
അങ്ങനെ ഒരു വർഷത്തോളം അരയിൽ മുറുകിക്കിടന്ന കമ്പിയിൽ നിന്ന് പട്ടിക്ക് മോചനം കിട്ടി. കൂടിനിന്ന എല്ലാവരുടേയും മുഖത്ത് സന്തോഷം. ആശ്വാസം
കാരണം നാട്ടുകാർക്ക് തന്നെ കുറച്ചിലായിരുന്നു പട്ടിയുടെ ആ അവസ്ഥ.
കാണുന്നവരൊക്കെ ചോദിക്കുമായിരുന്നു .. നിങ്ങളെന്ത് മനുഷ്യരാ, എങ്ങനെയെങ്കിലും പട്ടിയെ പിടിച്ച് കേബിൾ കണ്ടിച്ചുകൂടെ എന്ന്

 എന്തുമാത്രം വേദനയും ബുദ്ധിമുട്ടും പാവം പട്ടി അനുഭവിച്ചിട്ടുണ്ടാവണം🙄
എല്ലാവരോടും ഞാൻ നന്ദി പറയുന്നു.🙏 പ്രത്യേകിച്ച് ഇഡിക്കര നിവാസികളോട്..
ഓപ്പറേഷനിൽ സഹകരിച്ചവരോട്..
പട്ടിയുടെ ദയനീയ അവസ്ഥ കണ്ട് രക്ഷപ്പെടുത്താൻ ശ്രമം നടത്തിയവരോട്....
മനസ്സുകൊണ്ട് പട്ടിയുടെ മോചനം ആഗ്രഹിച്ചവരോട് ..
ആദ്യാവസാനം വരെ  സപ്പോർട്ടുമായി കൂടെ നിന്ന മാനൂട്ടിയേട്ടൻ എന്ന ബാലകൃഷ്ണേട്ടൻ :
ഭാര്യ സരോജിനിച്ചേച്ചി ..സഹദേവേട്ടൻ....
മണി...
മാധവേട്ടൻ..
ബിജുവേട്ടൻ....
പ്രദീപേട്ടൻ ...
രവിയേട്ടൻ
കട്ടിംഗ് പ്ലേയർ തന്ന് സഹായിച്ച ദേവസ്യ ച്ചേട്ടൻ തുടങി പട്ടിയുടെ ജീവൻ രക്ഷിക്കാൻ നേരിട്ടും, അല്ലാതേയും സഹായിച്ചവർക്കും മനസ്സ് കൊണ്ട് കൂടെ നിന്നവർക്കുമെല്ലാം ഹൃദയത്തിൽ തൊട്ട്  നന്ദിയും സ്നേഹവും  🙏❤️😍

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

കോട്ടക്കലിൽ അവശനിലയിൽ കണ്ടെത്തിയ അസം സ്വദേശി മരിച്ച സംഭവം കൊലപാതകം; 4 പേർ അറസ്റ്റിൽ, കൊലപാതകം മയക്കു മരുന്നുമായി ബന്ധപ്പെട്ട്‌

കോട്ടയ്ക്കൽ: അവശനിലയിൽ കണ്ടെത്തി നാട്ടുകാർ ആശുപ്രതി യിലെത്തിച്ച അതിഥിത്തൊഴിലാളി മരിച്ച സംഭവം കൊലപാതകമെ ന്നു തെളിഞ്ഞു. കേസിൽ നാലു പേർ അറസ്റ്റി ലായി. മാർച്ച് ഒന്നിനാണ് അസം സ്വദേശി ഹാബിൽ ഹു സൈൻ (23) കോട്ടയ്ക്കൽ സം ഗീത തിയറ്ററിന് എതിർവശത്തു ള്ള പറമ്പിൽ വീ ണുകിടക്കുന്നതു കണ്ടത്. ആശുപ ത്രിയിലെത്തിച്ചെങ്കിലും മൂന്നിനു മരിച്ചു. ആയുധംകൊണ്ടു തലയ്ക്കേറ്റ അടിയാകാം മരണകാരണമെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തു കയായിരുന്നു. തുടർന്നുള്ള അന്വേ ഷണത്തിലാണ് നാലു പ്രതികളെ പിടികൂടിയത്. തിരൂരങ്ങാടി സ്വദേശി മുഹമ്മദ് നസ്റുദ്ദീൻ ഷാ (27), വൈലത്തൂർ സ്വദേശി ജുനൈദ് (32), കോട്ടയ്ക്കൽ സ്വദേശി ഹാബിൽ ഹുസൈൻ അബ്ദുൽ ബാസിത് (26), കൽപക ഞ്ചേരി സ്വദേശി ശുഹൈബ് (33) എന്നിവരാണു പിടിയിലായത്. അഞ്ചാം പ്രതിക്കുവേണ്ടി തിര ച്ചിൽ തുടരുകയാണ്. തെന്നലയിൽ ഒരു വീടു കേന്ദ്രീ കരിച്ച് ഒന്നാം പ്രതി നസിറുദ്ദീനും നാലാം പ്രതി ഷുഹൈബും കഞ്ചാവ് വിൽപന നടത്തിയിരുന്നു. ഹാ ബിൽ ഇവരിൽനിന്നു കഞ്ചാവ് വാ ങ്ങിയിരുന്നു. ഇവർക്കു സ്ഥിരമാ യി കഞ്ചാവ് എത്തിച്ചുനൽകിയിരു ന്ന ബംഗാൾ സ്വദേശിയായ സൽമ എന്ന സ്ത്രീ ഹാബിലിനു നേരിട്ട് 2 കിലോഗ്രാം കഞ്ചാവ് എത്തിച്ചു നൽ...

കോഴിക്കോട് ലഹരിയില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; ഭാര്യാമാതാവിനും പിതാവിനും ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് ലഹരിയില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. ഈങ്ങാപ്പുഴ കക്കാട് ആണ് സംഭവം. കക്കാട് സ്വദേശിനി ഷിബിലയെ ഭര്‍ത്താവ് യാസറാണ് കൊലപ്പെടുത്തിയത്. ഇയാളുടെ ആക്രമണത്തില്‍ ഷിബിലയുടെ മാതാവ് ഹസീന, പിതാവ് അബ്ദു റഹ്‌മാന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. നോമ്പ് തുറക്കുന്ന സമയത്താണ് ഇയാൾ വീട്ടിൽ എത്തി ആക്രമണം അഴിച്ചുവിട്ടത്. കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ ഷിബിലയെ വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഹസീനയ്ക്കും അബ്ദു റഹ്‌മാനും വെട്ടേല്‍ക്കുകയായിരുന്നു. ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദു റഹ്‌മാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏറെ കാലമായി യാസറിനും ഷിബിലയ്ക്കുമിടയിൽ വഴക്ക് നിലനിന്നിരുന്നു. ഇതേ തുടർന്ന് ഷിബില സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. നേരത്തേ യാസറിന്റെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഷിബിലയും കുടുംബവും താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. താമരശ്ശേരിയിൽ ഭാര്യയെ വെട്ടിക്കൊന്ന് കാറിൽ രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ ഊർജിത ശ്രമവുമായി പോലീ...

ഭക്ഷണത്തിൽ രാസലഹരി കലർത്തി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റിൽ ;

ഭക്ഷണത്തിൽ രാസലഹരി കലർത്തി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റിൽ വേങ്ങര ചേറൂർ റോഡിലെ മിനി സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂർ ആണ് പിടിയിലായത്.  മലപ്പുറം : ഭക്ഷണത്തിൽ രാസ ലഹരി കലർത്തിനൽകി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചയാൾ അറസ്റ്റിൽ. മലപ്പുറം കോട്ടക്കലിലാണ് സംഭവം. വേങ്ങര ചേറൂർ റോഡിലെ മിനി സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂർ ആണ് പിടിയിലായത്. 2020ൽ പ്ലസ് വൺ വിദ്യാർഥിനി ആയിരിക്കെ തുടങ്ങിയ പീഡനം2025 വരെ മാർച്ച് വരെ തുടർന്നെന്നാണ് പൊലീസ് പറയുന്നത്.ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടി ഇയാളെ പരിചയപ്പെട്ടിരുന്നത്. ചികിത്സക്ക് പിന്നാലെ ലഹരിയിൽ നിന്ന് മോചിതയായ  ശേഷമാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്.

ഈ വർഷം സ്കൂളിൽ നിന്നും റിട്ടയർ ചെയ്യുന്ന അധ്യാപകരെ കുറിച്ച് സ്കൂളിലെ ടീച്ചറും കവയിത്രിയുമായ ഖദീജ സി ടീച്ചർ എഴുതിയ വരികൾ

ഈ വർഷം അടക്കാപുര AMUP സ്കൂളിൽ നിന്നും റിട്ടയർ ചെയ്യുന്ന അധ്യാപകരെ കുറിച്ച് സ്കൂളിലെ ടീച്ചറും കവയിത്രിയുമായ ഖദീജ സി ടീച്ചർ എഴുതിയ വരികൾ.....

ഗോപാലൻ മാഷ് വാഹനാപകടത്തെ തുടർന്ന് ഹോസ്പിറ്റലായിരിക്കെ മരണപെട്ടു CCTV VIDEO

പ്രിയമുള്ളവരെ വലിയോറ AMUPS മുൻ അദ്ധ്യാപകനും മുൻവേങ്ങര വില്ലേജ് ഓഫീസ് റുമായിരുന്ന  , വലിയോറ പാറമ്മൽ സ്വദേശി Rt ഡപ്യൂട്ടി തഹസി ദാർ, കരങ്ങാടൻ ഗോപാലൻ മാഷ്. ഇന്നലെ കച്ചേരിപ്പടി പുത്തനങ്ങാടി റോഡിൽ വാഹനപകടത്തെ തുടർന്നുകോട്ടയ്കൽ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ  മരണപ്പെട്ടു.ഇന്നലെ അപകടം നടന്നതിന്റെ CCTV VIDEO ചുവടെ

"വിജയമാണ് റമദാൻ" എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി വേങ്ങര ഏരിയ, പത്തു മൂച്ചി സുബൈദ പാർക്കിൽ ഖുർആൻ സമ്മേളനം സംഘടിപ്പിച്ചു

മൂല്യങ്ങളുടെ മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് സത്യവും അസത്യവും സംശയലേശമന്യ സമൂഹത്തിന് മുമ്പിൽ വ്യക്തമാക്കുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ എന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ജനാബ് അബ്ദുൽ ഹകീം നദ്‌വി പ്രസ്താവിച്ചു. ഖുർആനിക മൂല്യങ്ങൾ അനുധാവനം ചെയ്താൽ ഇഹപര വിജയം സുനിശ്ചതമാണ്. സങ്കുചിതത്വവും സങ്കീർണ്ണതയും അല്ല വിജയത്തിൻ്റെ വിശാല ലോകത്തേക്കാണ് ഖുർആൻ ക്ഷണിക്കുന്നത്. ആധുനിക കാലത്തെ സങ്കീർണമായ പ്രതിസന്ധികളെ വിജയകരമായി അഭിമുഖീകരിക്കാൻ വേദഗ്രന്ഥത്തിന് കരു ത്ത് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. "വിജയമാണ് റമദാൻ" എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി വേങ്ങര ഏരിയ, പത്തു മൂച്ചി സുബൈദ പാർക്കിൽ സംഘടിപ്പിച്ച ഖുർആൻ സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയാ പ്രസിഡൻ്റ് ഇ.വി അബ്ദുസ്സലാം മാസ്റ്റർ അധ്യക്ഷത വഹിച്ചു. "ഖുർആൻ ആസ്വാദനം" എന്ന വിഷയത്തിൽ ഹാഫിസ് ആദിൽ അമാൻ സംസാരിച്ചു. "ഖുർആൻ സാധിച്ച വിപ്ലവം" എന്ന വിഷയം ഉമൈമത്ത് ടീച്ചർ പൊന്നാനി അവതരിപ്പിച്ചു. ജില്ലാ സമിതി അംഗം ഡോക്ടർ യാസീൻ ഇസ്ഹാക്ക്, ഏരിയാ സെക്രട്ടറി പി. പി. അബ്ദുറഹിമാൻ മാസ്റ്റർ...

ഇടിമിന്നലെറ്റ് ബെഡ് കമ്പനിക്ക് തീപിടിച്ചു

പാലക്കാട് ജില്ലയിലെ കൊപ്പം വളാഞ്ചേരി റൂട്ടിൽ കൈപ്പറമ്പിന് അടുത്ത് വെളുത്തൂർ എന്ന സ്ഥലത്ത് തീപിടുത്തം,  ഇടിമിന്നൽ ലേറ്റാണ് ബെഡ് കമ്പനിക്ക് തീപിടിച്ചത്,  പാറക്കൽ മൂസയുടെ ഉടമസ്ഥതയിലുള്ള ബെഡ് കമ്പനിക്കാണ്തീപിടിച്ചത്, തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു എന്നുള്ള വിവരം ലഭിച്ചു.  ഫയർഫോഴ്സ് സ്ഥലതെത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു 

കുളം വൃത്തിയാക്കുന്നതിനിടെ മീന്‍ കുത്തി; യുവാവിന്റെ കൈപ്പത്തി മുറിച്ചു മാറ്റേണ്ടി വന്നു

കണ്ണൂര്‍ | കുളം വൃത്തിയാക്കുന്നതിനിടെ കടു കുത്തിയ യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി. മീന്‍ കുത്തിയ മുറിവിലൂടെ കോശങ്ങളെ കാര്‍ന്നുതിന്നുന്ന അപൂര്‍വ ബാക്ടീരിയ ശരീരത്തിലെത്തിയതിനാല്‍ കൈപ്പത്തി മുറിച്ചുമാറ്റേണ്ടി വരികയായിരുന്നു. ▂▂▂▂▂▂▂▂▂▂▂▂▂▂▂ ഒരു മാസം മുമ്പാണ് കണ്ണൂര്‍ തലശ്ശേരി മാടപ്പീടികയിലെ രജീഷിന്റെ കയ്യില്‍ കടു എന്ന നാടന്‍ മീന്‍ കുത്തി മുറിവുണ്ടായത്. അണുബാധയെ തുടര്‍ന്ന് കൈയ്യില്‍ തീപ്പൊള്ളല്‍ ഏറ്റപോലെ കുമിളകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്നാണ് വലതുകൈപ്പത്തി കൈത്തണ്ടയില്‍ വച്ചു മുറിച്ചുമാറ്റിയത്. ക്ഷീര കര്‍ഷകനാണ് രജീഷ്. വീടിനോട് ചേര്‍ന്ന് പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥലത്തെ ചെറിയ കുളം വൃത്തിയാക്കുന്നതിനിടെയാണ് രജീഷിനെ മീന്‍ കുത്തിയത്. ഫെബ്രുവരി ആദ്യ ആഴ്ചയായിരുന്നു സംഭവം. കടു കുത്തിയതിനാല്‍ വിരല്‍ത്തുമ്പില്‍ ചെറിയ മുറിവാണ് ഉണ്ടായിരുന്നത്. കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ കുത്തിവെപ്പെടുത്തു. ആദ്യം കൈ കടച്ചില്‍ പോലെയാണ് അനുഭവപ്പെട്ടത്. പിന്നീട് കൈ മടങ്ങാതെ വന്നതോടെയാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. മാഹിയിലെ ആശുപത്രിയില്‍ നിന്ന് കോഴിക്കോ...

പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.

പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊടുപ്പുന്ന സ്വദേശി അഖിൽ പി ശ്രീനിവാസനാണ് (27) മരിച്ചത്. ഇന്നലെ (16/03/25) ഉച്ചക്ക് ശേഷമാണ് ദാരുണസംഭവമുണ്ടായത്. കൊടുപ്പുന്നയിൽ കൊയ്ത്ത് കഴിഞ്ഞ പാടശേഖരത്ത് കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു അഖിൽ. ഇതിനിടെയാണ് മിന്നലേറ്റത്. എടത്വയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. എന്നാൽ ആശുപത്രിയിൽ വച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു

പൊരിക്ക് മീൻ leaf fish,porikk

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

കൂടുതൽ വാർത്തകൾ

ഗോപാലൻ മാഷ് വാഹനാപകടത്തെ തുടർന്ന് ഹോസ്പിറ്റലായിരിക്കെ മരണപെട്ടു CCTV VIDEO

പ്രിയമുള്ളവരെ വലിയോറ AMUPS മുൻ അദ്ധ്യാപകനും മുൻവേങ്ങര വില്ലേജ് ഓഫീസ് റുമായിരുന്ന  , വലിയോറ പാറമ്മൽ സ്വദേശി Rt ഡപ്യൂട്ടി തഹസി ദാർ, കരങ്ങാടൻ ഗോപാലൻ മാഷ്. ഇന്നലെ കച്ചേരിപ്പടി പുത്തനങ്ങാടി റോഡിൽ വാഹനപകടത്തെ തുടർന്നുകോട്ടയ്കൽ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ  മരണപ്പെട്ടു.ഇന്നലെ അപകടം നടന്നതിന്റെ CCTV VIDEO ചുവടെ

വേങ്ങര സ്വദേശി ഗോവയിൽ വെച്ച് മരണപെട്ടു

മലപ്പുറം വേങ്ങര കുറുവിൽകുണ്ട് (ഗ്യാസ് റോഡ് ) നടക്കൽ ആലികാക്ക എന്നവരുടെ മകൻ നടക്കൽ മുനീർ(41 വയസ്സ്) എന്നവർ  ഗോവയിലെ അഞ്ചുനയിൽവച്ചു മരണപ്പെട്ടു  മയ്യത്ത് ഗോവ മെഡിക്കൽ കോളേജിൽ ആണുള്ളത്   പരേതന്റെ ജനാസ പനാജി കബർസ്ഥാൻ പള്ളിയിൽ വച്ചു കെഎംസിസി പ്രവർത്തകർ അന്ത്യകർമങ്ങൾ ചെയ്തു നാട്ടിലേക് കൊണ്ടുപോകുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ

ഗോപാലൻ മാഷ് വാഹനാപകടത്തെ തുടർന്ന് ഹോസ്പിറ്റലായിരിക്കെ മരണപെട്ടു

പ്രിയമുള്ളവരെ വലിയോറ AMUPS മുൻ അദ്ധ്യാപകനും മുൻവേങ്ങര വില്ലേജ് ഓഫീസ് റുമായിരുന്ന  , വലിയോറ പാറമ്മൽ സ്വദേശി Rt ഡപ്യൂട്ടി തഹസി ദാർ, കരങ്ങാടൻ ഗോപാലൻ മാഷ്. ഇന്നലെ കച്ചേരിപ്പടി പുത്തനങ്ങാടി റോഡിൽ വാഹനപകടത്തെ തുടർന്നുകോട്ടയ്കൽ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ  മരണപ്പെട്ടു. അപകടത്തിന്റെ  അപകടത്തിന്റെ CCTV VIDEO കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വേങ്ങര ഗ്രാമപഞ്ചായത്ത് ഹരിത കർമ സേനയ്ക്ക് അംഗീകാരം

മലപ്പുറം ജില്ലയിൽ മികച്ച ഹരിത കർമ സേന ടീമുകളിൽ ഒന്നായി വേങ്ങര ഗ്രാമപഞ്ചായത്ത് ഹരിത കർമ സേന യെ കേരള കൌമുദി തെരഞ്ഞെടുത്തു. കേരള കൗമുദി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷത്തിൽ മാർച്ച് 8-ന് സൂര്യ റെജൻസി, മലപ്പുറം എന്ന സ്ഥലത്ത് നടക്കുന്ന പ്രത്യേക ചടങ്ങിൽ വെച്ച് കേരള റവന്യൂ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി ശ്രീ.കെ.രാജൻ ഈ അവാര്‍ഡ് ഹരിതകര്‍മ്മസേനക്ക് സമ്മാനിക്കും. ഹരിത കർമ സേന വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രദേശത്തുള്ള മാലിന്യ സംസ്‌കരണ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിച്ചു വരികയാണ്. കുടുംബങ്ങളിൽ നിന്നുള്ള മാലിന്യ ശേഖരണം, പ്ലാസ്റ്റിക് മാലിന്യ സംസ്കരണം, തുടങ്ങിയവയിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചതാണ് ഈ അംഗീകാരത്തിന് ആധാരമായത്.

ചെമ്മാട്ട് വൻ മയക്ക് മരുന്ന് വേട്ട ; രണ്ട് പേർ പോലീസ് പിടിയിൽ

തിരൂരങ്ങാടി: ചെമ്മാട് തൃക്കുളം അമ്പലപ്പടിയിൽ വെച്ച് തിരൂരങ്ങാടി പോലീസ്  മയക്ക്മരുന്ന് പിടികൂടി. പന്താരങ്ങാടി പാറപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെ പോലീസ് പിടികൂടിയിട്ടുണ്ട്. തിരൂരങ്ങാടി അമ്പലപ്പടിയിൽ എം ഡി എം എയുമായി രണ്ട് യുവാക്കൾ പിടിയിൽ;ഒരാൾ ഓടി രക്ഷപ്പെട്ടു തിരൂരങ്ങാടി:മാരക രാസ ലഹരിപദാർത്ഥമായ എംഡി എം എയുമായി രണ്ട് യുവാക്കൾ പിടിയിൽ. പന്താരങ്ങാടി പാറപ്പുറം സ്വദേശി ചെട്ടിയാം തൊടി മുഹമ്മദ് അഫ്സൽ(32), ചപ്പങ്ങത്തിൽ സൈഫുദ്ദീൻ (31) എന്നിവരെയാണ് തൃക്കുളം അമ്പലപ്പടിഴയിൽ വച്ച് പോലീസിന്റെ പിടിയിൽ ആയത്. ഒരാൾ ഓടി രക്ഷപെട്ടു. വിൽപ്പനയ്ക്ക് എത്തിച്ചതാണ് . പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹനം പരിശോധിച്ചപ്പോഴാണ് പൊതികളിലാക്കിയ എംഡിഎമ്മയുമായി യുവാക്കൾ പിടിയിലായത്. മഫ്ടിയിൽ പോലീസ് നിരീക്ഷിച്ച് വരുക ആയിരുന്നു.രണ്ട് പേരുടെയും വീടുകൾ പോലീസ് റെയ്ഡ് നടത്തും.കേരളത്തിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിന് എതിരെ പോലീസ് കർഷനപരിശോധന നടത്താൻ തീരുമാനിച്ചിട്ട് ഉണ്ട് തിരൂരങ്ങാടി എസ്.എച്ച്.ഒ. പ്രദീപിന്റെ നേത്രത്വത്തിലുള്ള പോലീസ് സംഘമാണ്  സംഘത്തെ പിടികൂടിയത...

കോഴിക്കോട് ലഹരിയില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; ഭാര്യാമാതാവിനും പിതാവിനും ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് ലഹരിയില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. ഈങ്ങാപ്പുഴ കക്കാട് ആണ് സംഭവം. കക്കാട് സ്വദേശിനി ഷിബിലയെ ഭര്‍ത്താവ് യാസറാണ് കൊലപ്പെടുത്തിയത്. ഇയാളുടെ ആക്രമണത്തില്‍ ഷിബിലയുടെ മാതാവ് ഹസീന, പിതാവ് അബ്ദു റഹ്‌മാന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. നോമ്പ് തുറക്കുന്ന സമയത്താണ് ഇയാൾ വീട്ടിൽ എത്തി ആക്രമണം അഴിച്ചുവിട്ടത്. കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ ഷിബിലയെ വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഹസീനയ്ക്കും അബ്ദു റഹ്‌മാനും വെട്ടേല്‍ക്കുകയായിരുന്നു. ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദു റഹ്‌മാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏറെ കാലമായി യാസറിനും ഷിബിലയ്ക്കുമിടയിൽ വഴക്ക് നിലനിന്നിരുന്നു. ഇതേ തുടർന്ന് ഷിബില സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. നേരത്തേ യാസറിന്റെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഷിബിലയും കുടുംബവും താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. താമരശ്ശേരിയിൽ ഭാര്യയെ വെട്ടിക്കൊന്ന് കാറിൽ രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ ഊർജിത ശ്രമവുമായി പോലീ...

കുളം വൃത്തിയാക്കുന്നതിനിടെ മീന്‍ കുത്തി; യുവാവിന്റെ കൈപ്പത്തി മുറിച്ചു മാറ്റേണ്ടി വന്നു

കണ്ണൂര്‍ | കുളം വൃത്തിയാക്കുന്നതിനിടെ കടു കുത്തിയ യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി. മീന്‍ കുത്തിയ മുറിവിലൂടെ കോശങ്ങളെ കാര്‍ന്നുതിന്നുന്ന അപൂര്‍വ ബാക്ടീരിയ ശരീരത്തിലെത്തിയതിനാല്‍ കൈപ്പത്തി മുറിച്ചുമാറ്റേണ്ടി വരികയായിരുന്നു. ▂▂▂▂▂▂▂▂▂▂▂▂▂▂▂ ഒരു മാസം മുമ്പാണ് കണ്ണൂര്‍ തലശ്ശേരി മാടപ്പീടികയിലെ രജീഷിന്റെ കയ്യില്‍ കടു എന്ന നാടന്‍ മീന്‍ കുത്തി മുറിവുണ്ടായത്. അണുബാധയെ തുടര്‍ന്ന് കൈയ്യില്‍ തീപ്പൊള്ളല്‍ ഏറ്റപോലെ കുമിളകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്നാണ് വലതുകൈപ്പത്തി കൈത്തണ്ടയില്‍ വച്ചു മുറിച്ചുമാറ്റിയത്. ക്ഷീര കര്‍ഷകനാണ് രജീഷ്. വീടിനോട് ചേര്‍ന്ന് പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥലത്തെ ചെറിയ കുളം വൃത്തിയാക്കുന്നതിനിടെയാണ് രജീഷിനെ മീന്‍ കുത്തിയത്. ഫെബ്രുവരി ആദ്യ ആഴ്ചയായിരുന്നു സംഭവം. കടു കുത്തിയതിനാല്‍ വിരല്‍ത്തുമ്പില്‍ ചെറിയ മുറിവാണ് ഉണ്ടായിരുന്നത്. കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ കുത്തിവെപ്പെടുത്തു. ആദ്യം കൈ കടച്ചില്‍ പോലെയാണ് അനുഭവപ്പെട്ടത്. പിന്നീട് കൈ മടങ്ങാതെ വന്നതോടെയാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. മാഹിയിലെ ആശുപത്രിയില്‍ നിന്ന് കോഴിക്കോ...

കടിച്ചുപിടിച്ച മീൻ തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു

ഓച്ചിറ (കൊല്ലം): കുളം വറ്റിച്ചു മീൻപിടിക്കുന്നതിനിടെ കടിച്ചു പിടിച്ച കരട്ടിമീൻ തൊണ്ടയിൽ കുരുങ്ങി ശ്വാസം നിലച്ച് യുവാവ് മരിച്ചു. പുതുപ്പള്ളി പ്രയാർ വടക്ക് തയ്യിൽത്തറയിൽ അജയകുമാറിൻ്റെയും സന്ധ്യയുടെയും മകൻ ആദർശ് (ഉണ്ണി-26) ആണ് മരിച്ചത്. ഞായറാഴ്ച  വൈകീട്ട് 5.30-നാണ് സംഭവം. പ്രയാർ വടക്ക് കളിക്കശ്ശേരിൽ ക്ഷേത്രത്തിനു സമീപമുള്ള, മാർത്താണ്ഡശ്ശേരിൽ കി ഷോറിൻ്റെ ഉടമസ്ഥതയിലുള്ള കുളം ആദർശും സുഹൃത്തുക്കളും ചേർന്നു വറ്റിച്ചു മീൻപിടിക്കുമ്പോഴാണ് അപകടം.  നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മീനുകളുടെ ഫോട്ടോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  ആദ്യം കിട്ടിയ കരട്ടിമീൻ കടിച്ചുപിടിച്ചശേ ഷം അടുത്ത മീൻ പിടിക്കാനായി ശ്രമിക്കവേ, വായിലിരുന്ന മീൻ ഉള്ളിലേക്കുപോയി തൊണ്ടയിൽ കുരുങ്ങു കയായിരുന്നു. ഉടൻതന്നെ സഹോദരൻ ആകാശും സുഹൃത്തുക്കളും ചേർന്ന് ആദർശിനെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ക രുനാഗപ്പള്ളി പുതിയകാവിലെ സ്വകാര്യസ്ഥാപനത്തി' ലെ ജീവനക്കാരനാണ് ആദർശ്. മൃതദേഹം കായംകു ളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

മാസപ്പിറവി മുന്‍ മാസങ്ങളില്‍ വീഴ്ച സംഭവിച്ചോ?

ഇന്ന് കോഴിക്കോട് ഫറോക്ക് ചുങ്കത്ത് ആകാശത്ത് തെളിഞ്ഞ ചന്ദ്രന്‍. റമദാന്‍ മാസപ്പിറവി ഖാസിമാര്‍ പ്രഖ്യാപിച്ചത് ഇന്നാണ്. നാളെയാണ് റമദാന്‍. സാധാരണ മാസപ്പിറവി സമയത്ത് ഇത്രയും തെളിച്ചത്തില്‍ സൂര്യാസ്തമയം കഴിഞ്ഞ് 82 മിനുട്ടോളം ചന്ദ്രന്‍ തെളിയാറില്ല. മൊബൈലില്‍ ചിത്രമെടുക്കാനോ ക്യാമറയില്‍ ചിത്രം എടുക്കാനോ കഴിയാറില്ല. അതുകൊണ്ടാണ് മാസപ്പിറവിയുടെ ചിത്രം നമ്മള്‍ പത്രങ്ങളില്‍ കാണാത്തത്. ഒരു നേര്‍ത്ത വരപോലെ ഏതാനും മിനുട്ട് മാത്രം തെളിഞ്ഞു അസ്തമിക്കും. ഇത് ശരിക്കും ഇന്നലെ തന്നെ കേരളത്തില്‍ മാസപിറവി കാണേണ്ടതായിരുന്നു. കഴിഞ്ഞ അറബി മാസങ്ങള്‍ കണ്ടതിലും സ്ഥിരീകരിക്കുന്നതിലും ഉണ്ടായ പിഴവാണോ എന്ന് ഖാസിമാര്‍ ഉള്‍പ്പെടെ പരിശോധിക്കണം. ശഅബാന്‍ 29 നേ മതവിധി പ്രകാരം മാസപ്പിറവി ദര്‍ശിക്കേണ്ടതുള്ളൂ. അതായത് ഇന്ന്. കഴിഞ്ഞ മാസങ്ങളിലെ സ്ഥിരീകരണത്തില്‍ പാളിച്ചയുണ്ടോയെന്ന് പരിശോധിക്കണം. ശാസ്ത്രീയ കണക്കുകളും മറ്റും ഉപയോഗിച്ച് മാസപ്പിറവി ദര്‍ശനത്തിന്റെ സമയവും സ്ഥാനവും നിര്‍ണയിക്കാം. ലോകത്ത് ആദ്യമായി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഡ്രോണ്‍ ഉപയോഗിച്ച് International Astronomical Center (IAC)  മാസപ്പിറവി ദര്‍...

താനൂരിൽ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ മുംബൈയില്‍; തെളിവായി സലൂണില്‍ നിന്ന് മുടിവെട്ടുന്ന ദൃശ്യങ്ങള്‍

താനൂരില്‍ നിന്ന് ഇന്നലെ കാണാതായ രണ്ട് പെണ്‍കുട്ടികളും മുംബൈയില്‍ എത്തിയതിന് തെളിവായി നിര്‍ണായക ദൃശ്യങ്ങള്‍. പെണ്‍കുട്ടികള്‍ മുംബൈയിലെ ഒരു സലൂണില്‍ പോയി മുടി വെട്ടിയതായുള്ള ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. സലൂണ്‍ ജീവനക്കാരിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പെണ്‍കുട്ടികളുടെ കൈയില്‍ ആവശ്യത്തിന് പണമുണ്ടെന്ന് സലൂണ്‍ ജീവനക്കാരി പറഞ്ഞു. ഈ കുട്ടികള്‍ക്കൊപ്പം മുംബൈ വരെ മഞ്ചേരി സ്വദേശിയും യാത്ര ചെയ്തുവെന്നും വിവരമുണ്ട്.  റഹീം അസ്ലം എന്നയാളാണ് മുംബൈ വരെ പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നത്. ഇവര്‍ നേത്രാവതി എക്‌സ്പ്രസ്സില്‍ പന്‍വേലില്‍ വന്നിറങ്ങി. മൂന്നരയോടെ പന്‍വേലില്‍ എത്തി. അവിടെനിന്ന് സബര്‍ബന്‍ ട്രെയിനില്‍ സിഎസ്ടി റെയില്‍വേ സ്റ്റേഷനിലേക്ക് എത്തി. പിന്നീട് പെണ്‍കുട്ടികളുമായി പിരിഞ്ഞെന്ന് യുവാവ് അറിയിച്ചു. പെണ്‍കുട്ടികളെ തനിക്ക് ഇന്‍സ്റ്റഗ്രാം വഴി പരിചയമുണ്ടെന്നാണ് യുവാവ് അറിയിച്ചത്. താന്‍ കോഴിക്കോട് നിന്നാണ് കയറിയത്. ട്രെയിനില്‍ നിന്ന് യാദൃശ്ചികമായി കണ്ടെന്ന മട്ടിലാണ് യുവാവിന്റെ പ്രതികരണം. മുംബൈയില്‍ ഇയാള്‍ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ദേവദാര്‍ ഹയര...